സ്ത്രീകൾക്കു കൃത്രിമ ഗർഭധാരണത്തിനായി ബീജവും പണവും നല്‍കാമെന്ന വാഗ്ദാനവുമായി ടെലഗ്രാം സ്ഥാപകനും റഷ്യൻ ബില്യണയറുമായ പാവേൽ ദുരോവ്. എല്ലാകുട്ടികൾക്കും തന്‍റെ സമ്പത്തിന്‍റെ ഒരു ഭാഗം അവകാശമുണ്ടാകുന്നത് സന്തോഷമുള്ള കാര്യമാണെന്നും ദുരോവ് പറഞ്ഞു. ബീജദാനത്തിലൂടെ നിലവിൽ 100 കുട്ടികളുടെ പിതാവാണ് ദുരോവ്. കൂടാതെ മൂന്ന് പങ്കാളികളിലായി ആറ് കുട്ടികളും ദുരോവിനുണ്ട്. മോസ്കോയിലെ ഒരു പ്രത്യുൽപാദന കേന്ദ്രത്തിൽ ദുരോവ് ബീജം വാഗ്ദാനം ചെയ്തതോടെ നിരവധി സ്ത്രീകളാണ് ആവശ്യം അറിയിച്ചതെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. നിയമപരമായ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി Read More…
Author: Priya
‘രണ്ടാമൂഴം സിനിമയാകും, വലിയ താരനിരയുണ്ടാകും; പ്രഖ്യാപനം 2026ൽ’; എം ടിയുടെ മകൾ അശ്വതി
എം ടി വാസുദേവൻ നായരുടെ സ്വപ്നമായിരുന്ന രണ്ടാമൂഴം അടുത്തവർഷം സിനിമയാകുമെന്ന് മകൾ അശ്വതി. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം 2026ൽ ഉണ്ടാകും. ചിത്രത്തിൽ വലിയ താരനിരയുണ്ടാകും. വലിയ സിനിമയാണ് അത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം വൈകാതെ ഉണ്ടാകും. പിതാവിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കും എന്നും അശ്വതി പറഞ്ഞു. എം.ടി. വാസുദേവന്‍ നായര്‍ എന്ന മഹാകഥാകാരന്‍ മണ്‍മറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. കുറച്ച് തിരക്കഥകളെഴുതിയിട്ടുണ്ട്. രണ്ടാമൂഴത്തിനാണ് പ്രഥമ പരിഗണന നല്‍കുകയെന്ന് അശ്വതി പറഞ്ഞു. പിതാവിന്റെ നഷ്ടം ഒരിക്കലും നികത്താനാകാത്തതാണ്. Read More…
‘അഴുക്ക ചെറുക്കന്‍, തന്തയെക്കാള്‍ മോശം’; ശാന്തിവിള ദിനേശിന്റെ ഡയലോഗുമായി ചിരി പടര്‍ത്തി നാദിർഷ ചിത്രത്തിന്റെ ടീസര്‍
‘കട്ടപ്പനയിലെ ഋത്വിക് റോഷന് ‘ ശേഷം ചിരി സിനിമയുമായി വീണ്ടും നാദിർഷ എത്തുന്നു. വിഷ്ണു ഉണ്ണികൃഷ്ണനെ പ്രധാന കഥാപാത്രമാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘മാജിക് മഷ്റൂംസിന്‍റെ ടീസറാണ് ശ്രദ്ധ നേടുന്നത്. ജനുവരി 23-ന് ചിത്രം തിയേറ്ററുകളിൽ എത്തും. അക്ഷയ ഉദയകുമാറാണ് നായിക. കല്യാണം കഴിക്കാന്‍ പെണ്ണ് കിട്ടാത്ത നായകന്‍റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഉള്ളടക്കമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. അഴുക്ക ചെറുക്കന്‍, തന്തയെക്കാള്‍ മോശം എന്ന ശാന്തിവിള ദിനേശന്‍റെ ടീസറിലെ ഡയലോഗാണ് വലിയ കൈയ്യടി നേടുന്നത്. Read More…
ദിലീപിനെ വിട്ടയച്ച അതേ ആനുകൂല്യം തനിക്കും ലഭിക്കണം’; ശിക്ഷ റദ്ദാക്കണം; അപ്പീലുമായി മാര്‍ട്ടിന്‍
നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി രണ്ടാംപ്രതി മാര്‍ട്ടിന്‍. കേസുമായി ബന്ധമില്ലെന്നാണ് അപ്പീലില്‍ പറയുന്നത്. സംഭവ ദിവസം അതിജീവിതയെ കൂട്ടിക്കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ട ഡ്രൈവർ എന്ന നിലയ്ക്ക് മാത്രമാണ് തന്നെ രണ്ടാം പ്രതിയായി ഈ കേസിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും എട്ടാം പ്രതിയായ ദിലീപിനെ വിട്ടയച്ച അതേ മാനദണ്ഡങ്ങൾ തനിക്കും ബാധകമാണെന്നും മാര്‍ട്ടിന്‍ അപ്പീലില്‍ പറയുന്നു. എന്നാൽ വിചാരണ കോടതി ഇക്കാര്യം പരിഗണിച്ചിട്ടില്ലെന്നും മാര്‍ട്ടിന്‍ പറയുന്നു. ലൈംഗിക അതിക്രമം നടന്ന സമയത്ത് താൻ അവിടെ ഉണ്ടായിരുന്നില്ല. Read More…
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു: നന്നായി വേവിച്ച മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക, ജാഗ്രത വേണം
തിരുവനന്തപുരം: കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി (എച്ച്5 എന്‍1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്‌റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി) യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കേരളത്തില്‍ പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഫീല്‍ഡ് തലത്തില്‍ ജാഗ്രത പാലിക്കണം. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് Read More…
‘60 വയസ്സായെന്ന് പറഞ്ഞാൽ വിശ്വസിക്കാനേ കഴിയില്ല” സൽമാൻ ഖാന്റെ ഫിറ്റ്‌നസ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
തന്റെ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് നടന്‍ സൽമാൻ ഖാൻ. അത് തികച്ചും ‘ഭായ്’ സ്റ്റൈലിൽ തന്നെ അദ്ദേഹം ആഘോഷമാക്കുന്നു. ഡിസംബർ 27-ന് സൽമാന് 60 വയസ്സ് തികയുകയാണ്. ജന്മദിനത്തിന് ഇനി വെറും 5 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, തന്റെ പ്രായത്തെ വെല്ലുന്ന ശാരീരികക്ഷമത വെളിപ്പെടുത്തുന്ന ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ജിമ്മിൽ മസിൽ പെരുപ്പിച്ച് സൽമാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളിൽ കറുത്ത വെസ്റ്റും നീല ഷോർട്സും ധരിച്ച് ജിമ്മിൽ നിൽക്കുന്ന Read More…
ചിക്കന്‍ പാചകം ചെയ്യും മുൻപ് ഈ 7 കാര്യങ്ങൾ ഉറപ്പാക്കണം ,
ആഴ്ചയില്‍ ഒരിയ്ക്കലെങ്കിലും ചിക്കന്‍ വിഭവങ്ങള്‍ ഒട്ടുമിക്ക ആളുകളുടേയും വീടുകളില്‍ ഉണ്ടാകും. ചിക്കന്‍ കറിയോ, ഫ്രൈയോ, ബിരിയാണിയോ അങ്ങനെ എന്തുമാകട്ടെ ചിക്കന്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് മുന്‍പ് ചിക്കന്‍ നന്നായി വൃത്തിയാക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ട കാര്യം തന്നെയാണ്. മാംസവും, അത് കൈകാര്യം ചെയ്യുന്ന ഇടവും ശരിയായി വൃത്തിയാക്കണം. മസാലകള്‍ പുരട്ടുമ്പോഴും വേവിക്കുമ്പോഴുമെല്ലാം ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ചിക്കന്‍ വൃത്തിയാക്കുമ്പോഴും പാചകം ചെയ്യുമ്പോഴും ഈ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം……. ചിക്കന്‍ മാരിനേറ്റ് ചെയ്യുമ്പോള്‍ – ചിക്കന്‍ പാകം ചെയ്യുന്നതിന് മുന്‍പ് നാരങ്ങാനീര്, ആപ്പിള്‍ Read More…
CCTV ഹാര്‍ഡ് ഡിസ്‌ക്കുവരെ അടിച്ചുമാറ്റും, പോലീസിനെ കണ്ട് ‘പരാതി കുട്ടപ്പന്‍’ ഓടി കടലില്‍ ചാടി, കുപ്രസിദ്ധ മോഷ്ടാവ് മധു പിടിയില്‍
മാവേലിക്കര: കഴിഞ്ഞ രണ്ടാഴ്ചക്കാലമായി കുറത്തികാട്, കായംകുളം, വള്ളികുന്നം പോലീസ് സ്റ്റഷന്‍ പരിധികളിലെ കായംകുളം പുനലൂര്‍ റോഡിന് സമീപമുള്ള നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപകമായി മോഷണം നടത്തിയപ്രതി അറസ്റ്റില്‍. കൊല്ലം ചവറ തെക്കുംഭാഗം മുരിങ്ങവിളയില്‍ വീട്ടില്‍ ഷാജി എന്നും , പരാതി കുട്ടപ്പന്‍ എന്നും അറിയപ്പെടുന്ന മധു(57)വിനെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 14ന് കറ്റാനത്തിനു സമീപമുള്ള ഹോട്ടലിന്റെ മുന്‍വാതില്‍ തകര്‍ത്ത് പണവും, മൊബൈല്‍ ഫോണുകളും മോഷണം നടത്തിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സമീപ ദിവസങ്ങളില്‍ കായംകുളം, വള്ളികുന്നം Read More…
കാമുകന്റെ സഹായത്താല്‍ ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, അമ്മയാണ് കൊന്നതെന്ന് 10വയസുകാരി മകള്‍
ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ ചന്ദൗസിയിൽ നിന്ന് അതിക്രൂരമായ ഒരു കൊലപാതക വിവരം പുറത്തുവന്നു. മീററ്റിലെ കുപ്രസിദ്ധമായ “ബ്ലൂ ഡ്രം കൊലപാതകത്തിന്” സമാനമായ രീതിയിൽ, ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ഡിസംബർ 15-ന് ചന്ദൗസിയിലെ പത്രൗവ റോഡിലുള്ള ഈദ്ഗാഹിന് സമീപം പോളിത്തീൻ ബാഗുകളിൽ പൊതിഞ്ഞ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. വെട്ടിനുറുക്കിയ നിലയിലുള്ള മൃതദേഹ ഭാഗങ്ങൾ കണ്ട നാട്ടുകാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. തലയും കൈകാലുകളും വേർപെടുത്തപ്പെട്ട നിലയിലായതിനാൽ മൃതദേഹം Read More…









