തകര്‍പ്പന്‍ കരിയറിന്റെ നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിംഗായി ‘ഹാഷ്ടാഗ് 269’. താരത്തിന്റെ ഇന്‍സ്റ്റാഗ്രാമിലെ ഈ 269 എന്തിനെ സൂചിപ്പിക്കുന്നു എന്നാണ് ആരാധകര്‍ക്ക് കൗതുകം. വിരമിക്കലിന്റെ പെട്ടെന്നുള്ള അറിയിപ്പ് കോഹ്ലിയുടെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ വന്നുചേരുകയായിരുന്നു. ദീര്‍ഘവും വൈകാരികവുമായ അടിക്കുറിപ്പും, തീരുമാനത്തോടുള്ള അദ്ദേഹത്തിന്റെ വികാരങ്ങളും തന്റെ ടെസ്റ്റ് ക്രിക്കറ്റ് യാത്രയെ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ച എന്തിനോടും എല്ലാത്തിനോടും ഉള്ള നന്ദിയും അതില്‍ സംഗ്രഹിച്ചു. എന്നിരുന്നാലും എല്ലാവരുടെയും Read More…
Author: Priya
ഇന്ത്യ ജയിച്ചു; പക്ഷേ ആ 54 ഇന്ത്യന്‍ സൈനികര്‍ എവിടെ? 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ കാണാതായവരുടെ വിധി അജ്ഞാതം
എത്ര ശ്രമിച്ചിട്ടും, അവരുടെ കുടുംബങ്ങള്‍ ഇപ്പോഴും ഉത്തരങ്ങള്‍ക്കായി കാത്തിരി ക്കുകയാണ്. 1971-ലെ യുദ്ധത്തിനു ശേഷം പാകിസ്ഥാന്‍ കസ്റ്റഡിയില്‍ ആയിരുന്ന ഇനിയും തിരിച്ചുവരാത്ത ആ ഇന്ത്യന്‍ സൈനികരെ ‘ഫൊര്‍ഗോട്ടണ്‍ 54’ എന്നാണ് ഇന്ത്യന്‍ യുദ്ധചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. പതിറ്റാണ്ടുകള്‍ക്ക് ശേഷവും അവരുടെ വിധി അജ്ഞാതമായി തുടരുന്നു. യുദ്ധസമാനമായ സാഹചര്യം, പരിഭ്രാന്തി, മോക്ക് ഡ്രില്ലുകള്‍ എന്നിവ ആരും പ്രതീ ക്ഷിക്കുന്ന ഒന്നല്ല. എന്നിരുന്നാലും, കാലം ആവശ്യപ്പെടുമ്പോള്‍, അഞ്ച് പതിറ്റാണ്ടുക ള്‍ക്ക് മുമ്പ് 1971-ല്‍ ആളുകള്‍ ചെയ്തതുപോലെ എല്ലാവരും അനുസരിക്ക ണം. ബംഗ്ലാദേശ് Read More…
ആരാണ് കേണല്‍ സോഫിയ ഖുറേഷി ? എന്തുകൊണ്ട് അവരുടെ യാത്ര ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ നാഴികക്കല്ലായി?
ഇന്ത്യന്‍ സൈന്യത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ഇപ്പോള്‍ 4.5 ശതമാനമാണ്. സൈനി ക പ്രവര്‍ത്തനങ്ങളുടെ എല്ലാ വശങ്ങളിലും സ്ത്രീകള്‍ ഇപ്പോള്‍ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായി ഇന്ത്യ മറുപ ടി നല്‍കിയ 2025 മെയ് 7-ന് ‘ഓപ്പറേഷന്‍ സിന്ദൂരത്തെ’ക്കുറിച്ച് രാജ്യത്തെ അറിയിക്കാന്‍ കേണല്‍ സോഫിയാ ഖുറേഷി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇന്ത്യന്‍ സൈന്യത്തി ലെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആഖ്യാനം തിരുത്തിയെഴുതുക കൂടിയായിരുന്നു. ഇന്ത്യന്‍ സൈനികനീക്കം ചൂടുപിടിച്ചതോടെ സോഫിയാ ഖുറേഷിയും ചര്‍ച്ചയായി മാറിയിട്ടുണ്ട്. 2000-ല്‍ ഇന്ത്യന്‍ ആര്‍മിയുടെ Read More…
ലോകേഷ് കനകരാജ് നായകനാകുന്നു ; അരുണ്‍ മാതേശ്വരന്റെ സിനിമയില്‍
കൈദിയും മാസ്റ്ററും ലിയോയും വരെ തൊടുന്നതെല്ലാം പൊന്നാക്കി മാറ്റിയിട്ടുള്ള സംവിധായകന്‍ ലോകേഷ് കനകരാജിന്റെ സംവിധാനത്തെക്കുറിച്ച് അധികമൊന്നും പറയേണ്ട ആവശ്യമില്ല. ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താന്‍ ലോകേഷ് കനകരാജിന്റെ സിനിമകള്‍ കഴിഞ്ഞേ ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ മറ്റു സിനിമകളുള്ളൂ. എന്തായാലും രജനീകാന്തിനെ നായകനാക്കി ഒരുക്കിയ കൂലി ആഗസ്റ്റില്‍ റിലീസ് ചെയ്യാനിരിക്കെ സംവിധായകന്‍ അഭിനയ രംഗത്തേക്ക് കടക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. ധനുഷിനെ നായകനാക്കി ക്യാപ്റ്റന്‍ മില്ലര്‍ എന്ന സിനിമ ഒരുക്കിയ അരുണ്‍ മാതേശ്വരന്റെ Read More…
ക്ലബ്ബ് ലോകകപ്പില്‍ കളിക്കണം ; കരാറിന് റൊണാള്‍ഡോ തയ്യാര്‍, മെസ്സിയുമായി ഒന്നിക്കുമോ?
ഫിഫ ക്ലബ് ലോകകപ്പില്‍ ജൂണില്‍ പന്തുരുളാനിരിക്കെ ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പങ്കാളിത്തമാണ് അനിശ്ചിതമായി തുടരുന്നത്. 2025 ജൂണില്‍ ആരംഭിക്കുന്ന 32 ടീമുകളുടെ ടൂര്‍ണമെന്റില്‍ ലോകമെമ്പാടുമുള്ള മികച്ച ക്ലബ്ബുകള്‍ ആധിപത്യത്തിനായുള്ള പോരാട്ടം നടത്തുമ്പോള്‍ പോര്‍ച്ചുഗല്‍ താരത്തിന്റെ ടീമിന് യോഗ്യത നേടാനായിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പങ്കെടുക്കുന്ന ചെല്‍സിയിലേക്കോ എംഎല്‍എസില്‍ നിന്നും പങ്കെടുക്കുന്ന ഇന്റര്‍മിയാമിയിലേക്കോ ഹൃസ്വകാല വായ്പ്പയില്‍ ചേക്കേറാനുള്ള സാധ്യത ആരായുകയാണ് താരമെന്നാണ് ഏറ്റവും പുതിയ വിവരം. പ്രീമിയര്‍ ലീഗിനെ പ്രതിനിധീകരിച്ച് മാഞ്ചസ്റ്റര്‍ Read More…
പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് പൊതുസ്ഥലത്തിട്ട് കത്തിച്ചു ; പുക ശ്വസിച്ച് കിളിപോയി നാട്ടുകാര്‍
ടൗണ്‍ സെന്ററില്‍ പിടിച്ചെടുത്ത ടണ്‍ കണക്കിന് കഞ്ചാവ് പോലീസ് കത്തിച്ചതിനെത്തുടര്‍ന്ന് തുര്‍ക്കിയിലെ ദിയാര്‍ബക്കര്‍ പ്രവിശ്യയിലെ ഒരു പട്ടണമായ ലൈസിലെ 25,000 നിവാസികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍. ഒരു നാര്‍ക്കോട്ടിക് ഓപ്പറേഷനിലൂടെ പിടിച്ചെടുത്ത കഞ്ചാവ് ഏപ്രില്‍ 18 നായിരുന്നു തുര്‍ക്കി അധികൃതര്‍ കത്തിച്ചത്. ഇത് പ്രദേശത്തെ വായു കട്ടിയുള്ള പുക കൊണ്ട് കറയുള്ളതായി മാറുകയും പുക ശ്വസിച്ച് പ്രദേശത്തുള്ളവര്‍ക്ക് തലകറക്കം, ഓക്കാനം, ഭ്രമാത്മകത എന്നിവ പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്തു. കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും, ആളുകള്‍ക്ക് അവരുടെ ജനാലകള്‍ തുറന്നിടാന്‍ കഴിയാതെ Read More…
വന്‍ വിലയുള്ള 5000 ഉറുമ്പുകളെ കടത്താന്‍ നോക്കി ! യുവാക്കള്‍ക്ക് ആറുലക്ഷം പിഴ
നെയ്റോബി: വന്യജീവി സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതിന് കെനിയയില്‍ 5,000 ഉറുമ്പുകളുമായി കണ്ടെത്തിയ രണ്ട് ബെല്‍ജിയന്‍ കൗമാരക്കാര്‍ക്ക് 7,700 ഡോളര്‍ (ഏകദേശം 657967 രൂപ) പിഴയും 12 മാസം തടവും. യൂറോപ്പിലെയും ഏഷ്യയിലെയും വിപണികള്‍ ലക്ഷ്യമിട്ട് പ്രശസ്തമല്ലാത്ത ഇനത്തില്‍പെട്ട വന്യജീവികളെ കടത്താന്‍ ശ്രമിച്ചെന്നാണ് ഇവര്‍ക്കെതിരേയുള്ള കുറ്റം. ബെല്‍ജിയന്‍ പൗരന്മാരായ ലോര്‍നോയ് ഡേവിഡ്, 19 വയസ്സുള്ള സെപ്പെ ലോഡെവിജ്ക്‌സ് എന്നിവരെ 5,000 ഉറുമ്പുകളുമായി ഏപ്രില്‍ 5 ന് വിവിധ ദേശീയ പാര്‍ക്കുകള്‍ ഉള്ള നകു രു കൗണ്ടിയിലെ ഒരു ഗസ്റ്റ് Read More…
ന്യൂസിലന്റില്‍ ‘ആളു’കളേക്കാള്‍ കൂടുതല്‍ ‘ആടുകള്‍’; 23 ദശലക്ഷം ആടുകളും 5.3 ദശലക്ഷം ആളുകളും
വിദേശത്തുള്ള ന്യൂസിലന്‍ഡുകാരെ ലക്ഷ്യമിട്ട് വളരെക്കാലമായി കേള്‍ക്കുന്ന തമാശയാണ് രാജ്യത്തെ തുച്ഛമായ മനുഷ്യ ജനസംഖ്യയേക്കാള്‍ കൂടുതലുള്ള ആടുകളുടെ എണ്ണം. എന്നാല്‍ ഈ തമാശ വളരെ ശരിയാണെന്ന് വീണ്ടും തെളിയുകയാണ്. ഇപ്പോഴും ആളുകളേക്കാള്‍ കൂടുതല്‍ ആടുകളുടെ ആവാസമുള്ള ലോകത്തിലെ ഏതാനും രാജ്യങ്ങളിലൊന്നാണ് ന്യൂസിലന്റ്. ചൊവ്വാഴ്ച പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് മനുഷ്യരുടെ എണ്ണം 5.3 ദശലക്ഷമാണ്. പക്ഷേ ആടുകളുടെ എണ്ണമാകട്ടെ 23.6 ദശലക്ഷവും. അതായത് ശരാശരി ഒരു ന്യൂസിലന്റുകാരന് 4.5 ആടുകളുണ്ടെന്ന് സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്ക് ഏജന്‍സിയുടെ ഡാറ്റ കാണിക്കുന്നു. Read More…
48 വയസ്സുള്ള പ്രൊഫസറുടെ വേഷം…കരണ്‍ജോഹറിന്റെ സിനിമ സ്വീകരി ക്കാന്‍ കാരണം പറഞ്ഞ് മാധവന്‍
നടന്മാര്‍ പ്രായത്തിനൊത്ത കഥാപാത്രം ചെയ്യണമെന്ന ശാഠ്യമുള്ളയാളായി മാറിയിട്ടുണ്ട് ഒരു കാലത്ത് ചോക്‌ളേറ്റ് ഹീറോയായിരുന്ന മാധവന്‍. ആഗ്രഹത്തിനൊത്ത വേഷം താരത്തെ തേടി വന്നിരിക്കുകയാണ്. കേസരി ചാപ്റ്റര്‍ 2: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ജാലിയന്‍ വാലാബാഗിലെ ശക്തമായ പ്രകടനത്തിന് ശേഷം, കരണ്‍ ജോഹറിന്റെ വരാനിരിക്കുന്ന റൊമാന്റിക് ഡ്രാമയായ ആപ് ജൈസ കോയിയില്‍ 48 കാരനായ ഒരു കോളേജ് പ്രൊഫസറുടെ വേഷത്തില്‍ എത്തുകയാണ് താരം. പക്വതയെത്തിയ ഒരു പ്രണയകഥ പറയുന്ന സിനിമ ഒരു സംസ്‌കൃത പ്രൊഫസറും ഒരു ഫ്രഞ്ച് പ്രൊഫസറും Read More…