Celebrity

ഇത് സിനിമയല്ല ​മോളേ…; രാംലീല ചടങ്ങിനിടെ അമ്പെയ്യാൻ മൂന്ന് തവണ ശ്രമിച്ച് പരാജയപ്പെട്ട് കങ്കണ, ട്രോളുകൾ ഏറ്റുവാങ്ങി താരത്തിന്റെ വീഡിയോ

അഭിനയത്തിൽ മാത്രമല്ല വിവാദ പരാമർശങ്ങളിലൂടെയും എപ്പോഴും വാർത്തകളിൽ ഇടം നേടുന്ന അഭിനേത്രിയാണ് കങ്കണ റണൗട്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ ട്രോളുകളും പരിഹാസ കമന്റുകളും നേടുകയാണ്. ദസറയുമായി ബന്ധപെട്ടുള്ളതാണ് വീഡിയോ.ദസറയോടനുബന്ധിച്ച്‌ കഴിഞ്ഞ ദിവസം ചെങ്കോട്ടയില്‍ നടന്ന ലവ് കുശ് രാംലീലയില്‍ രാവണ ദഹനം നടത്തുന്ന ആദ്യ വനിതയായിരുന്നു കങ്കണ റണൗട്ട്. ചടങ്ങിന്റെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത രാവണ ദഹനം നടത്തുന്നത്. ചടങ്ങിനായി പരമ്പരാഗത രീതിയിലുള്ള സാരി ഉടുത്ത്, സഹോദരി രംഗോലി ചന്ദേലിനൊപ്പമാണ് കങ്കണ Read More…

Celebrity

കുഞ്ഞിക്കയ്യ് ചേര്‍ത്ത പിടിച്ച് പ്രിയങ്ക: മകള്‍ക്കെപ്പമുള്ള മനോഹരചിത്രം പങ്കുവച്ച് താരം

മുംബൈയില്‍ നടക്കുന്ന ജിയോ മാമി ഫിലിം ഫെസ്റ്റുവലില്‍ പങ്കെടുക്കാനായി പ്രിയങ്ക ചോപ്രാ മുംബൈയിലേത്തി. 2023-ലെ ഫെസ്റ്റുവല്‍ ചെയര്‍പേഴ്‌സനാണ് പ്രിയങ്ക ചോപ്രാ. ദീപിക പദുക്കോണിന് പകരമായാണ് ഇവര്‍ എത്തിയത്. ഇതിന് മുന്നോടിയായി മകള്‍ മാള്‍ട്ടി മേരി ചോപ്രാ ജോനസിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക. ഇരുവവരും ഒരുമിച്ചുള്ള കാര്‍യാത്രയിലെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്റെ കൈകള്‍ക്കുള്ളില്‍ മാള്‍ട്ടിയുടെ കൈകള്‍ കോര്‍ത്തിപിടിച്ചുള്ള ചിത്രമാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു ഭൂമി, ഹൃദയ ഇമോജികളും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. ജിയോ മാമി Read More…

Celebrity

ശിവകാര്‍ത്തികേയന്റെ സിനിമകാണാന്‍ ചെന്നെയില്‍ പറന്നിറങ്ങി; വിജയ് യുടെ സിനിമ കാണാന്‍ സംഗീത വന്നില്ല…!!

വമ്പന്‍ കളക്ഷന്‍ നേടി മുന്നേറുന്ന ലിയോയുടെ സെറ്റില്‍ വെച്ചാണ് ദളപതി വിജയയുടെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയത്. ലിയോ 19 ന് റിലീസ് ചെയ്യുകയും വന്‍ വിജയമായി തീയറ്ററുകളില്‍ തകര്‍ത്താടുകയും ചെയ്യുകയാണ്. അതിനിടയില്‍ വിജയ് യും ഭാര്യയും തമ്മില്‍ പ്രശ്‌നമുണ്ടെന്ന് വ്യക്തമാകുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു തുടങ്ങി. വിജയ് ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞെന്നും ഇരുവരും ഉടന്‍ വിവാഹമോചനം നേടുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതിന് യോജിച്ച പോലെ സംഗീതയും ലണ്ടനിലേക്ക് പോയി. കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് താന്‍ Read More…

Celebrity

മുത്തച്ഛന്റെ മടിയില്‍ ഇരുന്ന് ആദ്യാക്ഷരം കുറിച്ച് നില ബേബി ;  ചിത്രങ്ങള്‍ വൈറല്‍

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളും യാത്രകളും മകള്‍ നിലയുടെ വിശേഷങ്ങളുമൊക്കെ പേളി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി പങ്കിടാറുണ്ട്. വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിയ്ക്കുന്ന മകള്‍ നിലയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിയ്ക്കുകയാണ് പേളി. രണ്ടര വയസുകാരിയായ നിലയെ മുത്തച്ഛന്‍ പോള്‍ മാണിയാണ് ആദ്യക്ഷരം കുറിപ്പിച്ചത്. ഹരിശ്രീ കുറിക്കുന്ന നില ബേബിയും അടുത്തിരിക്കുന്ന പേളിയും ശ്രീനിഷുമാണ് ചിത്രത്തിലുള്ളത്. Read More…

Celebrity

‘താങ്കള്‍ മികച്ചൊരു അഭിനേതാവാണല്ലോ, നന്നായി നാടകം കളിക്കുന്നുണ്ട്…’ പാപ്പരാസികളോട് തഗ്ഗ് കമന്റുമായി ജാന്‍വി കപൂര്‍

ബോളിവുഡിന്റെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നിന്നിരുന്ന ശ്രീദേവി അക്കാലത്ത് തെന്നിന്ത്യയിലും മികച്ചു നിന്നിരുന്ന അഭിനേത്രിയാണ്. നിര്‍മ്മാതാവായ ബോണി കപൂറിനെയാണ് ശ്രീദേവി വിവാഹം കഴിച്ചത്. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മൂത്തമകളായി കുഞ്ഞുനാള്‍ മുതല്‍ ക്യാമറകള്‍ക്ക് പരിചിതമുഖമായി വന്ന താരമാണ് ജാന്‍വി കപൂര്‍. അമ്മയുടെ വഴി തന്നെ തെരഞ്ഞെടുത്ത ജാന്‍വി 2018-ൽ റൊമാന്റിക് സിനിമയായ ധടക്കിലൂടെ അഭിനയരംഗത്തേക്ക് കടന്നു. സിനിമ വിജയിച്ചതോടെ കരിയറില്‍ താരം തിളങ്ങാന്‍ തുടങ്ങി. പിന്നീടിങ്ങോട്ട് ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ, മിലി എന്നീ സിനിമകള്‍ Read More…

Celebrity

‘പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും’ ;  യോദ്ധയ്ക്ക് രണ്ടാംഭാഗമോ ? പുതിയ ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍, വില്ലനായെത്തി മലയാളത്തിന്റെ സ്വന്തം നായകനായി മാറിയ അദ്ദേഹത്തെ ലോകത്തിലെ ചരിഞ്ഞ അദ്ഭുതമെന്നാണ് ആരാധകര്‍ വിളിയ്ക്കുന്നത്. ഇന്ന് കോടികളുടെ താരമൂല്യമാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടനുള്ളത്. ജയിലര്‍ സിനിമയില്‍ മോഹന്‍ലാല്‍ തീര്‍ത്ത തരംഗം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. മോഹന്‍ലാല്‍ ചിത്രങ്ങളില്‍ മലയാളികള്‍ ഇപ്പോഴും പ്രിയപ്പെട്ട ചിത്രമാണ് യോദ്ധ. 1992-ല്‍ റിലീസ് ചെയ്ത ചിത്രത്തിന് ഇപ്പോഴും മലയാളികളുടെ സ്വീകരണമുറിയില്‍ പ്രിയപ്പെട്ട സ്ഥാനമാണുള്ളത്. നേപ്പാളിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, സിദ്ധാര്‍ത്ഥ ലാമ, മധുബാല, ഉര്‍വശി Read More…

Celebrity

കാജല്‍ അഗവര്‍വാളിന് തകര്‍പ്പന്‍ തിരിച്ചുവരവ്; ഇന്ത്യന്‍ 2 ല്‍ നായിക തെലുങ്കിലും ഹിന്ദിയിലും സിനിമകള്‍

തെന്നിന്ത്യയിലെ എ ലിസ്റ്റ് നടിമാരുടെ പട്ടികയിലുള്ളയാളാണ് കാജല്‍ അഗര്‍വാള്‍. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ഓടിനടന്ന് അഭിനയിച്ചിരുന്ന നടി വിവാഹം കഴിഞ്ഞ് കുഞ്ഞുമൊക്കെ ആയതോടെ തിരക്കില്‍ നിന്നും ഒരല്‍പ്പം ഇടവേളയെടുത്തു നില്‍ക്കുകയാണ്. എന്നാല്‍ നടി വന്‍ തിരിച്ചുവരവ് നടത്തുകയാണ്. ബ്രേക്കിന് ശേഷം തിരികെയെത്തിയ നടി ആദ്യം ചെയ്തത് ശങ്കര്‍ സംവിധാനം ചെയ്ത കമല്‍ നായകനായ ഇന്ത്യന്‍-2 ആയിരുന്നു. തെലുങ്കില്‍ ബാലകൃഷ്ണയ്‌ക്കൊപ്പം ഭഗവത് കേസരി ഇന്നലെ തിയേറ്ററുകളിലെത്തി. തമിഴിനും തെലുങ്കിനും പുറമേ ഒരു ഹിന്ദിചിത്രവും താരം അഭിനയിക്കാനൊരുങ്ങുകയാണ്. ഉമ എന്ന Read More…

Celebrity

പേളിയ്ക്കും കുടുംബത്തിനുമൊപ്പം ഗോവിന്ദ് പത്മസൂര്യ ; നാളുകള്‍ക്ക് ശേഷം അവര്‍ ഒറ്റ ഫ്രെയ്മിലെന്ന് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും, നടനുമൊക്കെയാണ് ഗോവിന്ദ് പത്മസൂര്യ. ആരാധകര്‍ താരത്തെ സ്നേഹത്തോടെ ജിപിയെന്നാണ് വിളിയ്ക്കുന്നത്.  സിനിമാ നടന്‍ എന്നതിലുപരിയായി പത്മസൂര്യയെ മലയാളി സ്‌നേഹിക്കുന്ന അവതാരകനായിട്ടാണ്. പേളി മാണിക്കൊപ്പം ഡി ഫോര്‍ ഡാന്‍സ് അടക്കമുള്ള ഷോകള്‍ ചെയ്താണ് താരം ആരാധകരെ നേടിയത്. ഡി ഫോര്‍ ഡാന്‍സ് വളരെയധികം ജനപ്രീതി നേടിയതില്‍ ജിപി- പേളി സൗഹൃദ അവതരണം തന്നെയായിരുന്നു. സോഷ്യല്‍ മീഡിയയിലും ജിപി വളരെ സജീവമാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഗോവിന്ദ് പത്മസൂര്യയ്ക്കുണ്ട്. ചാനലിലൂടെ തന്റെ യാത്രകളും വിശേഷങ്ങളുമൊക്കെ Read More…

Celebrity

മേക്കപ്പ് ഇല്ലാതെ നിറഞ്ഞ ചിരിയുമായി വീണ നന്ദകുമാര്‍ ; ചിത്രങ്ങള്‍ വൈറല്‍

ആസിഫ് അലി നായകനായ കെട്ട്യോളാണ് മാലാഖയിലെ സ്ലീവാച്ചന്റെ മാലാഖ റിന്‍സിയായി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് വീണ നന്ദകുമാര്‍. മലയാളികളുടെ മനസ് അഭിനയത്തിലൂടെ കീഴടക്കാന്‍ വീണയ്ക്ക് സാധിച്ചു. നാടന്‍ ലുക്കും നീണ്ട ഇടതൂര്‍ന്ന് കിടക്കുന്ന മുടിയുമാണ് വീണയുടെ പ്രത്യേകതകള്‍. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ നായികയായും അല്ലാതെയുമായി നിരവധി കഥാപാത്രങ്ങള്‍ വീണയ്ക്ക് ലഭിച്ചു. സോഷ്യല്‍ മീഡിയയിലും വീണ സജീവമാണ്. തന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വീണ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ മേക്കപ്പ് ഇല്ലാത്ത മനോഹരമായ Read More…