ബോളിവുഡിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായ സെയ്ഫ് അലി ഖാൻ ഓഗസ്റ്റ് 16-ന് തന്റെ 56-ാം ജന്മദിനം ആഘോഷിച്ചു. ദിൽ ചാഹ്താ ഹൈ, ഓംകാര, ലവ് ആജ് കൽ, തൻഹാജി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരം തന്റെ അഭിനയ മികവ് കൊണ്ടുമാത്രമല്ല, ആരോഗ്യകരമായ ജീവിതശൈലി കൊണ്ടും ശ്രദ്ധേയനാണ്. സെലിബ്രിറ്റികൾ പലരും കഠിനമായ ഡയറ്റുകൾ പിന്തുടരുമ്പോൾ, ലളിതമായ ഭക്ഷണരീതികളാണ് സെയ്ഫ് തിരഞ്ഞെടുക്കുന്നത്. നേരത്തെ കർലി ടെയിൽസിന് നൽകിയ അഭിമുഖത്തിൽ തന്റെ ദിനചര്യയെക്കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചും സെയ്ഫ് തുറന്നുപറഞ്ഞിരുന്നു. ഫിറ്റ്നസ് Read More…
Author: Aswathy
ചരമവാർത്തയുടെ മോഡല്‍, “ആദരാഞ്ജലികൾ” നൽകി ഓഫർ പരസ്യം! ഫ്ലിപ്കാർട്ടിന്റെ വിചിത്രമായ മാർക്കറ്റിംഗ്, വൻ വിവാദത്തിലേക്ക്
സ്വാതന്ത്ര്യദിന സെയിലിനായി ഇറക്കിയ വിചിത്രമായ പത്രപ്പരസ്യത്തെച്ചൊല്ലി ഇ-കോമേഴ്‌സ് ഭീമനായ ഫ്ലിപ്പ്കാർട്ടിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം. മരണവാർത്തകളുടെ (ഓബിച്ച്വറി) മാതൃകയിൽ ഡിസൈൻ ചെയ്ത പരസ്യമാണ് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങളും വിവരങ്ങളും ചരമവാർത്തകളുടെ ഫ്രെയിമിനുള്ളിൽ നൽകിയാണ് പരസ്യം തയ്യാറാക്കിയത്. “ഞങ്ങൾക്ക് ഒട്ടും വിഷമമില്ല” എന്ന വരിക്ക് താഴെയായി, ഈ ആളുകൾ തുടർന്നും ജീവിച്ചിരിക്കുമെങ്കിലും ഫ്ലിപ്പ്കാർട്ടിന്റെ ആനുകൂല്യങ്ങൾ സെയിൽ അവസാനിക്കുന്നതോടെ ഇല്ലാതാകുമെന്നാണ് പരസ്യത്തിൽ എഴുതിയിരുന്നത്. സെയിൽ പരസ്യത്തിനായി മരണവും ഓർമ്മക്കുറിപ്പുകളും മാതൃകയാക്കിയത് തികച്ചും വിവേകശൂന്യവും അനാദരവുമാണെന്ന് Read More…
ചരിത്രത്തിലാദ്യം! 17 തവണ വൈകിയെത്തിയ ജീവനക്കാരനെ പുറത്താക്കി AI ബോസ്
സാൻഫ്രാൻസിസ്കോയിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു കടയുടെ എ.ഐ (AI) മാനേജർ, ആദ്യമായി ഒരു ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ‘ആൻഡൺ ലാബ്സ്’ നടത്തുന്ന ‘ആൻഡൺ മാർക്കറ്റ്’ എന്ന സ്ഥാപനത്തിലെ എ.ഐ മാനേജരായ ‘ലൂണ’യാണ് 23 ഷിഫ്റ്റുകളിൽ 17 എണ്ണത്തിലും വൈകിയെത്തിയ ഒരു ജീവനക്കാരനെ പുറത്താക്കാൻ നിർദ്ദേശിച്ചത്. മനുഷ്യരായ അധികൃതർ ഈ തീരുമാനം പരിശോധിച്ച് ജീവനക്കാരനെ ജോലിയിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. എന്നാൽ ഈ തീരുമാനം പൂർണ്ണമായും ലൂണയുടെ സ്വന്തം ബുദ്ധിയിൽ മാത്രം എടുത്തതായിരുന്നില്ല. മാസങ്ങൾക്ക് മുൻപ് ലൂണ Read More…
എന്റെ പൊന്നോ, എന്തൊരു ചേഞ്ച്? ടൂത്ത് പേസ്റ്റും പിന്നെ റോസ് വാട്ടറും! ‘വിചിത്ര ഫേഷ്യൽ’ കണ്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ- വീഡിയോ
മികച്ച സ്‌കിൻ കെയർ റൂട്ടീൻ ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഈ ‘അപൂർവ്വ’ മസാജിനെക്കുറിച്ച് കൂടി അറിയണം! സ്‌ക്രബ്ബും ഫെയ്‌സ്‌വാഷും ഒന്നുമല്ല യഥാർത്ഥത്തിൽ മുഖകാന്തിയുടെ രഹസ്യം, മറിച്ച് ഈനോയും (അസിഡിറ്റിയും ദഹനക്കേടും ഒഴിവാക്കാൻ ഉപയോഗിക്കുന്ന ഒരു ആന്റാസിഡാണ് ENO) ടൂത്ത് പേസ്റ്റും പനീനീരും ചേർന്ന മിശ്രിതമാണെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു ബാർബറുടെ വീഡിയോ പറയുന്നത്. സോഷ്യൽ മീഡിയയിൽ രണ്ടര ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള റാഷിദ് എം.കെ എന്ന ഹെയർ ഡ്രെസ്സറാണ് പുതിയൊരു ‘ഫേഷ്യൽ റൂട്ടീനുമായി’ രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ Read More…
ഓടുന്ന ട്രക്കിന് മുകളിൽ ജീവൻ പണയം വെച്ച് ഡ്രൈവറുടെ ഡാൻസ്!; ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു
രാജസ്ഥാനിലെ ആൾവാറിൽ ട്രക്ക് ഡ്രൈവർ നടത്തിയ അപകടകരമായ റോഡ് അഭ്യാസപ്രകടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ ജനരോഷമാണ് ഉയർന്നിരിക്കുന്നത്. ഭാരമേറിയ ട്രെയിലർ റോഡിലൂടെ ഓടികൊണ്ടിരിക്കെ, ഡ്രൈവർ വാഹനം വിട്ട് പുറത്തിറങ്ങി ട്രക്കിന്റെ മുകളിൽ കയറി നിൽക്കുകയായിരുന്നു. ആൾവാറിലെ ഉദ്യോഗ് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലോഹിയാസ് തിബാരയ്ക്ക് സമീപമാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഡ്രൈവറുടെ ഈ ഉത്തരവാദിത്തമില്ലാത്ത പ്രവർത്തനം സ്വന്തം ജീവൻ അപകടത്തിലാക്കുക മാത്രമല്ല, കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ ഭീഷണിയാവുകയും ചെയ്തു. റോഡിലൂടെ Read More…
‘ഏതെടുത്താലും 16 രൂപ ! ഓഫർ 16 മിനിറ്റ് നേരത്തേക്ക് മാത്രം!; ഇടിച്ചുകയറി ജനം, സംഘർഷാവസ്ഥ; കടയുടമകൾക്കെതിരെ കേസ്
ലക്നൗ: 16 രൂപയ്ക്ക് വസ്ത്രങ്ങൾ നൽകുമെന്ന പരസ്യം നൽകി ആളുകളെ കൂട്ടിയ കടയുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ കാൺപുരിലുള്ള ആലാം മാർക്കറ്റിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 16-ന് അർധരാത്രിക്കു ശേഷമുള്ള ആദ്യത്തെ 16 മിനിറ്റിൽ ഏത് വസ്ത്രവും വെറും 16 രൂപയ്ക്ക് വാങ്ങാമെന്നായിരുന്നു ഉപഭോക്താക്കൾക്ക് നൽകിയ വാഗ്ദാനം. കടയുടമയായ റായിസ് ആലം സമൂഹമാധ്യമങ്ങളിലൂടെയാണ് ഇത്തരമൊരു പരസ്യം നൽകിയത്. ഓഫർ കേട്ട് ഓഗസ്റ്റ് 15-ന് രാത്രി 11 മണിയോടെ തന്നെ ജനങ്ങൾ കടയ്ക്ക് മുന്നിൽ തടിച്ചുകൂടാൻ തുടങ്ങിയിരുന്നു. അർധരാത്രിയായതോടെ Read More…
ഇന്ത്യയില്‍തന്നെ, പക്ഷേ, ബംഗാളിലെ ചില പ്രദേശങ്ങൾ സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 18-ന് ; എന്തുകൊണ്ട്?
ഓഗസ്റ്റ് 15-ന് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം നേടി 79 വർഷം പൂർത്തിയാക്കി രാജ്യം അതിന്റെ 80-ാം സ്വാതന്ത്ര്യ വർഷത്തിലേക്ക് കടന്നു. ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ആദ്യമായി സ്വാതന്ത്ര്യദിന ചടങ്ങുകൾക്കിടെ ദേശീയ ഗാനമായ വന്ദേമാതരം അവിടെ മുഴങ്ങിപ്പൊങ്ങി. സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരമർപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. “ഒരുകാലത്ത് ഏറ്റവും ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി എണ്ണപ്പെട്ടിരുന്ന ഇന്ത്യ, കേവലം 12 Read More…
ഓടയിൽ നിന്ന് മണ്ണുമാന്തിയ 18-കാരന് കിട്ടിയത് സ്വർണക്കട്ടികൾ! 85.90 കോടിയുടെ സ്വർണ്ണം !
ബ്രസ്സൽസ്: അഴുക്കുചാലിലെ പണികൾക്കിടെ സ്വർണ്ണനിധി കണ്ടെത്തി 18 വയസ്സുകാരനായ വിദ്യാർഥി. ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ അപൂർവ്വ നിധിശേഖരം കണ്ടെത്തിയത്. മലിനജലം ഒഴുകിപ്പോകുന്നതിനായി കുഴിയെടുക്കുന്നതിനിടെ കോബ് എന്ന വിദ്യാർഥിക്കാണ് 9 മില്യൻ യൂറോ (ഏകദേശം 85.90 കോടി രൂപ) മൂല്യം വരുന്ന സ്വർണ്ണം ലഭിച്ചതെന്ന് ബെൽജിയൻ ന്യൂസ് നെറ്റ്‌വർക്കിനെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. തുടക്കത്തിൽ ഒരു യൂറോയുടെ നാണയമാണ് ലഭിച്ചതെന്നും പിന്നീട് കൂടുതൽ കുഴിച്ചുനോക്കിയപ്പോൾ സ്വർണക്കട്ടികളും സ്വർണക്കഷണങ്ങളും നമ്പറിട്ട ബുള്ളിയൻ Read More…
ഹൃദയഭേദകം! കനത്ത മഴയിൽ വഴി തകര്‍ന്നു; ഗർഭിണിയായ യുവതിയെ ഡോലിയിൽ പുഴ കടത്തി; ഒടുവിൽ നൊമ്പരമായി ആ വാർത്ത- വീഡിയോ
തെലങ്കാനയിൽ കനത്ത മഴയെത്തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ ഏഴ് മാസം ഗർഭിണിയായ യുവതിയെ കവിഞ്ഞൊഴുകുന്ന അരുവിക്കക്കരെയെത്തിക്കാൻ ഗ്രാമവാസികൾ പരമ്പരാഗത മരക്കട്ടിൽ (ഡോലി) ഉപയോഗിച്ചു. കേരമേരി മണ്ഡലത്തിലെ കൊളാം ഗുഡ എന്ന ആദിവാസി ഗ്രാമത്തിലാണ് സംഭവം. വെള്ളപ്പൊക്കം കാരണം വാഹനങ്ങൾക്ക് എത്താൻ കഴിയാതിരുന്നതിനെ തുടർന്ന് ആംബുലൻസ് ലഭ്യമാകാതെ വന്നതോടെയാണ് ഗ്രാമവാസികൾ യുവതിക്ക് വൈദ്യസഹായം എത്തിക്കാൻ മുന്നോട്ടുവന്നത്. കൊടപ രാമേശ്വരി എന്ന യുവതിക്കാണ് അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നത്. ഇതേതുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ഇവരെ ഡോലിയിൽ കിടത്തി കുത്തിയൊഴുകുന്ന Read More…









