Celebrity Featured

‘എന്നാല്‍ വാ’ .. മലയോര ഹൈവേയില്‍ ഓടാന്‍ മിലിന്ദ്‌ സോമന്‍, ആഹ്വാനം ഏറ്റെടുത്ത്‌ കേരളം

കൊച്ചി: ബോളിവുഡ്‌ താരവും ദീര്‍ഘദൂര ഓട്ടക്കാരനുമായ മിലിന്ദ്‌ സോമന്‍ കേരളത്തിന്റെ മലയോര ഹൈവേയില്‍ ഓടാന്‍ എത്തുന്നു. 22 ന്‌ രാവിലെ ഏഴിന്‌ ഏലപ്പാറ – കാഞ്ചിയാര്‍ മലയോര ഹൈവേയിലാണ്‌ മിലിന്ദ്‌ സോമന്‍ ഓടുന്നത്‌.

കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ മുംബൈ ഹൈവേയില്‍ നടത്തിയ 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഐതിഹാസിക ഓട്ടത്തിന്‌ ശേഷം മിലിന്ദ്‌ പങ്കെടുക്കുന്ന ഹൈവേ റണ്‍ ആണിത്‌. ഏലപ്പാറ മുതല്‍ ചപ്പാത്ത്‌ വഴി കാഞ്ചിയാര്‍ ടൗണ്‍ വരെയുള്ള 22 കിലോമീറ്റിലാണ്‌ 39; ഹില്‍ ഹൈവേ റണ്‍ 39; സംഘടിപ്പിക്കുന്നത്‌.
അറുപതാം വയസിലും സ്‌പെയിനില്‍ നടന്ന 39; അയണ്‍മാന്‍ ട്രയാത്‌ലണ്‍ 39; പൂര്‍ത്തിയാക്കിയും മുംബൈയില്‍ നിന്ന്‌ ഗോവ വരെ 558 കിലോമീറ്റര്‍ സൈിങ്ങിലൂടെയും ഓട്ടത്തിലൂടെയും പിന്നിട്ട്‌ ദ ഫിറ്റ്‌ ഇന്ത്യന്‍ റണ്‍ വിജയകരമായി പൂര്‍ത്തീകരിച്ചും മിലിന്ദ്‌ സോമന്‍ ലോകശ്രദ്ധ നേടിയിരുന്നു.



മിലിന്ദ്‌ പങ്കുവച്ച ഹില്‍ ഹൈവേ റണ്‍ പ്രഖ്യാപന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാണ്‌. കിഫ്‌ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്‌ വഴിയും കിഫ്‌ബിയുടെ വാട്ട്‌സാപ്പ്‌ ബോട്ട്‌ (919072000430) വഴിയും ഹില്‍ ഹൈവേ റണ്ണിനായി രജിസ്‌റ്റര്‍ ചെയ്‌ത് മിലിന്ദിന്‌ ഒപ്പം ഓടാം.

കിഫ്‌ബിയുടെ നേതൃത്വത്തില്‍ 134.4 കോടി രൂപ ചെലവഴിച്ചാണ്‌ അത്യാധുനിക എന്‍ജിനീയറിങ്‌ മികവോടെ ഇടുക്കിയിലെ മലയോര ഹൈവേ പണി പൂര്‍ത്തീകരിച്ചത്‌.
കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെ 1,332 കിലോമീറ്ററിലധികമാണ്‌ മലയോര ഹൈവേയുടെ ദൈര്‍ഘ്യം.