Celebrity

വിവാഹിതയാകാത്തത് നല്ല പേരന്റാവാന്‍ കഴിയാത്തതുകൊണ്ട്…: കൃഷ്ണപ്രഭ

കൃഷ്ണപ്രഭ നടിയെ​ന്ന നിലയിലും നര്‍ത്തകിയെന്ന നിലയിലും ഗായികയെന്ന നിലയിലും പ്രശസ്തയാണ്. താരം. മാടമ്പിയെന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഹാസ്യവേഷങ്ങളിലൂടെ താരം സുപരിചതയാണ്. സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവായ താരം തന്റെ ഡാന്‍സ് റീല്‍സ് വീഡിയോകളും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഗായകന്‍ എം ജി ശ്രീകുമാര്‍ നയിക്കുന്ന മ്യൂസിക് ബാന്‍ഡിലെ ഗായിക കൂടിയാണ് കൃഷ്ണ പ്രഭ. ഇപ്പോഴിതാ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാത്തതും അവസാന നിമിഷം ഉറപ്പിച്ച വേഷങ്ങള്‍ നഷ്ടപ്പെട്ടതും തന്നെ കരയിപ്പിച്ചിട്ടുണ്ടെന്നും പറയുകയാണ് കൃഷ്ണപ്രഭ. തനിക്കൊരിക്കലും നല്ലൊരു രക്ഷിതാവാകാന്‍ സാധിക്കില്ലാത്തതുകൊണ്ടാണ് വിവാഹം Read More…

Celebrity

‘എന്റെ മകന്‍ വന്നിട്ടുണ്ട്, രാഹുല്‍ മാങ്കൂട്ടത്തില്‍’; വിഡിയോ പങ്കുവെച്ച് സീമ ജി. നായര്‍

ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് മാറി നിന്ന എംഎല്‍എ കെഎസ്ആര്‍ടിസി ബസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഡിയോ പങ്കുവെച്ച് നടി സീമ ജി. നായര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു വയോധികയെ കാണാനെത്തിയതിന്റെ വിഡിയോയാണ് സീമ തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ‘ഇന്നുകണ്ട ഏറ്റവും സന്തോഷം നിറഞ്ഞ വീഡിയോ’, എന്നും സീമ കുറിച്ചു. വിഡിയോയില്‍ ഫോണില്‍ സംസാരിക്കുന്ന വയോധിക ‘എന്റെ മകന്‍ വന്നിട്ടുണ്ട്’ എന്ന് പറയുന്നതായി കേള്‍ക്കാം. രാഹുല്‍ മാങ്കൂട്ടത്തിലാണ് അത് എന്നും അവര്‍ പറയുന്നു. Read More…

Celebrity

‘വന്നത് പ്രമോഷന്; കള്ളുകുടിച്ച് അഴിഞ്ഞാടി, ദുബായില്‍ അറസ്റ്റില്‍’ വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് രേണു സുധി- വീഡിയോ

തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളില്‍ പരസ്യ പ്രതികരണവുമായി രേണു സുധി. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുബായിലാണ് രേണു . പ്രമോഷന്റെ ഭാ​ഗമായാണ് ദുബായിൽ എത്തിയത്. അതിഥികള്‍ക്കൊപ്പം താരം ആടിപ്പാടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെയാണ് വ്യാജവാര്‍ത്തകളും സൈബര്‍ ആക്രമണവും ശക്തമായത്. ബാറും റസ്റ്റൊറന്‍റും ചേര്‍ന്ന സ്ഥാപനമായ പാപ്പിലോണിലാണ് രേണു എത്തിയത്. ഇതോടെ ബാര്‍ ഡാന്‍സറാണോയെന്നും കള്ളുകുടിച്ച് അഴിഞ്ഞാടുകയാണെന്നും മദ്യപിച്ചതിന് അറസ്റ്റിലായി എന്നൊക്കെ തരത്തില്‍ വ്യാജവാര്‍ത്തകള്‍ രേണുവിനെതിരെ പ്രചരിച്ചു. ദുബായില്‍ വന്നപ്പോള്‍ Read More…

Celebrity

ആദ്യ പെഗ്ഗ് ആർക്കാ? ബാര്‍ ഉദ്ഘാടനം ചെയ്തു ഷൈൻ ടോം ചാക്കോ, ‘ഇവന്‍ പിന്നെയും തുടങ്ങിയോ? വിമര്‍ശനം- വീഡിയോ

സംവിധാനസഹായിയായി കരിയര്‍ ആരംഭിച്ച് പിന്നീട് നിരവധി ചിത്രങ്ങളിൽ സഹനടനായി അഭിനയിച്ച ശേഷം നായകനിരയിലേക്ക് ഉയര്‍ന്ന താരമാണ് ഷൈന്‍ ടോം ചാക്കോ. എന്നാല്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളും പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയില്‍ നിന്നുള്ള തിരിച്ചുവരവിലായിരുന്നു നടന്‍ ഷൈന്‍ ടോം ചാക്കോ. ജൂൺ ആറിന് ലഹരി മോചന ചികിത്സയുടെ ആവശ്യത്തിനായി ബെംഗളൂരുവിലേക്കു നടത്തിയ യാത്രയ്ക്കിടെയുണ്ടായ അപകടത്തിലാണ് ഷൈനിന്റെ പിതാവ് സി.പി.ചാക്കോയെ നഷ്ടമായത്. ഇതിന് ശേഷം താന്‍ മദ്യപാനവും മറ്റ് ലഹരിയും ഉപേക്ഷിച്ചെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞിരുന്നു. Read More…

Celebrity

സ്ട്രോക്കിന് ശേഷം നടക്കാന്‍ പരസഹായം വേണം; ഉല്ലാസ് പന്തളത്തിന്റെ അവസ്ഥ കണ്ട് നൊമ്പരത്തോടെ പ്രേക്ഷകർ

മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ഉല്ലാസ് പന്തളത്തിന് സ്ട്രോക്ക് ബാധിച്ചു . കോമഡി ഷോകളിലൂടെ വന്‍ആരാധവൃന്ദത്തെ സൃഷ്ടിച്ച ഉല്ലാസ്, സിനിമയിലും സജീവമാണ്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവല്ലയില്‍ എത്തിയതിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രോഗാവസ്ഥ മറച്ചുവയ്ക്കാതെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ താരം വേദിയില്‍ എത്തുകായായിരുന്നു. ഊന്നുവടിയുടെ സഹായത്തോടെയാണ് കൗണ്ടറുകളുടെ മാലപ്പടക്കം തീര്‍ക്കുന്ന താരം വേദിയിലെത്തിയത്. മുഖത്തിന്റെ ഒരുഭാഗം കോടിയത് പോലെയും കാണാം. ഉല്ലാസ് പന്തളം ചേട്ടനെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുന്ന Read More…

Celebrity

എന്നെപ്പറ്റി ആദ്യമായി…. അല്ല, പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനോടും നന്ദി- മോഹന്‍ലാലിന്റെ വാക്കുകള്‍ വൈറലാകുന്നു

എന്നെപ്പറ്റി ആദ്യമായി…. അല്ല, മുന്‍പ് പലപ്പോഴും എന്നെക്കുറിച്ച് സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനോടും നന്ദി. ചലച്ചിത്ര ലോകത്തിനു നല്‍കിയ സമഗ്ര സംഭാവനയ്‌ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹേബ്‌ ഫാല്‍ക്കെ പുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിലെ അദ്ദേഹത്തിന്റെ വാക്കുകളാണിത്. പണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ മോഹന്‍ലാലിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞ കമന്റാണ് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഓര്‍മ്മവരിക. മോഹൻലാലിന് ഒരു ഗുണ്ടയുടെ ഇമേജ് ഉള്ളയാളാണെന്നും അദ്ദേഹത്തെ വച്ച് ഒരിക്കലും ഞാന്‍ സിനിമ ചെയ്യില്ല എന്നാണ് സാക്ഷാല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ Read More…

Celebrity

ഗായിക ആര്യ ദയാൽ വിവാഹിതയായി

ഗായിക ആര്യാ ദയാല്‍ വിവാഹിതയായി. അഭിഷേക് എസ്.എസ്. ആണ് വരന്‍. ലളിതമായ ചടങ്ങില്‍ രജിസ്റ്റര്‍ വിവാഹമായിരുന്നുവെന്നാണ് വിവരം. തന്റെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന ചിത്രമാണ് ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിരവധിയാളുകൾ ആര്യയ്ക്ക് ആശംസകളുമായി എത്തി. സഖാവ് എന്ന കവിത പാടി മലയാളികളുടെ ഹൃദയം കവർന്ന ഗായികയാണ് ആര്യ ദയാൽ. പിന്നീട് കർണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം ഒരു പോപ് ഗാനവും കോർത്തിണക്കിയുള്ള ആര്യയുടെ വ്യത്യസ്തമായ ആലാപനത്തിലൂടെ സമൂഹമാധ്യമ ലോകത്തെ ഒന്നാകെ കൈയിലെടുത്തു. വിദ്യാർഥി Read More…

Celebrity

ഈ രീതിയിലാണങ്കില്‍ എല്ലാം ഞാന്‍ വെട്ടിത്തുറന്നു പറയും, ഭവിഷ്യത്ത്‌ അതീവ ഗുരുതരമായിരിക്കും: നടി റിനി

അതിഭീകരമായ സൈബര്‍ ആക്രമണം താന്‍ നേരിടുകയാണെന്നും ഈ രീതിയിലാണ്‌ കാര്യങ്ങള്‍ മുന്നോട്ട്‌ പോകുന്നതെങ്കില്‍ എനിക്കറിയാവുന്ന മുഴുവന്‍ കാര്യങ്ങളും വെട്ടിത്തുറന്ന്‌ പറയേണ്ടിവരുമെന്നും നടി റിനി ആന്‍ ജോര്‍ജ്‌. അതിന്റെ ഭവിഷ്യത്ത്‌ അതീവ ഗുരുതരമായിരിക്കുമെന്നും അവര്‍ പറഞ്ഞു. സ്‌ത്രീപക്ഷ രാഷ്‌ട്രീയമാണ്‌ താന്‍ എന്നും ഉയര്‍ത്തിപ്പിടിക്കുന്നത്‌. അതിനാലാണ്‌ പറവൂരില്‍ സി.പി.എം. സംഘടിപ്പിച്ച പെണ്‍പ്രതിരോധത്തില്‍ ക്ഷണിച്ചപ്പോള്‍ പങ്കെടുത്തത്‌. സ്‌ത്രീകള്‍ക്കെതിരേയുള്ള സൈബര്‍ ആക്രമണത്തിനെതിരായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിനാല്‍ തന്റെ നിലപാട്‌ വ്യക്‌തമാക്കാന്‍ ഒരു അവസരം കിട്ടി. വര്‍ഗീയതയ്‌ക്കും പിന്തിരിപ്പന്‍ ചിന്താഗതികള്‍ക്കുമെതിരേ ഇനിയും പ്രതികരിക്കും. ഞാന്‍ Read More…

Celebrity

‘പൂജ നടന്നത് എന്റെ വീട്ടിലല്ല; ഉണ്ണികൃഷ്ണൻ പോറ്റിയെ കാണാറുണ്ട്’- വിശദീകരണവുമായി ജയറാം

ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് 2019ൽ ചെന്നൈയിൽ വച്ച് നടന്ന പൂജയിൽ പങ്കെടുത്തതെന്ന വിശദീകരണവുമായി നടൻ ജയറാം. ശബരിമലയിലേക്കുള്ള വാതിലെന്ന പേരിൽ ചെന്നൈയിൽ ചടങ്ങ് നടത്തിയത് വിവാദമായതിനു പിന്നാലെയാണ് ജയറാമിന്റെ വിശദീകരണം. ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് പൂജയിൽ പങ്കെടുത്തതെന്നും ചിലർ പ്രചരിപ്പിക്കുന്നതു പോലെ തന്റെ വീട്ടിൽ വച്ചല്ല പൂജ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ അമ്പത്തൂരിൽ വാതിൽ നിർമിച്ച ഫാക്ടറിയിലായിരുന്നു ചടങ്ങെന്നും ജയറാം വ്യക്തമാക്കി. ‘‘ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ വച്ച് കാണാറുണ്ട്. മകരവിളക്കിനൊക്കെ ഉണ്ടാകാറുണ്ട്. ചെന്നൈയിൽ നടന്ന ചടങ്ങിൽ Read More…