പച്ചയും മഞ്ഞയും നിറം കലരുന്ന മുളങ്കാടുകളുടെ കാഴ്ച വ്യത്യസ്തമായ കാഴ്ചകളിലൊ ന്നാണ്. ജപ്പാനിലെ ക്യോട്ടോ അരിഷിയാമയിലെ മനോഹരമായ അതിമനോഹരമായ കാഴ്ചകളില്‍ ഒന്ന് നിഗൂഢമായ മുളങ്കാടുകളിലൂടെയുള്ള പാതയാണ്. നഗരത്തിലെ ഒരു പ്രധാന ആകര്‍ഷണമായ ഇവിടെ ഏകദേശം 500 മീറ്റര്‍ നീളമുള്ള ഈ പാത കാല്‍നട യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കും സൗകര്യപ്രദമാണ്.
വെറുതെ നടക്കാന്‍ ഇറങ്ങിയാല്‍ പോലും ഫോട്ടോ എടുത്ത് ഒരു മണിക്കൂറിലധികം ചെലവഴിക്കാന്‍ ഇത് മതിയാകും. തെന്ര്യു-ജി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് നോനോ മിയ ഷ്രൈന് വരെയുള്ള ഈ പാതയിലൂടെ നടക്കുമ്പോള്‍, ഉയര്‍ന്നുവളരുന്ന മുളങ്കാടു കളുടെ പച്ചപ്പിനിടയില്‍ സ്വയം ലയിച്ചുപോകും. ഈ മുളങ്കാടിന്റെ സൗന്ദര്യം ക്യാമറ കളുമായി എത്തുന്ന സഞ്ചാരികളെ മാത്രമല്ല, ഈ മുളകള്‍ കൊണ്ട് കരകൗശല വസ്തു ക്കള്‍ ഉണ്ടാക്കുന്ന ക്യോട്ടോയിലെ മികച്ച കലാകാരന്മാരെയും ആകര്‍ഷിക്കുന്നു. കൊട്ട കള്‍, കോസ്റ്ററുകള്‍, ചോപ്സ്റ്റിക് റെസ്റ്റുകള്‍ എന്നിങ്ങനെയുളള വിവിധ ഉല്‍പ്പന്ന ങ്ങള് അരിഷിയാമയിലെ പ്രധാന തെരുവുകളില്‍ കാണുന്ന ചെറിയ കടകളില്‍ ലഭ്യമാണ്.
ഹാന്ക്യു അരിഷിയാമ സ്റ്റേഷന് സമീപം നിരവധി സൈക്കിള്‍ വാടകയ്ക്ക് നല്കുന്ന കടകളുണ്ട്. വഴിയില്‍ വെച്ച് സൈക്കിള്‍ വേണമെന്ന് തോന്നുകയാണെങ്കില്‍, കാടിനു ള്ളില്‍ തന്നെ ഒരു വാടക കടയുണ്ട്. യാത്ര കൂടുതല്‍ രസകരമാക്കാന്‍ ഒരു റിക്ഷാ യാത്രയും തിരഞ്ഞെടുക്കാം. തിരക്ക് ഒഴിവാക്കാന്‍ രാവിലെ വളരെ നേരത്തെയോ വൈകുന്നേരങ്ങളിലോ ഇവിടേക്ക് പോകാവുന്നതാണ്.
ക്യോട്ടോ സ്റ്റേഷനില്‍ നിന്ന് ഏകദേശം 15 മിനിറ്റ് ട്രെയിന്‍ യാത്ര ചെയ്ത്, മുളങ്കാടുക ളിലേക്ക് എത്താനാകും. ക്യോട്ടോ സ്റ്റേഷന് ബസ് ടെര്‍മിനലില്‍ നിന്ന് പുറപ്പെടുന്ന ക്യോട്ടോ സിറ്റി ബസ് 28-ല്‍ കയറി അരിഷിയാമ-തെന്ര്യുജി-മായി ബസ് സ്റ്റോപ്പില്‍ ഇറങ്ങിയാലും ഇവിടെയെത്താം. ബസ് യാത്രയ്ക്ക് വെറും 30 മിനിറ്റ് മാത്രം ചെലവഴിക്കേണ്ട കാര്യമേയുള്ളു.




