Crime

ആരാധന, പരിചയപ്പെട്ട് ആദ്യം കണ്ട ദിവസം തന്നെ പീഡനം; വേടനെതിരെ വീണ്ടും പീഡന പരാതിമായി രണ്ട് സ്ത്രീകള്‍

റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയ്ക്കെതിരെ വീണ്ടും പീഡന ആരോപണങ്ങള്‍ . മുഖ്യമന്ത്രി പിണറായി വിജയന് രണ്ട് സ്ത്രീകള്‍ ഇതു സബേന്ധിച്ച പരാതി നല്‍കി. 2020–21 വര്‍ഷങ്ങളില്‍ പീ‍ഡനം നടന്നെന്നാണ് പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും ഇമെയിലില്‍ അയച്ച പരാതിയില്‍ പറയുന്നു. നേരത്തേ വേടനെതിരെ ഇവര്‍ മീടു ആരോപണം ഉന്നയിച്ചിരുന്നു. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് വ്യത്യസ്ത മേഖലകളിലുള്ളവരാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ദളിത് ഗാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ത്രീയാണ് പരാതി നല്‍കിയിട്ടുള്ളവരില്‍ Read More…

Crime

‘ലവ് ജിഹാദ്’ വിവാദം: മതംമാറ്റി കല്യാണം, കീര്‍ത്തിയെ ദുഹ ഫാത്തിമയാക്കി; ഭര്‍ത്താവ് പാക്കിസ്ഥാനി

പാക് പൗരത്വവും പരസ്ത്രീബന്ധവും മറച്ചുവച്ച് മതം മാറ്റി തന്നെ വിവാഹം ചെയ്തെന്ന ഭാര്യയുടെ പരാതിയില്‍ പാകിസ്ഥാന്‍ സ്വദേശി ഹൈദരാബാദില്‍ അറസ്റ്റില്‍. പാകിസ്ഥാനില്‍ നിന്നെത്തി ഹൈദരാബാദിലെ ബഞ്ചറാഹില്‍സില്‍ താമസിക്കുന്ന ഫഹദാണ് പോലീസ് പിടിയിലായത്. ഭാര്യയായ കീര്‍ത്തി എന്ന ദുഹ ഫാത്തിമയുടെ പരാതിയിലാണ് ഫഹദിനെയും ഇയാളുമായി ബന്ധമുള്ള യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തത്. 1998-ലാണ് പാകിസ്താനില്‍നിന്ന് ഹൈദരാബാദിലെത്തി താമസമാക്കിയതെന്ന് ഭാര്യ പറയുന്നു. ഫഹദ് തന്റെ പാകിസ്ഥാൻ പൗരത്വം മറച്ചുവെച്ച് വ്യാജ രേഖകൾ ഉപയോഗിച്ച് ജോലി നേടി. ഹൈദരാബാദിലെ ഹൈടെക് സിറ്റിയിലെ Read More…

Crime

അമ്മയ്ക്ക് അവിഹിതബന്ധമെന്ന് സംശയം; ബലാല്‍സംഗം ചെയ്ത് മകന്‍; അമ്മയല്ലേ, എന്നോടിത് ചെയ്യരുത്… ശിക്ഷയെന്ന് ന്യായം, ഞെട്ടല്‍

അറുപത്തഞ്ചുകാരിയായ അമ്മയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത് മകന്‍. ഡല്‍ഹിയിലെ ഹൗസ് ഖാസിയിലാണ് ഞെട്ടിക്കുന്ന സംഭവം. രണ്ടുപ്രാവശ്യം മകന്‍ തന്നെ ക്രൂരപീഡനത്തിന് ഇരയാക്കിയെന്ന് അമ്മ പോലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തിയതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 25കാരിയായ മകള്‍ക്കൊപ്പമെത്തിയാണ് സ്ത്രീ പരാതി നല്‍കിയത്. സൗദിയില്‍ തീര്‍ത്ഥാടനത്തിനായി ഭര്‍ത്താവും ഇളയ മകളുമൊത്ത് പോയപ്പോഴാണ് മകന്‍ ഭര്‍ത്താവിനെ ഫോണില്‍ വിളിക്കുകയും അടിയന്തരമായി നാട്ടിലെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. നാട്ടിലെത്തിയാല്‍ ഉടന്‍ അമ്മയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തണമെന്നും യുവാവ് പിതാവിനോട് ആവശ്യപ്പെട്ടു. കാരണമെന്തെന്ന് Read More…

Crime Featured

വ്ലോഗർ ജ്യോതി പാക്ക് ചാര തന്നെ, ശക്തമായ തെളിവുകളുമായി കുറ്റപത്രം; പാക്ക് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം

വ്ലോഗർ ജ്യോതി മൽഹോത്ര പാക്കിസ്ഥാന്‍ ചാരയാണെന്നതിനു ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ്. 2500 പേജുള്ള കുറ്റപത്രത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ സർക്കാർ പുറത്താക്കിയ പാക്കിസ്ഥാൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. ഏറെ നാളുകളായി ജ്യോതി ചാരവൃത്തി നടത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. പാക്ക് ചാര സംഘടനയായ ഐഎസ്ഐ ഉദ്യോഗസ്ഥരുമായും ഇവര്‍ ബന്ധം പുലർത്തി. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പ്രധാന വിവരങ്ങൾ പാക്കിസ്ഥാന് കൈമാറിയതായി വ്യക്തമായതിനെ തുടർന്നാണ് ജ്യോതിയെ അറസ്റ്റു ചെയ്തത്. ജ്യോതി ‘ട്രാവൽ Read More…

Crime

അനങ്ങിയാല്‍ അടി; ഇരുമ്പ് ദണ്ഡുമായി കിടപ്പുമുറിയില്‍ കള്ളന്‍; മുന്‍ ജഡ്ജിയുടെ വീട്ടിലെ നടുക്കുന്ന ദൃശ്യങ്ങള്‍- വീഡിയോ

മധ്യപ്രദേശിലെ ഇൻഡോറിൽ മുന്‍ ജഡ്ജിയുടെ വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയ കള്ളന്മാർ ലക്ഷക്കണക്കിന് രൂപയുടെ സ്വർണവും പണവും കവർന്നു. മുൻ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേഷ് ഗാർഗിന്റെ ഭവനത്തിലാണ് മോഷണം നടന്നത്. മുഖംമൂടിയും കയ്യുറകളും ധരിച്ചെത്തിയ കവർച്ചക്കാർ സുരക്ഷാ അലാം മുഴങ്ങിയിട്ടും 20 മിനിറ്റോളം വീട്ടിൽ ചിലവഴിച്ചു. സിസിടിവി ദൃശ്യങ്ങളിൽ മൂന്ന് കവർച്ചക്കാരെ കാണാം​. ജസ്റ്റിസ് ഗാർഗിന്റെ മകൻ റിത്വിക്കിന് കിടപ്പുമുറിയിൽ ബെഡ്ഡിനുസമീപം ഒരാള്‍ ഇരുമ്പ് ദണ്ഡുമായി ഉറക്കം ഉണർന്നാൽ ആക്രമിക്കാൻ തയ്യാറായിനിൽക്കുന്നതും രണ്ടാമൻ മുറി മുഴുവൻ Read More…

Crime

പെണ്‍കുട്ടിയെ സെക്സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ച കേസ്; നടി മിനു മുനീര്‍ കസ്റ്റഡിയില്‍

ബന്ധുവായ യുവതിയെ സെക്സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീറിനെ കസ്റ്റഡിയിലെടുത്തു. ചെന്നൈ തിരുമംഗലം പൊലീസ് ആലുവയിലെത്തിയാണ് മിനുവിനെ കസ്റ്റഡിയിലെടുത്തത്. ഇവരെ രാവിലെ ചെന്നൈയില്‍ എത്തിച്ചു. 2014ല്‍ ആയിരുന്നു സംഭവം. 16 വയസുള്ളപ്പോള്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാഗ്‌ദാനം ചെയ്‌തു നടി ചെന്നൈയിലേക്കു വിളിച്ചുകൊണ്ടുപോയി ഹോട്ടല്‍ മുറിയില്‍ ഒരു സംഘമാളുകള്‍ക്ക്‌ കാഴ്‌ചവക്കാന്‍ ശ്രമിച്ചെന്നാണു യുവതിയുടെ പരാതി. അഡ്‌ജസ്‌റ്റ് ചെയ്‌താല്‍ ഭാവി സുരക്ഷിതമാകുമെന്ന്‌ പറഞ്ഞതായും എന്നാല്‍ താന്‍ അത്‌ നിരാകരിച്ച്‌ ഇറങ്ങിപ്പോരുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍പറയുന്നു. ഈ പരാതിയില്‍ Read More…

Crime

62കാരന് മരുമകളുമായി പ്രണയം; കുടുംബം തകര്‍ത്ത് ഒന്നിച്ചു താമസം; അവസാനിച്ചത് കൊലപാതക ശ്രമത്തിൽ, കാരണം ….

അപ്രതീക്ഷിതമായുണ്ടാകുന്ന ചില അടുപ്പങ്ങള്‍ കുടുംബബന്ധങ്ങളിലുണ്ടാക്കുന്ന വിള്ളലുകള്‍ തീരെചെറുതല്ല. ഇത്തരമൊരു വാര്‍ത്തയാണ് യുഎസ്എയിലെ ഫ്ലോറിഡയില്‍ നിന്നും പുറത്തുവരുന്നത്. അമ്മായിയച്ഛനും മരുമകളും തമ്മിലുണ്ടായ പ്രണയബന്ധം ആ കുടുംബത്തെ തന്നെ തകര്‍ത്തുകളഞ്ഞു. ഭര്‍ത്താവിനെ ഉപേക്ഷിച്ച മരുമകളും ഭാര്യയെ ഉപേക്ഷിച്ച അമ്മായിയച്ഛനും പുതിയ ബന്ധം തുടങ്ങിയെങ്കിലും ഒടുവില്‍ വധശ്രമക്കുറ്റത്തിലേക്കുവരെ കാര്യങ്ങള്‍ ചെന്നെത്തിയെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇംഗ്ലണ്ട് സ്വദേശിയായ 62കാരന്‍ മാര്‍ക്ക് ഗിബ്ബണും 33വയസുകാരിയായ മരുമകള്‍ ജാസ്മിന്‍ വൈല്‍ഡുമായി പ്രണയം ആരംഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. രഹസ്യ കണ്ടുമുട്ടലുകളും അവധിയാഘോഷവുമെല്ലാം തകൃതിയായി നടന്നു. Read More…

Crime

ഭിന്നശേഷിക്കാരിയെ ബൈക്കുകളില്‍ പിന്‍തുടര്‍ന്ന് പിടികൂടി കൂട്ടബലാത്സംഗം ചെയ്തു- വീഡിയോ

21 വയസ്സുള്ള ഭിന്നശേഷിക്കാരിയെ റോഡിലൂടെ ബൈക്കില്‍ ചേസ് ചെയ്ത് പിടികൂടി കൂട്ടബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ബൽറാംപൂരിൽ ആണ് ദാരുണസംഭവം. ആളൊഴിഞ്ഞ റോഡില്‍ പിന്നാലെവരുന്ന അക്രമികളില്‍ നിന്നും രക്ഷപ്പെടാനായി ഓടുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വസതികളിൽ നിന്ന് വെറും ഒരു കിലോമീറ്റർ മാത്രം അകലെയാണ് ഈ ക്രൂരത നടന്നത്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ ഏറ്റുമുട്ടലിലൂടെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം . അമ്മാവന്റെ വീട്ടില്‍നിന്നും ഒരു Read More…

Crime

രണ്ട് മാർക്ക് കുറഞ്ഞു, അധ്യാപികയ്ക്ക് വിദ്യാർത്ഥിയുടെ അതിക്രൂരമർദ്ദനം- നടുക്കുന്ന ദൃശ്യങ്ങൾ

കണക്ക് പരീക്ഷയിൽ രണ്ട് മാർക്ക് കുറഞ്ഞതിന്റെ പേരില്‍ 17 വയസ്സുള്ള വിദ്യാർത്ഥി അധ്യാപികയെ ക്രൂരമായി മർദ്ദിച്ചു. തായ്‌ലൻഡിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. അധ്യാപികയെ വിദ്യാർത്ഥി അടിക്കുകയും, ഇടിക്കുകയും, ചവിട്ടുകയും, കടിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഓഗസ്റ്റ് 5-ന് ഉതൈ താനിയിലെ ഒരു സ്കൂളിലാണ് സംഭവം നടന്നത്. കണക്ക് പരീക്ഷയിൽ ലഭിച്ച മാർക്കിൽ വിദ്യാർത്ഥി അതൃപ്തനായിരുന്നു. ഇതാണ് ആക്രമണത്തിൽ കലാശിച്ചത്. ഫേസ്ബുക്കിൽ ‘ടീച്ചർ ആർട്ടി’ എന്ന പേജ് നടത്തുന്ന Read More…