അഭിനേത്രി, നര്‍ത്തകി, അവതാരക എന്നീ നിലകളിലൊക്കെ തിളങ്ങി നില്‍ക്കുന്ന താരമാണ് രചന നാരായണന്‍കുട്ടി. സഹവേഷങ്ങളില്‍ തുടങ്ങി നായിക വേഷത്തില്‍ വരെ തിളങ്ങിയിട്ടുണ്ട് താരം. തീർത്ഥാടനം, നിഴല്‍ക്കൂത്ത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച് വെള്ളിത്തിരയിലേക്ക് വന്ന രചന നാരായണൻകുട്ടി ലക്കി സ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയാവുന്നത്. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ സ്റ്റേജ് പ്രോഗ്രാമിന്റെ ഭാഗമായി യു.എസില്‍ എത്തിയ രചനയുടെ ഏറ്റവും പുതിയ Read More…
ഈ താരം ഒരു കാലത്ത് സല്‍മാന്‍ഖാന്റെ ബാക്ക്ഗ്രൗണ്ട് ഡാന്‍സര്‍ ; ഇന്ന് ബോളിവുഡിന്റെ ആക്ഷന്‍ ഹീറോ
നിരന്തരമായ പ്രയത്‌നവും കഴിവും കൊണ്ടാണ് മിക്ക താരങ്ങളും തങ്ങളുടെ സ്റ്റാര്‍ഡത്തിലേക്ക് എത്തിയത്. ഒരു കാലത്ത് നായകന്റെ പിന്നില്‍ നിന്ന് ഡാന്‍സ് ചെയ്തിരുന്ന ഒരാള്‍ ഇപ്പോള്‍ ബോളിവുഡിലെ മികച്ച ആക്ഷന്‍ ഹീറോയായി മാറിയിരിയ്ക്കുകയാണ്. ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ഖാന്റെ ചിത്രത്തില്‍ പിന്നില്‍ നിന്ന് ഡാന്‍സ് ചെയ്തിരുന്ന ഒരു യുവാവ് ഇപ്പോള്‍ ബോളിവുഡിലെ ആക്ഷന്‍ ഹീറോയാണ്. പറഞ്ഞു വരുന്നത് ബോളിവുഡിന്റെ ആക്ഷന്‍ ഹീറോ വിദ്യുത് ജാംവാലിനെ കുറിച്ചാണ്. മൂന്ന് വയസ്സുള്ളപ്പോള്‍ മുതല്‍ അമ്മയുടെ നേതൃത്വത്തില്‍ പാലക്കാട്ടെ ഒരു ആശ്രമത്തില്‍ നിന്ന് താരം Read More…
എന്തുകൊണ്ടാണ് അടുത്ത സിനിമ ഇത്രയും വൈകുന്നത്? ‘പോത്തേട്ടൻ ബ്രില്ല്യൻസി’നെപ്പറ്റി ദിലീഷ് പോത്തൻ
മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം.’ സിനിമ ഇറങ്ങിയതിന് ശേഷം സിനിമയിലെ ബ്രില്ല്യൻസുകള്‍ ‘പോത്തേട്ടൻ ബ്രില്ല്യൻസ്’ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചർച്ചയായിരുന്നു. പിന്നീട് ഇങ്ങോട്ട് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത സിനിമകൾക്ക് നിറഞ്ഞ കൈയടിയാണ് പ്രേക്ഷകർ നൽകിയിട്ടുള്ളത്.സംവിധാനം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്നത് മഹേഷിന്റെ പ്രതികാരത്തിലെ ദിലീഷ് പോത്തൻ അവതരിപ്പിച്ച എല്‍ദോച്ചായൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് മനസിലായതാണ്. അതിനു ശേഷം മികച്ച ഒരുപാട് കഥാപാത്രങ്ങൾ Read More…
എന്റെ ഓൾ ടൈം ഫേവറൈറ്റ് ഹീറോ മമ്മൂക്ക, പിന്നെ ഫഹദ്; മനസ്സ് തുറന്ന് സാമന്ത
തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന താര സുന്ദരിയാണ് സാമന്ത, 2010 ല്‍ ഗൗതം മേനോൻ സംവിധാനം ചെയ്ത ‘യേ മായ ചേസാവേ’ എന്ന ചിത്രത്തിലൂടെയാണ് സാമന്ത സിനിമയില്‍ എത്തിയത്. പിന്നീട്ടിങ്ങോട്ട് മികച്ച ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ സാമന്ത വെള്ളിത്തിരയിൽ തിളങ്ങി. താരത്തിന് മലയാളത്തിലും വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. അടുത്തിടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ തന്റെ ഫേവറൈറ്റ് വ്യക്തികൾ മമ്മൂക്കയും ഫഹദുമാണെന്ന് സാമന്ത കുറിച്ചിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ചു കൂടുതൽ സംസാരിക്കുകയാണ് താരം. മലയാള സിനിമയിൽ ആരുടെ കൂടെ അഭിനയിക്കാൻ Read More…
അനന്ത് അംബാനി-രാധിക മര്‍ച്ചന്റ് വിവാഹത്തിലെ പ്രകടനത്തിന് റിഹാനയ്ക്ക് മെഗാ മില്യണ്‍ ഡോളര്‍ പ്രതിഫലം
ലോകം ഉറ്റുനോക്കുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയും വ്യവസായി വീരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധികാ മെര്‍ച്ചിന്റേയും പ്രീ വെഡിങ് ആഘോഷങ്ങളിലേക്കാണ്. ഗുജറാത്തിലെ ജാംനഗറില്‍ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന ആഡംബര ചടങ്ങില്‍ ലോകത്തിലെ തന്നെ പല പ്രമുഖരും അതിഥികളായി എത്തും. ആഗോള പോപ്പ് ഐക്കണ്‍ റിഹാന ഗുജറാത്തിലെ ജാംനഗറില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്. ചാര്‍ട്ട്-ടോപ്പിംഗ് ഹിറ്റുകള്‍ക്കും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ക്കും പേരുകേട്ട പ്രശസ്ത ഗായികയെ വമ്പന്‍ പ്രതിഫലം നല്‍കിയാണ് ചടങ്ങില്‍ പങ്കെടുപ്പിയ്ക്കാനായി Read More…
‘ആ വേദന എന്നെ അറിയിച്ചില്ല’; ആനന്ദിന്റെ വാക്കുകളില്‍ കണ്ണുനിറഞ്ഞൊഴുകി മുകേഷ് അംബാനി- വീഡിയോ
ജാംനഗറില്‍ നടക്കുന്ന ആഡംബരത്തിന്റെ ആഘോഷമാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത്. ആനന്ദ് അംബാനി– രാധിക മെര്‍ച്ചന്‍റ് പ്രീ വെഡ്ഡിങ് ആഘോഷങ്ങളുടെ താരത്തിളക്കത്തിലാണ് ഒരു നാടുമുഴുവന്‍. എല്ലാരംഗത്തുമുള്ള വന്‍താരനിരയും ലോകനേതാക്കളും അടങ്ങുന്ന ആഘോഷ വേദിയില്‍ തന്റെ ചെറുപ്പകാലത്തേക്കുറിച്ചുള്ള ആനന്ദ് അംബാനിയുടെ വൈകാരികമായ വാക്കുകള്‍ പിതാവ് മുകേഷ് അംബാനിയെപോലും കണ്ണീരണിയിപ്പിച്ചു. രാധികയ്ക്കൊപ്പം വേദിയിലെത്തിയ ആനന്ദ് അതിഥികളെ സ്വീകരിക്കുന്നതിനിടെയാണ് സ്വന്തം ജീവിതവും രാധികയുമായുള്ള പ്രണയവുമടക്കം തുറന്ന് പറഞ്ഞത്. ജാംനഗറിലെ ആഘോഷങ്ങള്‍ കുറ്റമറ്റതാക്കാന്‍ മാതാവ് നിതാ അംബാനി നടത്തിയ കഠിനശ്രമങ്ങളെ ആനന്ദ് എടുത്തു Read More…
‘നായികയാക്കാം പക്ഷേ നിര്‍മ്മാതാവിനൊപ്പം കിടക്കണം’; 19 വയസിലെ അനുഭവം പങ്കുവച്ച് അങ്കിതാ ലോഖണ്ഡേ
സിനിമയില്‍ നായികയാകാന്‍ കൊതിച്ചിരുന്ന കാലത്ത് ഒരു സിനിമയിലെ നായികയാകുന്നതുമായി ബന്ധപ്പെട്ട് കാസ്റ്റിംഗ് കൗച്ചിംഗിന് ഇരയാകേണ്ടി വന്നതായി ബോളിവുഡ് നടി അങ്കിതാ ലോഖണ്ഡേ. 19 വയസ്സുള്ളപ്പോള്‍ സിനിമയില്‍ കരാര്‍ ഒപ്പിടാന്‍ പോകുമ്പോള്‍ നിര്‍മ്മാതാവിനൊപ്പം കിടക്കണം എന്നാവശ്യപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇനി ഒരിക്കലും സിനിമയിലേക്ക് ഇല്ല എന്ന് തീരുമാനം എടുത്തിരുന്നതായും നടി പറഞ്ഞു. ഹൗട്ടര്‍ഫ്‌ലൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി താന്‍ നേരിട്ട അനുഭവം പങ്കുവെച്ചത്. ചിത്രത്തിനായുള്ള തന്റെ സൈനിംഗ് തുക ലഭിക്കാന്‍ പോയപ്പോള്‍ ‘നിര്‍മ്മാതാവിനൊപ്പം ഉറങ്ങണം’ എന്ന് തന്നോട് പറഞ്ഞതായി Read More…
തികച്ചും സാധാരണക്കാരനായി ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്ത് തലൈവര്‍ ; വീഡിയോ വൈറല്‍
തെന്നിന്ത്യന്‍ സിനിമയുടെ ദൈവമെന്നാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ ആരാധകര്‍ വിളിയ്ക്കുന്നത്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘വേട്ടയാന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം. സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ ആരംഭിക്കാന്‍ ഒരുങ്ങുമ്പോള്‍ രജനീകാന്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് പുറത്ത് വന്നത്. ആന്ധ്രാപ്രദേശിലെ കടപ്പയില്‍ നിന്നാണ് തലൈവര്‍ വിമാനം കയറിയത്. യാത്രക്കാരിലൊരാളാണ് താരത്തിന്റെ വീഡിയോ പകര്‍ത്തിയത്. തികച്ചും സാധാരണക്കാരനായി വിമാനത്തില്‍ യാത്ര ചെയ്യുന്ന താരത്തിനെയാണ് കാണാന്‍ സാധിയ്ക്കുന്നത്. മറ്റുള്ളവര്‍ Read More…
വിവാഹം രഹസ്യം വെളിപ്പെടുത്തി നടി ലെന; വരൻ ഗഗൻയാൻ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ
ഗഗന്‍യാന്‍ ബഹിരാകാശ യാത്രാ സംഘത്തിന്റെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരെ താന്‍ വിവാഹം കഴിച്ചെന്ന് വെളിപ്പെടുത്തി നടി ലെന. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ഈ വാര്‍ത്ത പങ്കുവെച്ചത്. ജനുവരിയില്‍ ഒരു പരമ്പരാഗത ചടങ്ങില്‍വച്ച് അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്നും ഗഗന്‍യാന്‍ ദൗത്യസംഘത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുയായിരുന്നു എന്നുമാണ് ലെനയുടെ വാക്കുകള്‍. വിവാഹത്തിന്റെ ചിത്രങ്ങളും ലെന പങ്കുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി 27-നാണ് ഗഗന്‍യാന്‍ ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികളെ പ്രഖ്യാപിച്ചത്. ഇതേ വേദിയില്‍ ലെനയും എത്തിയിരുന്നു. ഇതിന് Read More…














