Featured Oddly News

‘ഒരു മലമ്പാമ്പിനെ ഓർഡർ ചെയ്താലോ? ബ്ലിങ്കിറ്റ് പാമ്പ് ഡെലിവറി തുടങ്ങിയോ?’ മുംബൈയിൽ നിന്നൊരു കൗതുകവീഡിയോ!

പകൽവെളിച്ചത്തിൽ, റോഡിന് നടുവിൽ നിന്നൊരു നീളമുള്ള പാമ്പിനെ പിടിച്ച് തന്റെ ഡെലിവറി ബാഗിനുള്ളിലാക്കുന്ന ബ്ലിങ്കിറ്റ് (Blinkit) ജീവനക്കാരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. @gharkekalesh എന്ന എക്സ് (X) അക്കൗണ്ടിലൂടെ പങ്കുവെക്കപ്പെട്ട മുംബൈയിൽ നിന്നുള്ള വീഡിയോയിൽ, മഞ്ഞ നിറത്തിലുള്ള ബ്ലിങ്കിറ്റ് ടിഷർട്ട് ധരിച്ച ഡെലിവറി ബോയ് യാതൊരു പരിഭ്രമവുമില്ലാതെ ശാന്തനായി പാമ്പിന്റെ വാലിൽ പിടിച്ച് തന്റെ ബാഗിലേക്ക് നേരിട്ട് മാറ്റുന്നത് കാണാം.

ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രതികരണങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഒരു ഉപയോക്താവ് കുറിച്ചത് ഇങ്ങനെയായിരുന്നു, “മുംബൈ നമ്മളെ ഒരിക്കലും നിരാശപ്പെടുത്തില്ല, ബ്ലിങ്കിറ്റ് ഇപ്പോൾ ഔദ്യോഗികമായി പാമ്പ് ഡെലിവറിയും തുടങ്ങിയിരിക്കുന്നു. ഞാനും ഒരു മലമ്പാമ്പിനെ ഓർഡർ ചെയ്താലോ എന്ന് ആലോചിക്കുകയാണ്, എങ്കിൽ ആദ്യമായി എനിക്കതിനെ നേരിട്ട് കാണാമല്ലോ…”