ആറ്റുകാൽ ദേവിക്ക് പൊങ്കാലയർപ്പിക്കുന്നതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് ഗായിക അഭയ ഹിരൺമയി. മതസൗഹാർദം വെളിവാക്കുന്ന ഹൃദ്യമായ കുറിപ്പിനൊപ്പമാണ് ഭക്തിസാന്ദ്രമായ ഈ ദൃശ്യങ്ങൾ അഭയ പോസ്റ്റ് ചെയ്തതിരിക്കുന്നത്. ഇത് ആദ്യമായല്ല പൊങ്കാലയിടുന്നതെങ്കിലും നീണ്ട ഇടവേളയ്ക്കു ശേഷമാണ് താന്‍ വീണ്ടും പൊങ്കാലയിടുന്നതെന്ന് ഗായിക കുറിക്കുന്നു. അഭയ ഹിരണ്‍മയിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം: സർവ്വ ചരാചരങ്ങള്‍ക്കും സമാധാനവും സന്തോഷവും ഉണ്ടാകട്ടെ !വർഷങ്ങൾക്കിപ്പുറം ഒരു പൊങ്കാല ഇടുമ്പോൾ ഏറ്റവും നന്ദിയോടെ സ്മരിക്കുന്നത് അപ്പുറത്തു വീട്ടിലെ സഹീറിക്കയാണ് “പൊങ്കാലക്ക് പോകാൻ ഇങ്ങു എറണാകുളത്തു നിന്ന് പുറപ്പെടുമ്പോൾ Read More…
വിരാടിന്റെയും അനുഷ്‌ക്കയുടെയും കുട്ടി ജനിച്ചത് ലണ്ടനില്‍? അക്കായ് യുടെ പൗരത്വം ഇന്ത്യയിലോ ബ്രിട്ടനിലോ
ഫെബ്രുവരി 15 ന് മകന്‍ അക്കായ് ജനിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെയും ബോളിവുഡിലെയും സൂപ്പര്‍താരങ്ങളായ വിരാട്‌കോഹ്ലി അനുഷ്‌ക്കാ ശര്‍മ്മ ദമ്പതികള്‍ രണ്ടാമത് ഒരു കുട്ടിയുടെ കൂടി മാതാപിതാക്കളായി. ക്രിക്കറ്റ്താരം ചൊവ്വാഴ്ച സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് കോഹ്ലി മകന്‍ ജനിച്ച വിവരം ആരാധകരെ അറിയിച്ചത്. അനുഷ്‌കയും വിരാടും ലൊക്കേഷന്‍ മറച്ചുവെച്ചെങ്കിലും അനുഷ്‌ക്കയുടെ പ്രസവം ലണ്ടനില്‍ ആയിരുന്നു എന്ന് വാര്‍ത്തയുണ്ട്. ഇതോടെ ഇവരുടെ മകന്‍ ബ്രിട്ടീഷ് പൗരനാണോ അതോ ഇന്ത്യന്‍ പൗരനാണോ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. സ്പോര്‍ട്സ് ടാക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം, യുകെയിലെ Read More…
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടന്‍, മിനിറ്റിന് 4.5 കോടി; ഷാരൂഖോ വിജയ്‌യോ പ്രഭാസോ രജനിയോ അല്ലami
ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഒരു ഇന്ത്യന്‍ നടന്‍ ആദ്യമായി ഒരു സിനിമയുടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒരു കോടി രൂപ കടന്നത്. അതിന് ശേഷം ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ ഈടാക്കുന്ന ഫീസ് പത്തിരട്ടിയും നൂറും വര്‍ധിച്ചു. ഒരു സിനിമയ്ക്ക് 100 കോടിയിലധികം രൂപയാണ് വമ്പന്‍ താരങ്ങള്‍ വാങ്ങുന്നത്. എന്നാല്‍ ഈ താരങ്ങള്‍ക്കിടയിലും തന്റെ അതിഥി വേഷത്തിന് മിനിറ്റിന് 4.50 കോടി രൂപ പ്രതിഫലം വാങ്ങിയ ഒരു താരമുണ്ട്. ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, പ്രഭാസ്, രജനീകാന്ത്, സല്‍മാന്‍ Read More…
രണ്ടു കുട്ടികളുടെ മാതാപിതാക്കളായി ;കോഹ്ലിയ്ക്കും അനുഷ്‌ക്കയ്ക്കും ഒരു ആണ്‍കുഞ്ഞ് കൂടി
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ താരദമ്പതികളായ വിരാട്‌കോഹ്ലി അനുഷ്‌ക്കാശര്‍മ്മ ദമ്പതികള്‍ക്ക് ഒരാണ്‍കുഞ്ഞു കൂടി പിറന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റാഗ്രാം പോസ്റ്റുവഴിയാണ് ഇവര്‍ വിവരം പങ്കുവെച്ചത്. ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇത്. അകായ് എന്നാണ് കുട്ടിക്ക് നല്‍കിയിരിക്കുന്ന പേര്. സമൃദ്ധമായ സന്തോഷത്തോടെയും ഞങ്ങളുടെ ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെയും, ഫെബ്രുവരി 15 ന്, ഞങ്ങളുടെ കുഞ്ഞ് അക്കായെയും വാമികയുടെയും ചെറിയ സഹോദരനെ ഞങ്ങള്‍ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തുവെന്ന് എല്ലാവരേയും അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്! ”ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹരമായ സമയത്ത് Read More…
മൗറീഷ്യസിലെ ബീച്ചിൽ അതീവ ഗ്ലാമറസായി അനുപമ; അതുമാത്രമല്ല മറ്റൊരു വിശേഷം കൂടി…
മൗറീഷ്യസിലെ ലേ മെറീഡിയൻ ഐൽ മൗറിസ് റിസോർട്ടിൽ തന്റെ ഇരുപത്തെട്ടാം പിറന്നാൾ ആഘോഷമാക്കുകയാണ് നടി അനുപമ പരമേശ്വരൻ. റിസോള്‍ട്ടില്‍നിന്നുള്ള അടിപൊളി ചിത്രങ്ങളാണ് അനുപമ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്തത്. എന്നാല്‍ ജന്മദിനം മാത്രമല്ല, ഈ ആഘോഷത്തിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. പ്രേമത്തിലെ മേരിയായി അനുപമ സിനിമയിൽ എത്തിയിട്ട് പത്തു വർഷം തികയുകകൂടിയാണ്. പതിനെട്ടാം വയസ്സില്‍ സിനിമയില്‍ എത്തിയ ആ ചുരുണ്ട മുടിക്കാരിയെ പ്രേക്ഷകർ ഹൃദയത്തിൽ ചേര്‍ത്തുവച്ചു.മലയാളത്തില്‍ നിന്ന് തുടങ്ങിയെങ്കിലും പിന്നീട് തെന്നിന്ത്യയിലൊട്ടാകെ തിരക്കേറിയ താരമായി മാറുകയായിരുന്നു അനുപമ. Read More…
ദേ… പിന്നേം ഫഹദിന്റെ അപരൻ… പത്രം ഇടാൻ വന്നത് ഷമ്മിയോ അതോ മഹേഷോ..? വൈറല്‍ വീഡിയോ
സിനിമാ താരങ്ങളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ രൂപസാദ്യശ്യംകൊണ്ട് പലരും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു അപരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അപ്രതീക്ഷിതമായി ക്യാമറയില്‍ കുടുങ്ങിപ്പോയ ഒരു അപരന്റെ വീഡിയോയാണ് ഇത്തവണ വൈറലാകുന്നത്. തെന്നിന്ത്യയിലെ തന്നെ മികച്ച നടനായ ഫഹദ് ഫാസിലിന്റെ അപരനാണ് ഇത്തരത്തിൽ ശ്രദ്ധ നേടുന്നത്. (Actor Fahadh Faasil’s dupe in wayanad viral video ) ഹിറ്റ് സിനിമയായ കുമ്പളങ്ങി നൈറ്റ്സിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന കിടിലന്‍ കഥാപാത്രത്തിന്റെ അതേ Read More…
റെസ്‌ലിങ് വേദിയെ പ്രകമ്പനം കൊള്ളിച്ച മിന്നല്‍ താരം; പത്തു വര്‍ഷങ്ങള്‍ക്കുശേഷം മടങ്ങിവന്നത് സ്ത്രീയായി !
ലോകത്തെമ്പാടും വന്‍ ആരാധകവൃന്ദമുള്ള വിനോദ റെസ്‌ലിങ് ഡബ്ല്യു ഡബ്ല്യു ഇയിൽ നിന്ന് വിരമിച്ച മിന്നല്‍ താരം പത്ത് വർഷത്തിനുശേഷം തിരികെയെത്തിയത് സ്ത്രീയായി. റെസ്‌ലിങ് റിംഗില്‍ തീപാറിച്ച താരത്തിന്റെ വർഷങ്ങൾക്കുശേഷമുള്ള മാറ്റം കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകർ. ടെയ്‌ലർ റെക്‌സ് എന്ന മുന്‍ റെസ്‌ലിങ് താരമാണ് ഇപ്പോള്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി സ്ത്രീയായി തിരിച്ചുവന്നരിക്കുന്നത്. മടങ്ങിവരവില്‍ ഗബ്ബി ടെഫ്റ്റ് എന്ന പേരാണ് താരം സ്വീകരിച്ചിരിക്കുന്നത്. റെസ്‌ലിങ് വേദിയിൽ ഈയിടെ അതിഥിയായെത്തിയ ഗബ്ബി ടെഫ്റ്റ് വീണ്ടും വിനോദ ഗുസ്‌തിയിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹത്തെക്കുറിച്ച് Read More…
2024ലെ എന്റെ പ്രിയപ്പെട്ട ചിത്രം ; ഇതുവരെ ഉണ്ടായിരുന്നതില്‍ വച്ച് ഏറ്റവും വലിയ നിധിയെന്ന് പേളി
പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളും യാത്രകളും മകള്‍ നിലയുടെ വിശേഷങ്ങളുമൊക്കെ പേളി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി പങ്കിടാറുണ്ട്. നില ബേബിക്ക് കൂട്ടായി ഒരാള്‍ കൂടി എത്താന്‍ പോവുകയാണെന്നുള്ള വിശേഷവും രണ്ടാമത്തെ മകളുടെ ജനനവും ഇരുപത്തിയെട്ടിന്റെ വിശേഷവുമൊക്കെ പേളി ആരാധകരുമായി പങ്കുവെച്ചിരുന്നു. നൂലുകെട്ടിനായുള്ള ഒരുക്കങ്ങള്‍ നടത്തിയതിന്റെയും ചടങ്ങ് നടന്ന ദിവസത്തെ വിശദമായ വീഡിയോയും കഴിഞ്ഞ Read More…
ഗ്രീന്‍ സാരിയില്‍ ഹോട്ട് ഗ്ലാമറസ് ലുക്കില്‍ എത്തി ആരാധകരെ ഞെട്ടിച്ച് അഹാന കൃഷ്ണ
യുവ നടിമാരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അഹാന കൃഷ്ണ. താരത്തിന്റേയും സഹോദരിമാരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സോഷ്യല്‍മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ പ്രതികരിയ്ക്കുന്ന താരം കൂടിയാണ് അഹാന. തന്റെ വിശേഷങ്ങളൊക്കെ താരം ഇന്‍സ്റ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയുമൊക്കെ പങ്കുവെയ്ക്കാറുണ്ട്.തന്റെ ഗെറ്റപ്പുകളില്‍ വ്യത്യസ്ത മാറ്റം കൊണ്ടു വരാനും പുതിയ സ്റ്റൈലുകള്‍ പരീക്ഷിയ്ക്കുകയും ചെയ്യുന്ന താരം കൂടിയാണ് അഹാന. ഇപ്പോള്‍ ഗ്രീന്‍ നിറത്തിലുള്ള സാരിയില്‍ എത്തി ആരാധകരെ ഞെട്ടിച്ചിരിയ്ക്കുകയാണ് അഹാന. ഗ്രീന്‍ സാരിയില്‍ കുറച്ച് ഗ്ലാമറസ് ലുക്കിലാണ് താരം Read More…














