ഭോപ്പാല്‍: മധ്യപ്രദേശിലെ പ്രശസ്ത മോഡല്‍ ഖുഷ്ബു അഹിര്‍വാറി(27)നെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ കാമുകന്‍ കഴിഞ്ഞ ദിവസം ഖുഷ്ബുവിനെ സെഹോര്‍ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം കടന്നുകളഞ്ഞിരുന്നു. ഇന്നലെ പുലര്‍ച്ചെയാണു ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങളുടെ പരാതിയെത്തുടര്‍ന്നു മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഭോപ്പാലിലെ ഗാന്ധി മെഡിക്കല്‍ കോളജിലേക്കു മാറ്റി.
മകളെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്നു ഖുഷ്ബുവിന്റെ അമ്മ ലക്ഷ്മി അഹിര്‍വാര്‍ പറഞ്ഞു. ‘ശരീരത്തില്‍ മുഴുവന്‍ നീല നിറത്തിലുള്ള പാടുകളുണ്ട്. മുഖം വീര്‍ത്തിരിക്കുന്നു, സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റിട്ടുണ്ട്. മകളെ അവളെ കഴുത്തുഞെരിച്ചു കൊന്നു.’-ലക്ഷ്മി പറഞ്ഞു.
ഖാസിം എന്ന വ്യക്തിയുമായി ലിവ്-ഇന്‍ ബന്ധത്തിലായിരുന്നു ഖുഷ്ബുവെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു. ഖുഷ്ബുവിന്റെ അവസ്ഥ വഷളായപ്പോള്‍ ഇരുവരും ഉജ്ജയിനില്‍നിന്നു ഭോപ്പാലിലേക്ക് മടങ്ങുകയായിരുന്നു. ദുരന്തത്തിന് മൂന്ന് ദിവസം മുമ്പ്, ഖുഷ്ബുവിന്റെ അമ്മയെ ഖാസിം വിളിച്ചതായി റിപ്പോര്‍ട്ടുണ്ട്. മകള്‍ തന്നോടൊപ്പമുണ്ടെന്നും വിഷമിക്കേണ്ടെന്നും പറഞ്ഞു. പിന്നീട്, ഖുഷ്ബു തന്നെ വിളിച്ച് ഖാസിം നല്ല വ്യക്തിയാണെന്നു പറഞ്ഞിരുന്നു. കുടുംബം ഖുഷ്ബുമായി നടത്തിയ അവസാന സംഭാഷണമായിരുന്നു അത്. ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ ‘ഡയമണ്ട് ഗേള്‍ 30’ എന്നറിയപ്പെടുന്ന ഖുഷ്ബു, ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ള വളര്‍ന്നുവരുന്ന പ്രാദേശിക മോഡലായിരുന്നു.




