മലയാളസിനിമയിലെ യുവ വസന്തത്തില്‍ ഒന്നാമതുണ്ട് ബേസില്‍ തോമസ്. സംവിധായകനായും നടനായും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ബേസില്‍ തെലുങ്ക് സൂപ്പര്‍താരം അല്ലുഅര്‍ജ്ജുനുമായി സഹകരിക്കുമെന്ന് റിപ്പോര്‍ട്ട്. അറ്റ്‌ലീയുടെ സിനിമ ഉള്‍പ്പെടെയുള്ള നിരവധി പ്രോജക്റ്റുകളുമായി പുഷ്പ താരം അല്ലു അര്‍ജുന്‍ വന്‍ തിരക്കിലായിരിക്കെയാണ് ഐക്കണ്‍ താരങ്ങള്‍ സഹകരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ബേസില്‍ ജോസഫിനൊപ്പം അല്ലു അര്‍ജുന്‍ പുതിയ സിനിമയില്‍ ഒപ്പുവെച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഗീത ആര്‍ട്‌സ് പ്രൊജക്റ്റ് നിര്‍മ്മിക്കുമെന്നും പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍, ഇക്കാര്യത്തില്‍ ഇരുവരും ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. മിന്നല്‍ മുരളിയിലൂടെയും ഗോദയിലൂടെയും അറിയപ്പെടുന്ന ബേസില്‍ പടയോട്ടം, ജോജി, ഡിയര്‍ ഫ്രണ്ട്, മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്, ഫാലിമി, സൂക്ഷമദര്‍ശിനി, പ്രാവിന്‍കൂട് ഷാപ്പ്, പൊന്‍മാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനേതാവായി തിളങ്ങുകയും ചെയ്തിട്ടുണ്ട്.
മറുവശത്ത് പുഷ്പ ഒന്നും രണ്ടും ഭാഗങ്ങള്‍ ഉള്‍പ്പെടെ ബോക്‌സോഫീസുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയണ് അല്ലു അര്‍ജുന്‍. പുഷ്പ 2 ന്റെ വിജയത്തിന് പിന്നാലെ ആറ്റ്‌ലിയുമായി ഒരു സയന്‍സ് ഫിക്ഷന്‍ പ്രോജക്റ്റിനായി അദ്ദേഹം തയ്യാറാകുകയാണ്.




