ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത കാമുകനുമായി അഗാധപ്രണയത്തില്‍ അകപ്പെട്ട 67 കാരിക്ക് തട്ടിപ്പിന് ഇരയായി നഷ്ടമായത് 4.4 കോടി രൂപ. മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്നുള്ള സ്ത്രീ ഏഴ് വര്‍ഷമായി പങ്കാളിയെ നേരിട്ട് കാണാതെ പ്രണയിക്കുകയും 2.2 ദശലക്ഷം മലേഷ്യന്‍ റിംഗിറ്റ് (ഏകദേശം 4.4 കോടി രൂപ) അവര്‍ക്ക് തട്ടിപ്പിനിരയായി നഷ്ടമാകുകയും ചെയ്തു. 2017 ഒക്ടോബറിലാണ് തട്ടിപ്പിന്റെ തുടക്കം. ഇര തട്ടിപ്പുകാരനുമായി ഫെയ്സ്ബുക്കില്‍ ബന്ധപ്പെട്ടതോടെയാണ് പ്രണയം ആരംഭിച്ചത്. സിംഗപ്പൂരില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ വ്യാപാരം നടത്തുന്ന ഒരു അമേരിക്കന്‍ വ്യവസായിയായി Read More…
കുഞ്ഞുണ്ടാകാന്‍ ജീവനോടെ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം
ഒരു കുഞ്ഞുണ്ടാകാന്‍ വേണ്ടി എന്തുമാര്‍ഗവും സ്വീകരിക്കുന്നത് ശരിയാണോ? ശാസ്ത്രം പുരോഗമിച്ച ഈ കാലത്ത് അതിന് ധാരാളം ചികിത്സാ മാര്‍ഗങ്ങളുള്ളപ്പോള്‍ മനുഷ്യന്റെ ഈ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യാനും അവരെ അന്ധവിശ്വാസത്തിന്റെ വഴിയില്‍ പെടുത്തി തട്ടിപ്പു നടത്തുന്നവരുമുണ്ട്. ഒരു കുഞ്ഞുണ്ടാവാന്‍ വേണ്ടി നടത്തിയ പൂജയുടെ ഭാഗമായി കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങിയ യുവാവ് മരണപ്പെട്ടു. ഛത്തീസ്ഗഡിലെ അംബികാപുരിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ചിന്ത്കാലോ ഗ്രാമവാസിയായ ആനന്ദ് യാദവ് എന്ന മുപ്പത്തിയഞ്ചുകാരനാണ് ഈ ഹതഭാഗ്യന്‍. പൂജയുടെ ഭാഗമായി കോഴിക്കുഞ്ഞിനെ അകത്താക്കിയ Read More…
ഭാര്യ കാമുകനൊപ്പം വീട്ടിലെ കിടക്കയില്‍ ; യുവാവിനെ ഭര്‍ത്താവ് ഇടിച്ചു കൊലപ്പെടുത്തി
ന്യൂഡല്‍ഹി: വീട്ടില്‍ ഭാര്യയ്‌ക്കൊപ്പം അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ട നിലയില്‍ കണ്ടെത്തിയ യുവാവിനെ ഭര്‍ത്താവ് പിടികൂടി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് ഏരിയയില്‍ നടന്ന സംഭവത്തില റിത്വിക് എന്ന 21 കാരനെയാണ് ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയെ യുവാവിനൊപ്പം കാണരുതാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ, യുവതിയെയും യുവാവിനെയും വീട്ടില്‍ വച്ച് പിടികൂടിയ ഭര്‍ത്താവ് ഭാര്യയെയും റിതിക് വര്‍മയെയും കഠിനമായി മര്‍ദ്ദിക്കുകയായിരുന്നു. ഡെപ്യൂട്ടി പോലീസ് Read More…
സ്ത്രീയുടെ മുറിച്ചെടുത്ത ശിരസ് നഗരത്തിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നും കണ്ടെത്തി…!
കൊല്‍ക്കത്ത : സ്ത്രീയുടെ ഛേദിക്കപ്പെട്ട ശിരസ് നഗരത്തിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നും കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഛേദിക്കപ്പെട്ട തല കൂടുതല്‍ പരിശോധനയ്ക്കായി എംആര്‍ ബംഗൂര്‍ ആശുപത്രിയി ലേക്ക് അയച്ചതായി കൊല്‍ക്കത്ത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊല്ലപ്പെട്ടതായി പറയപ്പെടുന്ന ഖദീജ ബീബിയുടെ തലയാണ് ഇതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇവരുടെ കാമുകന്‍ അതിഖുറിനെ ഡയമണ്ട് ഹാര്‍ബറില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബര്‍ 13 ന് കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗ്രീന്‍ Read More…
അധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചു ; വീഡിയോ വൈറല്‍
ബീഹാറിലെ ബെഗുസാരായിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. ബീഹാറിലെ ‘പകഡ് ദ്വാ വിവാഹ്’ എന്ന ആചാരപ്രകാരം നടന്ന സംഭവത്തില്‍ തന്നെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി വിവാഹം ചെയ്യിച്ചതായി ആരോപിച്ചിരിക്കുന്നത് അവ്നിഷ് കുമാര്‍ എന്നയാളാണ്. സംഭവത്തിന്റെ വീഡിയോ വൈറലാണ്. അതേസമയം ഇരുവരും നാല് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ വിവാഹം കഴിക്കാന്‍ അവ്നിഷ് വിസമ്മതിച്ചതാണ് വീട്ടുകാരെ ഇടപെടാന്‍ പ്രേരിപ്പിച്ചതെന്നും വധു ഗുഞ്ജന്‍ പറഞ്ഞു. അവ്‌നിഷ്, ജോലിക്ക് പോകുമ്പോള്‍ രണ്ട് എസ്യുവികളിലെത്തിയ ഒരു Read More…
മകള്‍ക്കെതിരെ ലൈംഗികപീഡനം; കുവൈത്തില്‍ നിന്നെത്തി പ്രതിയെ കൊലപ്പെടുത്തി അച്ഛന്‍ മടങ്ങി
പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവത്തില്‍ പ്രതിയായ ബന്ധുവിനെ കൊലപ്പെടുത്തി പിതാവ്. കുവൈത്തില്‍ ജോലി ചെയ്യുകയായിരുന്ന പിതാവ് ഇതിനായി നാട്ടിലെത്തി കൃത്യം നടത്തിയ ശേഷം മടങ്ങുകയായിരുന്നു. അവിടെയെത്തിയശേഷം വീഡിയോയിൽനടത്തിയ കുറ്റം സമ്മതത്തിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. അടുത്തിടെ കുവൈറ്റിൽ നിന്ന് മടങ്ങിയെത്തിയ ആഞ്ജനേയ പ്രസാദ് എന്നയാളാണ് തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ശാരീരിക വൈകല്യമുള്ള ബന്ധു പി ആഞ്ജനേയുലുവിനെ (59) ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയതെന്ന് ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ രാജംപേട്ട് സബ് ഡിവിഷണൽ പോലീസ് ഓഫീസർ Read More…
ശരീരത്ത് പൊള്ളലും കടിച്ചതുമായി 71 പരിക്കുകള്‍, 25 ഒടിവുകള്‍ ; 10വയസ്സുകാരി സാറ അനുഭവിച്ചത് ക്രൂരമായ പീഡനം
ഇംഗ്‌ളണ്ടില്‍ വന്‍ ചര്‍ച്ചയ്ക്ക് വിധേയമായ 10 വയസ്സുകാരിയായ സാറാ ഷെരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് സ്വന്തം പിതാവും രണ്ടാനമ്മയും രണ്ടുവര്‍ഷത്തോളം നടത്തിയ ക്രുരമായ പീഡനത്തിന്റെ കഥകള്‍. രണ്ടുപേരെും പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സറേയിലെ വോക്കിംഗിലുള്ള കുടുംബവീട്ടില്‍ നിരവധി മുറിവുകളോടെ യാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടി ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയയായിരുന്നു എന്ന് മൃതദേഹത്തില്‍ നിന്നു തന്നെ വ്യക്തമായിരുന്നു. മരണമടയുന്നതിന് മുമ്പ്, കെട്ടിയിടപ്പെടുകയും പൊള്ളലേല്‍പ്പിക്കുകയും ക്രൂരമായി മര്‍ദ്ദനവും ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍ സാറ സഹിച്ചുവെന്ന് ബിബിസി റിപ്പോര്‍ട്ട് Read More…
ചത്ത പാറ്റയും ഉപയോഗിച്ച കോണ്ടവും, സൗജന്യ താമസത്തിനായി യുവാവിന്റെ സാഹസം, പറ്റിച്ചത് 63 ഹോട്ടലുകളെ
താമസത്തിന് പണം നല്‍കാന്‍ കൂട്ടാക്കാതെ പത്തുമാസത്തോളം ഹോട്ടലുകളെ പറ്റിച്ച് താമസിച്ചിരുന്നയാള്‍ ഒടുവില്‍ പിടിയില്‍. ചൈനയിലെ തായ്ഷൗവില്‍ നിന്നുള്ള 21 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയാണ് താമസത്തിനിടയില്‍ വൃത്തിഹീനത ആരോപിച്ച് ഹോട്ടല്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം നല്‍കാതെ സുഖിച്ചിരുന്നത്. 60 ലധികം ഹോട്ടലുകളിലാണ് താമസവും ഭക്ഷണവും സൗജന്യമായി ആസ്വദിച്ചത്. ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ തായ്ഷൗ സിറ്റിയിലെ താമസക്കാരനായ ജിയാങ് പണമില്ലാതെ യാത്രയ്ക്കായി ഹോട്ടലുകളെ കബളിപ്പിക്കല്‍ ശീലമാക്കിയത്. ചൈനയില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ഇയാള്‍ പഠിക്കാന്‍ പണമില്ലാതായപ്പോള്‍ യൂണിവേഴ്‌സിറ്റി എന്റോള്‍മെന്റ് നിര്‍ത്തിവെച്ച് സഞ്ചാരത്തിനിറങ്ങുകയായിരുന്നു് Read More…
ഒരേ പെണ്ണിന് വേണ്ടി തര്‍ക്കം; യുവാവ് മറ്റൊരു യുവാവിനെ ക്രൂരമായി വെട്ടി
തിരുനെല്‍വേലി: ഒരേ പെണ്ണിന് വേണ്ടിയുള്ള തര്‍ക്കത്തെയും പകയെയും തുടര്‍ന്ന് തിരുനെല്‍വേലിയില്‍ ഒരു യുവാവ് മറ്റേ യുവാവിനെ വെട്ടി ആഴത്തില്‍ പരിക്കേല്‍പ്പിച്ചു. തിരുനെല്‍വേലി ശങ്കരന്‍കോവില്‍ റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തില്‍ 23 കാരന്‍ സെല്‍വരാജിനെയാണ് സൂര്യകണ്ണന്‍ എന്ന മറ്റൊരു യുവാവ് ആക്രമിച്ചത്. ഇരുവരും ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായതിനെ ചൊല്ലിയുള്ള വൈരാഗ്യമാണ് പ്രശ്‌നത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സെല്‍വരാജിനെ തിരുനെല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (ടിവിഎംസിഎച്ച്) പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ പ്രതിയും Read More…














