കരീബിയൻ പ്രീമിയർ ലീഗിൽ (സി.പി.എൽ.) വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തിൽ മഴ കാരണം കളി തടസ്സപ്പെട്ട സമയം ഗ്രൗണ്ട് ജീവനക്കാരുടെ ആകർഷകമായ ഡാൻസ് പ്രകടനത്താൽ ശ്രദ്ധേയമായി. ഡാരൻ സമീ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സെന്റ് ലൂസിയ കിങ്സും ആന്റിഗ്വ ആൻഡ് ബാർബുഡ ഫാൽക്കൺസും തമ്മിലുള്ള മത്സരത്തിനിടെയാണ് പിച്ചും ഗ്രൗണ്ടും മഴയിൽ നിന്ന് സംരക്ഷിക്കുന്നതിനിടയിൽ ജീവനക്കാർ ഊർജ്ജസ്വലമായി നൃത്തം ചെയ്തത്. ശക്തമായ മഴയെ തുടർന്ന് മത്സരം നിർത്തിവെച്ചതോടെ പിച്ചിലേക്ക് കവറുകൾ വലിച്ചടുക്കുന്നതിനിടയിലാണ് ഗ്രൗണ്ട് ജീവനക്കാർ അപ്രതീക്ഷിതമായി നൃത്തം ചെയ്യാൻ Read More…
Author: Aswathy
“കണ്ണുനിറയാതെ കാണാനാവില്ല!”: കുടുംബമില്ലാതെ ഒറ്റയ്ക്കുനിന്ന ജവാനെ കെട്ടിപ്പുണർന്ന് കമാൻഡർ; വിങ്ങിപ്പൊട്ടി സൈനികൻ
ഇന്തോനേഷ്യൻ സൈനിക പരിശീലന പരിപാടിയുടെ സമാപനച്ചടങ്ങിൽ നിന്നുള്ള വികാരനിർഭരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പരിശീലനം പൂർത്തിയാക്കിയ മറ്റ് സൈനികർ തങ്ങളുടെ കുടുംബാംഗങ്ങളോടും പ്രിയപ്പെട്ടവരോടും ഒപ്പം സന്തോഷം പങ്കിടുമ്പോൾ, ഒരു യുവസൈനികൻ മാത്രം ആരുമില്ലാതെ തനിച്ചുനിൽക്കുന്ന ദൃശ്യങ്ങളാണ് കാഴ്ചക്കാരുടെ മനസ്സിനെ ഈറനണിയിച്ചത്. എന്നാൽ ഈ സമയം ദൂരെ നിന്ന് ഇത് ശ്രദ്ധിച്ച കമാൻഡർ ആ സൈനികന്റെ അടുത്തേക്ക് വരികയും അവനെ ചേർത്തുപിടിക്കുകയും ചെയ്തു. കമാൻഡർ കെട്ടിപ്പിടിച്ചതോടെ നിയന്ത്രണം വിട്ട് കരയുന്ന സൈനികനെ വീഡിയോയിൽ കാണാം. ഒരു Read More…
പ്രോട്ടീനും വിറ്റാമിൻ B-12 ഉം ധാരാളം! പനീറിന് പകരമായി പുതിയ ‘സൂപ്പർ ഫുഡ്’ അവതരിപ്പിച്ച് സ്റ്റാർട്ടപ്പ്
പനീറിലും ടോഫുവിലും നടക്കുന്ന മായം ചേർക്കലിനെക്കുറിച്ച് ആശങ്കപ്പെടുന്നവർക്ക് കൂടുതൽ പോഷകഗുണമുള്ള മികച്ചൊരു ബദൽ ഭക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗളൂരു ആസ്ഥാനമായുള്ള ‘ഹലോ ടെമ്പെ’ (Hello Tempayy) എന്ന സ്റ്റാർട്ടപ്പ്. സിദ്ധാർത്ഥ് രാമസുബ്രഹ്മണ്യൻ, മാളവിക എസ്. വി. എന്നിവർ ചേർന്ന് 2021-ൽ ആരംഭിച്ച ഈ സംരംഭം, സോയാബീൻ ഫെർമന്റ് ചെയ്ത് ഉണ്ടാക്കുന്ന ഇന്തോനേഷ്യൻ പരമ്പരാഗത ഭക്ഷണമായ ‘ടെമ്പെ’ (Tempeh) ആണ് വിപണിയിൽ എത്തിക്കുന്നത്. 100 ഗ്രാം ടെമ്പെയിൽ 21 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് പനീറിനേക്കാളും (15 ഗ്രാം) ടോഫുവിനേക്കാളും Read More…
നൈറ്റ്‌ക്ലബ്ബിലെ പാക് സ്വാതന്ത്ര്യദിനാഘോഷം, ദേശഭക്തി ഗാനങ്ങൾക്ക് ചുവടുവെച്ച് അര്‍ദ്ധ നഗ്നകളായ യുവതികൾ; വീഡിയോ വിവാദത്തിൽ
ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷമെന്നത് ആ രാജ്യത്തുള്ളവരുടെ അന്തസ്സിന്റേയും ആത്മാഭിമാനത്തിന്റേയും രാജ്യസ്നേഹത്തിന്റേയും പ്രതിഫലനമാണ്. എന്നാല്‍ ദുബായിലെ മോജോ നൈറ്റ്‌ക്ലബ്ബിൽ നടന്ന പാകിസ്താൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ ആഘോഷങ്ങളുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതുകൊണ്ടുകൂടിയാണ്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും അനുകൂലവും പ്രതികൂലവുമായ നിരവധി അഭിപ്രായങ്ങൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. വിദേശത്ത് നടന്ന ഈ ആഘോഷ പരിപാടിയിൽ പാകിസ്താനി സംഗീതവും അര്‍ദ്ധ നഗ്നകളായ വനിതാ നർത്തകരുടെ പ്രകടനങ്ങളും ഉൾപ്പെട്ടിരുന്നു. വിദേശത്താണെങ്കിലും സ്വന്തം രാജ്യത്തിന്റെ സംസ്കാരവും സംഗീതവും ആഘോഷിക്കുന്നത് കണ്ട് Read More…
മൂർഖന്റെ കടിക്ക് ‘പകരം കടി’! മൂന്ന് തവണ കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് കൊന്ന് മദ്യപിച്ച യുവാവ്; വീഡിയോ വൈറൽ
മദ്യപിച്ചെത്തി തന്നെ കടിച്ച വിഷപ്പാമ്പിനെ തല്ലിക്കൊന്ന് കടിച്ച യുവാവിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ ബൈരാനാമൗ മഞ്ചാരി ഗ്രാമത്തിലെ സഞ്ജയ് (35) എന്ന കർഷകനാണ് അയൽവീട്ടിൽ കണ്ട മൂർഖൻ പാമ്പിനെ പിടികൂടാൻ ശ്രമിച്ചത്. പിടികൂടുന്നതിനിടെ പാമ്പ് മൂന്ന് തവണ സഞ്ജയിനെ കടിച്ചു. എന്നാൽ പാമ്പിനെ വിടാതെ വടികൊണ്ട് അടിച്ചുകൊന്ന ഇയാൾ, കടിച്ച പാമ്പിനെ തിരിച്ച് കടിക്കുകയും ചത്ത പാമ്പുമായി ഗ്രാമത്തിൽ കറങ്ങിനടക്കുകയും ചെയ്തു. നാട്ടുകാർ ചേർന്ന് പാമ്പിനെ മാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ അനുവദിച്ചില്ല. തുടർന്ന് Read More…
അമേരിക്കയിലാണെങ്കിൽ ലക്ഷങ്ങളായേനേ! ഇന്ത്യയിലെ സൗജന്യ ചികിത്സ കണ്ട് ഞെട്ടി അമേരിക്കക്കാരൻ, അനുഭവകഥ പങ്കുവെച്ച് വിദേശി
ഒഡീഷയിലെ ഗ്രാമീണ സർക്കാർ ആശുപത്രിയിൽ നിന്ന് സൗജന്യമായി മികച്ച ചികിത്സ ലഭിച്ചതിനെ തുടർന്ന് ഇന്ത്യൻ ആരോഗ്യ മേഖലയെ പ്രശംസിച്ച് അമേരിക്കൻ വിനോദസഞ്ചാരി. അന്താരാഷ്ട്ര സിനിമാ നിർമ്മാതാവായ മൈക്ക് പങ്കുവെച്ച ഇൻസ്റ്റഗ്രാം വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യയിലെത്തി അഞ്ചാം ദിവസം ഒഡീഷയിലെ സ്വാദിഷ്ടമായ ഭക്ഷണം അമിതമായി കഴിച്ചതിനെ തുടർന്നാണ് മൈക്കിന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതും. 12 മണിക്കൂറോളം തുടർച്ചയായി ഛർദ്ദിച്ചതിനെ തുടർന്നാണ് ഗ്രാമീണ മേഖലയിലെ സർക്കാർ ആശുപത്രിയിൽ എത്തിയത്. അവിടെ വെച്ച് ഐ.വി Read More…
അനാദരവ്: ആശുപത്രിയിൽ ദേശീയപതാക നിലത്തിട്ട് അടിച്ച് വാരി ജീവനക്കാരി; ദൃശ്യങ്ങൾ വിവാദത്തിൽ- വീഡിയോ
ഛത്തീസ്ഗഢിലെ അംബികാപ്പൂരിലുള്ള ഹോളി ക്രോസ് ആശുപത്രിയിലെ ശുചീകരണ ജീവനക്കാരി തറയിൽ കിടന്ന ഭാരതീയ ദേശീയ പതാകയ്ക്ക് മുകളിലൂടെ ചൂലെടുത്ത് പെരുമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി . രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷ വേളയിലാണ് ഈ സംഭവം നടന്നത്. ആശുപത്രിയിലുണ്ടായിരുന്ന രോഗികളുടെ ബന്ധുക്കളാണ് ഈ ദൃശ്യങ്ങൾ പകർത്തി പ്രതിഷേധിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തത്. തുടക്കത്തിൽ, തറയിൽ കിടക്കുന്ന ത്രിവർണ്ണ പതാകയെക്കുറിച്ച് രോഗികളുടെ ബന്ധുക്കൾ ശുചീകരണ ജീവനക്കാരോട് പറയുകയും അത് ബഹുമാനത്തോടെ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. Read More…
ഉരുളക്കിഴങ്ങിനും സവാളയ്ക്കും കച്ചവടം കൂട്ടാൻ തകർപ്പൻ ഡാൻസുമായി യുവതി, പിന്നാലെ ഇടിച്ചുകയറി ആളുകള്‍, വൈറൽ മാർക്കറ്റിങ് വീഡിയോ
കാലം പോകുന്ന പോക്കേ…. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ മുതല്‍ നാട്ടിലെ തട്ടുകടക്കാര്‍വരെ മാര്‍ക്കറ്റിംഗിന് സെലിബ്രിറ്റികളേയും സോഷ്യല്‍ മീഡിയയേയും കൂട്ടുപിടിക്കുമ്പോള്‍ ഉരുളക്കിഴങ്ങും സവോളയും വിൽക്കുന്നവര്‍ക്കും മാറി നില്‍ക്കാനാവില്ലല്ലോ? കച്ചവടം കൂട്ടാൻ വേറിട്ടൊരു മാർക്കറ്റിംഗ് തന്ത്രവുമായി രംഗത്തെത്തിയ ചെന്നൈയിലെ പച്ചക്കറി വ്യാപാരിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ കടയിലേക്ക് ആളുകളെ ആകർഷിക്കാനായി ഇയാൾ സുന്ദരിയായ ഒരു യുവതിയെ പണം കൊടുത്ത് കടയ്ക്ക് മുന്നിൽ നൃത്തം ചെയ്യിക്കുകയായിരുന്നു. View this post on Instagram A post shared Read More…
10,000 തന്നില്ലെങ്കിൽ പീഡനക്കേസ്; വസ്ത്രം കീറിയെറിഞ്ഞു; ടാക്സി നേരെ പോലീസ് സ്റ്റേഷനിലേക്ക് വിട്ട് ഡ്രൈവർ, ഓടി രക്ഷപ്പെട്ട് യുവതികൾ!- വീഡിയോ
കല്യാണിലെ ഗോവിന്ദ്‌വാഡി ബൈപാസിൽ വെച്ച് ഒരു ടാക്സി ഡ്രൈവറെ രണ്ടു സ്ത്രീകൾ ചേർന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായി റിപ്പോർട്ട്. ഡ്രൈവറോട് 10,000 രൂപ ആവശ്യപ്പെടുകയും, പണം നൽകിയില്ലെങ്കിൽ സ്വന്തം വസ്ത്രങ്ങൾ കീറി വ്യാജ പീഡന കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഭീവണ്ടിയിലേക്ക് പോകുകയായിരുന്ന ടാക്സി ഡ്രൈവർ സച്ചിൻ ഷെൻഡഗെയ്ക്ക് നേരെയാണ് ഈ അതിക്രമം ഉണ്ടായത്. ഓടുന്ന വാഹനത്തിന് ഉള്ളിൽ നടന്ന സംഭവങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രണ്ടു സ്ത്രീകൾ ഡ്രൈവർക്ക് നേരെ അലറിവിളിക്കുന്നതും അധിക്ഷേപിക്കുന്നതും, അതിലൊരാൾ Read More…









