വെറും 41 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലുള്ള യുവതി ഡല്‍ഹിയിലെ ഒരു ആഡംബര പഞ്ചനക്ഷത്ര ഹോട്ടലിനെ പറ്റിച്ചത് ആറുലക്ഷം രൂപ. ഡല്‍ഹിയിലെ എയ്റോസിറ്റിയിലെ ഒരു പോഷ് ഹോട്ടലില്‍ അടുത്തിടെ ഒരു ആന്ധ്രാപ്രദേശ് യുവതി 15 ദിവസത്തോളം താമസിക്കുകയും സ്പാ ഉള്‍പ്പെടെയുളള വിലയേറിയ ആഡംബര സൗകര്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു. മറ്റൊരാളുടെ വ്യാജ അക്കൗണ്ടിലായിരുന്നു തട്ടിപ്പ്. ഇവരുടെ മൊത്തം ബില്ല് ഏകദേശം 6 ലക്ഷം രൂപ വരെ ഉയര്‍ന്നു, അതില്‍ 2 ലക്ഷത്തിലധികം രൂപ സ്പാ സേവനങ്ങള്‍ക്കായി മാത്രം അവര്‍ Read More…
വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി മദ്യം നൽകി പീഡിപ്പിച്ചു; പെൺകുട്ടിക്ക് കഠിന തടവും പിഴയും
കാട്ടാക്കട: തലസ്ഥാനത്തെ പ്രസിദ്ധമായ സർക്കാർ സ്കൂളിലെ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുവന്ന് മദ്യം കൊടുത്ത് മർദ്ദിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ അരുവിക്കുഴി സ്വദേശിനി സന്ധ്യയ്ക്കാണ് കഠിന തടവും പിഴയും വിധിച്ചത്. 13 വർഷം കഠിനതടവും 10,000രൂപ പിഴയും ഒടുക്കണം.പിഴത്തുക ഒടുക്കി ഇല്ലെങ്കിൽ പത്തുമാസം കൂടി ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി എസ്. രമേശ് കുമാര്‍ ഉത്തരവിട്ട വിധിയില്‍ പറയുന്നു. 2016 ഒക്ടോബറിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ഷോർട്ട് ഫിലിം നിർമ്മിക്കാൻ രൂപ നൽകാം എന്ന് പറഞ്ഞ് Read More…
രതിചിത്ര നടി ജെസ്സി ജെയ്‌നും കാമുകനും ഓക്‌ലഹോമയിലെ വീട്ടിൽ മരിച്ച നിലയിൽ
മൂർ, (ഒക്‌ലഹോമ): രതിചിത്ര നടി ജെസ്സി ജെയ്നെയും (43) കാമുകൻ ബ്രെറ്റ് ഹസെൻമുള്ളറെയും ഓക്‌ലഹോമയിലെ മൂറിലുള്ള വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. എക്കാലത്തെയും ഏറ്റവും ചെലവേറിയ അഡൾട്ട് സിനിമയായി പരിഗണിക്കപ്പെടുന്ന ‘പൈറേറ്റ്സ്’ എന്ന അഡൾട്ട് മൂവി ഫ്രാഞ്ചൈസിയിൽ ജെയ്ൻ അഭിനയിച്ചിരുന്നു. 2004 ലെ ‘സ്റ്റാർസ്‌കി & ഹച്ച്’ റീമേക്കിൽ പ്രത്യക്ഷപ്പെട്ട എച്ച്‌ബിഒ സീരീസായ ‘എൻറേജ്’ എപ്പിസോഡിലും ജെയ്ൻ അതിഥി താരമായിരുന്നു, കൂടാതെ ‘ബേവാച്ച്: ഹവായിയൻ വെഡ്ഡിംഗിലും’ അതിഥി താരമായിരുന്നു. അതേസമയം, മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് മെഡിക്കൽ എക്സാമിനർമാർ.
‘മനുഷ്യരാശി ഒരു പടികൂടി പിന്നോട്ട് പോയി; നൈട്രജൻ ഉപയോഗിച്ച് ആദ്യ വധശിക്ഷയ്ക്ക് വിധേയനായ സ്മിത്തിന്റെ അവസാന വാക്കുകള്‍
അലബാമ: നൈട്രജൻ വാതകം ഉപയോഗിച്ച് അമേരിക്കയിലെ ആദ്യവധശിക്ഷ വ്യാഴാഴ്ച അലബാമയിൽ നടപ്പാക്കി.നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്നത് തടയാൻ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടർന്നാണിത്. തടവുകാരെ വധിക്കാൻ നൈട്രജൻ വാതകം ഉപയോഗിക്കാൻ അനുമതി നൽകിയ ഒക്ലഹോമ, മിസിസിപ്പി എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് അലബാമ. അമേരിക്കയുടെ ഈ നടപടിയെ അപലപിച്ച് നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. 58 കാരനായ കെന്നത്ത് സ്മിത്തിനെ സെൻട്രൽ സമയം രാത്രി 8:25നാണ് വധശിക്ഷ നടപ്പക്കായത്, യുഎസ് സുപ്രീം കോടതി ഉൾപ്പെടെ Read More…
കാമുകനെ 108 തവണ കുത്തി കൊലപ്പെടുത്തി ; യുവതിയെ വെറുതേവിട്ടു കോടതി, കാരണമറിയണ്ടേ?
കാലിഫോര്‍ണിയ: കാമുകനെ 108 തവണ കുത്തിക്കൊലപ്പെടുത്തിയ യുവതിയെ കോടതി വെറുതെ വിട്ടു. കാമുകനെ കുത്തിക്കൊല്ലുമ്പോള്‍ അവള്‍ ‘കഞ്ചാവ് പ്രേരിതമായ സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത മാനസീകാവസ്ഥയി’ലായിരുന്നു എന്നാണ് കോടതിയുടെ കണ്ടെത്തല്‍. 32 കാരി ബ്രൈന്‍ സ്‌പെഷര്‍ എന്ന യുവതിയാണ് ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടത്. 2018-ല്‍ മയക്കുമരുന്ന് ലഹരിയില്‍ ചാഡ് ഒമെലിയ എന്ന യുവാവിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ സ്‌പെഷറിന് എതിരേ ചുമത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ച, രണ്ട് വര്‍ഷത്തെ പ്രൊബേഷന്‍ ശിക്ഷയും 100 മണിക്കൂര്‍ കമ്മ്യൂണിറ്റി സേവനം ചെയ്യാന്‍ Read More…
പോലീസിന് തിരിച്ചടി; വിനായകന്റെ ആത്മഹത്യ, തുടരന്വേഷണത്തിന് കോടതി ഉത്തരവ്
തൃശൂര്‍: വിനായകന്‍ ആത്മഹത്യ ചെയ്ത കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കേസില്‍ പോലീസിന് കോടതിയില്‍ തിരിച്ചടി. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനെതിരേ വിനായകന്റെ കുടുംബം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്. പാവറട്ടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാരായിരുന്ന സാജന്റെയും ശ്രീജിത്തിന്റെയും ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നാണ് ദലിത് കുടുംബാംഗമായ വിനായകന്‍ ആത്മഹത്യ ചെയ്തത്. വിനായകന്റെ കറുപ്പ് നിറവും നീട്ടിവളര്‍ത്തിയ മുടിയുമാണ് ക്രൂരവും മനുഷ്യത്വരഹിതവുമായി പെരുമാറാന്‍ പോലീസുകാരെ പ്രേരിപ്പിച്ചതെന്നാണ് ആരോപണം. 2017 ജൂലൈ 18നാണ് വിനായകന്‍ ആത്മഹത്യ ചെയ്തത്. വഴിയരികില്‍ സുഹൃത്തായ പെണ്‍കുട്ടിക്കൊപ്പം സംസാരിച്ചുനിന്ന Read More…
പന്ത്രണ്ട് വയസുകാരിക്ക് പീഡനം: 27കാരന് 31 വര്‍ഷം തടവ്
തുറവൂര്‍: പന്ത്രണ്ട് വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 13 വര്‍ഷം തടവും 1.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.തുറവുര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ആഞ്ഞിലിക്കാപ്പള്ളി കോളനിയില്‍ സതീശന്‍ മകന്‍ സാരംഗി (27) നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ജഡ്ജി ശിക്ഷിച്ചത്. 2021 ജനുവരിയില്‍ കുത്തിയതോട് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്. വീടിന് അരുകില്‍ നിന്ന പെണ്‍കുട്ടിയെ പിടിച്ച് വലിച്ച് സമീപത്തുള്ള മറ്റൊരു വീടിനുള്ളില്‍ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് കേസ്. 12 വയസ്സില്‍ Read More…
ഭാര്യയെ വെട്ടിക്കൊന്നു, മക്കളേയും വെട്ടിയശേഷം ട്രെയിന് മുന്നില്‍ചാടി ആത്മഹത്യ ചെയ്തു
ചാലക്കുടി: കൊരട്ടിയില്‍ ഭര്‍ത്താവ് ഭാര്യയേയും മക്കളേയും വെട്ടിയശേഷം ട്രെയിന് മുന്നില്‍ചാടി ആത്മഹത്യ ചെയ്തു. വെട്ടേറ്റ ഭാര്യ സംഭവസ്ഥലത്ത് വച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടികള്‍ സ്വകാര്യ ആശുപത്രി ചികിത്സയിലാണ്. കൊരട്ടി ഖന്നാനഗര്‍ കൊഴുപ്പിള്ളി വീട്ടില്‍ ബിനു(38)ആണ് വീടിനകത്ത് ഉറങ്ങുകയായിരുന്ന ഭാര്യ ഷീജ(39), മക്കളായ അഭിനവ്(10), അനഗ്രഹ(4)എന്നിവരെ വെട്ടിയത്. ഷീജ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. കൃത്യത്തിന് ശേഷം ട്രെയിന് തലവച്ച് ബിനു മരിച്ചു. കൊരട്ടി കമ്മ്യൂണിറ്റി ഹാളിന് സമീപം റെയില്‍വേ ട്രാക്കില്‍ ബിനുവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തി. പുലര്‍ച്ചെ Read More…
രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; 15 പ്രതികളും കുറ്റക്കാർ
മാവേലിക്കര: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ.രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഒന്നു മുതൽ 8 വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികൾ. കൊലപാതകം നടന്നത് 2021 ഡിസംബർ 19ന് പുലർച്ചെയാണ്. ആലപ്പുഴയില്‍ എസ്.ഡി.പി.ഐ നേതാവ് കെ.എന്‍ ഷാന്‍ കൊല്ലപ്പെട്ടതിനു മണിക്കൂറുകള്‍ക്കുള്ളിലാണ് രഞ്ജിത്തും കൊല്ലപ്പെട്ടത്. ബൈക്കുകളിലെത്തിയ സംഘത്തിലെ നാലു പേര്‍ രഞ്ജിത്തിനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു.














