Celebrity

സൈന്യത്തിലെ എലൈറ്റ് ഗ്രാജുവേറ്റ്‌സ് പദവി സ്വന്തമാക്കി ബിടിഎസ് താരങ്ങൾ; ചിത്രങ്ങൾ വൈറൽ..!

ലോകമൊട്ടാകെയുള്ളയുള്ള സംഗീതാസ്വാദരുടെ ആവേശമാണ് ദക്ഷിണ കൊറിയൻ പോപ്പ് സംഗീത ഗ്രൂപ്പായ ബിടിഎസ്. ഈ രാജ്യത്തെ പൂര്‍ണ്ണാരോഗ്യവാന്മാരായ എല്ലാ പൗരന്മാരും സൈനികസേവനം ചെയ്തിരിക്കണം എന്ന് നിര്‍ബ്ബന്ധമുണ്ട്. അതനുസരിച്ച് സൈനിക സേവനം ചെയ്യുന്ന അവരുടെ സൈനിക സേവനവും സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ്. ഇപ്പോഴിതാ എലൈറ്റ് ഗ്രാജുവേറ്റ്സ് ആയി 5 ആഴ്ചത്തെ അടിസ്ഥാന സൈനിക പരിശീലനം പൂർത്തിയാക്കിയ ബിടിഎസ് താരങ്ങളായ വിയും ആർഎമ്മും ഇതിന്റെ സന്തോഷം ആരാധകരുമായി പങ്കിട്ടു. മികച്ച രീതിയില്‍ ട്രെയിനിങ്ങ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രം നല്‍കുന്ന Read More…

Celebrity

ഷൊയബ് വിവാഹം കഴിച്ച സന ആരെന്നറിയാമോ? ഇത് പാക്‌നടിയുടെ മൂന്നാമത്തെ വിവാഹം

സാനിയാമിര്‍സയുടെ വിവാഹമോചനവും ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ ഷൊയബ് മാലിക്കിന്റെ വിവാഹവുമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചാവിഷയം. ഷൊയ്ബ് മാലിക്കും സന ജാവേദും ഇന്‍സ്റ്റാഗ്രാമില്‍ തങ്ങളുടെ വിവാഹം പ്രഖ്യാപിക്കുകയും സംയുക്ത പോസ്റ്റിന് ‘അല്‍ഹംദുല്ലിലാഹ്’ എന്ന അടിക്കുറിപ്പ് നല്‍കുകയും ചെയ്തു. ഷൊയബ് വിവാഹം കഴിച്ച സന പാകിസ്താന്‍ സിനിമാനടിയാണ്. ഇത് സനയുടെ മൂന്നാം വിവാഹമാണ്. ഡഉറുദു ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്ന ഒരു പാകിസ്ഥാന്‍ അഭിനേതാവാണ് സന ജാവേദ്. 2012-ല്‍ ഷെഹര്‍-ഇ-സാത്ത് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അവര്‍ പിന്നീട് Read More…

Celebrity

ഷൊയ്ബ് മാലിക് പാക്‌നടി സന ജാവേദിനെ വിവാഹം കഴിച്ചു ; സാനിയാമിര്‍സയുമായി വേര്‍പിരിഞ്ഞു?

സാനിയ മിര്‍സയുമായുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍ ഷൊയ്ബ് മാലിക് പാകിസ്ഥാന്‍ നടി സന ജാവേദിനെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്. ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഷൊയബ് തന്നെ പങ്കുവെച്ചു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടെന്നീസ് താരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഒരു നിഗൂഢമായ കഥ പങ്കിട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് മാലിക്-മിര്‍സ വിവാഹ കഥയിലെ ഏറ്റവും പുതിയ സംഭവവികാസം വരുന്നത്. ഇത് ഇരുവരും വിവാഹമോചിതരായോ എന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുയാണ്. ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന മൈക്രോബ്ലോഗിംഗ് വെബ്സൈറ്റ് എക്സിലെ തന്റെ ഔദ്യോഗിക Read More…

Celebrity

എഴുപത്തൊന്നാം വയസ്സിലും സൂപ്പര്‍മോഡല്‍ വിരമിക്കാന്‍ തയ്യാറല്ല ; ബ്രിട്ടീഷുകാരി മാരി ഹെല്‍വിന് ജോലി ചെയ്തു ജീവിക്കണം…!

സൂപ്പര്‍ മോഡല്‍ മേരി ഹെല്‍വിന്‍ എഴുപത്തൊന്നാം വയസ്സിലും ‘വിരമിക്കാന്‍ തയ്യാറല്ല’. ഗ്ലാം ഗേള്‍ സൂപ്പര്‍ മോഡല്‍ മേരി ഹെല്‍വിന്‍ ഇപ്പോഴും അവിശ്വസനീയമാണ്. താന്‍ ഒരു വലിയ കരിയര്‍ മാറ്റത്തെക്കുറിച്ച് ആലോചിക്കുകയാണെന്ന് ക്യാറ്റ്വാക്ക് താരം അടുത്തിടെ വെളിപ്പെടുത്തി. അടുത്തിടെ താരം അടിവസ്ത്രത്തിന്റെ മോഡലായി പ്രത്യക്ഷപ്പെട്ടത് ഇന്റര്‍നെറ്റില്‍ വന്‍ വാര്‍ത്തയായിട്ടുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രീകരണത്തിനായി കട്ട്-ഔട്ട് ഫ്‌ലോറല്‍ പ്രിന്റ് കോര്‍സെറ്റും സെമി-ഷീര്‍ സ്റ്റോക്കിംഗുകളും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന റേസി വസ്ത്രങ്ങളാണ് ക്യാറ്റ്വാക്ക് താരം തിരഞ്ഞെടുത്തത്. ബ്രിട്ടീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍ വോഗിന്റെ Read More…

Celebrity

‘ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ഇന്ദ്രൻസ് ആയിരുന്നില്ല…’ ‘ ഹോം’ സിനിമയെക്കുറിച്ച് വിജയ് ബാബു

നടന്‍, നിര്‍മാതാവ് എന്നിങ്ങനെ മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് വിജയ് ബാബു. അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ റിലീസ് ചെയ്യുന്നതിനെതിരെ വിജയ് ബാബുവിന്റെ പരാമര്‍ശം വിവാദമായിരുന്നു. നേരത്തേ നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള താരത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നു വന്നെങ്കിലും അതെല്ലാം അവസാനിച്ച്‌ പുതിയൊരു ജീവിതത്തിലേക്ക് എത്തി. ഇപ്പോഴിതാ തന്റെ സിനിമകളെക്കുറിച്ചും കടന്നു വന്ന വഴികളെക്കുറിച്ചും സംസാരിക്കുകയാണ് താരം. ഏറെ പ്രശംസ നേടിയ ഹോം എന്ന സിനിമയെക്കുറിച്ചും അതിൽ ഇന്ദ്രൻസ് ചെയ്ത കഥാപാത്രത്തെക്കുറിച്ചും വിജയ് ബാബു സംസാരിക്കുന്നു. Read More…

Celebrity

ഭഗവാന്‍ കൃഷ്ണന്‍ അനുഗ്രഹിച്ചു തന്ന ഒരു പുണ്യ നിമിഷം ; കുറിപ്പുമായി രചന നാരായണന്‍കുട്ടി

മലയാളത്തില്‍ നിരവധി ചിത്രങ്ങളിലൂടെ തന്റേതായ ഇടം നേടിയ താരമാണ് നടിയും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടി. തന്റെ വിശേഷങ്ങളൊക്കെ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം നടന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ രചനയും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത വിവാഹത്തെ കുറിച്ചും. പ്രധാനമന്ത്രിയില്‍ നിന്ന് നേരിട്ട് അയോധ്യയില്‍ നിന്നുള്ള അക്ഷതം സ്വീകരിയ്ക്കാന്‍ ഭാഗ്യം ലഭിച്ചതിനെ കുറിച്ചും പങ്കുവെയ്ക്കുകയാണ് രചന. രചനയുടെ കുറിപ്പ് വായിക്കാം… ഇന്നൊരു ശുഭദിനം ആയിരുന്നു. ഗുരുവായൂരപ്പന്റെ സന്നിധിയില്‍ വച്ച് സുരേഷേട്ടന്റെ മകള്‍ Read More…

Celebrity

‘വിവാഹവും വിവാഹമോചനവും ദുഷ്‌ക്കരം’ ; സാനിയയുടെ നിഗൂഢപോസ്റ്റ് ആരെ ലക്ഷ്യമിട്ടെന്ന് ആരാധകര്‍

ലോകത്തെ ഏറ്റവും ഗ്‌ളാമറസായ സ്‌പോര്‍ട്‌സ് ദമ്പതികളില്‍ ഒന്ന് എന്ന വിശേഷണം സ്വന്തമാക്കിയ ശേഷം ടെന്നീസ് താരം സാനിയാമിര്‍സയും പാക്് ക്രിക്കറ്റ് മുന്‍ നായകന്‍ ഷൊയബ് മാലിക്കും തമ്മിലുള്ള ദാമ്പത്യം പരാജയപ്പെട്ടു എന്ന രീതിയിലുള്ള ഗോസിപ്പുകള്‍ വരാന്‍ തുടങ്ങിയത് 2022 മുതലാണ്. ്്എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഇരുവരും ഔദ്യോഗികമായ ഒരു വിശദീകരണവും നടത്തിയിട്ടില്ലാത്തതിനാല്‍ അതിന്റെ കാര്യത്തില്‍ ആരാധകര്‍ക്കോ മാധ്യമങ്ങള്‍ക്കോ വ്യക്തത വരുത്താനും കഴിഞ്ഞിട്ടില്ല. എന്നാല്‍ ബുധനാഴ്ച രാവിലെ സാനിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്് ചെയ്ത വിഷാദപോസ്റ്റ് ഇരുവരുടേയും വിവാഹമോചനത്തോട് ചേര്‍ത്തു Read More…

Celebrity

എന്റെ പ്രിയപ്പെട്ട ക്രൂ; കുടുംബത്തിനുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങളുമായി കുഞ്ഞാറ്റ

സിനിമാ താരങ്ങളായ മനോജ്.കെ ജയന്റേയും ഉര്‍വശിയുടേയും മകളാണ് തേജാലക്ഷ്മി. ഉര്‍വ്വശിയും മനോജ് കെ ജയനും വിവാഹമോചിതരായെങ്കിലും കുഞ്ഞാറ്റ പിതാവ് മനോജ് കെ ജയനൊപ്പമാണ് പോയത്. ഒഴിവ് സമയങ്ങളിലൊക്കെ മകള്‍ അമ്മയെ കാണാന്‍ എത്താറുണ്ട്. കുഞ്ഞാറ്റയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉര്‍വ്വശിയും മനോജ് കെ ജയനും പങ്കുവെയ്ക്കാറുണ്ട്. തന്റെ വിശേഷങ്ങളൊക്കെ കുഞ്ഞാറ്റയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. മനോജ് കെ ജയനും കുടുംബത്തിനുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയാണ് കുഞ്ഞാറ്റ. കുഞ്ഞാറ്റയ്ക്കും മനോജ് കെ ജയനുമൊപ്പം ആശ, ആശയുടെ മകളായ ശ്രേയ, Read More…

Celebrity

നടി സ്വാസിക വിവാഹിതയാകുന്നു; ഇനി പ്രേം ജേക്കബിന്റെ ജീവിതപങ്കാളി

മലയാളികളുടെ പ്രിയ നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടി.വി. താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. പ്രണയവിവാഹമാണ് ഇരുവരുടേയും. ജനുവരി 26 ന് തിരുവനന്തപുരത്തു വച്ചാണ് വിവാഹം നടക്കുന്നത്. സുഹൃത്തുക്കൾക്കായി 27ന് കൊച്ചിയിൽ വിവാഹവിരുന്നും നടത്തും. തിരുവനന്തപുരം സ്വദേശിയായ പ്രേം ‘മനംപോലെ മംഗല്യം’ എന്ന സീരിയലിൽ സ്വാസികയുമായി ഒരുമിച്ച് അഭിനയിച്ചിരുന്നു. മൂവാറ്റുപുഴ സ്വദേശിയായ വിജയകുമാറിന്റെയും ഗിരിജയുടെയും മകളാണ് പൂജാ വിജയ് എന്ന സ്വാസിക. 2009ല്‍ ‘വൈഗ’ എന്ന തമിഴ് സിനിമയിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് എത്തിയത്. 2010ല്‍ Read More…