സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആരാധകരുള്ള ഒരു ജ്യോത്സ്യനാണ് ഹരി പത്തനാപുരം. പരമ്പരാഗത രീതികളിൽ നിന്നും വ്യത്യസ്തമായി ജ്യോതിഷത്തിലെ കള്ളത്തരങ്ങളെയും ചൂഷണങ്ങളെയും തുറന്നെതിർക്കുന്ന ആളാണ് അദ്ദേഹം. ഇത്തരത്തിൽ ജ്യോതിഷത്തിന്റെ പേരിലുള്ള തെറ്റായ പ്രചാരണങ്ങൾക്കെതിരെ ഹരി പങ്കുവെച്ച പുതിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്.
‘പല പുരുഷന്മാരുമായി അവിഹിത ബന്ധമുള്ള സ്ത്രീകളുടെ നക്ഷത്രങ്ങൾ’ എന്ന തലക്കെട്ടിൽ മറ്റൊരു ജ്യോത്സ്യൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയെ കുറിച്ചാണ് ഹരി സംസാരിക്കുന്നത്. ഈ വീഡിയോ കണ്ടതിനു പിന്നാലെ, കടുത്ത സംശയരോഗിയായ ഭർത്താവ് കാരണം തന്റെ കുടുംബജീവിതം തകർച്ചയുടെ വക്കിലാണെന്ന് പറഞ്ഞ് ഒരു സ്ത്രീ തന്നോട് സഹായം അഭ്യർത്ഥിച്ചതായി ഹരി പത്തനാപുരം വെളിപ്പെടുത്തുന്നു. കൂടാതെ, ആ തെറ്റായ വീഡിയോ ചെയ്ത ജ്യോത്സ്യനെ ഹരി ഫോണിൽ വിളിച്ച് ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.
തനിക്ക് ലഭിച്ച സന്ദേശത്തെക്കുറിച്ച് ഹരി പറയുന്നത് ഇങ്ങനെയാണ്: “കഴിഞ്ഞ ദിവസം ഒരു സ്ത്രീ എനിക്ക് ആ വീഡിയോയുടെ ലിങ്ക് സന്ദേശമായി അയച്ചുതന്നു. ആ വീഡിയോ കാരണം തങ്ങളുടെ കുടുംബജീവിതം തകർന്നുവെന്നാണ് അവർ പറഞ്ഞത്. ഞാൻ ആ വീഡിയോ എടുത്തു നോക്കിയപ്പോൾ, മുഖം കാണിക്കാതെ വോയ്‌സ് ഓവർ മാത്രം നൽകി ഒരു ജ്യോത്സ്യൻ സംസാരിക്കുകയാണ്. വഴിവിട്ട ബന്ധങ്ങളുള്ള സ്ത്രീകളുടെ നക്ഷത്രങ്ങൾ ഇവയൊക്കെയാണെന്ന് പറഞ്ഞ് കുറേ നക്ഷത്രങ്ങളുടെ പേര് അയാൾ വിളിച്ചുപറയുന്നു. ഈ സ്ത്രീയുടെ ഭർത്താവ് നേരത്തെ തന്നെ സംശയരോഗമുള്ളയാളാണ്. അങ്ങനെയുള്ളപ്പോൾ ജ്യോതിഷത്തിന്റെ പേരിൽ ഇത്തരം വീഡിയോകൾ ചെയ്യുമ്പോൾ ആ കുടുംബങ്ങളിൽ എത്ര വലിയ പ്രശ്നങ്ങളുണ്ടാകും” ഹരി ചോദിക്കുന്നു.
ആ തെറ്റായ വീഡിയോ ചെയ്തയാളെ ഹരി പത്തനാപുരം ഫോണിൽ വിളിച്ച് സംസാരിച്ചതിന്റെ ഓഡിയോ റെക്കോർഡിങ്ങും അദ്ദേഹം തന്റെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം നക്ഷത്രങ്ങളിലുള്ള സ്ത്രീകൾ വഴിവിട്ട ബന്ധങ്ങൾക്ക് പോകുന്നവരാണെന്ന് പറയുമ്പോൾ, സംശയരോഗമുള്ളവർ ജീവിക്കുന്ന കുടുംബങ്ങളിൽ അത് വലിയ തകർച്ചയുണ്ടാക്കുമെന്നും മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കുന്ന കാര്യങ്ങൾ പറയാതിരിക്കുന്നതല്ലേ നല്ലതെന്നും ഹരി ഫോണിലൂടെ അയാളോട് ചോദിക്കുന്നുണ്ട്. ജ്യോതിഷത്തിന്റെ പേരിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് സാധാരണക്കാരുടെ പണം തട്ടിയെടുക്കുന്നവർക്കെതിരെ താൻ ഇനിയും പ്രതികരിക്കുമെന്നും ഹരി വീഡിയോയിലൂടെ വ്യക്തമാക്ക




