നടി പരിനീതി ചോപ്രായ്ക്ക് 35 വയസ് തികഞ്ഞിരിക്കുകയാണ്. രാഘവ് ചദ്ദയുമായി പരിനീതിയുടെ വിവാഹം കഴിഞ്ഞത് ഈ അടുത്തായിരുന്നു. ഇപ്പോഴിതാ മുന്‍പ് ഒരു അഭിമുഖത്തില്‍ കുട്ടികളെ ദത്തെടുക്കാനുള്ള തന്റെ താല്‍പര്യത്തെക്കുറിച്ച് താരം പറഞ്ഞത് ചര്‍ച്ചയാകുകയാണ്. തനിക്ക് ധാരാളം കുട്ടികള്‍ വേണമെന്നാണ് ആഗ്രഹം എന്നാല്‍ ഇത്രയും കുട്ടികളെ തനിക്ക് പ്രസവിക്കാന്‍ കഴിഞ്ഞേക്കില്ല അതുകൊണ്ട് കുട്ടികളെ ദത്തെടുക്കുമെന്നായിരുന്നു പരിനീതി പറഞ്ഞത്. തന്നെ ഒരു പുരുഷനിലേയ്ക്ക് ആകര്‍ഷിക്കുന്ന മൂന്ന് പ്രധാന കാര്യങ്ങളും പരിനീതി വ്യക്തമാക്കി. ആദ്യം ആകര്‍ഷിക്കുന്നത് നര്‍മബോധമാണ്. എനിക്ക് നല്ല നര്‍മബോധം Read More…
കുഞ്ഞ് അനന്തരവനെ കൈയിലെടുത്ത് വികാരനിര്‍ഭരയായി കങ്കണ റണാവത്ത്
കങ്കണ റണാവത്തിന്റെ സഹോദരന്‍ അക്ഷത് ഒരു ആണ്‍കുഞ്ഞിന്റെ പിതാവായിരിക്കുയാണ്. ഒക്‌ടോബര്‍ 20 തിയതിയാണ് അക്ഷതിനും റിതുവിനും ഒരു ആണ്‍ കുഞ്ഞ് പിറന്നത്. ഇതിന്റെ സന്തോഷത്തിലാണ് കങ്കണ. അശ്വത്ഥാമ റണാവത്ത് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. തനിക്ക് ഒരു അനന്തിരവന്‍ ജനിച്ച വിവരം ഇന്‍സ്റ്റ്രഗാമിലൂടെയാണ് കങ്കാണ ആരാധകരെ അറിയിച്ചത്. കുട്ടിയെ കൈകളില്‍ എടുത്തു നില്‍ക്കുന്ന കങ്കണയുടെ അതിവൈകാരികമായ ഒരു ചിത്രവും ഇന്‍സ്റ്റ്രഗാമില്‍ താരം പങ്കുവച്ചിട്ടുണ്ട്. ചിത്രം പങ്കുവച്ചുകൊണ്ട് ഞങ്ങളുടെ കുടുംബം ഒരു കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന് കങ്കണ കുറിച്ചു. തന്റെ Read More…
ഭര്‍തൃബലാത്സംഗ രംഗത്തെ കിടപ്പറ സീനെന്ന് വിശേഷിപ്പിക്കുന്നത് വേദനാജനകം: മെഹ്‌റീന്‍ പിര്‍സാദ
സിനിമ മേഖലയിലെ കുറ്റങ്ങളും കുറവുകളും മാനസിക പീഡനങ്ങളും ഒക്കെ സഹിച്ച് അഭിനയമെന്ന പാഷൻ മുന്നോട്ട് കൊണ്ട് പോകുന്ന ഒരുപാട് താരങ്ങളുണ്ട്. എന്നാൽ തങ്ങൾക്ക് പറയാനുള്ള അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുന്ന താരങ്ങളും കുറവല്ല. ഇപ്പോഴത്തെ തലമുറയിലുള്ള മിക്ക താരങ്ങളും അവരുടെ അഭിപ്രായങ്ങൾ തുറന്നു പറയുന്നവരാണ്. തമിഴ്,തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയായ മെഹ്‌റീന്‍ പിര്‍സാദ സ്വന്തം നിലപാടുകൾ തുറന്നു പറയുന്ന സെലിബ്രിറ്റികളിൽ ഒരാളാണ്. ഇപ്പോഴിതാ സിനിമയിലെ ഒരു രംഗത്തെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതിനെക്കുറിച്ച് പറയുകയാണ് താരം. സുല്‍ത്താന്‍ ഓഫ് ഡല്‍ഹിയിലെ Read More…
ടിവി ഷോയിൽ ലൈംഗിക പരാമര്‍ശം: പങ്കാളിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി
ലൈംഗികചുവയോടെയുള്ള സംസാരത്തിന്റെ പേരിൽ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പങ്കാളിയുമായി വേര്‍പിരിഞ്ഞു. പത്തുവര്‍ഷത്തോളം നീണ്ട ദാമ്പത്യത്തിന് ശേഷമാണ് ടെലിവിഷന്‍ ജര്‍ണലിസ്റ്റായ പങ്കാളി ആന്‍ഡ്രിയ ജിയാംബ്രൂണോയുമായി മെലോണി വേര്‍പിരിഞ്ഞത്. ഒരുമിച്ച് ചെലവഴിച്ച വര്‍ഷങ്ങള്‍ക്ക് അവര്‍ നന്ദി പറയുകയും ചെയ്തു. ‘പത്ത് വർഷം നീണ്ടുനിന്ന ആൻഡ്രിയ ജിയാംബ്രൂണോയുമായുള്ള എന്റെ ബന്ധം ഇവിടെ അവസാനിക്കുന്നു,ഞങ്ങളുടെ പാതകൾ കുറച്ചുകാലമായി വ്യതിചലിച്ചു, അത് അംഗീകരിക്കേണ്ട സമയമായി’ – ജോര്‍ജിയ മെലോണി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. വ്യാഴാഴ്ച സംപ്രേക്ഷണം ചെയ്ത രണ്ടാമത്തെ പരിപാടിയിയുടെ റെക്കോർഡിങ്ങിനിടെ സംഘം ചേർന്ന് Read More…
‘‘അന്ന് അനുഭവിച്ചതാണത്, അതോടെ സിനിമ വേണ്ടെന്ന് തീരുമാനിച്ചു”; കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി രൂപാലി ഗാംഗുലി
എല്ലാ ഇൻഡസ്ട്രികളിലും ഭാഷ വ്യത്യാസങ്ങൾ മറികടന്ന് സെലിബ്രിറ്റികൾ പങ്കു വച്ചിട്ടുള്ള ദുരനുഭവമാണ് കാസ്റ്റിംഗ് കൗച്ച്. ഇതിനകം നിരവധി താരങ്ങള്‍ തങ്ങള്‍ക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. പുതിയ താരങ്ങളെയാണ് ഇത്തരക്കാര്‍ കൂടുതലായും ലക്ഷ്യം വയ്ക്കുന്നത്. ഇന്നത്തെ മുൻനിര നായികമാര്‍ പലരും തുടക്കകാലത്ത് ഇത്തരം അനുഭവങ്ങള്‍ ഉള്ളവരാണ്. കാസ്റ്റിങ് കൗച്ച് കാരണം സിനിമ വിട്ടവരും, സിനിമയില്‍ നിന്ന് അകലം പാലിച്ചവരുമായ താരങ്ങളും നിരവധിയാണ്. അക്കൂട്ടത്തിൽ ഒരാളാണ് നടി രൂപാലി ഗാംഗുലി. ഹിന്ദി സീരിയല്‍ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് Read More…
ബാലാമണിയായി തകര്‍ത്ത് അഭിനയിച്ച് കിയാര ; കമന്റുമായി സാക്ഷാല്‍ ബാലാമണിയും
മലയാളത്തിലും തമിഴിലും നിറഞ്ഞ് നിന്ന താരമായിരുന്നു മുക്ത. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയെ വിവാഹം കഴിച്ചത്. വിവാഹത്തോടെ മുക്ത അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു. നാളുകള്‍ക്ക് മുമ്പാണ് മുക്ത വീണ്ടും മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. മുക്ത സോഷ്യല്‍ മീഡിയകളിലും സജീവമാണ്. മകള്‍ കിയാരയുടെ വിശേഷങ്ങളും വീട്ടു വിശേഷങ്ങളുമൊക്കെ മുക്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഒരു യുട്യൂബ് ചാനലും മുക്തയ്ക്കുണ്ട്. മുക്തയുടെ മകളും അമ്മയെപ്പോലെ അഭിനയത്തില്‍ താല്‍പര്യമുള്ള കൂട്ടത്തിലാണ്. ഇതുവരെ പാപ്പന്‍, കിങ് ഓഫ് കൊത്ത Read More…
”എന്റെ വീട്…എന്റെ സന്തോഷം” ; ദീപപ്രഭയില്‍ മുങ്ങി നില്‍ക്കുന്ന വീടിന്റെ വീഡിയോയുമായി അനു സിത്താര
യുവ നടിമാരില്‍ ശ്രദ്ധേയയായ താരമാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ടാണ് അനു സിത്താര പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനു. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. തന്റെ വീടിന്റെ അതിമനോഹരമായൊരു വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് അനു സിത്താര. ”എന്റെ വീട്…എന്റെ സന്തോഷം” – എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിയ്ക്കുന്നത്. ദീപപ്രഭയില്‍ മുങ്ങി നില്‍ക്കുന്ന വീടാണ് വീഡിയോയില്‍ കാണുന്നത്. വീട്ടിലേക്ക് കയറി വരുന്നിടം മുതല്‍ ദീപാലങ്കാരമാണ് കാണാന്‍ സാധിയ്ക്കുന്നത്. സാധാരണവീടുകളില്‍ Read More…
ക്രിക്കറ്റ് കളിക്കിടയില്‍ കാണാതായ ഉര്‍വ്വശി റൗട്ടേലയുടെ 24 കാരറ്റ് സ്വര്‍ണ്ണഫോണ്‍ കണ്ടെത്തി; തിരിച്ചുകിട്ടണമെങ്കില്‍ ഒരു കണ്ടീഷന്‍ !
ലോകകപ്പ് ക്രിക്കറ്റിനിടയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിനിടയില്‍ നഷ്ടമായ ബോളിവുഡ് നടി ഉര്‍വ്വശി റൗട്ടേലയുടെ 24 കാരറ്റ് സ്വര്‍ണ്ണഫോണ്‍ കണ്ടെത്തിയെന്ന് സൂചന. ഐഫോണ്‍ കിട്ടിയയാള്‍ നടിയെ വിളിച്ച് ഫോണ്‍ തന്റെ കയ്യിലുണ്ടെന്ന് അറിയിച്ചതായിട്ടാണ് വിവരം.നടിയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലെ ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ അനുസരിച്ച്, ഫോണ്‍ കയ്യിലുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തിയില്‍ നിന്ന് നടിക്ക് ഒരു ഇമെയില്‍ സന്ദേശം ലഭിച്ചു. ”അത് ശരിയാണ്! എന്റെ കയ്യില്‍ നിങ്ങളുടെ ഫോണ്‍ ഉണ്ട്. ഫോണ്‍ തിരിച്ചു വേണമെങ്കില്‍ എന്റെ സഹോദരനെ ക്യാന്‍സറില്‍ നിന്ന് Read More…
രണ്‍ബീറിനെ ചുംബിച്ച് ആലിയ; ദേശീയ അവാര്‍ഡ് ചടങ്ങിലെ ആരും കാണാത്ത ചിത്രങ്ങള്‍
സഞ്ജയ് ലീല ബന്‍സാലിയുടെ ഗംഗുഭായ് കത്യവാഡിയിലെ അഭിനയത്തിന് ആലിയ ഭട്ടിന് മികച്ച നടിക്കുള്ള 69-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഭര്‍ത്താവും നടനമായ രണ്‍ബീര്‍ കപൂറിനൊപ്പം വിവാഹ സാരിയുടുത്താണ് താരം എത്തിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഭര്‍ത്താവിനരികില്‍ അതീവ സന്തുഷ്ടയായി ഇരിക്കുന്ന ആലിയ ഭട്ടിനെ ചിത്രങ്ങളില്‍ കാണാം. രണ്‍ബീറും വളരെ സന്തോഷവാനായി കാണപ്പെട്ടു. ചടങ്ങിനെത്തിയ ഇരുവരും സെല്‍ഫികള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം ഇരുവരും എടുത്ത സെല്‍ഫിയില്‍ Read More…














