Crime

ADMAവില്പന; അക്ഷരം പഠിപ്പിക്കേണ്ട അധ്യാപികമാര്‍ അറസ്റ്റില്‍, ലക്ഷങ്ങളുടെ ട്രാന്‍സാക്ഷന്‍, ലഹരിമാഫിയയുടെ തലപ്പത്ത്!

കോഴിക്കോട്: എംഡിഎംഎ വിൽപ്പനയ്ക്കിറങ്ങിയ രണ്ട് അധ്യാപികമാർ പൊലീസിന്റെ പിടിയിലായി. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററും കൂരാച്ചുണ്ട് കാപ്പുമുക്ക് സ്വദേശിയുമായ കാവ്യ, താൽക്കാലിക കായിക അധ്യാപികയായ മരുതോങ്കര സ്വദേശി കെ.സി. കീർത്തന എന്നിവരാണ് വടകര പൊലീസിന്റെ വലയിലായത്.

ലഹരി ഇടപാടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നതെന്ന് വ്യക്തമായതോടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അക്ഷരവെളിച്ചം പകർന്നു നൽകി കുട്ടികളെ സന്മാർഗത്തിലേക്ക് നയിക്കേണ്ട അധ്യാപികമാർ തന്നെ ലഹരി സംഘത്തിന്റെ അമരക്കാരായി മാറിയതിന്റെ ഞെട്ടലിലാണ് പ്രദേശം.

പേരാമ്പ്ര ബിആർസിയിലെ താൽക്കാലിക കായിക അധ്യാപികയായ കീർത്തനയെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബിആർസിയിലെ മറ്റൊരു അധ്യാപികയായ കാവ്യയെ പൊലീസ് പിടികൂടുന്നത്. ഇവരുടെ അക്കൗണ്ടുകൾ വഴി ലഹരിക്കായി ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് തെളിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കാവ്യയും കീർത്തനയും ഉൾപ്പെടുന്ന വലിയൊരു സംഘമാണ് ജില്ലയിലെ ലഹരി വ്യാപാരാ കണ്ണികളെ നിയന്ത്രിച്ചിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ലഹരി ആവശ്യപ്പെടുന്നവർ ഇരുവരുടെയും അക്കൗണ്ടുകളിലേക്ക് പണമയക്കും. പണം ലഭിച്ചതായി ഉറപ്പാക്കിയ ശേഷം ഇവർ നൽകുന്ന നിർദേശാനുസരണം സംഘാംഗങ്ങൾ ആവശ്യക്കാർക്ക് എംഡിഎംഎ എത്തിച്ചു നൽകുന്നതായിരുന്നു ഇവരുടെ പ്രവർത്തനരീതി. പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ആളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

ഇതിനിടെ എം.ഡി.എം.എ. കേസില്‍ പ്രതിയായി റിമാന്‍ഡിലായ അധ്യാപികയെ പിരിച്ചുവിടാന്‍ നിര്‍ദേശം. പേരാമ്പ്ര ബി.ആര്‍.സി.യില്‍ കരാര്‍ അടിസ്‌ഥാനത്തില്‍ ജോലി ചെയ്യുന്ന സ്‌പെഷലിസ്‌റ്റ് അധ്യാപികയായ കെ.സി. കീര്‍ത്തന(പി.ഇ.ടി)യെയാണ്‌ പിരിച്ചുവിടുന്നത്‌.
സമഗ്രശിക്ഷാ കേരളയില്‍നിന്ന്‌ അടിയന്തരമായി പിരിച്ചുവിട്ട്‌, സംസ്‌ഥാന കാര്യാലയത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ സ്‌റ്റേറ്റ്‌ പ്രോജക്‌ട് ഡയറക്‌ടര്‍ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *