ആലപ്പുഴ കരുവാറ്റയിൽ നടന്ന വൃദ്ധന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതക ദൃശ്യങ്ങൾ പ്രതികൾ വീഡിയോ കോൾ വിളിച്ച് 13 കാരിയായ കൊച്ചുമകളെ കാണിച്ചതായി റിപ്പോർട്ടുകൾ . പെൺകുട്ടിയുടെ ക്വട്ടേഷനിലാണ് ഈ കൊലപാതകം നടന്നത്. പെൺകുട്ടിക്ക് ഐഫോൺ വാങ്ങാനും പ്രതികൾക്ക് അത്യാധുനിക ബൈക്ക് വാങ്ങാനുമാണ് വീട്ടിലെ ആറ് പവൻ സ്വർണം മോഷ്ടിച്ചത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി സിസിടിവി ദൃശ്യങ്ങളും സംഘം ഇല്ലാതാക്കി. ഞായറാഴ്ച രാത്രിയാണ് 67 കാരനായ ശിവൻകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. അതിനുശേഷം സംഘം Read More…
Author: Priya
തല മുണ്ഡനം ചെയ്ത് നയന്‍താര! തിരുപ്പതിയിലെ ചിത്രങ്ങള്‍ വൈറല്‍; പിന്നിലെ സത്യമിതാണ്!
നടി നയൻതാര തിരുപ്പതി ക്ഷേത്രദർശനത്തിനിടെ തലമൊട്ടയടിച്ചെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞു. യഷ് നായകനാകുന്ന ‘ടോക്സിക്’ എന്ന പുതിയ സിനിമയുടെ റിലീസിന് മുന്നോടിയായി താരം മൊട്ടയടിച്ചുവെന്ന വാദത്തോടെയാണ് എക്സ് അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ ഈ ചിത്രങ്ങൾ പ്രചരിച്ചത്. എന്നാൽ ഇവ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി നിർമിച്ചതാണെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം നയൻതാര തിരുപ്പതിയിൽ ദർശനം നടത്തിയപ്പോഴുള്ള യഥാർത്ഥ ചിത്രങ്ങളാണ് എഐ വഴി തിരുത്തിയത്. അന്നത്തെ Read More…
ഇരുപത്താറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു, പിന്നാലെ ഗർഭച്ഛിദ്രം; ഡോക്ടറും നഴ്സും അടക്കം 7 പേർ അറസ്റ്റിൽ
കർണാടകയിലെ ഗദഗ് ജില്ലയിൽ ഇരുപത്താറുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയും തുടർന്ന് നിർബന്ധിത ഗർഭച്ഛിദ്രത്തിന് ഇരയാക്കുകയും ചെയ്ത കേസിൽ ഡോക്ടറും നഴ്സും ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സിക്കന്ദർ, ഷബീർ അഹമ്മദ് ജുനസാബ്, പ്രദീപ്, ഭരത്, സന്ദീപ്, ഡോ. നാഗരാജ്, നഴ്സായ രേഖ എന്നിവരാണ് നിലവിൽ പിടിയിലായിരിക്കുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. തുടക്കത്തിൽ രണ്ട് പേർ ചേർന്ന് യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നും, കേസ് ഒതുക്കിതീർക്കാൻ മറ്റ് മൂന്ന് പേർ Read More…
‘ഇനിയും കുട്ടികൾ വേണം, എന്തുകൊണ്ട് ആയിക്കൂടാ?’: മനസ്സ് തുറന്ന് റൊണാൾഡോയും ജോർജീനയും
പത്തു വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം വിവാഹിതരായ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗ്സും കൂടുതൽ കുട്ടികൾ വേണമെന്ന ആഗ്രഹം പങ്കുവെച്ചു. വിവാഹശേഷം വോഗ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ്സ് തുറന്നത്. ഇനിയും കുഞ്ഞുങ്ങൾ വേണമെന്നുണ്ടോ എന്ന ചോദ്യത്തിന് “ഒരിക്കലും ഇല്ല എന്ന് പറയില്ല” എന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ മറുപടി. ചെറിയ കുട്ടികളില്ലാത്ത ഒരു ജീവിതം സങ്കൽപ്പിക്കാൻ പോലുമാകില്ലെന്നും, ഭാവിയിൽ അതിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ജോർജീനയും കൂട്ടിച്ചേർത്തു. “ഇപ്പോൾ മറ്റൊരു കുഞ്ഞ് കൂടി ഉണ്ടാകുന്നത് വീട്ടിൽ Read More…
ജിം വെയർ ധരിച്ച സാറ തെൻഡുൽക്കർ: വ്യാപകമായി പ്രചരിച്ച് എഐ വിഡിയോ; യഥാർഥ വീഡിയോ ഇതാണ്
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ സാറാ തെൻഡുൽക്കറുടെ വ്യാജ ഡീപ് ഫെയ്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നു. ജിം വെയർ ധരിച്ച് സാറ കാറിലേക്ക് നടന്നുപോകുന്ന രീതിയിലുള്ള 13 സെക്കൻഡ് ദൈർഘ്യമുള്ള ഈ വിഡിയോ ‘മാർക്കസ്’ എന്ന എക്സ് അക്കൗണ്ടിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടതും രണ്ടു ലക്ഷത്തിലധികം ആളുകൾ കണ്ടതും. എന്നാൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ഈ വിഡിയോ തികച്ചും വ്യാജമാണെന്ന് ഫാക്ട് ചെക്കർമാർ സ്ഥിരീകരിച്ചു. വ്യാജ വിഡിയോ ഇത് https://x.com/MARCUS907935/status/2083778000659923266?s=20 ഇൻസ്റ്റഗ്രാമിലെ Read More…
ഭാര്യയുടെ കിടപ്പറ ദൃശ്യം അശ്ലീല വെബ് സൈറ്റുകൾക്ക് വിറ്റു! പങ്കാളികളെ പങ്കുവയ്ക്കല്‍ സംഘവുമായി ബന്ധം, കൊല്ലത്ത് ഭർത്താവിനെതിരെ പരാതി
യുകെയിലെ താമസത്തിനിടെ കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് രഹസ്യമായി പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ് പണം സമ്പാദിച്ചെന്ന ഗുരുതര പരാതിയുമായി ഭാര്യ രംഗത്തെത്തി. കൊല്ലം സ്വദേശിനിയായ യുവതിയാണ് ഭർത്താവിനെതിരെ പോലീസിനെ സമീപിച്ചത്. ഭർത്താവിന് പങ്കാളികളെ കൈമാറുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നും സുഹൃത്തുക്കൾ വഴിയാണ് താൻ വിവരമറിഞ്ഞതെന്നും യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തെത്തുടർന്ന് ഭർത്താവിനെയും കൂട്ടി കൗൺസിലിംഗിനായി നാട്ടിലെത്തിയെങ്കിലും, കൗൺസിലിംഗിന് വഴങ്ങാൻ തയ്യാറാകാതിരുന്ന ഇയാൾ യുവതിയെ മൃഗീയമായി മർദ്ദിക്കുകയായിരുന്നു. ക്രൂരമായ മർദ്ദനത്തിൽ പരിക്കേറ്റ യുവതി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. Read More…
4,000 റണ്ണും 350 വിക്കറ്റും; കപിൽദേവിനൊപ്പം ഇനി ജഡേജയും, ഈ റെക്കോർഡ് സ്വന്തമാക്കുന്ന നാലാമത്തെ താരം
ടെസ്റ്റ് ക്രിക്കറ്റില്‍ 4,000 റണ്ണും 350 വിക്കറ്റുകളും തികയ്ക്കുന്ന അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ശ്രീലങ്കയ്ക്കെതിരായ ഗാള്‍ ടെസ്റ്റില്‍ കെഷാര നുവാന്തയെ ഇന്ത്യന്‍ നായകന് ശുഭ്മന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചാണ് അദ്ദേഹം ഈ ചരിത്രനേട്ടത്തിലെത്തിയത്. ഇതോടെ ടെസ്റ്റില്‍ 350 വിക്കറ്റ് തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബൗളറായും ജഡേജ മാറി. അനില്‍ കുംബ്ലെ (619), ആര്. അശ്വിന് (537), കപില്‍ ദേവ് (434), ഹര്ഭജന് സിങ് (417) എന്നിവരാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ച മറ്റ് Read More…
വൗ! വായുവിൽ പറന്ന് ഗിൽ! കമിന്‍ഡു മെന്‍ഡിസിനെ പറന്നു പിടിച്ച് ഗില്‍, ശ്രീലങ്കയ്ക്ക് 100 റൺസിനിടെ 5 വിക്കറ്റ് നഷ്ടം- വീഡിയോ
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചൊരുക്കി കെണിയൊരുക്കാമെന്ന സ്വന്തം തന്ത്രത്തിൽ തന്നെ കുടുങ്ങി ശ്രീലങ്ക . ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 462 റണ്‍സിന് അവസാനിച്ചതിന് പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 100 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകൾ നഷ്ടമായി. ഇതിൽ നാലു വിക്കറ്റുകളും പിഴുതത് ഇന്ത്യൻ സ്പിന്നർമാരാണ്. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ നിഷാൻ ഫെർണാണ്ടോയെ പൂജ്യത്തിന് പുറത്താക്കി സിറാജ് തുടങ്ങിയ വിക്കറ്റ് വേട്ട പിന്നീട് സ്പിന്നർമാർ ഏറ്റെടുക്കുകയായിരുന്നു. ലഹിരു ഉദര, ദിനേശ് ചാണ്ടിമാൽ എന്നിവരെ മാനവ് സുതറും ക്യാപ്റ്റൻ ധനഞ്ജയ Read More…
നഗ്നനായി എത്തി പശുക്കളെ പീഡിപ്പിച്ചു; അക്രമിയുടെ ദൃശ്യം സിസിടിവിയിൽ, ക്രൂരത തൃശൂരില്‍
തൃശൂർ വെള്ളാനിക്കരയിൽ രാത്രി ഫാമിൽ നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. കൊറ്റിക്കൽ സ്വദേശിയായ സുധീഷിന്റെ ഫാമിലാണ് ശനിയാഴ്ച ക്രൂരമായ സംഭവം നടന്നത്. ഫാമിലെ രണ്ട് പശുക്കളെ ഉപദ്രവിക്കാൻ ശ്രമിച്ച അജ്ഞാതൻ, അവിടെയുണ്ടായിരുന്ന പശുക്കിടാവിനെ പുറത്തേക്ക് കൊണ്ടുപോയി ഉപദ്രവിച്ചതായും ഉടമ ആരോപിക്കുന്നു. സംഭവത്തിൽ ഫാം ഉടമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഏകദേശം ആറടി ഉയരം തോന്നിക്കുന്ന വ്യക്തിയുടെ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞിട്ടുള്ളതെങ്കിലും ആളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സംഭവസമയത്ത് ഫാമിലെ കറവക്കാരൻ അക്രമിയെ Read More…









