Featured Oddly News

ഈ പണം കിട്ടില്ല, പകരം മുടി വെട്ടാം! എടിഎം കൗണ്ടറിനുള്ളിൽ ബാർബർ ഷോപ്പ്, വീഡിയോ വൈറൽ!

പട്നയിലെ ദാനാപ്പൂരിലുള്ള ഒരു പഴയ എസ്ബിഐ എടിഎം ഹെയർ സലൂണായി മാറിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പുറമെ നിന്ന് നോക്കിയാൽ സാധാരണ ഒരു ബാങ്ക് എടിഎം ആണെന്നേ തോന്നിക്കൂ. എന്നാൽ അകത്തേക്ക് കയറുന്നവർ കാണുന്നത് പണം നൽകുന്ന മെഷീന് പകരം മുടി വെട്ടുന്ന ബാർബർമാരെയാണ്. ഈ കാഴ്ച കണ്ട് ആളുകൾ അമ്പരപ്പിലും അതേസമയം ചിരിയിലുമാണ്.

നേരത്തെ എസ്ബിഐ എടിഎമ്മായി പ്രവർത്തിച്ചിരുന്ന ഈ മുറി പിന്നീട് പ്രവർത്തനം നിർത്തിയതിനെ തുടർന്ന് വാടകയ്ക്ക് നൽകുകയായിരുന്നു. പുതിയ ഉടമ അവിടെ സലൂൺ തുടങ്ങിയെങ്കിലും പുറത്തെ എസ്ബിഐ ബോർഡോ എടിഎമ്മിന്റെ മറ്റ് ലക്ഷണങ്ങളോ മാറ്റിയിരുന്നില്ല. ഇതാണ് വഴിയാത്രക്കാരെ ആശയക്കുപ്പത്തിലാക്കിയത്.

വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളുമായി നിരവധി പേർ രംഗത്തെത്തി. “അടിയന്തരമായി പണം എടുക്കാൻ കയറുന്ന ഒരാളുടെ അവസ്ഥ ആലോചിച്ചു നോക്കൂ” എന്നായിരുന്നു ഒരാളുടെ കമന്റ്. “ഇന്ത്യ തുടക്കക്കാർക്കുള്ളതല്ല” എന്നും “പട്ന എന്നും വ്യത്യസ്തമാണ്” എന്നും പറഞ്ഞ് പലരും ഈ വിചിത്രമായ മാറ്റത്തെ പരിഹസിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *