Crime

മാന്നാര്‍ മോഡല്‍ കേസ് ഇറ്റലിയിലും ; ഭാര്യയെ കൊലപ്പെടുത്തി, ജീവിച്ചിരിപ്പുണ്ടെന്നു കാണിക്കാന്‍ അവരുടെ ഫോണ്‍ ഉപയോഗിച്ച് ഭര്‍ത്താവ്

കേരളത്തില്‍ 15 വര്‍ഷത്തിന് ശേഷം കാണാതായെന്ന് കരുതിയ യുവതിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട് കേസ് കോളിളക്കം സൃഷ്ടിക്കുകയാണ്. സംഭവത്തോട് ഏറെ സമാനതയുള്ള സംഭവം ഇറ്റലിയിലും. ഭാര്യയെ കാണാതായ കേസില്‍ ട്രക്ക് ഡ്രൈവര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് അവര്‍ ജീവനോടെ ഉണ്ടെന്ന് നാടകം നടത്തി ആള്‍ക്കാരെ മാസങ്ങളോളം കബളിപ്പിച്ചതായി സംശയം. ഇറ്റാലിയന്‍ ട്രക്ക് ഡ്രൈവര്‍ 43 കാരനായ ഇഗോര്‍ സൊല്ലായി തന്റെ 42 കാരി ഭാര്യ ഫ്രാന്‍സെസ്‌ക ഡീദ്ദയെയാണ് കൊലപ്പെടുത്തിയിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഭാര്യയെ ഇല്ലാതാക്കിയ് ശേഷം അവരുടെ ഫോണ്‍ ഉപയോഗിച്ച് Read More…

Crime Featured

നീലച്ചിത്രനടി ജെസ്സി ജെയ്‌ന്റെ മരണം മയക്കുമരുന്ന് അമിതമായതിനെ തുടര്‍ന്ന്

പോണ്‍ സിനിമാരംഗത്തെ മുതിര്‍ന്ന നടി ജെസ്സി ജെയ്‌ന്റെ മരണം മയക്കുമരുന്ന് അമിതമായതിനെ തുടര്‍ന്ന്. ഒക്ലഹോമയിലെ കാമുകന്റെ വീട്ടില്‍ 43-കാരിയായ നടിയെയും കാമുകനെയും 2024 ജനുവരി 24-നായിരുന്നു മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയത്. അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് ഫെന്റനൈലിന്റെയും കൊക്കെയ്‌ന്റെയും അംശമാണ് മരണകാരണമെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഒക്ലഹോമ മെഡിക്കല്‍ എക്സാമിനറാണ് പോസ്്റ്റുമാര്‍ട്ടം നടത്തിയത്. ഇതില്‍ ഫെന്റനൈല്‍, കൊക്കെയ്ന്‍ എന്നിവയുടെ അമിത ഉപയോഗവും അതില്‍ നിന്നുള്ള വിഷാംശം ഉള്ളില്‍ ചെന്നതുമാണ മരണകാരണമെന്ന് കണ്ടെത്തി. മുതിര്‍ന്നവര്‍ക്കുള്ള വിനോദ വ്യവസായത്തിലെ ഏറെ പ്രശസ്തയായ Read More…

Crime

കുല്‍ഗ്രാമില്‍ ഭീകരര്‍ ഒളിച്ചിരുന്ന അലമാരയിലെ രഹസ്യ അറയില്‍; വീഡിയോ വൈറല്‍

തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ ശനിയാഴ്ച്ച രാത്രി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ ഒളിച്ചിരുന്നത് പ്രദേശവാസികളുടെ അലമാരികളില്‍ തീര്‍ത്ത രഹസ്യ അറയില്‍. ഉദ്യോഗസ്ഥര്‍ പറഞ്ഞത് ചിന്നിഗ്രാമില്‍ ഫ്രിസാല്‍ മേഖലയില്‍ അലമാരകള്‍ക്കുള്ളില്‍ ഭീകരര്‍ ഒരു ബങ്കര്‍ തന്നെ തീര്‍ത്തിരുന്നുവെന്നാണ്. അലമാരയുടെ വാതില്‍ തുറന്നാല്‍ രഹസ്യഅറകളിലേക്ക് പ്രവേശിക്കാനായി സാധിക്കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം. ഒരാള്‍ക്ക് കഷ്ടിച്ച് കയറി പോകാന്‍ സാധിക്കും. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ശനിയാഴ്ച്ചനടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് രണ്ട് സൈനികരും ആറ് ഭീകരരുമാണ്. “അലമാരകളില്‍ Read More…

Crime

ശിവസേനാ നേതാവിന്റെ മകനെ രക്ഷപ്പെടാൻ സഹായിച്ചത് കാമുകി? ആഡംബരക്കാറിടിച്ച്‌ യുവതി മരിച്ച സംഭവത്തില്‍ ലുക്ക് ഔട്ട് സർക്കുലർ

മുംബൈ: ബി.എം.ഡബ്ല്യു. കാര്‍ ഇടിച്ച്‌ മുംബൈയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കാമുകിയാണ് വാഹനം ഓടിച്ച മിഹിറിനെ രക്ഷപ്പെടാൻ സഹായിച്ചതെന്ന് വിവരം. 24 കാരനായ യുവാവിനെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതായി പോലീസ് അറിയിച്ചു. അപകടത്തിന് ശേഷം മിഹിറിനെ രക്ഷപ്പെടാൻ സഹായിച്ചതിന് മിഹിറിന്റെ പിതാവ് രാജേഷ് ഷായെയും ഡ്രൈവര്‍ ബിദാവത്തിനെയും വർളി പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പാല്‍ഘര്‍ ജില്ലയിലെ ശിവസേന(ഷിന്‍ഡെ വിഭാഗം) നേതാവ്‌ രാജേഷ്‌ ഷായുടെ മകന്‍ മിഹിര്‍ ഷാ ഓടിച്ച Read More…

Crime

ഓട്ടോ മുന്നോട്ടെടുക്കാൻ താമസിച്ചു; ഡ്രൈവറുടെ തലയടിച്ച് പൊട്ടിച്ച് പെൺകുട്ടി- വീഡിയോ

റോഡില്‍ ഓട്ടോ മുന്നോട്ട് നീക്കാത്തതിന് ബുള്ളറ്റ് യാത്രക്കാരിയായ പെൺകുട്ടി ഹോക്കി സ്റ്റിക്കുകൊണ്ട് ഓട്ടോ ഡ്രൈവറുടെ തലയടിച്ച് പൊട്ടിച്ചു.പെൺകുട്ടി ഹോക്കി വടികൊണ്ട് മർദിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. രാജ്യ തലസ്ഥാനമായ ദില്ലിയിലാണ് സംഭവം നടന്നത്. ബുള്ളറ്റ് ഓടിച്ചെത്തിയ പെൺകുട്ടി ഓട്ടോ മുന്നോട്ടു നീങ്ങാൻ വൈകിയതിന് ഓട്ടോ ഡ്രൈവറെ മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. എന്നാല്‍ മുന്നിൽ മറ്റൊരു വാഹനം വന്നതിനാൽ ഓട്ടോ ഡ്രൈവർക്ക് വണ്ടി അനക്കാൻ പറ്റാത്ത അവസ്ഥയാണ് വിഡിയോയില്‍ കാണുന്നത്. പെൺകുട്ടിയുടെ അക്രമാസക്തമായ പെരുമാറ്റത്തിനെതിരേ പ്രതികരിക്കുന്ന കാഴ്ചക്കാരുടെ Read More…

Crime

അഫ്ഗാന്‍ ആക്ടിവിസ്റ്റിനെ ജയിലില്‍ കൂട്ടബലാത്സംഗം ചെയ്തു ; മൊബൈലില്‍ വീഡിയോ ചിത്രീകരിച്ചു

താലിബാന്‍ വീണ്ടും ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ വനിതാ അവകാശ പ്രവര്‍ത്തകയെ ജയിലില്‍ ആയുധധാരികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും അത് ചിത്രീകരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. 2021-ല്‍ താലിബാന്‍ രാജ്യം വീണ്ടും പിടിച്ചടക്കിയതിനുശേഷം അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ഇടയിലാണ് പുതിയ സംഭവം. സംഭവത്തിന്റെ വീഡിയോകള്‍ കണ്ടതായി ഗാര്‍ഡിയന്‍ പോലെയുള്ള ബ്രിട്ടീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതിയോട് വസ്ത്രം അഴിക്കാന്‍ പറഞ്ഞ ശേഷം അവര്‍ അങ്ങിനെ ചെയ്യുകയും തുടര്‍ന്ന് രണ്ട് പേര്‍ ചേര്‍ന്ന് അവളെ പലതവണ ബലാത്സംഗം Read More…

Crime

സഹോദരങ്ങളായ വൃദ്ധന്മാര്‍ തമ്മില്‍ വഴക്ക് ; 59 കാരന്‍ അനുജന്‍ 65 കാരന്‍ ചേട്ടന്റെ തലയറുത്ത് എറിഞ്ഞു

സഹോദരങ്ങളായ വൃദ്ധന്മാര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് അനുജന്‍ ജേഷ്ഠന്റെ തല അറുത്തെടുത്ത് ബാല്‍ക്കെണിയില്‍ നിന്നും തെരുവിലേക്ക് എറിഞ്ഞു. ഇറ്റലിയിലെ നേപ്പിള്‍സില്‍ ഉണ്ടായ സംഭവത്തില്‍ 65 കഴിഞ്ഞ മൂത്തയാള്‍ ആനിബെല്‍ ആണ് കൊല്ലപ്പെട്ടത്. നേപ്പിള്‍സില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള ചെറിയ പട്ടണമായ പന്നാറാനിലാണ് സംഭവം. 59 കാരന്‍ അനുജന്‍ ബെനീറ്റോയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല. രണ്ടുപേരും താമസിക്കുന്നത് ഒരു വീട്ടിലാണ്. നിസ്സാര പ്രശ്നങ്ങളെ ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. അയല്‍വാസികള്‍ കേള്‍ക്കുന്ന Read More…

Crime

വീട്ടുമുറ്റത്തു നടന്ന വിവാഹചടങ്ങിലേയ്ക്ക് കവര്‍ച്ചക്കാരുടെ വെടിവയ്പ്; വരന്‍ ഗുരുതരാവസ്ഥയില്‍

വീട്ടുമുറ്റത്ത് വിവാഹ ചടങ്ങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ അവിടേയ്ക്ക് ഇരച്ചുകയറിയ ആയുധധാരികളായ കവര്‍ച്ചക്കാരുടെ വെടിയേറ്റ് വരന്‍ ഗുരുതരാവസ്ഥയില്‍. മിസൗറിയില്‍ പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം. മാനുവലും പങ്കാളി ഡള്‍സ് ഗോണ്‍സാലസും അവരുടെ വിവാഹം ആഘോഷിക്കുമ്പോഴായിരുന്നു അക്രമം നടന്നത്. മുഖംമൂടി ധരിച്ച രണ്ട് തോക്കുധാരികള്‍ ദമ്പതികളുടെ സെന്റ് ലൂയിസിലെ വീട്ടിലേക്ക് അതിക്രമിച്ചു കയറി വെടിവെയ്ക്കുകയായിരുന്നു. വരന്‍ ഗുരുതരാവസ്ഥയിലാണ്. കവര്‍ച്ചക്കാരില്‍ ഒരാള്‍ തോക്കുചൂണ്ടി ജനങ്ങളില്‍നിന്ന് പണം അപഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആയുധധാരിയായ അപരന്‍ വരന്റെ പിന്നില്‍ വന്നു നില്‍ക്കുകയായിരുന്നു. കവര്‍ച്ചക്കാര്‍ സ്പാനിഷ് പൗരന്മാരാണെന്നാണ് വിവരം. Read More…

Crime

ആരാണ് ഋഷി ഷായും ശ്രദ്ധ അഗർവാളും? ഒരു ബില്യൺ ഡോളറി​ന്റെ തട്ടിപ്പുകേസില്‍ ​‍ശിക്ഷ

ഷിക്കാഗോ: ഒരു ബില്യൺ ഡോളറി​ന്റെ കോര്‍പ്പറേറ്റ് തട്ടിപ്പ് കേസില്‍ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ വ്യവസായിക്ക് ഏഴര വര്‍ഷം തടവ് ശിക്ഷ.അമേരിക്കയി​ലെ ഹെല്‍ത്ത് കെയര്‍ കമ്പനിയായ ‘ഔട്ട്കം ഹെല്‍ത്തി’ ന്റെ സഹസ്ഥാപകനും സി.ഇ.ഒ.യുമായ 38 കാരൻ ഋഷി ഷായ്ക്കാണ് യുഎസ്. കോടതിയുടെ ശിക്ഷ. കൂട്ടുപ്രതികളായ കമ്പനിയുടെ മുൻ പ്രസിഡന്റ് ശ്രദ്ധാ അഗർവാളിന് (38) മൂന്ന് വർഷത്തെ തടവ് ശിക്ഷയും കമ്പനി സി.ഒ.ഒ. ബ്രാഡ് പര്‍ഡിയയ്ക്ക് രണ്ടുവര്‍ഷത്തെ തടവും കോടതി വിധിച്ചു. ഗോള്‍ഡ്മാന്‍ സാക്‌സ്, ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് തുടങ്ങിയ Read More…