ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പലശ് മുച്ചലും തമ്മില്‍ നവംബർ 23-ന് നടക്കാനിരുന്ന വിവാഹം മാറ്റിവെച്ചതിന് ശേഷം താരം ആദ്യമായി സ്മുതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് . മന്ദാനയുടെ അച്ഛൻ ശ്രീനിവാസ് സുഖമില്ലാതെ സാങ്‌ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് ചടങ്ങ് മാറ്റിവെക്കേണ്ടി വന്നത്. ഒരു ദിവസത്തിന് ശേഷം പലശിനും സുഖമില്ലാതാവുകയും അദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇരുവരെയും ഇപ്പോൾ ഡിസ്ചാർജ് ചെയ്തെങ്കിലും, ഒരു കുടുംബവും പുതിയ വിവാഹ തീയതി പ്രഖ്യാപിച്ചിട്ടില്ല. മന്ദാനയുടെ പുതിയ പോസ്റ്റ് Read More…
നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് ശിക്ഷിക്കപ്പെടുമോ? പ്രവചന വീഡിയോയുമായി ജ്യോതിഷി
നടി ആക്രമിക്കപ്പെട്ട കേസില്‍ ഡിസംബര്‍ എട്ട് തിങ്കളാഴ്ച വരാനിരിക്കുന്ന വിധി കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് കേരളം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. നടിയുമായുള്ള വ്യക്തിവിരോധംമൂലം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ക്വട്ടേഷന്‍ കൊടുത്ത് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നാണ് കേസ്. നടന്‍ ദിലീപ് ഉള്‍പ്പെടെ 9 പ്രതികളാണ് വിചാരണ നേരിട്ടത്. പള്‍സര്‍ സുനിയാണ് കേസില്‍ ഒന്നാംപ്രതിയെങ്കിലും എട്ടാംപ്രതിയായ ദിലീപിന്റെ കാര്യത്തില്‍ കോടതി എന്തുപറയുമെന്നാണ് ദിലീപിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പൊതുജനങ്ങളുമെല്ലാം കാത്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് Read More…
ഇത്രയൊക്കെ അപമാനിച്ചിട്ട് ഇനി എന്ത് ഒത്തുതീർപ്പ്? ഹരീഷ് കണാരൻ കള്ളം പറയുന്നുവെന്ന് ബാദുഷ
കടം വാങ്ങിയ 20ലക്ഷംരൂപ തിരിച്ചുകൊടുത്തില്ല എന്ന ആരോപണത്തില്‍ നടൻ ഹരീഷ് കണാരനുമായി ഒത്തുതീർപ്പിനില്ലെന്ന് വ്യക്തമാക്കി നിർമാതാവ് ബാദുഷ. ബാദുഷയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും തര്‍ക്ക വിഷയം പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്ന ഹരീഷിന്റെ പ്രസ്താവനയ്ക്കു മറുപടിയെന്നോണമാണ് വിശദീകരണ കുറിപ്പുമായി ബാദുഷ എത്തിയത്. ‘‘ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഞാൻ വിളിച്ചിരുന്നു. അവർ ഫോൺ എടുത്തില്ല. അന്നു തന്നെ നിർമ്മലിനെ (നിർമൽ പാലാഴി) വിളിച്ചു, ഞാൻ കാര്യങ്ങൾ സംസാരിച്ചു. ഞാൻ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല, ഈ ജനങ്ങളുടെ മുന്നിൽ ഇത്രയ്ക്കും അപമാനിതനാക്കിയിട്ട് Read More…
ഗ്ലാമറസ് ലുക്കില്‍ കുഞ്ഞാറ്റ ; ചിത്രങ്ങള്‍ക്ക് കൈയടിയും വിമര്‍ശനവും
ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങള്‍ പങ്കുവെച്ച് തേജ ലക്ഷ്മി. ഗോള്‍ഡന്‍ നിറമുളള വസ്ത്രമണിഞ്ഞ് സുന്ദരിയായാണ് തേജ ലക്ഷ്മി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സ്പ്രിംഗിള്‍ സ്പാര്‍ക്കിള്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു. പുതിയ ലുക്കില്‍ തേജ ലക്ഷ്മി മിന്നിത്തിളങ്ങുകയാണെന്ന് ആരാധകര്‍ കുറിക്കുന്നു. തേജലക്ഷ്മിയുടെ ബോള്‍ഡ്‌നെസ്സിനെയും ആരാധകര്‍ അഭിനന്ദിച്ചു. അതേസമയം പോസ്റ്റിന് നേരെ ചിലവിമര്‍ശനങ്ങളും ഉയരുന്നുണ്ട്. വസ്ത്രം നമ്മുടെ സംസ്‌കാരത്തിന് ചേരുന്നതല്ല എന്ന രീതിയിലാണ് കമന്റുകള്‍. View this post on Instagram A post Read More…
‘മോശം മെസേജ് അയച്ചു, ഷാഫി മാങ്കൂട്ടത്തിലിന്റെ ഗാർഡിയൻ’ ഒരുപാട് സ്ത്രീകളോട് മോശമായി പെരുമാറി’ രാഹുലിനെതിരെ പുതിയ വെളിപ്പെടുത്തൽ
രാഹുൽ മാങ്കൂട്ടത്തെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറിയും പ്രസാധകയുമായ എം എ ഷഹനാസ്. രാഹുൽ മാങ്കൂട്ടത്തിൽ തന്നോടും മോശമായി പെരുമാറിയെന്നും അന്ന് ഷാഫി പറമ്പലിനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നുമാണ് വെളിപ്പെടുത്തൽ. ഡൽഹിയിൽ കർഷക സമരത്തിനു പോയി വന്നപ്പോഴാണ് രാഹുൽ മോശം മെസേജ് അയച്ചത്. “ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ” എന്നാണ് സന്ദേശം. രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കരുത് എന്ന് ഷാഫി പറമ്പിലിനോട് താൻ ആവശ്യപ്പെട്ടിരുന്നതായും ഷഹനാസ് പറഞ്ഞു. “ഇല്ലെന്ന് ഷാഫി പറമ്പിൽ പറയട്ടെയെന്ന്” എം Read More…
‘പൊത്തിൽ നിന്ന് ഇറങ്ങിയോ? നേരാങ്ങള തിരിച്ചു വന്നില്ലേ?’; കമന്റുകള്‍ക്ക് മറുപടിയുമായി സീമ ജി നായര്‍
ലൈംഗികാരോപണക്കേസില്‍പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി എത്തിയവരില്‍ ഒരാളായിരുന്നു നടി സീമ ജി.നായര്‍. ഇതിന്റെ പേരില്‍ നടിക്ക് നേരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. ഇതിനാകട്ടെ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് സീമ നല്‍കുന്നത്. ഇപ്പോള്‍ പുതിയ പോസ്റ്റിന് താഴെ വന്ന കമന്‍റുകള്‍ക്കും അതേ നാണയത്തില്‍ സീമ ജി നായര്‍ മറുപടി നല്‍കുന്നുണ്ട്. ‘‘അനുവദിക്കപ്പെടുന്ന ആയുസിനപ്പുറത്തേക്ക് ആർക്കും ജീവിക്കാനാവില്ല, ഈ ജീവിതത്തിൽ ഒരാളുടെയെങ്കിലും സന്തോഷത്തിന് നമ്മൾ കാരണം ആവുമെങ്കിൽ, അതാകും ഏറ്റവും വലിയ ആത്മ സംതൃപ്തി.. എല്ലാവർക്കും നന്മകൾ Read More…
‘നടിമാരുടെ തോളില്‍ കയ്യിട്ട് , നശിപ്പിച്ച പെണ്‍കുട്ടികളെ നോക്കി വെല്ലുവിളിച്ചു …ഹൂ കെയേഴ്സ്’; ആഞ്ഞടിച്ച് അഖില്‍ മാരാര്‍
ലൈംഗികപീഡന കേസില്‍പ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമര്‍ശനവുമായി അഖില്‍ മാരാര്‍. അപമാനഭാരം കൊണ്ട് പരാതി നല്‍കാതിരുന്ന പെണ്‍കുട്ടികളെ പ്രകോപിപ്പിച്ചതിനുള്ള ശിക്ഷ കൂടിയാണ് ഈ അനുഭവിക്കുന്നതെന്ന് അഖില്‍ മാരാര്‍ പറയുന്നു. രാഹുലിന്റെ പ്രവൃത്തികൾ പൊതു മധ്യത്തിൽ എത്തുന്നതിനു മുൻപ് തന്നെ രാഹുലിനെ സംരക്ഷിച്ചും പാർട്ടിക്ക് പൊതു മധ്യത്തിൽ അപമാനം ഉണ്ടാവാതെയുമുള്ള നിലപാടാണ് വി ഡി സതീശൻ സ്വീകരിച്ചത്. ഇന്നലെ വരെ നശിപ്പിച്ച പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നടിമാരുടെ തോളില്‍ കയ്യിട്ട് നടന്ന് ഷോ കാണിച്ചതിന്റെ അനന്തരഫലം കൂടിയാണിതെന്നും അഖില്‍ മാരാര്‍ Read More…
‘കൊച്ചിനേം കൊണ്ട് നടന്നു സെക്സ് ആസ്വദിക്കേണ്ട ഗതികേട് എനിക്കില്ല’; ജയില്‍ ഡയറീസ് വരുമെന്ന് യൂട്യൂബ് ചാനല്‍ അവതാരക
പങ്കാളിക്കൊപ്പം ചേര്‍ന്ന് മകനെ ക്രൂരമായി ആക്രമിച്ചുവെന്ന കേസില്‍ വിശദീകരണവുമായി യൂട്യൂബ് ചാനല്‍ അവതാരകയും സിവില്‍ സപ്ലൈസ് മുന്‍ ഉദ്യോഗസ്ഥയുമായ യുവതി. പന്ത്രണ്ടുവയസുകാരനായ മകനെ ഉപദ്രവിക്കേണ്ട കാര്യം തനിക്കില്ലെന്നും മുന്‍ഭര്‍ത്താവിന്‍റെ കള്ളക്കഥയാണെന്നുമാണ് യുവതിയുടെ വിശദീകരണം. ‘വന്ന് കിടന്നുറങ്ങെടാ’ എന്ന് പറഞ്ഞ് കയ്യോങ്ങിയപ്പോള്‍ ഉണ്ടായ പോറലില്‍ കലാമിന്‍ ലോഷന്‍ തേച്ച് മുന്‍ ഭര്‍ത്താവ് മെനഞ്ഞ കഥയാണ് പുറത്ത് ഓടുന്നതെന്നും കുറിപ്പില്‍ പറയുന്നു. പത്തുപേരെ നിരത്തിയിരുത്തി വാര്‍ത്താസമ്മേളനം നടത്തി നിരപരാധിത്തം തെളിയിക്കാന്‍ കഴിയുമെന്നും പക്ഷേ താനത് ചെയ്യുന്നില്ലെന്നും അവര്‍ പറയുന്നു. കേസും Read More…
മോര്‍ഫ് ചെയ്‌ത ചിത്രം പ്രചരിപ്പിച്ചെന്ന്; കൊച്ചിയില്‍ പരാതിയുമായി യുവനടി
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ മോര്‍ഫ് ചെയ്‌ത ചിത്രം പ്രചരിപ്പിച്ചെന്ന പരാതിയുമായി യുവനടി. കൊച്ചി സിറ്റി സൈബര്‍ പോലീസിനാണ് നടി പരാതി നല്‍കിയത്. മോര്‍ഫ് ചെയ്‌ത ചിത്രം പ്രചരിപ്പിച്ച ഇന്‍സ്‌റ്റാഗ്രാം അക്കൗണ്ട് വിവരങ്ങള്‍ സഹിതമാണ് പരാതി. കൊച്ചി സിറ്റി സൈബര്‍ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. സംഭവത്തില്‍ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.














