Featured Sports

ഏഷ്യാ കപ്പ്: ഇന്ത്യയെ ‘വിറപ്പിച്ച്’ ഒമാന്‍ കീഴടങ്ങി, സഞ്ജുവിന്റെ മികവിൽ 21 റണ്‍സ് ജയം

അനായാസം ജയിക്കാമെന്ന ഇന്ത്യയുടെ മോഹങ്ങളെ ആദ്യം ബൗളിങ്ങിലും പിന്നാലെ ബാറ്റിങ്ങിലും വിറപ്പിച്ച് ഒമാന്റെ കീഴടങ്ങൽ. ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഒമാനെതിരെ ഇന്ത്യയ്ക്ക് 21 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒമാന് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടാനേ സാധിച്ചുള്ളു.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ മലയാളി താരം സഞ്ജു സാംസൺ ആണ് (56) വെടിക്കെട്ട് ബാറ്റിങ്ങുമായി 188 റൺസ് എന്ന സുരക്ഷിത സ്കോറിലെത്തിച്ചത്. എന്നാൽ, അപ്പോഴേക്കും എട്ട് വിക്കറ്റുകൾ നഷ്ടമായെന്നത് സ്ഥിരതയില്ലാത്ത ബാറ്റിങ്ങിന്റെ വീഴ്ചകളിലേക്ക് വിരൽ ചൂണ്ടുന്നതാണ്.

ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ നിരയിൽ സഞ്ജു സാംസൺ 45 പന്തിൽ 56 റൺസുമായി ടോപ് സ്കോറർ ആയി നിന്നു. ഓപണർ അഭിഷേക് ശർമ (38), അക്സർ പട്ടേൽ (26), തിലക് വർമ (29) എന്നിവരാണ് തിളങ്ങിയ മറ്റുള്ളവർ. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (5) രണ്ടാം ഓവറിൽ തന്നെ കീഴടങ്ങി. ഹാർദിക് പാണ്ഡ്യ (1) ഒരു പന്ത് നേരിട്ടതിനു പിന്നാലെ നോൺസ്ട്രൈക്കിങ് എൻഡി​ൽ റൺ ഔട്ടായി പുറത്തായി. ശിവം ദുബെ (5), അർഷ്ദീപ് സിങ് (1), കുൽദീപ് യാദവ് (1) എന്നിവരുടെ വിക്കറ്റുകളും ടീമിന് നഷ്ടമായി.

അനായാസ ജയം പ്രതീക്ഷിച്ച് ഇറങ്ങിയ ഇന്ത്യയെ ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ വിറപ്പിച്ച ശേഷമാണ് ഒമാൻ അടിയറവു പറഞ്ഞത്. ഒമാനായി ആമിർ കലീമും ഹമ്മദ് മിര്‍സയും അര്‍ധ സെഞ്ചറി നേടി. ക്യാപ്റ്റന്‍ ജിതേന്ദര്‍ സിങ് 32 റണ്‍സ് നേടി. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ് ദീപ്സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിദ് റാണ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അര്‍ധ സെഞ്ചറി നേടിയ സഞ്‌ജു സാംസണാണ് കളിയിലെ കേമന്‍.

ഒമാനായി ആമിർ കലീമും ഹമ്മദ് മിര്‍സയും അര്‍ധ സെഞ്ചറി നേടി. ക്യാപ്റ്റന്‍ ജിതേന്ദര്‍ സിങ് 32 റണ്‍സ് നേടി. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ് ദീപ്സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിദ് റാണ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അര്‍ധ സെഞ്ചറി നേടിയ സഞ്‌ജു സാംസണാണ് കളിയിലെ കേമന്‍.