Crime

ലക്ഷ്യമിട്ടത് 3,500 കുട്ടികളെ ഉപദ്രവിക്കാന്‍; 70 കുട്ടികളെ ഓണ്‍ലൈന്‍ വഴി പീഡിപ്പിച്ചതിന് 20 വര്‍ഷം തടവ്

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നുള്ള അലക്സാണ്ടര്‍ മക്കാര്‍ട്ട്നി എന്ന 26 കാരന് ഓണ്‍ലൈനില്‍ 70 കുട്ടികളെയെങ്കിലും ദുരുപയോഗം ചെയ്തതിന് 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ബ്ലാക്ക്മെയില്‍ ചെയ്യുക, കുട്ടിയെ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുക, കുട്ടികളുടെ അപമര്യാദയായി ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക തുടങ്ങിയ 185 കുറ്റങ്ങള്‍ ഇയാള്‍ സമ്മതിച്ചു. യുണൈറ്റഡ് കിംഗ്ഡം, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള 10 നും 16 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളും ഇയാളുടെ ഇരകളില്‍ ഉള്‍പ്പെടുന്നുവെന്ന് പോലീസ് പ്രസ്താവനയില്‍ Read More…

Crime

ആലപ്പുഴയില്‍ വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: യുവഡോക്ടര്‍ അറസ്റ്റില്‍

ആലപ്പുഴ: വിവാഹവാഗ്ദാനം നല്‍കി തിരുവനന്തപുരം സ്വദേശിയായ യുവതിയെ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവ ഡോക്ടറെ തമിഴ്‌നാട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മധുര സ്വദേശി ഡോ. കേശവ് രമണ(28)നെയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഇരുവരും ഒരുമിച്ചു ജോലിചെയ്തിരുന്ന കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം. മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ച വിവരം മറച്ചുവച്ചു വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. തന്നെ വിവാഹം കഴിക്കണമെന്നു യുവതി ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരാളുമായി Read More…

Crime

സ്കൂട്ടർ ഓടിക്കുന്നത് യൂണിഫോം ധരിച്ച സ്കൂൾ കുട്ടി, സൈബര്‍ലോകത്ത് വിമര്‍ശനത്തിന്റെ പെരുമഴ

പ്രായപൂര്‍ത്തിയാക്കാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നത് നിയമ ലംഘനമാണ്. എന്നാല്‍ ഈ നിയമത്തിനെ കാറ്റില്‍ പറത്തിയുള്ള പല വീഡിയോകളും നമ്മള്‍ കാണാറുണ്ട് . അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും നിറയുന്നത്. സ്‌കൂള്‍ യൂണിഫോമിലുള്ള പെണ്‍കുട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോയിലെ സ്‌കൂട്ടര്‍ റൈഡര്‍. കാണുമ്പോള്‍ തന്നെ കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായില്ല എന്ന് വ്യക്തമാണ്. മുതിര്‍ന്നൊരാളെ പുറകിലിരുത്തിയാണ് യാത്ര.വീഡിയോ പങ്കുവച്ചിരിക്കുന്നത് എക്സ് പ്ലാറ്റ്ഫോമിലാണ്. എവിടെ നിന്നുള്ള ദൃശ്യങ്ങളാണെന്ന് പരാമര്‍ശിച്ചിട്ടില്ല. നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിനാല്‍ പുതിയ വാഹനമാകാനാണ് സാധ്യത. വളരെ Read More…

Crime

ഒരു ഭാര്യക്ക് രണ്ട് ഭർത്താക്കന്മാര്‍, തമ്മില്‍ കണ്ടാല്‍ തമ്മില്‍ത്തല്ല്, അവസാനം ഒരാൾക്ക് മൂക്ക് നഷ്ടപ്പെട്ടു

രാജസ്ഥാനിലെ ഫലോഡിയിൽ രണ്ട് വിവാഹം കഴിച്ച ഒരു സ്ത്രീയുടെ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ രക്തരൂക്ഷിതമായ സംഘർഷം. ആദ്യ ഭർത്താവ് രണ്ടാം ഭർത്താവിന്റെ മൂക്ക് അറുത്തു. പോലീസ് ​കേസെടുത്ത് അന്വേഷിക്കുകയാണ്. രണ്ടാമത്തെ ഭർത്താവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭഗവതിയെ എന്ന സ്ത്രീയെ ആദ്യം വിവാഹം കഴിച്ചത് ഭഗവാന്‍റാം എന്നയാളാണെന്നാണ് പോലീസ് പറയുന്നത്. അവർക്ക് രണ്ട് കുട്ടികളുണ്ട്. എന്നാൽ വിവാഹശേഷം ഭഗവതി ഉമറാമുമായി സൗഹൃദത്തിലായി. ഏറെ നാളത്തെ സൗഹൃദത്തിന് ശേഷം ഭഗവതി ഉമറാമുമായി ഒളിച്ചോടി വിവാഹിതയായി. പിന്നീട് അയാ​ളോടൊപ്പം താമസവും തുടങ്ങി. ഇതുമായി Read More…

Crime

വിനോദസഞ്ചാരികള്‍ക്ക് നേരെ പുള്ളിപ്പുലിയുടെ അപ്രതീക്ഷിത ആക്രമണം: 3പേര്‍ക്ക് ഗുരുതരപരുക്ക്, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മധ്യപ്രദേശിലെ ഷാഹ്‌ദോലില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ പുള്ളിപുലിയുടെ അപ്രതീക്ഷിത ആക്രമണം. ആക്രമണത്തില്‍ സുഹൃത്തുക്കളായ മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പിക്നിക് ആസ്വദിക്കുകയായിരുന്ന ഒരു കൂട്ടം ആളുകള്‍ക്ക് നേരെയാണ് പുള്ളിപ്പുലി ആക്രമണം അഴിച്ചുവിട്ടത്. ഷാഹ്‌ദോള്‍ ജില്ലയിലെ ഗോഹ്പാരു, ജയ്ത്പൂര്‍ വനമേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ആക്രമണത്തില്‍ ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറിനും , 23 വയസ്സുള്ള ഒരു യുവാവിനും 25 വയസ്സുള്ള ഒരു യുവതിക്കുമാണ് ഗുരുതര പരിക്കേറ്റത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പുള്ളിപ്പുലി ക്രൂരമായി ആക്രമിക്കുന്നതിന്റെ Read More…

Crime Featured

കൊന്നെന്ന് ആരോപിക്കപ്പെട്ട വ്യക്തി ജീവനോടെ; ഇന്ത്യന്‍ വ്യവസായിയുടെ മകള്‍ ഇപ്പോഴും ഉഗാണ്ടന്‍ ജയിലില്‍

ഉഗാണ്ടന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ വംശജനായ സ്വിസ് വ്യവസായി പങ്കജ് ഓസ്വാളിന്റെ മകള്‍ 26 കാരിയായ വസുന്ധര ഓസ്വാളിന്റെ അവസാനത്തെ ഫോണ്‍ കോളിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് ഓസ്വാള്‍ കുടുംബം പുറത്തുവിട്ടു. വസുന്ധരയെ വിചാരണ കൂടാതെ ഒക്ടോബര്‍ 1 മുതല്‍ ഉഗാണ്ടന്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് അവരുടെ കുടുംബം അവകാശപ്പെടുന്നു. ഒരാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ടാണ് വസുന്ധരയെ ജയിലില്‍ ഇട്ടിരിക്കുന്നത്. എന്നാല്‍ ഇയാളെ ടാന്‍സാനിയയില്‍ ജീവനോടെ കണ്ടെത്തിയിട്ടുണ്ടെങ്കിലും, കൊലപാതക ആരോപണങ്ങള്‍ നേരിടുന്ന യുവതി മൂന്ന് ആഴ്ചയോളമായി അഴികള്‍ക്കുള്ളിലാണ്. കുടുംബം പുറത്തുവിട്ട Read More…

Crime Featured

സിന്‍വാറിനെ ലക്ഷ്യമിട്ടത് ഒരു വര്‍ഷം ; ആദ്യംകിട്ടിയ അവസരംതന്നെ ഇസ്രായേല്‍ പ്രതിരോധസേന മുതലാക്കി

ജറുസലേം: ഇസ്രയേല്‍ സൈനികര്‍ വധിച്ച ഹമാസ് മേധാവി യഹ്യ സിന്‍വറിന്റെ അവസാനനിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടത്. സതേണ്‍ കമാന്‍ഡിലെ സൈനികര്‍ 16 നു നടത്തിയ നീക്കത്തിലാണു 61 കാരന്‍ സിന്‍വര്‍ കൊല്ലപ്പെട്ടത്.വീടുകള്‍ മാറി രക്ഷപ്പെടാന്‍ സിന്‍വര്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ലെന്നും സൈന്യം പറഞ്ഞു. ഒരു വര്‍ഷം നീണ്ട വേട്ടയാടലിന് ശേഷമാണ് ബുധനാഴ്ച ഇസ്രായേല്‍ സൈനികര്‍ ഹമാസ് തലവനെ വധിച്ചത്. 2023 ഒക്ടോബര്‍ 7-ന് തെക്കന്‍ ഇസ്രായേലില്‍ ഭീകരസംഘടന നടത്തിയ മാരകമായ ആക്രമണം Read More…

Crime

എംഡിഎംഎ യുമായി സീരിയൽ നടി ഷംനത്ത് അറസ്റ്റിൽ

പരവൂർ: എം.ഡി.എം.എയുമായി സീരിയൽ നടി അറസ്റ്റില്‍. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ നന്ദനത്തിൽ ഷംനത്താണ് (പാർവതി 36) പരവൂർ പൊലീസിന്റെ പിടിയിലായത്. പരവൂരിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടുന്നത്. മൂന്ന് ഗ്രാം എം.ഡി.എം.എയാണ് പോലീസ് കണ്ടെത്തിയത്. പരവൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനത്തിന്റെ വീട്ടിൽ റെയ്ഡ് നടന്നത്. നടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Crime

കര്‍ഷകന്റെ 1.7 കോടി രൂപ മോഷണം പോയി : കണ്ടെത്തിയത് പോലീസ് നായ

അഹമ്മദാബാദ് : കര്‍ഷകന്റെ വീട്ടില്‍ നിന്നും കാണാതായ 1.7 കോടി രൂപ പോലീസ് നായയുടെ സഹായത്താല്‍ പോലീസ് കണ്ടെത്തി. രണ്ടു പരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സാറഗ്വാല ഗ്രാമത്തിലെ ബുദ്ധ സോളങ്കിയും സഹായി വിക്രം സോളങ്കിയുമാണ് അറസ്റ്റിലായത്. ഗുജറാത്ത് പോലീസിന്റെ നായയായ ഡോബര്‍മാന്‍ ഇനത്തില്‍ പെടുന്ന പെന്നി എന്ന നായയാണ് പണവും പ്രതികളെയും കണ്ടെത്താന്‍ സഹായിച്ചത്. ഒക്ടോബര്‍ 12ന് നടന്ന മോഷണത്തിന്റെ മുഴുവന്‍ തുകയും പോലീസ് കണ്ടെത്തി. ഗുജറാത്തിലെ 52 വയസ്സുള്ള ഒരു കര്‍ഷകന്‍ പുരാവസ്തു Read More…