സുന്ദരിയും ഗായികയുമായ സെലീനാഗോമസ് സാമൂഹ്യമാധ്യമങ്ങളിലെയും തിളക്കമുള്ള ആളുകളില്‍ ഒരാളാണ്. ഇന്‍സ്റ്റാഗ്രാമില്‍ 400 ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് ഗോമസിനെ പിന്തുടരുന്നത്. തന്റെ ജീവിതത്തെക്കുറിച്ച് ആരാധകരെ ആരാധകരുമായി അപൂര്വ്വഗായിക സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് സംവദിക്കുകയും പ്രതികരിക്കുകയുമൊക്കെ ചെയ്യുന്നത്.
എന്നാല്‍ കുറച്ച് ദിവസമായി താരം ഓഫ്ലൈനിലായിരുന്നു. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറച്ചു ദിവസമായി ഉണ്ടായ തന്റെ അഭാവത്തെക്കുറിച്ചും എന്തിനാണ് താന്‍ ഇടവേള എടുക്കുന്നതെന്നും ഒരു പുതിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ താരം കുറിച്ചു. ലോകത്ത് നടക്കുന്ന ഭീകരത, വിദ്വേഷം, അക്രമം എന്നിവ കാരണം താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് താന്‍ ഒരു ഇടവേള എടുക്കുകയാണെന്നാണ് താരം പറഞ്ഞത്. അതേസമയം പാട്ടുകാരിയും നടിയുമായ സെലീന ഇസ്രായേല്‍-ഹമാസ് യുദ്ധത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചില്ല.
അതേസമയം ഹമാസ് ഭീകരാക്രമണത്തെയും ഗാസയിലെ നാശത്തെയും കുറിച്ചുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉപേക്ഷിക്കാനുള്ള താരത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചതായി വ്യക്തമാണ്.
”ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുന്നു, കാരണം ലോകത്ത് നടക്കുന്ന എല്ലാ ഭീകരത, വിദ്വേഷം, അക്രമം എന്നിവ കാണുമ്പോള്‍ എന്റെ ഹൃദയം തകരുന്നു. ആളുകള്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് അല്ലെങ്കില്‍ വിദ്വേഷത്തിന്റെ ഏതെങ്കിലും പ്രവൃത്തി കാണുന്നത് ഭയാനകമാണ്. അത് ഏത് ഗ്രൂപ്പിന് നേരെയോ ഏത് ആളുകള്‍ക്ക് നേരെയോ ആയാലും. കുട്ടികളും സ്ത്രീകളും സുരക്ഷിതമായിരിക്കാന്‍ അക്രമം അവസാനിപ്പിക്കുക തന്നെയാണ് ചെയ്യേണ്ടത്.” നടി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പറയുന്നു.
”എന്റെ വാക്കുകള്‍ എല്ലാവര്ക്കും മതിയാകില്ലെങ്കില്‍ ക്ഷമിക്കണം. പക്ഷേ നിരപരാധികളെ ഉപദ്രവിക്കുന്നത് നോക്കി നില്ക്കാന് എനിക്ക് കഴിയില്ല. അതാണ് എന്നെ അലട്ടുന്നത്. അതെന്നെ രോഗിയാക്കിക്കൊണ്ടിരിക്കുന്നു. ” നടി കൂട്ടിച്ചേര്‍ത്തു. സെലീന ഗോമസിന് ഇത് തിരക്കേറിയ വര്‍ഷമായിരുന്നു. ഗോമസ് തന്റെ മൂന്നാമത്തെ ആല്‍ബം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്, കൂടാതെ ഈ വര്‍ഷം ഓഗസ്റ്റില്‍ പുറത്തിറക്കിയ സിംഗിള്‍ സൂണ്‍ വന്‍ ഹിറ്റായിയിരുന്നു. തന്റെ സൗന്ദര്യ ബ്രാന്‍ഡും സുന്ദരിക്ക് പണം കൊണ്ടുവരുന്നുണ്ട്. ഇതുകൂടാതെ, മെറില്‍ സ്ട്രീപ്പിനൊപ്പം ഈ വര്‍ഷം സംപ്രേഷണം ചെയ്ത ഒണ്‍ലി മര്ഡേഴ്സ് ഇന്‍ ദ ബില്‍ഡിംഗ് സീസണ് 3 ലും അവര്‍ കാണപ്പെട്ടു.