Celebrity

തന്റെ കുഞ്ഞ് രാജകുമാരിയുമായി നടക്കാനിറങ്ങി രണ്‍ബീര്‍ കപൂര്‍ ; വീഡിയോ വൈറല്‍

ബോളിവുഡിന്റെ താരദമ്പതികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2022 ഏപ്രില്‍ 14-നാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. ഇവര്‍ക്ക് റാഹ എന്നൊരു മകളുണ്ട്. വിവാഹ ശേഷവും താരദമ്പതികള്‍ സിനിമയില്‍ സജീവമാണ്. ബോളിവുഡ് ദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ക്രിസ്മസ് ആഘോഷ വേളയിലാണ് തങ്ങളുടെ മകള്‍ റാഹയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തുകയും അവളുടെ മുഖം ആദ്യമായി വെളിപ്പെടുത്തുകയും ചെയ്തത്. റാഹയുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ പാപ്പരാസികള്‍ പലപ്പോഴും മത്സരിയ്ക്കാറുണ്ട്. ഇപ്പോള്‍ രണ്‍ബീര്‍ കപൂറും Read More…

Celebrity

ഇഴുകിച്ചേര്‍ന്നുള്ള രംഗമാകാം…എന്നാല്‍ ദേഹത്ത് തൊട്ടുകൊണ്ടുള്ള കളിവേണ്ട ; ഇന്റിമസി സീനുകളെക്കുറിച്ച് ഐശ്വര്യറായ്

ഇഴുകിച്ചേര്‍ന്നുള്ള സിനിമയിലെ രംഗം ഷൂട്ടിംഗ് ചെയ്യുന്നതില്‍ വിരോധമില്ല, പക്ഷേ ശരീരത്ത് തൊട്ടുകൊണ്ടുള്ള ഇന്റിമസി രംഗങ്ങള്‍ വേണ്ടെന്ന് നടി ഐശ്വര്യാറായി. 2016ല്‍ ഫിലിംഫെയറിനു നല്‍കിയ അഭിമുഖത്തിനിടെ ഏ ദില്‍ ഹേ മുഷ്‌കില്‍ (2016) എന്ന ചിത്രത്തിലെ രണ്‍ബീര്‍ കപൂറുമായുള്ള അടുപ്പമുള്ള രംഗങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് നടിയുടെ മറുപടി. “മുന്‍കൂട്ടി പറയാത്ത ഒരു രംഗവും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഞാനൊരു സ്വതന്ത്ര അഭിനേത്രിയാണ് എന്നതിനര്‍ത്ഥം വസ്ത്രമില്ലാതെ അഭിനയിക്കും എന്നല്ല.” തന്നോടൊപ്പമുള്ള ഒരു ചുംബനം എത്രത്തോളം ചര്‍ച്ച ചെയ്യപ്പെടുമെന്ന് തനിക്കറിയാമാമെന്നും നടി പറഞ്ഞു. Read More…

Celebrity

തീവ്രവാദ ആക്രമണ ഭീതിയില്‍ ടെയ്ലര്‍ സ്വിഫ്റ്റ്, നടത്താനിരുന്നത് ചാവേര്‍ ആക്രമണം; സംഗീതപരിപാടി മാറ്റി

തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് വീയെന്നയില്‍ നടത്താനിരുന്ന ടെയ്ലര്‍ സ്വഫ്റ്റിന്റെ സംഗീത പരിപാടി ഉപേക്ഷിച്ചത് നേരത്തെ വന്‍ വാര്‍ത്തയായിരുന്നു. നടിയുടെ പരിപാടിയില്‍ നടത്താനിരുന്നത് ചാവേര്‍ ആക്രമണമായിരുന്നെന്ന് റിപ്പോര്‍ട്ട്. വിയെന്നയില്‍ അനേകം ആള്‍ക്കാരെ കൊല്ലാന്‍ ലക്ഷ്യമിട്ടുള്ള നീക്കമായിരുന്നെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് 19 വയസ്സ് പ്രായമുള്ള ഇസ്ളാമിക് സ്റ്റേറ്റ് അനുയായിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ഫോടകവസ്തുക്കളും കത്തിയും ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു പ്ലാനിട്ടിരുന്നതെന്നും പിടിക്കപ്പെട്ടയാള്‍ പറഞ്ഞുവെന്നാണ് ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരിക്കുന്ന സൂചനകള്‍. സംഗീതപരിപാടിക്കിടയിലേക്ക് കടന്നുവന്ന് സ്വയം പൊട്ടിത്തെറിച്ച് Read More…

Celebrity

മുംബൈയിലെ ഹാജി അലി ദര്‍ഗ നവീകരിക്കാന്‍ അക്ഷയ്കുമാര്‍ ; സംഭാവന നല്‍കുന്നത് 1.21 കോടി രൂപ

വര്‍ഷങ്ങളായി സാമൂഹിക പ്രവര്‍ത്തനത്തിനും ഉദാരമായ സംഭാവനകള്‍ക്കും പേരുകേട്ടയാളാണ് നടന്‍ അക്ഷയ്കുമാര്‍. മുംബൈയിലെ പ്രശസ്തമായ ഹാജി അലി ദര്‍ഗയുടെ നവീകരണത്തിന് 1.21 കോടി രൂപ സംഭാവന നല്‍കാനൊരുങ്ങുകയാണ് താരം. ഖിലാഡി നടനെ ‘യഥാര്‍ത്ഥ മുംബൈക്കാരന്‍’ എന്ന് വാഴ്ത്തിക്കൊണ്ട് ട്രസ്റ്റ് അദ്ദേഹത്തിന്റെ നല്ല മനസ്സിന് നന്ദിയും അറിയിച്ചു. ഹാജി അലി ദര്‍ഗയുടെ നവീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതറിഞ്ഞ ഇവിടുത്ത ഭക്തനായ അക്ഷയ് കുമാര്‍, വളരെ വേഗത്തില്‍ പ്രതികരിച്ചു. വ്യാഴാഴ്ച, 1,21,00,000 രൂപ ചെലവ് നവീകരണത്തിന് പ്രതീക്ഷിക്കുന്ന ഒരു ഭാഗത്തിന്റെ നിര്‍മാണത്തിന്റെ ഉത്തരവാദിത്തം Read More…

Celebrity

അനന്യ പാണ്ഡേയുമായി ഡേറ്റിംഗിലെന്ന് സൂചന ; വാക്കര്‍ ബ്ലാങ്കോ ആരാണെന്നറിയാമോ?

ബോളിവുഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ ഒന്നായ വാക്കര്‍ ബ്ലാങ്കോ ആരാണെന്നറിയാമോ? ബോളിവുഡിലെ ഹോട്ട് സുന്ദരി അനന്യപാണ്ഡേയുമായി ഏറ്റവും പുതിയതായി ഡേറ്റിംഗ് നടത്തുന്നതായി കേള്‍ക്കുന്ന മുന്‍ മോഡലാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടന്‍ ആദിത്യ റോയ് കപൂറുമായുള്ള ബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ നടി കണ്ടെത്തിയ യുവ സുന്ദരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഒരു ശതകോടീശ്വരന്റെ കുടുംബം ആതിഥേയത്വം വഹിച്ച ഒരു ക്രൂയിസ് പാര്‍ട്ടിയില്‍ വച്ച് വാക്കറെ കണ്ടുമുട്ടിയതിന് ശേഷം നടി ഇക്കാര്യത്തില്‍ ഏറെ മുന്നോട്ട് പോയതായി റിപ്പോര്‍ട്ടുണ്ട്. Read More…

Celebrity

കാനിയുടെ മാനേജരുടെ ജന്മദിനം ; ബിയാന്‍കയുടെ സുതാര്യ വേഷം നാണംകെടുത്തി ; ഇനി കയറ്റില്ലെന്ന് റെസ്‌റ്റോറന്റ് ഉടമകള്‍

പാട്ടുകാരന്‍ കാനി വെസ്റ്റിന്റെ ഭാര്യ ബിയാന്‍കോ സെന്‍സോറിയുടെ വേഷവും നഗ്‌നതയും ഫാഷന്‍ലോകത്തെ വന്‍ ചര്‍ച്ചയാണ്. കാനി വെസ്റ്റ് അടുത്തിടെ തന്റെ മാനേജര്‍ ജോണ്‍ മോണോപ്പോളിയുടെ 48-ാം ജന്മദിനം സാന്താ മോണിക്കയിലെ ജോര്‍ജിയോ ബാല്‍ഡി എന്ന ഇറ്റാലിയന്‍ റെസ്റ്റോറന്റില്‍ ആഘോഷിച്ചപ്പോള്‍ ബിയാന്‍ക അണിഞ്ഞ ഏറെ സുതാര്യമായ വേഷം അതീവ ഫാഷനബിള്‍ ആയിപ്പോയെന്നാണ് വിമര്‍ശനം. കാനിയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അനേകം സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ ഏറെ സുതാര്യമായ വസ്ത്രത്തിലാണ് ബിയാന്‍ക പ്രത്യക്ഷപ്പെട്ടത്. അടിവസ്ത്രം ഒഴിവാക്കി ഇറുകിപ്പിടിക്കുന്ന ലെഗ്ഗിംഗിലുമായിരുന്നു ബിയാന്‍കയുടെ പ്രത്യക്ഷപ്പെടല്‍. Read More…

Celebrity

സെറ്റിനെ സ്തംഭിപ്പിച്ച ‘സംഭവം’; ഷാരൂഖും സണ്ണിഡിയോളും മിണ്ടാതിരുന്നത് 16 വര്‍ഷം

ഷാരൂഖാന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗുണമുണ്ടായത് നായക കഥാപാത്രത്തെക്കാള്‍ അദ്ദേഹം വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോഴാണ്. ഷാരൂഖിന്റെ വില്ലനിസം പ്രകടമായ ‘ബാസീഗര്‍’, ‘ഡര്‍’ സിനിമകളില്‍ നായകനേക്കാള്‍ ഗുണം കിട്ടിയത് വില്ലനായി അഭിനയിച്ച ഷാരൂഖിനായിരുന്നു. അദ്ദേഹത്തിന്റെ കരിയറില്‍ വളരെ നിര്‍ണ്ണായകമായ ഈ ചിത്രങ്ങളില്‍ സണ്ണിഡിയോള്‍ നായകനായ ‘ഡര്‍’ സിനിമയില്‍ വില്ലനായി യഥാര്‍ത്ഥത്തില്‍ പ്രത്യക്ഷപ്പെടേണ്ടിയിരുന്നത് ആമിര്‍ ഖാനായിരുന്നു. എന്നാല്‍ സിനിമയ്ക്ക് വേണ്ടി ആമിര്‍ മുമ്പോട്ട് വെച്ച ചില കണ്ടീഷനുകളാണ് കഥാപാത്രം ഷാരൂഖിലേക്ക് എത്താന്‍ കാരണമായത്. ജൂഹിചൗള നായികയായ സിനിമയില്‍ നിന്നും താന്‍ Read More…

Celebrity

​സ്റ്റൈലിഷ് ലുക്കിലെത്തി ജാന്‍വി; വസ്ത്രം റവ ദോശ പോലെയുണ്ടെന്ന് കമന്റ്‌

വളരെ മനോഹരമായ ലുക്കിലെത്തി ആരാധകരെ ഞെട്ടിക്കുന്ന താരപുത്രിയാണ് ജാന്‍വി കപൂര്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്‌റ്റൈലിഷ് ലുക്കില്‍ മിനി ഡ്രസ് ധരിച്ചാണ് ഉലജ്ജിന്റെ സ്‌ക്രീനിങ്ങിനെത്തിയത്. റിംസിം ദാദുവാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓഫ് വൈറ്റ് നിറത്തിലുള്ള ഒരു മിനി ഡ്രസാണ് ഇത് .സ്റ്റക്കോ എന്ന പേരില്‍ ഇന്ത്യന്‍ കൗച്ചർ വീക്കിനായി റിംസിം ദാദു തയാറാക്കിയ ശേഖരത്തില്‍ ഈ വസ്ത്രം ഉള്‍പ്പെടുത്തിയിരുന്നു. വസ്ത്രത്തിന്റെ അതേ നിറത്തിലുള്ള ലൈനിങ്ങും കൂടി ധരിച്ചായിരുന്നു ജാന്‍വി Read More…

Celebrity

മീരാചോപ്രയുടെ അശ്ളീല വീഡിയോ പ്രചരിക്കുന്നു ; നിയമനടിപടിയുമായി പോരാട്ടത്തിനൊരുങ്ങി നടി

തമിഴും തെലുങ്കിലും ഹിന്ദിയും ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ അനേകം സിനിമകള്‍ ചെയ്തിട്ടുള്ള നടി മീരാചോപ്ര ഇന്ത്യയില്‍ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ്. നടിയുടെ സ്വകാര്യ വീഡിയോ ലീക്കായി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയതോടെ നിയമനടപടിക്കൊരുങ്ങുകയാണ് താരം. വൈറല്‍ വീഡിയോയ്ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടുള്ള നടി വീഡിയോ വ്യാജമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. വ്യാജവീഡിയോ ഷെയര്‍ ചെയ്തവരുമായി ആശയവിനിമയം നടത്തിയ മീരാചോപ്ര സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും അതെടുത്തു മാറ്റാനുള്ള പോരാട്ടത്തിലാണ്. വീഡിയോയുടെ സ്രോതസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് നടിയിപ്പോള്‍. സിനിമയില്‍ നന്നായി തുടങ്ങിയ നടിക്ക് പെട്ടെന്ന് തന്നെ Read More…