Celebrity Featured

‘വെറുതേ രണ്ടുചോദ്യം ചോദിച്ചു; ഊണും കഴിച്ചു പിരിഞ്ഞു’: 3 മണിക്കൂര്‍ ഇ.ഡി. മൊഴിയെടുക്കലിനെപ്പറ്റി ജയറാം

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട്‌ നടന്‍ ജയറാമില്‍ നിന്ന്‌ എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി.) മൊഴിയെടുത്തു. മൊഴിയെടുക്കല്‍ മൂന്നുമണിക്കൂര്‍ നീണ്ടു. അറിയാവുന്ന കാര്യങ്ങള്‍ എല്ലാം പറഞ്ഞുവെന്നും ഇനി ഹാജരാകാന്‍ ഇ.ഡി. ആവശ്യപ്പെട്ടിട്ടില്ലെന്നും ജയറാം പ്രതികരിച്ചു. രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടില്ല. അതേസമയം, ഇ.ഡിയുടെ ചോദ്യങ്ങള്‍ എന്തായിരുന്നുവെന്ന്‌ അദ്ദേഹം വെളിപ്പെടുത്തിയില്ല. ഉണ്ണികൃഷ്‌ണന്‍ പോറ്റിക്കൊപ്പം പൂജയില്‍ പങ്കെടുത്തതിനെ ചോദ്യം ചെയ്യലിനു ശേഷവും ജയറാം ന്യായീകരിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള എത്രയോ ക്ഷേത്രങ്ങളില്‍ വിവിധ ചടങ്ങുകളില്‍ ഉദ്‌ഘാടനത്തിനായി തന്നെ വിളിക്കാറുണ്ടെന്നും അതുപോലെയാണു പോറ്റിക്കൊപ്പമുള്ള പൂജയെ Read More…

Celebrity

‘വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം’; ബി.ജെ.പി. നേതാവിന്റേത്‌ തരംതാഴ്‌ന്ന പരാമര്‍ശം: തൃഷ

ചെന്നൈ: തമിഴക വെട്രി കഴകം(ടി.വി.കെ) നേതാവും നടനുമായ വിജയിയുമായി ബന്ധപ്പെടുത്തി തമിഴ്‌നാട്‌ ബി.ജെ.പി. അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി നടി തൃഷ. രാഷ്‌ട്രീയ രംഗത്ത്‌ ഉന്നതപദവിയിലിരിക്കുന്ന ഒരാളില്‍നിന്ന്‌ ഇത്രയും തരംതാഴ്‌ന്നതും അനുചിതവുമായ പരാമര്‍ശം പ്രതീക്ഷിച്ചിരുന്നില്ലെന്നു നടിയുടെ അഭിഭാഷകന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്‌തമാക്കുന്നു. സംഭവത്തെക്കുറിച്ച്‌ അഭിഭാഷകന്‍ നിത്യേഷ്‌ നടരാജ്‌ പുറത്തിറക്കിയ പ്രസ്‌താവന നടി തൃഷ സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്‌. അനാദരവ്‌ ആരു നടത്തിയാലും വച്ചുപൊറുപ്പിക്കില്ലെന്നും തൃഷ വ്യക്‌തമാക്കി. അനാദരവ്‌ എപ്പോഴും ചോദ്യം ചെയ്യപ്പെടേണ്ടതാണ്‌. രാഷ്‌ട്രീയ Read More…

Celebrity Featured

‘എന്നാല്‍ വാ’ .. മലയോര ഹൈവേയില്‍ ഓടാന്‍ മിലിന്ദ്‌ സോമന്‍, ആഹ്വാനം ഏറ്റെടുത്ത്‌ കേരളം

കൊച്ചി: ബോളിവുഡ്‌ താരവും ദീര്‍ഘദൂര ഓട്ടക്കാരനുമായ മിലിന്ദ്‌ സോമന്‍ കേരളത്തിന്റെ മലയോര ഹൈവേയില്‍ ഓടാന്‍ എത്തുന്നു. 22 ന്‌ രാവിലെ ഏഴിന്‌ ഏലപ്പാറ – കാഞ്ചിയാര്‍ മലയോര ഹൈവേയിലാണ്‌ മിലിന്ദ്‌ സോമന്‍ ഓടുന്നത്‌. കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ മുംബൈ ഹൈവേയില്‍ നടത്തിയ 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഐതിഹാസിക ഓട്ടത്തിന്‌ ശേഷം മിലിന്ദ്‌ പങ്കെടുക്കുന്ന ഹൈവേ റണ്‍ ആണിത്‌. ഏലപ്പാറ മുതല്‍ ചപ്പാത്ത്‌ വഴി കാഞ്ചിയാര്‍ ടൗണ്‍ വരെയുള്ള 22 കിലോമീറ്റിലാണ്‌ 39; ഹില്‍ ഹൈവേ റണ്‍ 39; Read More…

Celebrity

ഹോട്ടൽ ലോബിയിൽ കാമുകി മഹികയ്‌ക്കൊപ്പം ബാത്ത്റോബ് ധരിച്ച് ഹാർദിക്, അമ്പരന്ന് ആരാധകർ– വീഡിയോ

ട്വന്റി20 ലോകകപ്പിനായി കൊളംബോയിലെത്തിയ ഇന്ത്യൻ ടീമിലെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും കാമുകി മഹിക ശർമയും വാർത്തകളിൽ നിറയുന്നു. ടൂർണമെന്റിനിടെ താരങ്ങൾ കുടുംബത്തോടൊപ്പം താമസിക്കരുതെന്ന ബിസിസിഐയുടെ കർശന നിയന്ത്രണം നിലനിൽക്കെയാണ് മഹികയുമായി ഹാർദിക് കൊളംബോയിലെത്തിയത്. വിമാനത്താവളത്തിൽനിന്നു ഇരുവരും ഒരുമിച്ചു പുറത്തുവരുന്ന ചിത്രങ്ങളും, തുടർന്ന് ടീം ഹോട്ടലിലെ ലോബിയിൽ ഹാർദിക് ബാത്ത്റോബ് ധരിച്ച് മഹികയുടെ കൈപിടിച്ചു നടക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മഹികയെ ഹോട്ടലിൽനിന്നു യാത്രയാക്കാൻ ഇറങ്ങിയപ്പോഴുള്ള ദൃശ്യങ്ങളാണിതെന്നാണ് കരുതപ്പെടുന്നത്. ഇതിനു പിന്നാലെ വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് താരം Read More…

Celebrity

10 വര്‍ഷം പ്രണയിച്ചിട്ടും കല്യാണത്തിനുമുന്‍പ് ഒരിക്കല്‍പോലും ഒരുമിച്ച് ഒരു മുറിയില്‍ താമസിച്ചിട്ടില്ല; ജെനീലിയ

സിനിമാ പ്രേക്ഷകർക്കിടയിൽ ഒട്ടേറെ ആരാധകരുള്ള താരദമ്പതികളാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. ഇരുവരും സോഷ്യൽ മീഡിയയിൽ തങ്ങളുടെ രസകരമായ വി‍ഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. പത്ത് വർഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാ​ഹിതരായത്. കല്യാണത്തിന് മുൻപ് ഒരുമിച്ച് ഉണ്ടായിരുന്ന വർഷങ്ങളിൽ യാത്രകൾ ഒരുമിച്ച് പോയെങ്കിലും ഒന്നിച്ച് ഒരു മുറിയിൽ താമസിച്ചിട്ടില്ലെന്ന് പറയുകയാണ് ജെനീലിയ. സാനിയ മിർസയുടെ പോഡ്കാസ്റ്റ് ഷോയിലാണ് താരങ്ങളുടെ പ്രതികരണം. ’10 വർഷത്തോളം ഞങ്ങൾ പ്രണയിച്ചു, യാത്രകൾ പോയിരുന്നു. പക്ഷെ വിവാഹത്തിന് മുൻപ് ഒരിക്കൽ Read More…

Celebrity Featured

‘എന്റെ അനുവാദമില്ലാതെ ഗർഭപാത്രം നീക്കം ചെയ്തു’; ഉദിത് നാരായണിനെതിരെ ആദ്യ ഭാര്യ

പ്രശസ്ത ഗായകൻ ഉദിത് നാരായണനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ആദ്യ ഭാര്യ രഞ്ജന . ബിഹാറിലെ സുപൗൾ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ, തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഗർഭപാത്രം നീക്കം ചെയ്തുവെന്ന് രഞ്ജന ആരോപിക്കുന്നു. ഇതിന് പിന്നിൽ ഉദിത് നാരായണനും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യ ദീപയും സഹോദരന്മാരും ചേർന്നുള്ള ക്രിമിനൽ ഗൂഢാലോചനയാണെന്നും പരാതിയിൽ പറയുന്നു. 1984 ഡിസംബർ ഏഴിന് ഹിന്ദു ആചാരപ്രകാരം ഉദിത് നാരായണനെ വിവാഹം ചെയ്തിട്ടുണ്ടെന്നും അവർ പറയുന്നു വിവാഹിതരായ ശേഷം ഉദിത് നാരായണൻ മുംബൈയിലേക്ക് Read More…

Celebrity Featured

‘എന്നെ തല എന്ന് വിളിക്കരുത് ; ഇതൊരു സിനിമാ തിയേറ്ററല്ല’ : ആരാധകരോട് അജിത് കുമാര്‍

അബുദാബിയില്‍ നടന്ന ഏഷ്യന്‍ ലെ മാന്‍സ് സീരീസിനിടെ (Asian Le Mans Series) മോശമായി പെരുമാറിയ ആരാധകരെ ശാസിച്ച് നടന്‍ അജിത് കുമാര്‍. അബുദാബിയിലെ യാസ് മറീന സര്‍ക്യൂട്ടില്‍ നടന്ന ഏഷ്യന്‍ ലെ മാന്‍സ് സീരീസ് റേസിംഗിനിടെയാണ് തന്നെ പൊതിഞ്ഞ ആരാധകരോട് താരം ഗൗരവമായി സംസാരിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യാസ് സ്പീഡ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന നാല് മണിക്കൂര്‍ നീണ്ട എന്‍ഡുറന്‍സ് റേസിലാണ് അജിത് പങ്കെടുത്തത്. അവിടെ അജിത്തിന്റെ ചുറ്റും കൂടി Read More…

Celebrity

”അമിതാഭ് ബച്ചന്‍ രേഖയെ വിവാഹം കഴിക്കണം” ; ജയ ബച്ചനേയും വിടാതെ രാഖി സാവന്ത്- വീഡിയോ

ബോളിവുഡിലെ വിവാദ നായിക രാഖി സാവന്ത്, അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും ദാമ്പത്യ ജീവിതത്തെക്കുറിച്ച് മോശമായ പരാമര്‍ശവുമായി വീണ്ടും രംഗത്ത് എത്തിയിരിയ്ക്കുകയാണ്. അമിതാഭ് ബച്ചന്‍ രേഖയെ വിവാഹം കഴിയ്ക്കണമായിരുന്നു എന്നാണ് രാഖി പറയുന്നത്. വിവാദപരമായ പല പ്രസ്താവനകളും നടത്തി വിമര്‍ശനങ്ങള്‍ക്ക് ഇടയാകുന്ന താരമാണ് രാഖി. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് രാഖി, ബച്ചന്‍ കുടുംബത്തെക്കുറിച്ചും അമിതാഭ്-രേഖ പ്രണയത്തെക്കുറിച്ചും സംസാരിച്ചത്. ജയ ബച്ചന്റെ ഫാഷന്‍ സെന്‍സിനെ പരിഹസിച്ചും ബിഗ് ബി-യെ അനാദരവോടെ അനുകരിച്ചും രാഖി പ്രസ്താവന നടത്തി. ‘അമിത് Read More…

Celebrity

”ഞങ്ങളുടെ വിവാഹജീവിതം അവസാനിപ്പിക്കുകയാണ്” ; കുറിപ്പുമായി സുജിന്‍

വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്കിടയില്‍ സുപരിചിതരായ യൂട്യൂബേഴ്‌സാണ് ”മല്ലു ഫാമിലി”. സുജിനും, പൊന്നൂസും, അമ്മയും, മക്കളുമെല്ലാം ഇവരുടെ വീഡിയോകളില്‍ ഉണ്ടാവാറുണ്ട്. കടുത്ത പ്രതിസന്ധികള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സുജിന്റെ ജീവിതം മാറിമറിഞ്ഞത്. ഇതിനിടയില്‍ പൊന്നൂസുമായി പ്രശ്നത്തിലാണോ ?. നിങ്ങള്‍ വേര്‍പിരിഞ്ഞോ എന്ന ചോദ്യം കുറേക്കാലമായി നേരിടുന്നുണ്ട് സുജിന്‍. പൊന്നൂസുമായി പ്രശ്നത്തിലാണെന്ന് നേരത്തെ സുജിന്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. പോലീസ് സ്റ്റേഷനില്‍ പോയതിനെക്കുറിച്ചൊക്കെ വരെ അന്ന് സുജിന്‍ പറഞ്ഞിരുന്നു. എന്നാല്‍ പൊന്നൂസ് വീട്ടില്‍ തന്നെയുണ്ടെന്നും, റീച്ചിന് വേണ്ടിയാണ് ഈ കാട്ടിക്കൂട്ടലുകള്‍ Read More…