Celebrity

വിവാഹത്തിന് പരിനീതി ധരിച്ച വസ്ത്രം നിര്‍മിക്കാന്‍ എടുത്ത സമയം കേട്ടല്‍ അമ്പരക്കും

ഈ വര്‍ഷം മെയില്‍ നടന്ന വിവാഹ നിശ്ചയത്തിന് ശേഷം സെപ്റ്റംബര്‍ 24 ന് ഉദയപൂരില്‍ വച്ചു നടന്ന ചടങ്ങളില്‍ ബോളിവുഡ് നടി പരിനീതി ചോപ്രായും രാഘവ് ചദ്ദയും വിവാഹിതരായി. പരിനീതിയുടെ വിവാഹലുക്കിനായി എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുയായിരുന്നു. സുവര്‍ണ വര്‍ണത്തിലുള്ള ലെഹംഗയില്‍ അവള്‍ അതീവസുന്ദരിയായിരുന്നു. വളരെ മിനിമലിസിറ്റിക്കായ രീതിയിലായിരുന്നു വിവാഹം. എന്നാല്‍ പരിനീതിയുടെ ലെഹംഗ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. മനീഷ് മല്‍ഹോത്രയാണ് പരിനീതിക്കായി ലെഹംഗ ഡിസൈന്‍ ചെയ്തത്. 2500 മണിക്കൂറുകള്‍ എടുത്താണ് ലെഹംഗ പൂര്‍ത്തിയാക്കിയത്. ഹാന്‍ഡ് എംബ്രോയിഡറി Read More…

Movie News

ഷാരൂഖിന് വെച്ച സിനിമ മുരുകദോസ് തമിഴിലേക്ക് മാറ്റി ; ശിവകാര്‍ത്തികേയനെ നായകന്‍

ഗജിനി, തുപ്പാക്കി, കത്തി, സ്‌പൈഡര്‍, ഏഴാം അറിവ് തുടങ്ങി വ്യത്യസ്തവും വന്‍ഹിറ്റുകളുമായ ചിത്രങ്ങളുടെ സംവിധായകന്‍ എ.ആര്‍.മുരുകദോസ് വീണ്ടും വരുന്നു. ഇത്തവണ കൂട്ടിന് യുവനടന്‍ ശിവകാര്‍ത്തികേയനാണ്. സംവിധായകന്റെ ജന്മദിനത്തിലാണ് സിനിമയുടെ പ്രഖ്യാപനവും വന്നിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ തന്നെ സിനിമയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വരുന്നത് ഇപ്പോഴാണ്. സിനിമയുടെ വിവരം സ്വന്തം സാമൂഹ്യമാധ്യമ പേജിലൂടെ ശിവകാര്‍ത്തികേയന്‍ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. മുമ്പ് ഷാരൂഖിനൊപ്പം ഹിന്ദിയില്‍ ചെയ്യാനിരുന്ന സിനിമയായിരുന്നു ഇത്. 2008 ല്‍ അമീര്‍ഖാനെയും അസിനെയും പ്രധാന വേഷത്തില്‍ Read More…

Hollywood

അന്ന് അവര്‍ പ്രണയത്തിലായിരുന്നു, ഇന്ന്.. ; മിസ്റ്റര്‍ ആന്റ് മിസ് സ്മിത്തിന് രണ്ടാംഭാഗം ഉണ്ടാകാതിരുന്നതിന്റെ കാരണം

ഹോളിവുഡ് വന്‍ ഹിറ്റായ മിസ്റ്റര്‍ ആന്റ് മിസ് സ്മിത്തിന് ഒരു രണ്ടാംഭാഗം ഉണ്ടാകുമെന്ന് വിശ്വസിച്ച ആരാധകര്‍ ഏറെയാണ്. ഹോളിവുഡിലെ മുന്‍നിര താരങ്ങളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും 2005 ല്‍ ഒന്നിച്ച ഈ ആക്ഷന്‍കോമഡി സിനിമ ബോക്‌സ് ഓഫീസില്‍ വന്‍ പണംവാരിപ്പടമായിട്ടും അതിന് ഒരു തുടര്‍ച്ച യാഥാര്‍ത്ഥ്യമാകാത്തതിന്റെ കാരണം തിരക്കഥാകൃത്ത് സൈമണ്‍ കിന്‍ബെര്‍ഗ് വെളിപ്പെടുത്തി. 50 കാരനായ സൈമണ്‍ പറഞ്ഞു: ”ആദ്യ സിനിമയുടെ കരുത്ത് അവര്‍ പ്രണയത്തിലായിരുന്നു എന്നതാണ്. അല്ലെങ്കില്‍ അവര്‍ യഥാര്‍ത്ഥ ജീവിതത്തിലും പ്രണയത്തിലായിരുന്നു. അല്ലെങ്കില്‍ Read More…

Movie News

ജവാനില്‍ ഞെട്ടിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍; ഹോളിവുഡില്‍ നിന്നുപോലും വിളിവന്നെന്ന് ആറ്റ്‌ലിയുടെ പ്രതികരണം

ബോളിവുഡ് പ്രവേശനം ഗംഭീരമാക്കിയതിന്റെ സന്തോഷത്തിലാണ് ഹിറ്റ് സംവിധായകന്‍ ആറ്റ്‌ലി. തുടര്‍ച്ചയായി അഞ്ചാമത്തെ സിനിമയാണ് ‘ജവാനി’ ലൂടെ ആറ്റ്‌ലി സൂപ്പര്‍ഹിറ്റാക്കിയത്. സിനിമയുടെ വിജയം ആസ്വദിക്കുന്നതിനിടയില്‍ ഹോളിവുഡ് സംവിധായകരെയും സാങ്കേതിക വിദഗ്ധരെയും ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച സീന്‍ ഏതാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. സിനിമ കണ്ട് ഹോളിവുഡിലുള്ളവര്‍ തന്നെ അമ്പരന്നെന്നും അവിടെ നിന്നും തനിക്ക് കോള്‍ വന്നെന്നും സംവിധായകന്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു. ”ഞങ്ങളുടെ സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ ഹോളിവുഡില്‍ നിന്നുള്ളവരാണ്. ആക്ഷന്‍ ഡയറക്ടര്‍ സ്പിറോ റസാതോസ് ഈ സിനിമയ്ക്ക് പിന്നിലുണ്ടായിരുന്നു. അതിനാല്‍, Read More…

Sports

വനിതാടീം ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീതിന്റെ ഈ നേട്ടം ടി20 ലോകകപ്പ് നേടിയ ധോണിക്കുമില്ല, കോഹ്ലിക്കുമില്ല

ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സുവര്‍ണ്ണനേട്ടം കുറിച്ച ഇന്ത്യന്‍ വനിതാടീം നേടിയത് കായിക ലോകത്തെ ഒരു നാഴികക്കല്ലായിരുന്നു. പുരുഷ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏതെങ്കിലും ഒരു ബഹുരാഷ്ട്ര ടൂര്‍ണമെന്റില്‍ സ്വര്‍ണ്ണം നേടുന്ന ടീം എന്ന ഖ്യാതിയാണ് നേടിയത്. ഇതിനൊപ്പം ടീമിന്റെ നായിക ഹര്‍മ്മന്‍പ്രീത് കൗറും കരിയറിലെ മറ്റൊരു നേട്ടം കൊയ്തു. ടി20 മത്സരങ്ങളില്‍ നായികയായി ഹര്‍മ്മന്‍പ്രീത് സെഞ്ച്വറി കുറിച്ചു. 100 ടി20 കളില്‍ ദേശീയ ടീമിനെ നയിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ഹര്‍മന്‍പ്രീത് Read More…

Movie News

‘കലാകാരന് ലഹരി ചെയ്യുന്ന കലയിലൂടെ വേണം കിട്ടാന്‍’; അന്ന് ലോഹിതദാസ് പറഞ്ഞതിനെപ്പറ്റി നിഷാന്ത് സാഗര്‍

യുവാക്കള്‍ക്കിടയില്‍ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയനാകാന്‍ സാധിച്ച താരമായിരുന്ന നിഷാന്ത് സാഗര്‍. ജോക്കര്‍, ഫാന്റം തുടങ്ങിയ സിനിമകളിലൂടെയാണ് നിഷാന്ത് പ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ നിശാന്ത് എത്തി. തുടര്‍ന്ന് ഒരു ഇടവേളയും താരത്തിന്റെ ജീവിതത്തില്‍ ഉണ്ടായി. ഇപ്പോള്‍ ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ സിനിമയില്‍ സജീവമാകുകയാണ് നിഷാന്ത് സാഗര്‍. ജോക്കര്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ സംവിധായകന്‍ ലോഹിതദാസ് തനിക്ക് തന്ന ഉപദേശത്തെ കുറിച്ച് മനസ് തുറക്കുകയാണ് നിഷാന്ത്. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ലോഹിതദാസിനോടൊപ്പമുള്ള Read More…

Sports

ഏകദിനം കളിക്കാന്‍ അറിയാത്തവന്‍ എന്ന് വിളിച്ചവര്‍ എവിടെ? വിമര്‍ശകരുടെ വായടപ്പിച്ച് സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട്

തുടര്‍ച്ചയായി മൂന്ന് ഏകദിനത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഇയാളെ എന്തിന് ടീമിലെടുത്തു എന്ന് ചോദിച്ച വിമര്‍ശകരൊക്കെ ഇപ്പോള്‍ എവിടെയാണ്? ചോദ്യം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മദ്ധ്യനിരയുടെ നട്ടെല്ല് സൂര്യകുമാര്‍ യാദവാണ്. മൂന്ന് ഡക്കുകള്‍ക്ക് ശേഷം കിട്ടിയ ഏകദിനത്തില്‍ നഷ്ടമായ ആത്മവിശ്വാസം തിരിച്ചുപിടിച്ച സൂര്യ ഓസ്‌ട്രേലിയയ്‌ക്കെതിരേ രണ്ടാം ഏകദിനത്തില്‍ നടത്തിയത് വെടിക്കെട്ട്. സൂര്യകുമാര്‍ 37 പന്തില്‍ പുറത്താകാതെ നേടിയത് 72 റണ്‍സാണ്. ഐപിഎല്ലില്‍ മൂംബൈ ഇന്ത്യന്‍സില്‍ തന്റെ ടീമംഗം കൂടിയായ യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന്റെ പേടിസ്വപ്നമായി മാറിയ സൂര്യ ഗ്രീനിന്റെ Read More…

Hollywood

ഒരിക്കല്‍ മരിക്കാന്‍ തീരുമാനിച്ചു, കൊല്ലാന്‍ വാടക കൊലയാളിയെ സ്വയം ഏര്‍പ്പാടാക്കി; ആഞ്ജലീന ജോളിക്ക് പിന്നീട് സംഭവിച്ചത്

ഹോളിവുഡില്‍ തുടര്‍ച്ചയായി സിനിമകള്‍ നല്‍കിയ ഏറ്റവും വൈവിധ്യമാര്‍ന്ന നടിമാരില്‍ ഒരാളാണ് ആഞ്ജലീന ജോളി, എന്നാല്‍ ചെറുപ്പകാലത്ത് വിഷാദവും ഉത്കണ്ഠയും അനുഭവിച്ചിരുന്ന ആളായിരുന്നെന്നും അത് ഒരിക്കല്‍ ആത്മഹത്യാശ്രത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. ഹോളിവുഡിലെ ജോണ്‍ വോയിറ്റിന്റെ മകള്‍ ആയതിനാല്‍, കരിയറില്‍ മികച്ചത് ചെയ്യാന്‍ എപ്പോഴും ആഞ്ജലീന വളരെയധികം സമ്മര്‍ദ്ദം നേരിട്ടു. പതിനാറോ പതിനേഴോ വയസ്സുള്ളപ്പോള്‍ അവള്‍ ഹോളിവുഡിലേക്ക് ചുവടുവെക്കുകയും ഹാക്കേഴ്സ് പോലെയുള്ള സിനിമയില്‍ തകര്‍പ്പന്‍ വേഷവും ചെയ്തതോടെ പ്രേക്ഷകരില്‍ നിന്ന് വളരെയധികം അഭിനന്ദനവും ശ്രദ്ധയും നടിക്ക് കിട്ടി. എന്നാല്‍ Read More…

Movie News

പ്രേമം ഇറങ്ങിയപ്പോള്‍ ശബരീഷ് വര്‍മ്മയാണ് ഹരിശ്രീ അശോകന്റെ മകനെന്നാണ് പലരും കരുതിയിരുന്നത് : അര്‍ജുന്‍ അശോകന്‍

പ്രേമം സിനിമ ഇറങ്ങിയപ്പോള്‍ മുതല്‍ പലരും കരുതിയിരുന്നത് ശബരീഷ് വര്‍മ്മയാണ് ഹരിശ്രീ അശോകന്റെ മകനെന്നായിരുന്നുവെന്ന് പറയുകയാണ് അര്‍ജുന്‍ അശോകന്‍. തന്റെ പുതിയ ചിത്രമായ തീപ്പൊരി ബെന്നിയുടെ വിശേഷങ്ങള്‍ കൗമുദി മൂവിസിനോട് പങ്കുവെയ്ക്കുന്നതിനിടയിലാണ് ഈ ആശയക്കുഴപ്പം പലര്‍ക്കും ഉണ്ടായിരുന്ന രസകരമായ കഥ പറഞ്ഞത്. ” പ്രേമം ഇറങ്ങിയ സമയത്ത് ശബരീഷേട്ടന്‍ (ശബരീഷ് വര്‍മ്മ) അച്ഛന്റെ മകന്‍(ഹരിശ്രീ അശോകന്റെ) ആണെന്നുള്ള തരത്തില്‍ കുറേ പോസ്റ്റുകള്‍ വന്നിരുന്നു. ഇതേ പോലെ ഞാന്‍ സിനിമയില്‍ കയറിയിട്ടില്ല. ഞാന്‍ ഒരു ഫംങ്ഷന് പോയപ്പോള്‍ പ്രേമത്തില്‍ Read More…