Crime

ADMAവില്പന; അക്ഷരം പഠിപ്പിക്കേണ്ട അധ്യാപികമാര്‍ അറസ്റ്റില്‍, ലക്ഷങ്ങളുടെ ട്രാന്‍സാക്ഷന്‍, ലഹരിമാഫിയയുടെ തലപ്പത്ത്!

കോഴിക്കോട്: എംഡിഎംഎ വിൽപ്പനയ്ക്കിറങ്ങിയ രണ്ട് അധ്യാപികമാർ പൊലീസിന്റെ പിടിയിലായി. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററും കൂരാച്ചുണ്ട് കാപ്പുമുക്ക് സ്വദേശിയുമായ കാവ്യ, താൽക്കാലിക കായിക അധ്യാപികയായ മരുതോങ്കര സ്വദേശി കെ.സി. കീർത്തന എന്നിവരാണ് വടകര പൊലീസിന്റെ വലയിലായത്. ലഹരി ഇടപാടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നതെന്ന് വ്യക്തമായതോടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അക്ഷരവെളിച്ചം പകർന്നു നൽകി കുട്ടികളെ സന്മാർഗത്തിലേക്ക് നയിക്കേണ്ട അധ്യാപികമാർ തന്നെ ലഹരി സംഘത്തിന്റെ അമരക്കാരായി മാറിയതിന്റെ ഞെട്ടലിലാണ് പ്രദേശം. Read More…

Crime

കൊച്ചിയിൽ എംഡിഎംഎയുമായി ടി.ടി.ഇ പിടിയില്‍; നഗരത്തിലെ പ്രധാന ലഹരി വിതരണക്കാരന്‍

എറണാകുളം ബോള്‍ഗാട്ടിക്ക്‌ സമീപത്തുനിന്നു രാസലഹരിയായ എം.ഡി.എം.എയുമായി ടി.ടി.ഇ പിടിയില്‍. ഇടപ്പള്ളി, ചങ്ങമ്പുഴ റോഡ്‌ എളവുങ്കല്‍ വീട്ടില്‍ അഖില്‍ ജോസഫി(35)നെയാണു നാര്‍ക്കോട്ടിക്‌ സെല്‍ അസി. കമ്മിഷണര്‍ കെ.എ അബ്‌ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാന്‍സാഫ്‌ ടീം പിടികൂടിയത്‌. 2.63 ഗ്രാം എം.ഡി.എം.എയും 3.76 ഗ്രാം ഹാഷിഷ്‌ ഓയിലും പ്രതിയില്‍നിന്നും പിടിച്ചെടുത്തു. പതിവായി ലഹരി ഉപയോഗിച്ചിരുന്ന പ്രതി കൊച്ചി സിറ്റി ഡാന്‍സാഫ്‌ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. കൊച്ചിയിലെ പ്രധാന ലഹരി വിതരണക്കാരന്‍ കൂടിയായ അഖിലിനു പിതാവ്‌ മരിച്ചതിനെ തുടര്‍ന്നാണ്‌ ടി.ടി.ഇ-യുടെ Read More…