Movie News

ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാന്‍ പറ്റാത്ത തീക്കളി തിരഞ്ഞെടുപ്പില്‍ മത്സരിച്ചതായിരുന്നു : ജഗദീഷ്

ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാന്‍ പറ്റാത്ത തീക്കളി തിരഞ്ഞെടുപ്പില്‍ മത്സരിച്ചതായിരുന്നുവെന്ന് നടന്‍ ജഗദീഷ്. രാഷ്ട്രീയം തനിക്ക് പറ്റിയതല്ലെന്നും തനിക്ക് അതിനുള്ള കഴിവില്ലെന്നും ജഗദീഷ് പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ”തീപ്പൊരി ബെന്നി”യുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയിലാണ് അദ്ദേഹം ബിഹൈന്‍ഡ്‌സ് വുഡ്‌സിനോട് തന്റെ രാഷ്രീയ അനുഭവം തുറന്നു പറഞ്ഞത്. ” ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാന്‍ പറ്റാത്ത തീക്കളി തിരഞ്ഞെടുപ്പില്‍ മത്സരിച്ചതായിരുന്നു. ഒരുപാട് ദിവസം ഉറങ്ങാതിരുന്ന്, ഒരുപാട് ദിവസം കഠിനാധ്വാനം ചെയ്ത് വെളുപ്പിനെ നാല് മണിയ്ക്ക് എഴുന്നേറ്റ് അഞ്ച് മണിയ്ക്ക് റെഡിയായി Read More…

Oddly News

കോടികളുടെ വജ്രങ്ങള്‍ റോഡില്‍ കിടക്കുന്നതായി സന്ദേശം ; സൂററ്റിലെ വരച്ചയില്‍ നിധിതേടി ജനക്കൂട്ടം…!

വജ്രത്തിന് പേരുകേട്ട സൂററ്റിലെ വരച്ച ഏരിയയില്‍ ഒരു വ്യവസായിയുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വജ്രങ്ങള്‍ അബദ്ധത്തില്‍ റോഡില്‍ വീണുവെന്ന സന്ദേശം വൈറലായതിനെത്തുടര്‍ന്ന് വജ്രം തിരയാന്‍ നാട്ടുകാരുടെ വന്‍ തിരക്ക്. ആള്‍ക്കാര്‍ റോഡില്‍ വജ്രം തിരയുന്നതിന്റെ വീഡിയോ വൈറലായി. വരാച്ച ബസാറിലെ ഒരു മനുഷ്യന്റെ വജ്രപ്പൊതി അബദ്ധത്തില്‍ റോഡില്‍ വീണു എന്നരീതിയില്‍ വന്ന വാര്‍ത്തയാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയത്. ജനക്കൂട്ടം റോഡില്‍ തടിച്ചുകൂടുകയായിരുന്നു. ചിലര്‍ മാര്‍ക്കറ്റിലെ റോഡില്‍ നിന്ന് പൊടി വാരിയെടുത്ത് അതില്‍ സൂഷ്മമായി നോക്കുന്നതിന്റെ ദൃശ്യവും വീഡിയോയിലുണ്ട്. ചിലര്‍ Read More…

Sports

ക്രിക്കറ്റിന്റെ ദേവതയെക്കാണാന്‍ യു താണ്ടിയത് 1,200 കിലോമീറ്റര്‍; ചൈനാക്കാരന് ക്രിക്കറ്റിലും നല്ല പിടി…!!

സൗന്ദര്യം കൊണ്ടും കളികൊണ്ടും അനേകരുടെ മനസ്സ് കീഴടക്കിയിട്ടുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദനയ്ക്ക് ലോകത്തുടനീളമായി അനേകം ആരാധകരുണ്ട്. താരത്തിന്റെ കളികാണാന്‍ അനേകരാണ് സ്‌റ്റേഡിയത്തിനകത്തും പുറത്തുമായി കാത്തുനില്‍ക്കാറ്. താരത്തിനെ നേരില്‍ കാണാനായി ഒരു ആരാധകന്‍ 1200 കിലോമീറ്റര്‍ യാത്ര ചെയ്തതാണ് താരവുമായി ബന്ധപ്പെട്ട പുതിയ വിശേഷം. ഇന്ത്യയോ ക്രിക്കറ്റ് കളിക്കുന്ന ഏതെങ്കിലും രാജ്യത്തെയോ ഒരു സാധാരണ ആരാധകനല്ല. ക്രിക്കറ്റിനെക്കുറിച്ച് കാര്യമായി കേട്ടുകേഴ്‌വി പോലുമില്ലാത്ത ചൈനാക്കാരനാണ്. ഇന്ത്യ സ്വര്‍ണ്ണം നേടിയ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ മന്ദനയുടെ Read More…

Celebrity Movie News

100 കോടിയുടെ ഫ്‌ളാറ്റ്, 50 കോടിയുടെ സ്വകാര്യ വിമാനം, ഹൈഎന്‍ഡ് വാഹനങ്ങള്‍; നയന്‍സ് വെറും സിനിമാനടി മാത്രമല്ല

ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍താരയ്ക്ക് ദക്ഷിണേന്ത്യന്‍ സിനിമാവേദിയില്‍ വിളിപ്പേര്. ഒറ്റയ്ക്ക് ഒരുസിനിമ വിജയിപ്പിക്കാന്‍ ശേഷിയുള്ള ഇന്ത്യയിലെ അപൂര്‍വ്വം നടിമാരുടെ പട്ടികയിലാണ് നയന്‍സ്. നടി എന്നതിനപ്പുറത്ത് രാജ്യത്തെ ഏറ്റവും സുന്ദരിയും ധനികയുമായ സ്ത്രീയാണ് നയന്‍താര. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 200 കോടി രൂപയോളമാണ് ആസ്തി കണക്കാക്കുന്നത്. ബംഗ്‌ളാവുകള്‍, ആഡംബര കാറുകള്‍ ഇന്ത്യയിലും വിദേശത്തുമായി വന്‍കിട ബിസിനസുകളില്‍ നിക്ഷേപം, സ്വകാര്യ വിമാനം പോലും താരത്തിനുണ്ട്. തമിഴ്‌നാട് മുതല്‍ മുംബൈ വരെ നീളുന്ന നാല് ആഡംബര സ്വത്തുക്കളില്‍ Read More…

Movie News

പൂജാ ഹെഗ്‌ഡേ വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട് ; വരന്‍ പ്രമുഖ ക്രിക്കറ്റ് താരമെന്ന് സൂചന

തെലുങ്കില്‍ ധ്രുവരാജ് ജഗന്നാഥും അങ്ങു വൈകുണ്ഡപുരത്തും അടക്കം അനേകം വന്‍ഹിറ്റ് സിനിമകളില്‍ നായികയായെങ്കിലും തമിഴില്‍ രാശിയില്ലാത്തവള്‍ എന്നാണ് നടി പൂജാ ഹെഗ്‌ഡേയെ പറയപ്പെടുന്നത്. സൂപ്പര്‍താരം വിജയ് യുടെ നായികയായി ബീസ്റ്റായിരുന്നു നടിയുടേതായി അവസാനം തമിഴില്‍ ഇറങ്ങിയ സിനിമ. അതും വേണ്ടത്ര വിജയിക്കാതെ വന്നതോടെ നടിക്ക് കാര്യമായി അവസരങ്ങള്‍ തമിഴിലില്ല. വലിയ ചെലവില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ പോലും പരാജയപ്പെടുന്ന സാഹചര്യത്തില്‍ രാശി ചിഹ്നമില്ലാത്ത നടിയെന്ന നിലയില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അവരെ ട്രോളുകയും ചെയ്തു. പൂജ ഹെഗ്‌ഡെ വീണ്ടും Read More…

Lifestyle

കറ്റാര്‍വാഴ സ്ഥിരമായി ഉപയോഗിച്ചാല്‍

മുടികൊഴിച്ചില്‍ കുറയ്ക്കാനും ആരോഗ്യകരമായ തലയോട്ടിക്കും മുടിയുടെ വളര്‍ച്ചയ്ക്കുമൊക്കെ കറ്റാര്‍വാഴ വളരെ ഫലപ്രദമാണ്. മുടി കൊഴിച്ചില്‍ തടഞ്ഞ് മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും മുടി തഴച്ചു വളരാനും കറ്റാര്‍വാഴ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്. എന്നു നോക്കാം.ശുദ്ധമായ കറ്റാര്‍വാഴയുടെ പള്‍പ്പ് എടുത്ത് ബ്ലെന്‍ഡര്‍ ഉപയോഗിച്ച് നന്നായി ബ്ലെന്‍ഡ് ചെയ്യുക. ഒരു നനഞ്ഞ ടവ്വല്‍ ഉപയോഗിച്ച് മുടി കെട്ടിവയ്ക്കുക അല്ലെങ്കില്‍ അല്‍പ്പം വെള്ളം ഉപയോഗിച്ച് മുടി നനയ്ക്കുക. ശേഷം ബ്ലെന്‍ഡ് ചെയ്തു വച്ചിരിക്കുന്ന കറ്റാര്‍വാഴ മുടിയിലും തലയോട്ടിയിലും തേച്ചു പിടിപ്പിക്കുക. തുടര്‍ന്ന് 5-10 മിനിറ്റ് Read More…

Celebrity Movie News

വിവാഹശേഷം നിറചിരിയില്‍ രാഘവും പരിനീതിയും: ചിത്രങ്ങള്‍ വൈറല്‍

ഇന്നലെ ഉദയപൂരില്‍ വച്ചു നടന്ന ചടങ്ങില്‍ പരിനീതി ചോപ്രായും രാഘവ് ചദ്ദയും വിവാഹിതരായി. ലീല പാലസീലെ പിച്ചോള തടകത്തിനു നടുവിലായിരുന്നു ഇരുവരുടെയും സ്വപ്‌ന തുല്യമായ വിവാഹം നടന്നത്. ഇവരുടെ വിവാഹഫോട്ടോ സോഷില്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോള്‍ വിവാഹശേഷമുള്ള ദമ്പതികളുടെ ആദ്യ ഫോട്ടോ പുറത്തുവന്നിരിക്കുകയാണ്. പ്രഭാതഭക്ഷണ മേശയിലെ ആദ്യ ചാറ്റില്‍ തന്നെ ഞങ്ങളുടെ ഹൃദയം പരസ്പരം അറിഞ്ഞ എന്നായിരുന്നു ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ട് പരിനീതി കുറിച്ചത്. ഇതിനിടയില്‍ ഡല്‍ഹിയിലേയ്ക്ക് പോകും വഴി ദമ്പതികളെ ഉദയപൂര്‍ എയപോര്‍ട്ടില്‍ വച്ചു കണ്ടു. Read More…

Celebrity Movie News

സ്വരാ ഭാസ്‌കറിന് കുഞ്ഞ് ജനിച്ചു: കുട്ടിയുടെ പേരെന്താണെന്ന് അറിയുമോ?

ഈ വര്‍ഷം ജനുവരിയിലാണ് സ്വര ഭാസ്‌കറും ഫഹദ് അഹമ്മദും വിവാഹിതരായത്. വൈകാതെ സ്വര താന്‍ ഗര്‍ഭിണിയാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോള്‍ സ്വരയും ഫഹദും തങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 23 നാണ് കുഞ്ഞു ജനിച്ചത്. നന്ദിയും സന്തോഷവും നിറഞ്ഞ ഹൃദയത്തോടെ, ഇതൊരു പുതിയ ലോകമാണ് എന്നായിരുന്നു കുഞ്ഞിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് നടി കുറിച്ചത്. റാബിയ എന്നാണ് കുഞ്ഞിന്റെ പേര് എന്നും സ്വര കുറിക്കുന്നു. ഇസ്ലാമിലെ ആദ്യത്തെ സ്ത്രീ വിശുദ്ധയായ Read More…

Health

ഹൃദയാഘാതം ഉണ്ടായോ? എങ്ങനെ കെണ്ടത്താന്‍ കഴിയുമോ?

ഹൃദയാഘാതം ഒരു മെഡിക്കല്‍ അടിയന്താരാവസ്ഥയാണ്. ഏറ്റവും പെട്ടന്ന് വൈദ്യസഹായം ലഭ്യമാക്കേണ്ട ഒരു അവസ്ഥ കൂടിയാണ്. അല്ലാത്ത പക്ഷം അത് രോഗിയുെട ജീവനെടുത്തേക്കാം. ഹൃദ്രോഗങ്ങളുടെ കുടുംബ ചരിത്രമുള്ളവര്‍ക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണ്. കൂടാതെ കൊളസ്‌ട്രോള്‍. രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവതശൈലി രോഗങ്ങള്‍ ഉള്ളവര്‍ക്കും ഹൃദ്രോഗം ഉണ്ടാകാം. നെഞ്ചുവേദന, ശ്വാസംമുട്ടല്‍, ക്ഷീണം, വിയര്‍പ്പ്, നെഞ്ചെരിച്ചില്‍, ഓക്കാനം, ശ്വാസതടസ്സം എന്നിവയെല്ലാം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള ഒന്നിലധികം ലക്ഷണങ്ങള്‍ ഒരുമിച്ചു വരുമ്പോള്‍ വൈദ്യസഹായം തേടേണ്ടതാണ്. ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടായോ എന്ന് തിരിച്ചറിയാന്‍ ഒന്നിലധികം മാര്‍ഗങ്ങള്‍ Read More…