ദിലീപിനെ ശരിയായ തെളിവിന്‍റെ അടിസ്ഥാനത്തിലല്ല പ്രതിയാക്കിയത് എന്ന് 2017ൽ തന്നെ താൻ പറഞ്ഞതാണെന്ന് മുൻ ഡിജിപി ടി പി സെൻകുമാര്‍. കേസുകൾ അന്വേഷിക്കേണ്ട രീതി ഇതല്ല. ഒരാളെ പിടികൂടുക, അതിനു ശേഷം അയാൾക്കെതിരെ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുക, അതിനുവേണ്ടി വ്യാജമായ കാര്യങ്ങൾ ഉണ്ടാക്കുക. ഇങ്ങനെയാണോ കേസ് അന്വേഷിക്കേണ്ടതെന്നും സെൻകുമാര്‍ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. ദിലീപിനെതിരെ വ്യാജമായ തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ദിലീപിനെ ഈ കേസുമായി ബന്ധിപ്പിക്കുന്ന Read More…
‘നന്ദി ദൈവമേ, സത്യമേവ ജയതേ’; ദിലീപിനെ ചേർത്തുപിടിച്ച് നാദിർഷ
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതേ വിട്ട കോടതി വിധിയിൽ പ്രതികരിച്ച് സംവിധായകനും അടുത്ത സുഹൃത്തുമായ നാദിർഷ. ‘നന്ദി ദൈവമേ, സത്യമേവ ജയതേ’ എന്നായിരുന്നു നാദിർഷയുടെ പ്രതികരണം. ദിലീപിനെ ചേർത്തുപിടിച്ചുള്ള ചിത്രം പങ്കുവച്ചായിരുന്നു നാദിർഷയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കേസുമായി ബന്ധപ്പെട്ട് നാദിർഷ ഉൾപ്പടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്ത് മൊഴിയെടുത്തിരുന്നു. ദിലീപ്, നാദിർഷ എന്നിവരെ ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി 13 മണിക്കൂർ മൊഴിയെടുത്തതും അന്ന് വലിയ വാർത്തയായിരുന്നു. ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. Read More…
ഗൂഢാലോചനയെന്ന് മഞ്ജു പറഞ്ഞിടത്ത് നിന്നും തുടങ്ങിയ കേസ്, കള്ളക്കഥയായിരുന്നു; വിധിക്കു പിന്നാലെ ദിലീപിന്റെ ആദ്യപ്രതികരണം
നടിയെ ആക്രമിച്ച കേസില്‍ വെറുതെവിട്ടതോടെ പ്രതികരണവുമായി എട്ടാം പ്രതിയായ നടന്‍ ദിലീപ്. തന്റെ കരിയര്‍ നശിപ്പിച്ചവര്‍ക്കെതിരെ നിയമപോരാട്ടം നടത്തുമെന്നാണ് ദിലീപ് പ്രതികരിച്ചത്. ‘‘ഗൂഢാലോചനയെന്ന്മഞ്ജു പറഞ്ഞിടത്ത് നിന്നുമാണ് തനിക്കെതിരേ ഇത് തുടങ്ങിയത്. മഞ്ജു പറഞ്ഞത് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയും ചില ക്രിമിനല്‍ പോലീസുകാരും ചേര്‍ന്ന് മെനഞ്ഞെടുത്ത കള്ളക്കഥയായിരുന്നു ഇതെന്നും ദിലീപ് പറഞ്ഞു. തനിക്കെതിരേയുള്ള ഗൂഢാലോചനയാണ് ഇതെന്നും തന്റെ കരിയറും വ്യക്തിത്വവും കുടുംബവും തകര്‍ക്കാനുള്ള ശ്രമമെന്നും പറഞ്ഞു. ജയിലിലെ ഗുണ്ടകളെ കൂട്ടുപിടിച്ച് പൊലീസ് സംഘം തനിക്കെതിരെ കള്ളക്കഥ മെനഞ്ഞെടുക്കുകയായിരുന്നു, Read More…
‘നടിയെ ആക്രമിക്കുന്ന വീഡിയോ ദിലീപ് വീട്ടിലിരുന്ന് കണ്ടു’; കേസ് ട്വിസ്റ്റിലേക്ക് നയിച്ച ബാലചന്ദ്ര കുമാറിന്റെ മൊഴി
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് സംശയമുനയിലാക്കിയത് സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി. ദിലീപിനെതിരെ കാര്യമായ തെളിവുകളൊന്നും കിട്ടാതിരുന്ന അന്വേഷണ സംഘത്തിന് ബാലചന്ദ്ര കുമാര്‍ കൈമാറിയ ശബ്ദ സംഭാഷണങ്ങള്‍ വലിയ പിടിവള്ളിയായി. ഈ മൊഴി കേസില്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റിന് പിന്നീട് കാരണമായി മാറിയതും ഈ മൊഴിയാണ്. കേസിലെ അപ്രതീക്ഷിത വഴിത്തിരിവായിരുന്നു ഇവരണ്ടും. നടി ആക്രമിക്കപ്പെടുന്ന വീഡിയോ സ്വന്തം വീട്ടില്‍ വെച്ച് ദിലീപ് കണ്ടെന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപ് തന്റെ ആലുവയിലെ Read More…
നടിയെ ആക്രമിച്ച കേസില്‍ വിധി ഇന്ന്, കോടതി പരിസരത്തു കനത്തസുരക്ഷ, എല്ലാ പ്രതികളും കോടതിയിലെത്തും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു വിധി പറയും. നടന്‍ ദീലീപ് എട്ടാം പ്രതിയായ കേസില്‍ രാവിലെ പതിനൊന്നിനാണു നടപടികള്‍ തുടങ്ങുക. എല്ലാ പ്രതികളും ഇന്നു കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോടതി പരിസരത്തു കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. പ്രതികള്‍ കുറ്റക്കാരാണോ എന്നതില്‍ കോടതി ഇന്നു വിധി പറയും. ശിക്ഷ പ്രഖ്യാപിക്കല്‍ മറ്റൊരു ദിവസമാകാനാണു സാധ്യത. മൂന്നുവര്‍ഷത്തിലധികം തടവുശിക്ഷ കിട്ടിയാല്‍ നേരെ ജയിലിലേക്കു കൊണ്ടുപോകും. നടിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ Read More…
ദിലീപിനെ വെട്ടിലാക്കിയ മഞ്‌ജു വാര്യരുടെ അന്നത്തെ വാക്കുകള്‍ ഇങ്ങനെ
നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിക്കാന്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ചേര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്‌മയില്‍ നടി മഞ്‌ജുവാര്യര്‍ നടത്തിയ പ്രസംഗത്തിലാണ് നടന്‍ ദിലീപിലേക്ക് അന്വേഷണമുന നീളുന്ന പരസ്യ പരാമര്‍ശം ആദ്യം ഉണ്ടായത്. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയായിരുന്ന ദിലീപ് കൂടി പങ്കെടുത്ത യോഗത്തിലാണ് മഞ്‌ജു വാര്യരുടെ ക്രിമിനല്‍ ഗൂഢാലോചനാ വാദം ആദ്യം പുറത്തുവന്നത് ‘ഒരുപാട് സങ്കടത്തോടെയും അതിലേറെ രോഷത്തോടെയുമാണു നമ്മളെല്ലാവരും ഇന്നിവിടെ വന്നിരിക്കുന്നത്. അതു വാക്കുകളില്‍ പറയാന്‍ പറ്റുന്ന വികാരമാണെന്നു തോന്നുന്നില്ല. എന്റെ ഏറ്റവും അടുത്ത Read More…
‘കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു’; അതിജീവിതയുടെ മൊഴി പുറത്ത്
കൊച്ചി: ബലാത്സംഗത്തിനിരയായ നടി വിചാരണ കോടതിയിൽ നൽകിയ മൊഴി പുറത്ത്. 2012 മുതൽ നടൻ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നു എന്നും മഞ്ജുവുമായുളള വിവാഹബന്ധം തകർത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നു, 2012 ലെ ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് നേരിട്ട് ഇക്കാര്യം ചോദിച്ചു, കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് ചോദിച്ചത്. തെളിവുമായിട്ടാണ് മഞ്ജു വന്നതെന്ന് താൻ മറുപടി നൽകി, തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞു എന്നുമാണ് അതിജീവിതയുടെ മൊഴി. കൂടാതെ സ്റ്റേജ് ഷോയുടെ Read More…
ജാതിയും മതവും നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതില്‍ പാര്‍ട്ടികളെ മാത്രം കുറ്റം പറയാനാകുമോ? – വീണ്ടും മീനാക്ഷി
സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാടുകൾ പങ്കിടുന്നത് വഴി മീനാക്ഷി ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ മീനാക്ഷി പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ഏറെ ചർച്ചയാകാറുണ്ട്. അടുത്തിടെ ഈശ്വര വിശ്വാസത്തെക്കുറിച്ചും നിരീശ്വരവാദത്തെക്കുറിച്ചും നടിയും മീനാക്ഷി പങ്കുവച്ച കുറിപ്പ് വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മീനാക്ഷി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധിക്കപെടുന്നത്.. സ്ഥാനാർത്ഥിയെ നിശ്ചയിക്കുമ്പോള്‍ ആ ഭാഗത്ത് കൂടുതലുള്ള ജാതി മത വർഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ നിർത്തുന്ന രീതി രാഷ്ട്രീയ പാർട്ടികള്‍ കാണിക്കുന്നത് ശരിയാണോ എന്ന ഒരാളുടെ ചോദ്യത്തിന് Read More…
‘രാഹുലിനെ തൊട്ടുകളിച്ചാല്‍ കൊന്നുകളയും’; റിനി ആന്‍ ജോര്‍ജിന് ഭീഷണി
ലൈംഗികപീഡന ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ മോശമായി പെരുമാറിയെന്ന് ആദ്യമായി തുറന്നുപറഞ്ഞ നടി റിനി ആന്‍ ജോര്‍ജിന് ഭീഷണി. രണ്ടുപേര്‍ വീടിനു മുന്നിലെത്തി ഭീഷണിപ്പെടുത്തിയതായി റിനി പറഞ്ഞു. രാഹുലിനെ തൊട്ടുകളിച്ചാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. നടി പൊലീസില്‍ പരാതി നല്‍കി. ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിന്റെ റിപ്പോർട്ട് തേടിയ ഹൈക്കോടതി, കേസ് ഡയറി ഹാജരാക്കാനും നിർദ്ദേശിച്ചു. പൂർണമായും കേൾക്കാതെ ഒരാളും അറസ്റ്റ് ചെയ്യപ്പെടരുതെന്നും കോടതി വാക്കാൽ പറഞ്ഞു. ബലാത്സംഗ കേസിൽ Read More…












