Featured Sports

കോഹ്‌ലി രണ്ടാമൻ! ഏകദിനത്തിലെ റൺവേട്ടയിൽ സംഗക്കാരയെ മറികടന്നു; ആദ്യ രണ്ട് സ്ഥാനത്തും ഇന്ത്യക്കാർ

വിരാട്‌ കോഹ്‌ലി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുക്കുന്നവരില്‍ രണ്ടാമനായി. 14,255 റണ്ണുമായി കോഹ്‌ലി കുമാര്‍ സംഗക്കാരയെയാണു (14,234) മറികടന്നത്‌. മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ (18,426) മാത്രമാണു കോഹ്‌ലിക്കു മുന്നില്‍.

ഓസീസിനെതിരായ ആദ്യ രണ്ടു മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായതിന്റെ നിരാശ സിഡ്നിയിൽ കോഹ്‌ലി തീർത്തു. 81 പന്തിൽ ഏഴു ഫോറടക്കം 74 റൺസുമായി താരം പുറത്താകാതെ നിന്നു. ഇതോടെ 305 മത്സരങ്ങളിൽനിന്ന് താരത്തിന് 14,243 റൺസായി. 404 മത്സരങ്ങളിൽനിന്ന് സംഗക്കാര നേടിയ 14,234 റൺസെന്ന റെക്കോഡാണ് കോഹ്‌ലി മറികടന്നത്. ഒന്നാമതുള്ള സചിൻ 463 മത്സരങ്ങളിൽനിന്ന് 18,426 റൺസാണ് നേടിയത്. റിക്കി പോണ്ടിങ്ങാണ് (375 മത്സരങ്ങളിൽ 13,704 റൺസ്) നാലാമത്.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ കോഹ്‌ലിയുടെ പേരിലാണ്, 51 സെഞ്ച്വറികൾ. 2023 ഏകദിന ലോകകപ്പിലാണ് സചിന്റെ 49 ഏകദിന സെഞ്ച്വറികളെന്ന റെക്കോഡ് കോഹ്‌ലി മറികടന്നത്. ഏകദിനത്തിൽ 75 അർധ സെഞ്ച്വറികളും കോഹ്‌ലിയുടെ പേരിലുണ്ട്. വൈറ്റ് ബാൾ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോഡ് കോഹ്‌ലിക്കാണ്. ട്വന്‍റി20 ക്രിക്കറ്റിലെ 4188 റൺസ് കൂടി കൂട്ടിയാൽ സചിനെ മറികടക്കും (18,437 റൺസ്). ഒരു ട്വന്‍റി20 അന്താരാഷ്ട്ര മത്സരം മാത്രം കളിച്ചിട്ടുള്ള സചിൻ 10 റൺസാണ് നേടിയത്.