Celebrity

മനസാക്ഷിയില്ലാത്ത ആളല്ല താന്‍; വീഡിയോ ചെയ്തത് ജോലിയുടെ ഭാഗമായി; വിമര്‍ശനത്തിന് മറുപടിയുമായി ലിന്റു

നടിയെന്ന നിലയിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറെന്ന നിലയിലും പ്രിയങ്കരിയാണ് ലിന്റു റോണി. താരം പങ്കുവക്കുന്ന പല വീഡിയോയും വൈറലാകാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വയനാട് ദുരന്ത സമയത്ത് ലിന്റു പങ്കുവച്ച വീഡിയോ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. നാട്ടില്‍ ഇതുപോലെ ഒരു വിപത്ത് നടക്കുമ്പോല്‍ എങ്ങനെ റീല്‍സ് ഇടാന്‍ സാധിക്കുന്നുവെന്നായിരുന്നുചോദ്യം . ഇപ്പോഴിതാ എല്ലാ വിമര്‍ശനത്തിനും മറുപടി നല്‍കിയിരിക്കുകയാണ് ലിന്റു. താന്‍ ചെയ്തത് ജോലിയുടെ ഭാഗാണെന്നും എല്ലാവരും ജോലി ചെയ്യുന്നത് കുടുംബം പോറ്റാനാണെന്നും അതില്‍ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു മറുപടി.താന്‍ മനസ്സാക്ഷിയില്ലാത്ത Read More…

Celebrity

ബോളിവുഡ് സുന്ദരി കൃതിസാനന്റെ കാമുകന്‍ ആരാണെന്നറിയാമോ? ഒമ്പതുവയസ്സിന് ഇളപ്പമുള്ള ബിസിനസ് മാഗ്നറ്റ്

ബോളിവുഡില്‍ കുറഞ്ഞ കാലത്തിനിടയില്‍ അനേകം ആരാധകരെ സൃഷ്ടിച്ച നടിയാണ് കൃതിസാനന്‍. ഇവരുടെ ഓരോ ചലനവും ആരാധകര്‍ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ നടിയുടെ കാമുകനെയും കണ്ടെത്തിയിരിക്കുകയാണ് പാപ്പരാസികള്‍. അടുത്തിടെ നടി തന്റെ 34-ാം ജന്മദിനം ആഘോഷിച്ചപ്പോഴാണ് കഴുകന്‍ കണ്ണുകളുള്ള പാപ്പരാസികള്‍ താരത്തിന്റെ കാമുകനെയും കണ്ടെത്തിയത്. കൃതിയും കബീറും കുറച്ചുകാലമായി ഡേറ്റിംഗിലാണെന്ന് പറയപ്പെടുന്നു, ഒപ്പം അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാന്‍ താരം ലണ്ടനിലേക്ക് പതിവായി യാത്ര ചെയ്യുന്നതായുമാണ് കണ്ടെത്തല്‍. യുകെ ആസ്ഥാനമായുള്ള വ്യവസായി കബീര്‍ ബാഹിയയും നടിയുടെ ജന്മദിനാഘോഷത്തില്‍ പങ്കാളിയായിരുന്നു. ഗ്രീക്ക് ദ്വീപായ Read More…

Celebrity

കുട്ടികളെ നോക്കാൻ ഇത്രയധികം തുക നൽകുമോ? ചോദ്യത്തിന് കരീനയുടെ മറുപടിയെ കുറിച്ച് ലളിത

സെലിബ്രിറ്റികളുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന നഴ്സ് ലളിത ഡിസില്‍വയുടെ പേര് വാര്‍ത്തകളില്‍ പലപ്പോഴും ഇടം നേടാറുണ്ട്. അടുത്തിടെ അനന്ത് അംബാനിയുടെ കുട്ടിക്കാലത്ത് നോക്കിയ അമ്മൂമ്മ എന്ന രീതിയിലും അവരുടെ പേര് കേട്ടു. എന്നാല്‍ കരീന – സെയ്ഫ് ദമ്പതികളുടെ കുഞ്ഞുങ്ങളെ നോക്കിയ അനുഭവം പറയുകയാണ് ലളിത. അഭിമുഖത്തിലായിരുന്നു പ്രതികരണം. ‘‘തന്റെ കുഞ്ഞുങ്ങളുടെ കാര്യത്തിലും ജോലിയുടെ കാര്യത്തിലും വളരെ അധികം അച്ചടക്കമുള്ള വ്യക്തിയാണ് കരീന. കുട്ടികളുടെ ടൈംടേബിള്‍ കരീന കൃത്യമായി ചിട്ടപ്പെടുത്താറുണ്ട്. അവര്‍ കുട്ടികളുടെകൂടെ കൂടുതല്‍ സമയം ചിലവഴിക്കാറുണ്ട്. ഷൂട്ടിങ്ങിന് Read More…

Celebrity

ക്രിസ്ത്യാനോ റൊണാള്‍ഡോ വിവാഹിതനായി ! ജോര്‍ജ്ജീനയെ വിവാഹം കഴിച്ചതായി പേജ് സിക്സ്

.ഫുട്‌ബോളിനുപുറത്തും വളരെ പ്രശസ്തയാണ് ലോകഫുട്‌ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ദീര്‍ഘകാല കാമുകി ജോര്‍ജ്ജീന റോഡ്രിഗ്രസ്. റൊണാള്‍ഡോ കളത്തിനുള്ളില്‍ ഗോളടിച്ചു കൂട്ടി ആരാധകരെ സ്വന്തമാക്കുമ്പോള്‍ ജോര്‍ജ്ജീന ഫാഷനിലും ഗ്‌ളാമറിലുമാണ് മിന്നിത്തിളങ്ങുന്നത്. എന്നാല്‍ ദീര്‍ഘകാലമായി പങ്കാളികളായി തുടരുന്ന ഇരുവരും രഹസ്യമായി വിവാഹിതരായെന്നതാണ് പുതിയ വര്‍ത്തമാനം. അടുത്തിടെ ഒരു ടെലിവിഷന്‍ വീഡിയോയില്‍ ക്രിസ്ത്യാനോ ജോര്‍ജ്ജീനയെ ‘ഭാര്യ’ എന്നു പരാമര്‍ശിച്ചതാണ് ഇത്തരമാരു റൂമറിന് കാരണമായിരിക്കുന്നത്. ഇരുവരും ഒരുമിച്ച് താമസിക്കുകയും മൂന്ന് മക്കള്‍ ഉണ്ടാകുകയും ചെയ്തെങ്കിലും നിയമപരമായി വിവാഹം കഴിച്ച് ഭാര്യാഭര്‍ത്താക്കന്മാരായിട്ടില്ല. എന്നാല്‍ യൂറോ കഴിഞ്ഞ് Read More…

Celebrity

കാമുകനൊപ്പം പുകവലിയ്ക്കുന്ന കൃതി സനോണിന്റെ വീഡിയോ പുറത്ത്; തര്‍ക്കം ആരാധകര്‍ തമ്മില്‍

ബോളിവുഡ് താരം കൃതി സനോന്‍ തന്റെ ജന്മദിന ആഘോഷങ്ങള്‍ക്കായി ഗ്രീസിലേക്ക് പോയിരുന്നു. സഹോദരി നൂപുര്‍ സനോണ്‍, ഗായകന്‍ സ്റ്റെബിന്‍ ബെന്‍, യുകെയില്‍ ബിസിനസുകാരനായ കൃതിയുടെ കാമുകന്‍ കബീര്‍ ബാഹിയ എന്നിവര്‍ക്കൊപ്പമാണ് താരം ഗ്രീസിലേക്ക് തിരിച്ചത്. ക്രിതി പാപ്പരാസികളില്‍ നിന്ന് അകന്നിരിയ്ക്കാന്‍ ശ്രദ്ധിച്ചിരുന്നെങ്കിലും ചില സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിരുന്നു. ഗ്രീസിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ ആസ്വദിച്ച് തുറന്ന ഇരിപ്പിടങ്ങളുള്ള ഒരു റെസ്റ്റോറന്റില്‍ കൃതിയും കബീറും പുകവലിക്കുന്ന വീഡിയോ റെഡ്ഡിറ്റില്‍ ഒരു ഉപയോക്താവ് പോസ്റ്റ് ചെയ്തിരുന്നു. ‘‘ഈ വീഡിയോയുടെ Read More…

Celebrity

ഈ പ്രായത്തിലും ഊര്‍ജ്ജത്തിന് ഒരു കുറവും ഇല്ല ;  വൈറലായി ബിഗ്ബിയുടെ ഏറ്റവും പുതിയ വീഡിയോ

ഇന്ത്യന്‍ സിനിമയിലെ മുന്‍ നിര നടനായി കഴിഞ്ഞ 55 വര്‍ഷമായി പ്രവര്‍ത്തിയ്ക്കുന്ന താരമാണ് ബിഗ് ബിയെന്ന് ഏവരും വിളിയ്ക്കുന്ന അമിതാഭ് ബച്ചന്‍. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എഡിയില്‍ അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തന്റെ 81-മത്തെ വയസ്സിലും അമിതാഭ് ബച്ചന്‍ ആരാധകരെ വിസ്മയിപ്പിച്ചിരിയ്ക്കുകയാണ്. ചിത്രത്തില്‍ ദ്രോണാചാര്യരുടെ പുത്രന്‍ അശ്വത്ഥാമാവ് എന്ന പുരാണ കഥാപാത്രത്തെയാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിച്ചത്. മഹാഭാരത്തില്‍ ഏറ്റവും മഹാനായ പോരാളിയായി കണക്കാക്കുന്ന കഥാപാത്രമാണ് അശ്വത്ഥാമാവ്. ഇൗ പ്രായത്തിലും അദ്ദേഹത്തിന്റെ ഊര്‍ജ്ജത്തിന് Read More…

Celebrity

അവള്‍ എനിക്ക് വേണ്ടി ഒരുപാട് മാറി, പലതും ഉപേക്ഷിച്ചു ; തുറന്നു പറഞ്ഞ് രണ്‍ബീര്‍ കപൂര്‍

ബോളിവുഡിന്റെ താരദമ്പതികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2022 ഏപ്രില്‍ 14-നാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഇവര്‍ക്ക് റാഹ എന്നൊരു മകളുണ്ട്. വിവാഹ ശേഷവും താരദമ്പതികള്‍ സിനിമയില്‍ സജീവമാണ്. വിവാഹശേഷമുള്ള ഇരുവരുടേയും മാറ്റങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് രണ്‍ബീര്‍ കപൂര്‍. തങ്ങളുടെ ബന്ധത്തിന് അനുയോജ്യമായ രീതിയില്‍ ആലിയ തന്റെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റം വരുത്തിയതായി രണ്‍ബീര്‍ പറയുന്നു. ഏത് ദാമ്പത്യജീവിതത്തിലും ഇരുകൂട്ടര്‍ക്കും സന്തുഷ്ടരായിരിക്കാന്‍ Read More…

Celebrity

കരീനയുടേയും സെയ്ഫിന്റെയും മക്കളുടെ വളര്‍ത്തമ്മ; മാസശബളം 2.5 ലക്ഷം രൂപ ?

ബോളിവുഡിലെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുകയും ചര്‍ച്ചയാകുകയും ചെയ്ത വിവാഹമായിരുന്നു സെയ്ഫ് അലി ഖാനും കരീന കപൂറും തമ്മിലുള്ളത്. സെയ്ഫ് അലിഖാന്റെ ആദ്യഭാര്യ നടി അമൃതസിംഗുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷമാണ് സെയ്ഫ് കരീനയെ വിവാഹം കഴിച്ചത്. തുടര്‍ന്ന് കരീനയ്ക്കും സെയ്ഫിനും രണ്ട് ആണ്‍ കുട്ടികള്‍ ജനിച്ചു. 2016-ലാണ് ഇരുവര്‍ക്കും ആദ്യത്തെ മകന്‍ തൈമൂര്‍ ജനിച്ചത്. തുടര്‍ന്ന് 2021-ല്‍ രണ്ടാമത്തെ മകന്‍ ജഹാംഗീറും ജനിച്ചു. മക്കളോടുള്ള കരീനയുടെ കരുതല്‍ പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. തൈമൂറിന്റെയും ജഹാംഗീറിന്റെയും വളര്‍ത്തമ്മയായ ലളിതാ ഡിസില്‍വ Read More…

Celebrity

”എന്നെക്കുറിച്ച് നല്ലത് പറയാന്‍ ഞാന്‍ അവര്‍ക്ക് പണം കൊടുക്കുകയാണ്” ; ജാന്‍വിയുടെ വൈറലായ വാക്കുകള്‍

ജംഗ്ലീ പിക്ചേഴ്സിന് കീഴില്‍ വിനീത് ജെയിന്‍ നിര്‍മ്മിച്ച് സുധാന്‍ഷു സാരിയ സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഇന്ത്യന്‍ ഹിന്ദി ഭാഷയിലുള്ള സ്‌പൈ ത്രില്ലര്‍ ചിത്രമാണ് ഉലജ്. ജാന്‍വി കപൂര്‍, ഗുല്‍ഷന്‍ ദേവയ്യ, റോഷന്‍ മാത്യു, രാജേഷ് തൈലാംഗ്, ആദില്‍ ഹുസൈന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുന്‍കാല കഥാപാത്രങ്ങളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് ജാന്‍വി ഈ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് ജാന്‍വി. പ്രമുഖ മാധ്യത്തിന് നല്‍കിയ അഭിമുഖത്തില്‍, ആളുകള്‍ Read More…