Movie News

ജവാനില്‍ ഞെട്ടിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍; ഹോളിവുഡില്‍ നിന്നുപോലും വിളിവന്നെന്ന് ആറ്റ്‌ലിയുടെ പ്രതികരണം

ബോളിവുഡ് പ്രവേശനം ഗംഭീരമാക്കിയതിന്റെ സന്തോഷത്തിലാണ് ഹിറ്റ് സംവിധായകന്‍ ആറ്റ്‌ലി. തുടര്‍ച്ചയായി അഞ്ചാമത്തെ സിനിമയാണ് ‘ജവാനി’ ലൂടെ ആറ്റ്‌ലി സൂപ്പര്‍ഹിറ്റാക്കിയത്. സിനിമയുടെ വിജയം ആസ്വദിക്കുന്നതിനിടയില്‍ ഹോളിവുഡ് സംവിധായകരെയും സാങ്കേതിക വിദഗ്ധരെയും ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച സീന്‍ ഏതാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. സിനിമ കണ്ട് ഹോളിവുഡിലുള്ളവര്‍ തന്നെ അമ്പരന്നെന്നും അവിടെ നിന്നും തനിക്ക് കോള്‍ വന്നെന്നും സംവിധായകന്‍ പറഞ്ഞു.

അദ്ദേഹം പറഞ്ഞു. ”ഞങ്ങളുടെ സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ ഹോളിവുഡില്‍ നിന്നുള്ളവരാണ്. ആക്ഷന്‍ ഡയറക്ടര്‍ സ്പിറോ റസാതോസ് ഈ സിനിമയ്ക്ക് പിന്നിലുണ്ടായിരുന്നു. അതിനാല്‍, സ്പിറോയും ഹോളിവുഡിലെ മറ്റ് ചില സംവിധായകരും സാങ്കേതിക വിദഗ്ധരുമെല്ലാം ഒരുമിച്ച് ജവാന്റെ പ്രദര്‍ശനത്തിന് ഉണ്ടായിരുന്നു. താന്‍ ഇതില്‍ ആക്ഷന്‍ ചെയ്തിട്ടുള്ളതായി സ്പിറോ അവരോട് പറഞ്ഞിരുന്നു. അപ്പോള്‍, ഷാരൂഖ് തീയില്‍പെടുന്ന ആരാണ് ചെയ്തതെന്ന് അവര്‍ ചോദിച്ചു. ”ഇതിന് അത് സംവിധായകന്റെ കാഴ്ചപ്പാടായിരുന്നു. അദ്ദേഹമാണ് അത് ചെയ്തതെന്നും സ്പീറോ മറുപടി നല്‍കി. അവര്‍ നമ്പര്‍ തപ്പിയെടുത്ത് എന്നെ വിളിച്ചു. ഹോളിവുഡില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കാന്‍ പറഞ്ഞു. ഇത് പ്രാദേശിക ടേസ്റ്റില്‍ ചെയ്ത ഒരു സൂപ്പര്‍ഹീറോയിക് രംഗമായിരുന്നു അത്. അതിന് ഒരു അടിസ്ഥാന താളമുണ്ട്. ഈ ആശയം നമ്മള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കൂ എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ഇത് ആഗോളതലത്തില്‍ പ്രവര്‍ത്തിച്ചു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ അറ്റ്ലി വെളിപ്പെടുത്തി.

ഷാരൂഖ് ഖാന്‍ രണ്ട് വേഷങ്ങളില്‍ അഭിനയിച്ച ‘ജവാന്‍’ ആഗോളതലത്തില്‍ ബോക്സ് ഓഫീസില്‍ ചിത്രം 1000 കോടിയിലേക്ക് കുതിക്കുകയാണ്. ജവാന്‍ എന്ന ചിത്രത്തിലൂടെയാണ് അറ്റ്ലി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഷാരൂഖ് ഖാന്‍ നായകനായ ചിത്രം സെപ്തംബര്‍ 7 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത സിനിമ പണക്കിലുക്കം നിര്‍ത്താതെ തുടരുകയാണ്.