Celebrity

ഭാര്യമാരുടെ ചെലവില്‍ സോഷ്യല്‍മീഡിയ താരമായ കോടീശ്വരന്‍ ; രണ്ടാം ഭാര്യയുമായി പ്രായവ്യത്യാസം 18 വയസ്സ്

തന്നേക്കാള്‍ 18 വയസ്സിന് ഇളപ്പമുള്ള സ്ത്രീയെ വിവാഹം കഴിച്ചതോടെ ചൈനീസ് കോടീശ്വരനും വ്യവസായിയുമായ വാങ് സിയാവോഫീയ്ക്ക് ചൈനീസ് സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ കൂടി. ദമ്പതികളുടെ ലൈവ് സ്ട്രീമിംഗ് ഇപ്പോള്‍ ചൈനീസ് സോഷ്യല്‍മീഡിയയില്‍ കാണുന്നത് 2.4 ദശലക്ഷം പേര്‍. സോളോ സ്ട്രീമിംഗില്‍ പോലും വാങ്ങിന് ഒരുലക്ഷം കാഴ്ചക്കാരെ നേടാനാകുന്നു. സോഷ്യല്‍മീഡിയയിലെ ഈ പുതിയ തിരക്കിന് കാരണം വാങിന്റെ 26കാരിയായ ഭാര്യ മാന്‍ഡി മായാണ്. മായുടെ ഓണ്‍-സ്‌ക്രീന്‍ സാന്നിധ്യവും ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വില്‍പ്പനയും നേടിക്കൊടുക്കുന്നു. ഭാര്യമാരെ കൊണ്ടു പ്രശസ്തനായ കോടീശ്വരന്റെ Read More…

Celebrity

കാമുകനുമായി കൊറിയയില്‍ പോയ കാന്‍സര്‍ ബാധിതയായ ടെലിവിഷന്‍ താരം കൊറിയന്‍ ടൂറിസം അംബാസഡര്‍ !

കാന്‍സര്‍ ബാധിതയാണെന്ന ഇന്ത്യന്‍ ടെലിവിഷന്‍ താരം ഹിനാഖാന്റെ വെളിപ്പെടുത്തല്‍ ആരാധകര്‍ സങ്കടത്തോടെയാണ് ഏറ്റുവാങ്ങിയത്. ജീവിതത്തിലെ ദുരന്തമുഖത്തെ പ്രസന്നതയോടെ നേരിട്ടുകൊണ്ടിരിക്കുന്ന നടിയെ ദക്ഷിണകൊറിയ ടൂറിസത്തിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറാക്കി നിയമിച്ചിരിക്കുകയാണ്. കാമുകന്‍ റോക്കി ജയ്സ്വാളിനൊപ്പം ദക്ഷിണ കൊറിയയില്‍ പര്യവേക്ഷണം നടത്തുന്ന നടി ഹിന ഖാനെ കൊറിയ ടൂറിസത്തിന്റെ ഓണററി അംബാസഡറായി തിരഞ്ഞെടുത്തു. ഈ ബഹുമതിയോട് പ്രതികരിച്ചുകൊണ്ട്, രാജ്യത്ത് തന്റെ മാന്ത്രിക അനുഭവം ഉടന്‍ പങ്കിടാന്‍ പോകുകയാണെന്ന് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഹിന ഖാനും കാമുകനും കെ-ഡ്രാമകളിലൂടെയും സിനിമകളിലൂടെയും Read More…

Celebrity

വിരമിക്കലില്‍ ഞെട്ടിച്ചു; പിന്നാലെ സമാധാനം തേടി യാത്ര; കോലി പോയത് എങ്ങോട്ട് ?

ആരാധകരേയും ക്രിക്കറ്റ് ലോകത്തേയും ഞെട്ടിച്ചുകൊണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ വിരാട് കോലി ആദ്യം പോയത് ഉത്തര്‍പ്രദേശിലെ മഥുരയിലെ ആശ്രമത്തിലേയ്ക്ക്. മനസിന്റെ ശാന്തിയാണ് മുഖ്യമെന്ന് വിശ്വസിക്കുന്ന കോലി ബുദ്ധപൂര്‍ണിമ ദിനത്തിലാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ശാരീരികക്ഷമത, മനസിന്റെ ആരോഗ്യം എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോഴൊക്കെ അതിന് കുടുംബത്തിന്റെ പിന്തുണയും ആവശ്യമെന്ന് പറഞ്ഞിട്ടുള്ള കോലി വിരമിക്കല്‍ പ്രഖ്യാപനത്തിനു പിന്നാലെ ഭാര്യ അനുഷ്ക ശര്‍മയുമൊത്ത് മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കാണ് ആദ്യം പോയത്. ഉത്തര്‍പ്രദേശിലുള്ള മഥുരയിലെ പ്രേമാനന്ദ് ജി മഹാരാജിനെ Read More…

Celebrity

ലോകേഷ് കനകരാജിന് താല്‍പ്പര്യം ‘ലിയോ 2’ അല്ല; മാസ്റ്ററിന്റെ രണ്ടാം ഭാഗം, പക്ഷേ വിജയ് കനിയണം

വന്‍ വിജയം നേടിയ സിനിമയായ ലിയോയുടെ രണ്ടാം ഭാഗത്തിനായി ലോകേഷ് കനകരാജിന്റെയും വിജയ് യുടേയും ആരാധകര്‍ ഒരുപോലെ കാത്തിരിക്കുകയാണ്. എന്നാല്‍ തനിക്ക് മാസ്റ്ററിന്റെ രണ്ടാം ഭാഗം ചെയ്യാനാണ് കൂടുതല്‍ താല്‍പ്പര്യമെന്ന് ബ്‌ളോക്ബസ്റ്റര്‍ സംവിധായകന്‍ ലോകേഷ് കനകരാജ്. പക്ഷേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് വിജയ് തന്നെയാണെന്നും സംവിധായകന്‍ പറയുന്നു. സിനിമാ നിരൂപകന്‍ സുധീര്‍ ശ്രീനിവാസനുമായി അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.” എല്ലാവരും ‘ലിയോ 2’ നായി കാത്തിരിക്കുകയാണ്, പക്ഷേ എനിക്ക് അദ്ദേഹത്തോടൊപ്പം ‘മാസ്റ്റര്‍’ ചെയ്യണമെന്നാണ്. സമയത്തിന് Read More…

Celebrity

‘എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മുഖത്ത് നോക്കി പറയണം’ ; ആരതിക്ക് മറുപടിയുമായി ജയംരവിയുടെ കാമുകി കെനീഷാ

ജയം രവി തന്നെയും മക്കളെയും ഉപേക്ഷിച്ചുപോയതാണെന്നും വിവാഹമോചനം നടത്തിയിട്ടില്ലെന്നും തന്നെ ജയംരവിയുടെ മുന്‍ഭാര്യ എന്ന് വിളിക്കരുതെന്നും കാണിച്ച് ജയംരവിയുടെ ഭാര്യ സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ടപോസ്റ്റിന് മറുപടിയുമായി താരത്തിന്റെ കാമുകിയായി വിശേഷിപ്പിക്കപ്പെട്ട കെനീഷാ ഫ്രാന്‍സിസ്. രവി മോഹന്റെ ഭാര്യയുടെ പ്രസ്താവനയ്ക്ക് ട്രോളിലൂടെയാണ് കെനീഷ മറുപടി നല്‍കിയത്. അവളുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ എടുത്ത്, കെനിഷ ഒരു വോട്ടെടുപ്പിലൂടെ ചോദിച്ചു. ഗോള്‍ഡ്: ഡേ 1ഗ്രീന്‍: ഡേ 2. ഇന്ന് ഞാന്‍ ഏത് നിറമാണ് ധരിക്കേണ്ടത്? ‘ആര്‍ക്കെങ്കിലും എന്നോട് മറ്റെന്തെങ്കിലും പറയാനുണ്ടെങ്കില്‍, അത് എന്റെ Read More…

Celebrity

6 വയസ്സില്‍ ലോകത്തെ ഏറ്റവും സുന്ദരി ; 10 വയസില്‍ വോഗ്പാരീസ് ഫാഷന്‍ ഷോയില്‍ ; 24 കാരി ഇപ്പോഴും താരം

ആറു വയസ്സുള്ളപ്പോള്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായി വിവക്ഷിക്കപ്പെട്ട പെണ്‍കുട്ടി യുവതിയായപ്പോഴും അതേ തിളക്കത്തില്‍ ശ്രദ്ധ നേടുന്നു. അമേരിക്കയിലെ 24 കാരി തൈലേന്‍ ബ്ലോണ്ടേയാണ് ശ്രദ്ധ നേടുന്നത്. മൂന്നാം വയസ്സില്‍ ഫാഷന്‍ ഡിസൈനിംഗ് വേദിയില്‍ എത്തിയ പെണ്‍കുട്ടി മേക്കപ്പിന്റെ സഹായത്തോടെ അവളുടെ മനോഹരമായ സവിശേഷതകള്‍ കളിക്കുന്നു. മൂന്നാം വയസ്സില്‍ ഫാഷന്‍ ഡിസൈനര്‍ ജീന്‍ പോള്‍ ഗൗള്‍ട്ടിയര്‍ ഫാഷന്‍ റാംപില്‍ എത്തിച്ച തൈലേന്‍ ബ്‌ളോണ്ടോയ്ക്ക് മൂന്ന് വര്‍ഷത്തിന് ശേഷം ലോകത്തെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി എന്ന പദവിയും ലഭിച്ചു. അവളുടെ Read More…

Celebrity

സമ്പാദിച്ചത് 260 കോടി; പക്ഷേ, ജീവിക്കാൻ സമയമില്ല, സോഷ്യൽ മീഡിയ സ്ട്രീമിങ് ഒഴിവാക്കി ദമ്പതികൾ

ജോലി ഭാരം കുറയ്ക്കാനായി സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റ് സൃഷ്ടിക്കുന്നവര്‍ നിരവധിയാണ്. പിന്നീട് അത് തന്നെ തലവേദനയായാലോ? അത്തരത്തിലുള്ള ഒരു അനുഭവമാണ് ചൈനക്കാരായ ഇന്‍ഫ്‌ളുവന്‍സര്‍ ദമ്പതികള്‍ക്കുണ്ടായത്. ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ നിരാശരാക്കി വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന ലൈവ് സ്ട്രീമിങ് നിര്‍ത്തിയതായി ഇവര്‍ അറിയിച്ചിരിക്കുന്നു. ചൈനക്കാരുടെ ഇടയില്‍ സെലിബ്രൈറ്റി സ്റ്റാറ്റസ് നേടിയത് 32 കാരനായ ഗുവോ ബിന്നും ഭാര്യ സണ്‍ കെയ്‌ഹോങ്ങുമാണ് ഈ ദമ്പതികള്‍. സ്വന്തം പ്രണയകഥ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടാരുന്നു തുടക്കം. ഒറ്റ വര്‍ഷം കൊണ്ട് ഫോളോവേഴ്‌സിന്റെ എണ്ണം മൂന്ന് ദശലക്ഷം Read More…

Celebrity Featured

‘രാജ്യം വിളിക്കുമ്പോള്‍ സൈന്യം വിളി കേള്‍ക്കും, ജയ് ഹിന്ദ്’: മമ്മൂട്ടി, ധീര സൈനികര്‍ക്ക് സല്യൂട്ടെന്ന് മോഹന്‍ലാലും

പഹല്‍ഹാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള സിനിമാലോകം. യഥാര്‍ഥ നായകര്‍ക്ക് സല്യൂട്ടെന്ന് സമൂഹമാധ്യമമായ ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘രാജ്യം വിളിക്കുമ്പോള്‍ സൈന്യം വിളി കേള്‍ക്കും. ഓപറേഷന്‍ സിന്ദൂര്‍ അത് ഒരിക്കല്‍ കൂടി തെളിയിച്ചു. പ്രാണന്‍ രക്ഷിച്ചതിനും പ്രതീക്ഷ കാത്തതിനും നന്ദി. രാജ്യത്തിന്റെ അഭിമാനം കാത്തു. ജയ് ഹിന്ദ്’- എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്. ‘നെറ്റിയിലണിയുന്ന സിന്ദൂരം വെറുമൊരു പാരമ്പര്യം മാത്രമല്ല അച‍ഞ്ചലമായ പ്രതിജ്ഞയുടെ അടയാളം കൂടിയാണ്. വെല്ലുവിളിച്ച് നോക്കൂ, മുന്‍പെങ്ങും കണ്ടിട്ടില്ലാത്തവിധം, Read More…

Celebrity

കോലിയുടെ കയ്യബദ്ധത്തില്‍ ജീവിതം മാറിമറിഞ്ഞ് അവനീത് കൗര്‍; കുതിച്ചുയര്‍ന്ന് മൂല്യവും ഫോളോവേഴ്സും

വിരാട് കോലിക്ക് സംഭവിച്ച ചെറിയൊരു കയ്യബദ്ധവും ലൈക്കും. പിന്നാലെ കൊടുമ്പിരിക്കൊണ്ട് വിവാദം. ഇതിനിടെ അവനീത് കൗറിന്റെ കരിയര്‍ ഗ്രാഫും ജീവിതഗ്രാഫും കുത്തനെ കുതിക്കുകയാണ്. ഫോളോവേഴ്സും താരമൂല്യവും ബ്രാന്‍ഡ് മൂല്യവും കൗര്‍ ചിന്തിക്കുന്നതിനും അപ്പുറത്തെത്തി. ബോളിവുഡ് താരം കൗറിന്റെ ഫോട്ടോയ്ക്ക് അബദ്ധത്തിലാണ് കോലിയുടെ ലൈക്ക് വീണത്.  ഈ സംഭവത്തിനു പിന്നാലെ അവനീത് കൗറിന്റെ ഫോളോവേഴ്സിന്റെ എണ്ണം 30 മില്യണില്‍ നിന്നും 31.8മില്യണിലേക്ക് കുതിച്ചിരിക്കുകയാണ്. ബ്രാന്‍ഡ് മൂല്യം 30ശതമാനം വര്‍ധിച്ചു. പന്ത്രണ്ടോളം പുതിയ ബ്രാന്‍ഡുകളുമായി കൗര്‍ കരാറിലൊപ്പിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. മെയ് Read More…