ലണ്ടനിലെ ബക്കിംഗ്ഹാം പാലസിനേക്കാള്‍ വലുപ്പത്തിലും ആഡംബരത്തിലും മുന്നിട്ടുനില്‍ക്കുന്ന ഒരു കൊട്ടാരം ഇന്ത്യയിലുണ്ട് എന്നത് എത്രപേര്‍ക്കറിയാം? ലക്ഷ്മി വിലാസ് പാലസ് എന്നറിയപ്പെടുന്ന ഈ കൊട്ടാരം ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയാണ്. ഇന്ന് ഇതിന് ഏകദേശം 24,000 കോടി രൂപയിലധികം വിലമതിപ്പുള്ള 170 മുറികളുള്ള കൊട്ടാരത്തില്‍ താമസിക്കുന്നത് വെറും അഞ്ചുപേര്‍. 1890-ല്‍ മഹാരാജ സയാജിറാവു ഗെയ്ക്വാഡ് മൂന്നാമന്‍ നിര്‍മ്മിച്ച ഗുജറാത്തിലെ വഡോദരയിലെ ഈ കൊട്ടാരം ബക്കിംഗ്ഹാം പാലസിനേക്കാള്‍ ഏകദേശം നാലിരട്ടി വലുപ്പമുണ്ട്. അക്കാലത്ത് ഇതിന്റെ നിര്‍മ്മാണച്ചെലവ് ഏകദേശം 27 Read More…
Author: Priya
ക്ലാസ് മുറിയില്‍ രണ്ടാംക്ലാസ്സുകാരി കുടുങ്ങിയത് 17 മണിക്കൂര്‍ ; കണ്ടെത്തിയത് രാവിലെ ജനല്‍ കമ്പിയില്‍ തല കുടുങ്ങിയ നിലയില്‍
കെന്‍ഞ്ജര്‍: ബന്‍സ്പാല്‍ ബ്ലോക്കിലെ അന്‍ജര്‍ ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കഴിഞ്ഞത് 17 മണിക്കൂറിലധികം. വെള്ളിയാഴ്ച രാവിലെ ജനല്‍ കമ്പിയില്‍ തല കുടുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. അംബദാഹര ഗ്രാമത്തിലെ ഏഴ് വയസ്സുകാരിയായ ജ്യോത്സ്‌ന ദേഹുരി എന്ന വിദ്യാര്‍ത്ഥിനിക്കാണ് ഈ ദുരനുഭവം. കുട്ടിയെ കെന്‍ഞ്ജര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ജില്ലാ ഭരണകൂടം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഗൗരഹരി മഹന്തയെ സസ്‌പെന്‍ഡ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് Read More…
‘ആദ്യം അവനെ പിടിക്കൂ’: ലൈംഗികാതിക്രമിയെ പിടികൂടാൻ പാട്ടുനിര്‍ത്തി റാപ്പര്‍, ലൈവ് ഷോക്കിടെ പെണ്‍കുട്ടിക്ക് പീഡനം
ഹാങ്ചൗ: ലൈവ് ഷോക്കിടെ യുവതി പീഡിപ്പിക്കപ്പെട്ടപ്പോള്‍ പരിപാടി നിര്‍ത്തി പീഡകനെ പിടികൂടാന്‍ സഹായിച്ച് ചൈനീസ് റാപ്പര്‍. അപ്‌മൊസാര്‍ട്ട് ഓണ്‍ലൈനില്‍ ‘ക്യാപ്റ്റന്‍ ജസ്റ്റിസ്’ എന്ന പേരില്‍ അറിയപ്പെടുന്ന പാട്ടുകാരനായിരുന്നു മാതൃകയായത്. കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഹാങ്ചൗവില്‍ നടന്ന ഒരു ലൈവ് ഷോയ്ക്കിടെയാണ് സംഭവം. യുവതി സഹായത്തിനായി വിളിച്ചപ്പോള്‍ ഉച്ചത്തിലുള്ള സംഗീതം കാരണം റാപ്പര്‍ക്ക് ആദ്യം കേള്‍ക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്, റാപ്പര്‍ തന്റെ മൈക്ക് യുവതിക്ക് കൈമാറി. മൈക്കിലൂടെ സംസാരിച്ച യുവതി, തനിക്ക് ഒരു അപരിചിതനായ പുരുഷനില്‍ നിന്ന് Read More…
‘അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റ് സിനിമയല്ല, കുടുംബമാണ്’ ; മോഹന്‍ലാല്‍ മമ്മൂട്ടിയെക്കുറിച്ച്
”കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും ഒരു നടനാകാന്‍ വേണ്ടി ജനിച്ചയാള്‍. തന്റെ ജീവിതം ഇത്രയധികം മനോഹരമായി രൂപപ്പെടുത്തിയ മറ്റൊരു നടനെ ഞാന്‍ കണ്ടിട്ടില്ല.” 2021-ല്‍ മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പ് ഇങ്ങിനെയായിരുന്നു. മമ്മൂട്ടിയെ മോഹന്‍ലാല്‍ സ്‌നേഹത്തോടെ വിളിക്കുന്നത് ‘ഇച്ചാക്കാ’ എന്നാണ്. മമ്മൂട്ടി അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ മക്കളിലേക്ക് എങ്ങനെ പകര്‍ന്നുനല്‍കി എന്നും മോഹന്‍ലാല്‍ പറയുന്നു. ‘തന്റെ സ്‌നേഹത്തിന്റെ സാരം മമ്മൂക്ക മക്കള്‍ക്കും പകര്‍ന്നു നല്‍കിയിട്ടുണ്ട്. ‘ മോഹന്‍ലാല്‍ Read More…
ഭൂമിയില്‍ വിള്ളല്‍; 113വര്‍ഷം പഴക്കമുള്ള പള്ളി 5കിലോമീറ്റര്‍ അപ്പുറത്തേക്ക് എടുത്തുമാറ്റിവെച്ചു- വീഡിയോ
അപകടസാധ്യത നിറഞ്ഞു നിന്ന സ്ഥലത്ത് നിന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിവെച്ച് സ്വീഡന്‍. 113 വര്‍ഷം പഴക്കമുള്ള കിരുണ നഗരത്തിലെ പള്ളിയാണ് അഞ്ചു കിലോമീറ്റര്‍ അപ്പുറത്തേക്ക് എടുത്തുമാറ്റിയത്. ഇരുമ്പ് അയിര് ഖനനം കാരണം സംഭവിച്ച ഭൂമിയിലെ വിള്ളലില്‍ നിന്ന് കെട്ടിടത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് തടികൊണ്ടു നിര്‍മ്മിച്ച പള്ളി പൂര്‍ണ്ണമായും എടുത്തുമാറ്റിയത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്് സ്വീഡനിലെ 1950-ന് മുന്‍പ് നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ ഏറ്റവും മനോഹരമായ കെട്ടിടമായി തിരഞ്ഞെടുക്കപ്പെട്ട കെട്ടിടമാണ് പൂര്‍ണ്ണമായും ചുവപ്പ് നിറമായ Read More…
ഹിരോഷിമ അണുബോംബിനെ അതിജീവിച്ച മരങ്ങള്‍ ! ലോകമെമ്പാടും ഇവയുടെ വിത്തുകൾ നടുന്നു, ഓർമ്മ നിലനിർത്താൻ
ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി ബോംബാക്രമണങ്ങള്‍ മനുഷ്യകുലം നില നില്‍ക്കുന്ന കാലത്തോളം ഓര്‍മ്മിക്കപ്പെടുമെന്ന് ഉറപ്പ്. എന്നാല്‍ അതിന്റെ ഓര്‍മ്മകള്‍ ആയിരക്കണക്കിന് വര്‍ഷങ്ങളോളം സംരക്ഷിക്കപ്പെടാന്‍ ഹിബാകുജുമോകു എന്ന മരം മാത്രം മതിയാകും. ഹിരോഷിമയിലെ അണുബോംബിനെ അതിജീവിച്ച ഹിബാകുജുമോകുവിനെ നിലനിര്‍ത്തി ഒരു പദ്ധതിയുമായി വരികയാണ് ജപ്പാന്‍. എണ്‍പത് വര്‍ഷംമുമ്പ് അണുബോംബ് സ്‌ഫോടനത്തിലെ തീജ്വാലയ്ക്ക് മേഖലയിലെ എല്ലാ മരങ്ങളെയും നശിപ്പിക്കാന്‍ കഴിഞ്ഞില്ല. ബോംബു വീണിടത്തുനിന്നും അര മൈല്‍ മാത്രം അകലെയുള്ള യൂക്കാലിപ്‌സ് മരത്തിനെ സ്‌ഫോടനത്തിന് നശിപ്പിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ 2011 ല്‍ Read More…
സഹികെട്ട നാട്ടുകാര്‍ ചെളി മുഴുവന്‍ മാറ്റി; കശ്മീരിലെ ഏറ്റവും വലിയ തടാകത്തില്‍ താമരക്കാട് പൂത്തു, മൂന്ന് പതിറ്റാണ്ടിന് ശേഷം
ലോകത്തെ തന്നെ മനോഹരമായ സ്ഥലങ്ങളിലൊന്നായിട്ടാണ് കശ്മീരിനെ കണക്കാക്കുന്നത്. തടാകവും മഞ്ഞും മലനിരകളും പൂക്കളും കൊണ്ട് സമ്പന്നമായ കശ്മീരിലെ ഏറ്റവും വലിയ തടാകത്തില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം താമരപ്പൂക്കള്‍ വീണ്ടും വിരിഞ്ഞു. മൂന്ന് പതിറ്റാണ്ടുകളായി ചെളി മൂടി ശ്വാസം മുട്ടിപ്പോയ താമരപ്പൂക്കളാണ് ഇപ്പോള്‍ സ്വതന്ത്രമായത്. 1990-ഓടെ തന്നെ തടാകത്തിന്റെ തീരപ്രദേശങ്ങളും അതുമായി ബന്ധിപ്പിച്ചിട്ടുള്ള ചതുപ്പ് നിലങ്ങളും കൃഷിയിടങ്ങളാക്കി മാറ്റിയതോടെ തടാകം വളരെയധികം ചുരുങ്ങിയിരുന്നു. 1992-ല്‍ ഉണ്ടായ അതിശക്തമായ വെള്ളപ്പൊക്കം ആയിരക്കണക്കിന് ടണ്‍ ചെളി തടാകത്തിലേക്ക് ഒഴുക്കി വിട്ടതോടെ താമരയുടെ Read More…
ആ വിമാനം എവിടെപോയി മറഞ്ഞു ? ഓഗസ്റ്റ് രണ്ടിന് കാണാതായ വിമാനത്തെക്കുറിച്ച് 20ദിവസം കഴിഞ്ഞിട്ടും ഒരു സൂചനയുമില്ല
രണ്ടു യാത്രക്കാരുമായി ന്യൂസൗത്ത്‌വെയ്ല്‍സിലേക്ക് പറക്കുന്നതിനിടെ കാണാതായ ചെറുവിമാനത്തിനായി 20 ദിവസം കഴിഞ്ഞിട്ടും തെരച്ചില്‍ തുടരുന്നു. ഓഗസ്റ്റ് 2 ന് കാണാതായ വിമാനം 20 കഴിഞ്ഞിട്ടും എവിടേക്ക് അപ്രത്യക്ഷമായെന്ന് ഒരു പിടിയും കിട്ടുന്നില്ല. യാത്രയ്ക്കിടെ വിമാനം ഒരു അപകട മുന്നറിയിപ്പ് സിഗ്‌നല്‍ അയയ്ക്കുകയോ റേഡിയോ ബന്ധം പുന:രാരംഭിക്കുകയോ ചെയ്തില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ചെറിയ വിമാനം കണ്ടെത്താന്‍ നിരവധി ഏജന്‍സികള്‍ പരക്കം പായുന്നതിനിടെ ഈ നിഗൂഢത ഏവരെയും അമ്പരപ്പിച്ചു. ഓഗസ്റ്റ് 2 ന് ഓസ്ട്രേലിയയിലെ Read More…
മൂന്ന്ദിവസത്തിനുള്ളില്‍ പരസ്യമായി രണ്ടാമത്തെ വധശിക്ഷ; കുറ്റകൃത്യം നടന്ന സ്ഥലത്ത് ക്രെയിനിൽ കെട്ടി തൂക്കിലേറ്റി
വധശിക്ഷ നടപ്പിലാക്കുന്ന കാര്യത്തില്‍ ഇസ്‌ളാമിക രാജ്യങ്ങള്‍ കുപ്രസിദ്ധമാണ്. മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ വധശിക്ഷയാണ് ഇറാന്‍ നടപ്പാക്കിയത്. ഓഗസ്റ്റ് 21 വ്യാഴാഴ്ച, കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരു ഇറാനിയന്‍ പുരുഷനെ കുറ്റകൃത്യം നടന്ന സ്ഥലത്ത് വെച്ച് തന്നെ വധിച്ചു. വ്യക്തിയെ പരസ്യമായി തൂക്കിലേറ്റിയത് ഒരു ക്രെയിനില്‍ കെട്ടി ഉയര്‍ത്തിയായിരുന്നു. 2024 അവസാനത്തില്‍ തോക്ക് ഉപയോഗിച്ച് ദമ്പതികളെയും ഒരു യുവതിയെയും കൊലപ്പെടുത്തിയ കേസില്‍ ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കോര്‍ഡ്കുയിയില്‍ പുലര്‍ച്ചെ ഒരു ക്രെയിനിനാണ് പ്രതിയെ പരസ്യമായി തൂക്കിലേറ്റിയത്. കവര്‍ച്ചയ്ക്കിടെ അമ്മയെയും മൂന്ന് Read More…









