രാസലഹരിക്കേസിൽ പിടികൂടി സീൽ ചെയ്‌ത് സ്‌റ്റേഷനിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എം.ഡി.എം.എ കവറോടെ മോഷ്ടിച്ച കേസില്‍ എറണാകുളം സെൻട്രൽ സ്‌റ്റേഷനിലെ എസ്.ഐ അനസ് എസ്.തൗഫിഖ് അറസ്റ്റിലായി. സർക്കാർ ജീവനക്കാരൻ മോഷണം നടത്തി, തെളിവു നശിപ്പിച്ചു, ലഹരി കൈവശം വച്ചു തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ എസ്.ഐയെ സസ്പെൻഡ് ചെയ്തിരുന്നു. വിവിധ കേസുകളിൽ പിടികൂടുന്ന രാസലഹരി കോടതിയിൽ ഹാജരാക്കി ലാബിലേക്കുള്ള സാംപിൾ ശേഖരിച്ച ശേഷം സെൻട്രൽ സ്റ്റേഷനിലെ ലോക്കറിലാണ് സൂക്ഷിക്കുന്നത്. ഇത് നശിപ്പിക്കാനായി Read More…
Tag: MDMA
“നീ എന്റെ ജീവിതം നശിപ്പിച്ചു”; MDMA കേസ് പ്രതി കീർത്തനയെ ലിവിങ് പാർട്ണര്‍ കുത്തി, പരുക്ക് ഗുരുതരം
മൂന്ന് അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ കീർത്തനയ്ക്ക് പൊലീസ് സ്റ്റേഷനു മുന്നിൽവെച്ച് കുത്തേറ്റു. ജാമ്യവ്യവസ്ഥയുടെ ഭാഗമായി ശനിയാഴ്ച രാവിലെ പത്തുമണിയോടെ വടകര പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴാണ് പങ്കാളിയായ ജിനീഷ് ഇവരെ ആക്രമിച്ചത്. “നീ എന്റെ ജീവിതം നശിപ്പിച്ചു” എന്ന് പറഞ്ഞ് പാഞ്ഞടുത്ത ജിനീഷ് കീർത്തനയുടെ കഴുത്തിനും കാലിനും കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. കഴുത്തിലടക്കം നാലിടത്ത് കുത്തേറ്റ കീർത്തനയെ ഉടൻതന്നെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് Read More…
‘ഞാൻ ഒരമ്മയും അധ്യാപികയുമാണ്; ബാങ്ക് അക്കൗണ്ട് മൈനസ്’; ചോദ്യംചെയ്യലിന് കൊണ്ടുപോകുന്നതിനിടെ കീർത്തന
വടകര: എം.ഡി.എം.എ. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ അധ്യാപിക കീര്‍ത്തനയെ വടകര എന്‍.ഡി.പി.എസ്. കോടതി പോലീസ് കസ്‌റ്റഡിയില്‍ വിട്ടു. ഇന്നു വൈകിട്ട് അഞ്ചുവരെയാണു പോലീസ് കസ്‌റ്റഡിയില്‍ വിട്ടത്. കോടതിയില്‍നിന്നു പുറത്തിറങ്ങിയ കീര്‍ത്തന, താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ചു. ‘ഞാനൊരു അധ്യാപികയാണ്. ഒരു മകന്റെ അമ്മയാണ്. ഞാന്‍ ഒരു തെറ്റും ചെയ്‌തിട്ടില്ല. ഈ കേസിലോ ലഹരി ഇടപാടിലോ എനിക്ക് യാതൊരു ബന്ധവുമില്ല. കൊയിലാണ്ടിയിലെ കനറ ബാങ്കിലെയും ഗ്രാമീണ ബാങ്കിലെയും എന്റെ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റുകള്‍ പരിശോധിച്ചാല്‍ സത്യം മനസിലാകും. എംഡിഎംഎ ഇടപാടുമായി Read More…
മെൻസ്ട്രൽ കപ്പിൽ MDMA നിറച്ച് സ്വകാര്യ ഭാഗത്ത് ഒളിപ്പിക്കും ! യുവതിയും സുഹൃത്തും ഒടുവിൽ കുടുങ്ങി, ഞെട്ടിച്ച് ലഹരിക്കടത്ത് തന്ത്രം
കൊച്ചി ∙ മെൻസ്ട്രൽ കപ്പിനുള്ളിൽ വിദഗ്ധമായി രാസലഹരി ഒളിപ്പിച്ച് കടത്തിയ സംഘത്തെ എക്സൈസ് പിടികൂടി. ആലപ്പുഴ തൃക്കുന്നപ്പുഴ വില്ലേജ് കൊട്ടേമുറി ദേശം പാണ്ടികശാലയിൽ മുഹമ്മദ് ഷാഫി (29), ആലപ്പുഴ സ്വദേശി സരിത (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 94.032 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു. എറണാകുളം സൗത്ത് ഭാഗത്തുള്ള ലോഡ്ജിൽനിന്ന് 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെയാണ് എക്സൈസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിൽനിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ വാങ്ങി എറണാകുളത്തെയും ആലപ്പുഴയിലെയും Read More…
കീര്‍ത്തന, കാവ്യ, നീഷ്‌മ… 3 അധ്യാപികമാരും MDMA ഉപയോഗിക്കുന്നവര്‍, ഡെലിവറി ബോയിയുടെ അക്കൗണ്ടില്‍ ഒരു കോടിയുടെ ഇടപാട്
വടകരയിൽ എം.ഡി.എം.എ. സാമ്പത്തിക ഇടപാട് കേസിൽ പേരാമ്പ്ര ബി.ആർ.സിയിലെ കൂടുതൽ അധ്യാപികമാർ ഉൾപ്പെടെയുള്ളവർ പിടിയിലായി. കുട്ടോത്ത് സ്വദേശി നീഷ്മ (30) അറസ്റ്റിലായതോടെ കേസിൽ കുടുങ്ങിയ അധ്യാപികമാരുടെ എണ്ണം മൂന്നായി. നേരത്തെ പിടിയിലായ അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വടകര റൂറൽ എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം നീഷ്മയെ പിടികൂടിയത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന വിവരത്തെത്തുടർന്ന് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. നീഷ്മ നൽകിയ വിവരത്തെ തുടർന്ന് ഇരിട്ടി കൂട്ടുപുഴ സ്വദേശിയും ഡെലിവറി ബോയുമായ Read More…
ലഹരിക്കെതിരെ വിദ്യാർഥികളെവച്ച് കീർത്തനയുടെ സൂംബ; ഡാൻസിനിടെ പോക്കറ്റിൽനിന്ന് തെറിച്ചുവീണത് സിഗരറ്റ് ! യാത്രകളേറെയും ബെംഗളൂരുവിലേയ്ക്ക്
കോഴിക്കോട്: ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളിൽ സജീവമായിരുന്ന അധ്യാപികയായ കീർത്തന പേരാമ്പ്രയിൽ ലഹരിയിടപാട് കേസിൽ അറസ്റ്റിലായത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. സ്കൂളില്‍ സൂംബ ഡാൻസ് പരിശീലകയായിരുന്ന ഇവർ ലഹരിക്കടത്തിൽ പിടിയിലായത് വിശ്വസിക്കാനാകുന്നില്ലെന്ന് പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ യൂസഫ് കെ.കെ പ്രതികരിച്ചു. പിടിയിലായ രണ്ടുപേരും എപ്പോഴും ഒരുമിച്ചാണ് ഉണ്ടായിരുന്നതെന്നും കുടുംബകാര്യങ്ങൾ പങ്കുവെച്ചുള്ള സൗഹൃദമായിരിക്കും ഇതെന്നാണ് കരുതപ്പെട്ടിരുന്നതെന്നും പേരാമ്പ്ര ബിആർസിയിലെ ഷാജിമ ടീച്ചർ പറഞ്ഞു. കായിക വിഷയങ്ങളിൽ ഏറെ അവഗാഹമുണ്ടായിരുന്ന കീർത്തനയ്ക്ക് താൽക്കാലിക ജോലിയായതിനാൽ ശമ്പളം കുറവായിരുന്നെന്നും, അതിനാൽ മറ്റ് ബിസിനസുകളിലേക്ക് Read More…
ആഴചയില്‍ 3ദിവസം ജോലി, ആഡംബര കാറ് വാങ്ങി കാവ്യ; അധ്യാപനത്തിന്റെ മറവിൽ കൂട്ടുകാരികളുടെ ലഹരിക്കച്ചവടം !
കോഴിക്കോട് ബി.ആർ.സി.ക്ക് കീഴിൽ വർഷങ്ങളായി താൽക്കാലിക ജോലി ചെയ്തിരുന്ന കീർത്തന, അധ്യാപികയെന്ന പദവി മറയാക്കിയാണ് ലഹരിവിൽപന നടത്തിയിരുന്നത്. വടകരയിൽനിന്ന് എം.ഡി.എം.എ.യുമായി പിടികൂടിയ റിസ്വാൻ എന്നയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കീർത്തനയെക്കുറിച്ച് സൂചന ലഭിച്ചത്. കീർത്തനയുടെ അക്കൗണ്ട് വഴിയായിരുന്നു പണമിടപാടുകൾ. തുടന്ന് ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂരാച്ചുണ്ട് സ്വദേശിനിയും സുഹൃത്തുമായ കാവ്യയെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പേരാമ്പ്ര ബി.ആർ.സി.ക്ക് കീഴിലെ താൽക്കാലിക കായിക അധ്യാപികയായ കീർത്തന, വിവിധ സ്കൂളുകളിൽ കുട്ടികളെ പരിശീലിപ്പിക്കുന്നതിനിടയിലാണ് ലഹരിവിൽപന നടത്തിയത്. എം.എ. Read More…
ADMAവില്പന; അക്ഷരം പഠിപ്പിക്കേണ്ട അധ്യാപികമാര്‍ അറസ്റ്റില്‍, ലക്ഷങ്ങളുടെ ട്രാന്‍സാക്ഷന്‍, ലഹരിമാഫിയയുടെ തലപ്പത്ത്!
കോഴിക്കോട്: എംഡിഎംഎ വിൽപ്പനയ്ക്കിറങ്ങിയ രണ്ട് അധ്യാപികമാർ പൊലീസിന്റെ പിടിയിലായി. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററും കൂരാച്ചുണ്ട് കാപ്പുമുക്ക് സ്വദേശിയുമായ കാവ്യ, താൽക്കാലിക കായിക അധ്യാപികയായ മരുതോങ്കര സ്വദേശി കെ.സി. കീർത്തന എന്നിവരാണ് വടകര പൊലീസിന്റെ വലയിലായത്. ലഹരി ഇടപാടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നതെന്ന് വ്യക്തമായതോടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അക്ഷരവെളിച്ചം പകർന്നു നൽകി കുട്ടികളെ സന്മാർഗത്തിലേക്ക് നയിക്കേണ്ട അധ്യാപികമാർ തന്നെ ലഹരി സംഘത്തിന്റെ അമരക്കാരായി മാറിയതിന്റെ ഞെട്ടലിലാണ് പ്രദേശം. Read More…
സ്‌ത്രീകളടക്കമുള്ള യുവാക്കള്‍ നിരന്തരം വീട്ടില്‍; MDMAയുമായി ബ്യൂട്ടീഷ്യനായ യുവതിയടക്കം മൂന്നുപേര്‍ അറസ്‌റ്റില്‍
ഹരിപ്പാട്: പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി ജില്ലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വിതരണത്തിനെത്തിച്ച എം. ഡി.എം.എ പിടികൂടി. ബ്യൂട്ടീഷ്യനായ യുവതിയടക്കം മൂന്നുപേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.കരീലക്കുളങ്ങര, തൃക്കുന്നപ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നായി 14.25 ഗ്രാം എം.ഡി.എം.എയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പൊലീസും ചേര്‍ന്ന് പിടിച്ചെടുത്തത്. മുട്ടം ചേപ്പാട് കണ്ടത്തില്‍ പറമ്പില്‍ നൗഫിയ(30), പാനൂര്‍, പല്ലന പുതുവന ലക്ഷം വീട്ടില്‍ സാജിദ് (25) , സ്വകാര്യ ബസിലെ ജീവനക്കാരന്‍ ആറാട്ടുപുഴ മംഗലം ഇടവീട്ടില്‍ കാശിനാഥന്‍ (19) എന്നിവരാണ് പിടിയിലായത്. Read More…







