Celebrity

‘ഞാന്‍ അസൂയപ്പെടുന്ന നടന്മാരില്‍ ഒരാളാണ് നിങ്ങള്‍’ കമലിന്റെ വാക്കുകേട്ട് കരഞ്ഞു പോയി ജോജു- വീഡിയോ

മെയ് 24 ന് ചെന്നൈയില്‍ നടന്ന ‘തഗ് ലൈഫ്’ എന്ന തങ്ങളുടെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ തന്റെ ആരാധനാപാത്രമായ കമല്‍ഹാസന്‍ ‘ഇരട്ട’യിലെ തന്റെ പ്രകടനത്തെ അഭിനന്ദിച്ചപ്പോള്‍ കരഞ്ഞുപോയി നടന്‍ ജോജു ജോര്‍ജ്. കമല്‍ഹാസന്റെ അഭിനന്ദനം തന്റെ ഓസ്‌കാര്‍ ആണെന്ന് ജോജു പറഞ്ഞു. ‘തഗ് ലൈഫിന്റെ’ ഓഡിയോ ലോഞ്ചില്‍ കമല്‍ഹാസന്‍ താന്‍ ജോജുവിന്റെ ‘ഇരട്ട’ എന്ന സിനിമ കണ്ടത് അനുസ്മരിച്ചു. ‘ജോജു ആരാണെന്ന് എനിക്കറിയില്ലായിരുന്നു. ‘ഇരട്ട’ കണ്ടതിനുശേഷം പിന്നെ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഞാന്‍ കണ്ടു. ’ Read More…

Celebrity

പ്രായവ്യത്യാസം 9 വയസ്സ് മാത്രം; മമ്മൂട്ടി മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിച്ചു

മോളിവുഡിന്റെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പതിറ്റാണ്ടുകളായി സൗഹൃദത്തിനും സാഹോദര്യത്തിനും പേരുകേട്ട രണ്ട് സെലിബ്രിറ്റികളാണ്. 50-ലധികം സിനിമകളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുള്ള ഇവര്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇനി പ്രത്യക്ഷപ്പെടാന്‍ പോകുന്നത്. ഇവരെ കൂടാതെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും സിനിമയിലുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ മോഹന്‍ലാലുമായി ഒമ്പത് വയസ്സിന്റെ മാത്രം പ്രായവ്യത്യാസമുള്ള മമ്മൂട്ടി ഒരിക്കല്‍ മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? 1982-ല്‍ ജിജോ പുന്നൂസ് സംവിധാനം ചെയ്ത നസീറും മധുവും നായകന്മാരായിരുന്ന ‘പടയോട്ടം’ Read More…

Celebrity

ഇത് ‘മുരുകന്റെ’ മകള്‍; ‘പുലിമുരുകനി’ലെ മോഹൻലാലിന്റെ മകൾ ഇവിടുണ്ട്

സൂപ്പര്‍ഹിറ്റായിരുന്ന, ആഗോളതലത്തിൽ ആകെ 152 കോടിയോളം രൂപ കളക്ഷന്‍ നേടിയ പുലിമുരുകനിൽ മോഹൻലാലിന്റെയും കമാലിനി മുഖർജിയുടെയും മകൾ ചക്കിയായി അഭിനയിച്ച കുട്ടിത്താരത്തെ ഓർക്കുന്നുണ്ടോ? ദുര്‍ഗ പ്രേംജിത്ത് എന്ന് കേട്ടാല്‍ തിരിച്ചറിയാത്ത ആളുകളും പുലിമുരുകന്റെ മകള്‍ എന്ന് കേട്ടാല്‍ തിരിച്ചറിയും. ബേബി ദുർഗ പ്രേംജിത് ആണ് ചക്കിയായി വേഷമിട്ടത്. View this post on Instagram A post shared by 𝖆𝖕𝖕𝖚𝖟𝖟💗𝖒𝖔𝖓𝖚 (@aparna_crowdkiddo) ദുർഗയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റയില്‍ അത്ര ആക്റ്റീവ് Read More…

Celebrity

കോട്ട ഇത്തവണ സൃഷ്ടിച്ചത് ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരേയുമല്ല, ഇന്ത്യയുടെ സുന്ദരിയെ

രാജസ്ഥാനിലെ കോട്ട സാധാരണയായി അറിയപ്പെടുന്നത് എഞ്ചിനീയര്‍മാരുടെയും ഡോക്ടര്‍മാരുടെയും ഭാവി രൂപപ്പെടുത്തുന്ന ഇന്ത്യയുടെ അക്കാദമിക് ക്രൂസിബിള്‍ എന്നാണ്. എന്നാല്‍ ഇവിടെ മറ്റൊരു തരത്തിലുള്ള കഥ നിശബ്ദമായി വികസിക്കുന്നു. സൗന്ദര്യം, അഭിലാഷം, ശാന്തമായ ദൃഢനിശ്ചയം എന്നിവയെക്കുറിച്ച് സംസാരിക്കുന്നു. ഹൈദരാബാദില്‍ നടക്കുന്ന 72-ാമത് ലോകസുന്ദരി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 23-ാം വയസ്സില്‍ നന്ദിനി ഗുപ്ത രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഒരു എളിയ കര്‍ഷക കുടുംബത്തില്‍ വളര്‍ന്ന അവളുടെ വേരുകള്‍ രാജസ്ഥാനി മണ്ണില്‍ ചവുട്ടി നില്‍ക്കുന്നതാണ്. ”എന്റെ അച്ഛന്‍ സുമിത് ഒരു കര്‍ഷകനാണ്, Read More…

Celebrity

റിട്രോ ബോക്‌സോഫീസില്‍ നേടിയത് 235 കോടി; വിദ്യാഭ്യാസത്തിനായി 10 കോടി സംഭാവന നല്‍കി സൂര്യ

തന്റെ സിനിമയായ റിട്രോ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ലാഭവിഹിതത്തില്‍ നിന്നും 10 കോടി രൂപ സംഭാവന ചെയ്ത് സൂപ്പര്‍താരം സൂര്യ. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്ന ഒരു സംഘടനയ്ക്കാണ് താരം പണം കൈമാറിയത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമ നീണ്ട ഇടവേളയ്ക്ക് ശേഷം സൂര്യയ്ക്ക് പുതുജീവനായിരുന്നു. ”ഞങ്ങളുടെ റെട്രോ എന്ന ചിത്രത്തിന് നിങ്ങള്‍ നല്‍കിയ സ്‌നേഹത്തില്‍ നിന്നും പിന്തുണയില്‍ നിന്നും, ഈ അധ്യയന വര്‍ഷമായ 2025 ല്‍ ഞാന്‍ അഗരം Read More…

Celebrity

കൈവീശിയപ്പോള്‍ ഉർവശി റൗട്ടേലയുടെ വസ്ത്രത്തില്‍ ദ്വാരം? കാന്‍ലുക്കില്‍ ചര്‍ച്ച!

ദി സീക്രട്ട് ഏജന്റ് എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനോടനുബന്ധിച്ചാണ് ഉര്‍വശി റെഡ് കാര്‍പ്പറ്റിലെത്തിയത്. റെഡ് കാര്‍പ്പറ്റിലൂടെ നടന്നുനീങ്ങിക്കൊണ്ട് കാണികളെ അഭിവാദ്യം ചെയ്യുന്ന ഉര്‍വശിയുടെ വീഡിയോയില്‍ താരത്തിന്റെ ഇടത് ഷോള്‍ഡറിന് താഴ മുന്‍ഭാഗത്തായാണ് വസ്ത്രത്തില്‍ ദ്വാരമുള്ളത്. നിരവധി പേരാണ് നടിയെ പരിഹസിച്ചുകൊണ്ട് ഈ വീഡിയോ പങ്കിട്ടത്. കാനില്‍ കീറിയ വസ്ത്രം ധരിച്ച ആദ്യ ഇന്ത്യക്കാരി എന്നാണ് ഉര്‍വശിയെ പരിഹസിച്ചത്. ‘തിരക്ക് കാരണം ശ്രദ്ധിച്ചിട്ടുണ്ടാകില്ല, എനിക്ക് അവളോട് സഹതാപം തോന്നുന്നു’ എന്നിങ്ങനെ നീളുന്നു സമൂഹമാധ്യമങ്ങളിലെ കമന്‍റുകള്‍. ഫാഷൻ കമന്റേറ്റർ ഡയറ്റ് സബ്യ Read More…

Celebrity Fitness

‘ഇതൊക്കെയെന്ത്?’ ഫ്ലോറൻസ് പ്യൂവിന്റെ ഫ്ലെക്സിബിലിറ്റി ട്രിക്ക് അനായാസമായി ചെയ്ത് പാർവതി

അഭിനയം മാത്രമല്ല പ്രശസ്ത ബ്രിട്ടിഷ് താരം ഫ്ലോറൻസ് പഗിന്റെ കഴിവ്. 29 വയസ്സുള്ള അവര്‍ ഫിറ്റ്നെസിന്റെ കാര്യത്തിലും വിദഗ്ദയാണ്. ഇപ്പോഴിതാ ഫ്ലോറൻസ് പഗിന്റെ ഫ്ലെക്സിബിലിറ്റി ട്രിക്ക് അനായാസമായി അനുകരിക്കുകയാണ് നമ്മുടെ പ്രിയ താരതം പാർവതി തിരുവോത്ത്. ‘ആദ്യ ശ്രമം മോശമായില്ലല്ലോ’ എന്ന ചോദ്യത്തോടെയാണ് പാർവതി തന്റെ ഫ്ലെക്സിബിലിറ്റി ട്രിക്ക് വീഡിയോ പങ്കുവച്ചത്. വളരെ പെട്ടെന്നുതന്നെ വീഡിയോ ആരാധക ശ്രദ്ധ പിടിച്ചുപറ്റി. സങ്കീർണമായ ഈ ട്രിക്ക് വളരെ അനായാസമായാണ് പാർവതി ചെയ്ത് പൂർത്തിയാക്കുന്നത്. ബ്ലാക്ക് വിഡോ, ഓപ്പൺഹൈമർ, ഡ്യൂണ്‍ Read More…

Celebrity

‘തന്നെ ഒരു സ്വര്‍ണ്ണത്താറാവായിട്ടാണ് കണ്ടിരുന്നത്’ ; ഭാര്യയുമായി പിരിയാനുള്ള കാരണത്തെക്കുറിച്ച് ജയംരവി

താന്‍ കൊള്ളാത്ത അച്ഛനാണെന്ന ഭാര്യയുടെ ആരോപണത്തില്‍ മൗനംവെടിഞ്ഞ് നടന്‍ ജയംരവി. താന്‍ ഭാര്യയെയാണ് ഉപേക്ഷിച്ചതെന്നും മക്കളെയല്ലെന്നും അവരെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും നടന്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ച നീണ്ട കുറിപ്പില്‍ വ്യക്തമാക്കി. ഭാര്യ ആരതി രവിയുമായുള്ള വിവാഹമോചനത്തിന്റെ നടുവിലാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ നടന്‍. ”മുന്‍കാല സാഹചര്യങ്ങളെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവിലും ബോദ്ധ്യത്തിലും ധാരണയിലുമാണ് മുന്‍ ഭാര്യയുമായുള്ള വിവാഹബന്ധം ഒഴിയാന്‍ തീരുമാനിച്ചത്. എന്നാല്‍ മക്കള്‍ തന്റെ അഭിമാനവും സന്തോഷവുമാണ്, എന്റെ മക്കള്‍ക്ക് വേണ്ടി ഏറ്റവും മികച്ചതിനെക്കാള്‍ മികച്ചത് ചെയ്യും. താന്‍ വന്‍തോതില്‍ വായ്പയെടുക്കാന്‍ Read More…

Celebrity

ഭാര്യമാരുടെ ചെലവില്‍ സോഷ്യല്‍മീഡിയ താരമായ കോടീശ്വരന്‍ ; രണ്ടാം ഭാര്യയുമായി പ്രായവ്യത്യാസം 18 വയസ്സ്

തന്നേക്കാള്‍ 18 വയസ്സിന് ഇളപ്പമുള്ള സ്ത്രീയെ വിവാഹം കഴിച്ചതോടെ ചൈനീസ് കോടീശ്വരനും വ്യവസായിയുമായ വാങ് സിയാവോഫീയ്ക്ക് ചൈനീസ് സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ കൂടി. ദമ്പതികളുടെ ലൈവ് സ്ട്രീമിംഗ് ഇപ്പോള്‍ ചൈനീസ് സോഷ്യല്‍മീഡിയയില്‍ കാണുന്നത് 2.4 ദശലക്ഷം പേര്‍. സോളോ സ്ട്രീമിംഗില്‍ പോലും വാങ്ങിന് ഒരുലക്ഷം കാഴ്ചക്കാരെ നേടാനാകുന്നു. സോഷ്യല്‍മീഡിയയിലെ ഈ പുതിയ തിരക്കിന് കാരണം വാങിന്റെ 26കാരിയായ ഭാര്യ മാന്‍ഡി മായാണ്. മായുടെ ഓണ്‍-സ്‌ക്രീന്‍ സാന്നിധ്യവും ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വില്‍പ്പനയും നേടിക്കൊടുക്കുന്നു. ഭാര്യമാരെ കൊണ്ടു പ്രശസ്തനായ കോടീശ്വരന്റെ Read More…