ബാഗ്പത് (യുപി): ഉത്തർപ്രദേശില്‍ ബാഗ്പത് ജില്ലയിലെ ബറാത്തില്‍ 12 അടി ഉയരത്തില്‍നിന്ന് ചാടിയ ഒരു യുവതിയാണ് ഇപ്പോള്‍ സമൂഹമാധ്യങ്ങളില്‍ ചര്‍ച്ച. ഭര്‍ത്താവ് എത്തിയതറിഞ്ഞ് കാമുകനുമൊത്ത് ഹോട്ടല്‍ മുറിയില്‍ നിന്ന് പിടിക്കപ്പെടാതിരിക്കാനാണ് യുവതി ഇത്തരമൊരു സാഹസികതയ്ക്ക് തുനിഞ്ഞത്.
സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സ്ത്രീ മേൽക്കൂരയിൽ നിന്ന് താഴേക്ക് ചാടുന്നത് വീഡിയോയിൽ കാണാം. സംഭവദിവസം, ദമ്പതികൾ എസ്പി ഓഫീസിലെ വനിതാ സെല്ലിൽ വൈവാഹിക കൗൺസിലിംഗ് സെഷനിൽ പങ്കെടുത്തുവെന്നതാണ് മറ്റൊരു കാര്യം. ഭാര്യ കാമുകനുമായി ബൈക്കിൽ പോകുന്നത് കണ്ട ഭര്‍ത്താവ് അവരെ ഹോട്ടലില്‍വരെ പിന്തുടർന്നു. തുടർന്ന് പോലീസിനെ വവരം അറിയിച്ചു.
തിങ്കളാഴ്ച യുവതി സുഹൃത്തായ ശോഭിത്തുമൊത്ത് ബൈക്കില്‍ ബറൗത്തിലെ ഒരു ഹോട്ടലില്‍ എത്തി മുറിയെടുത്തു. അപ്പോഴാണ് ഭര്‍ത്താവും സഹോദരങ്ങളും പിന്തുടര്‍ന്ന് വരുന്നത് കണ്ടത്. പിടിക്കപ്പെടും എന്നുറപ്പായ യുവതി ഹോട്ടല്‍ മുറിയില്‍നിന്ന് ടെറസുവഴി താഴേക്ക് ചാടുകയായിരുന്നു. 12 അടി ഉയരത്തില്‍നിന്ന് ചാടിയ യുവതി ഓടി രക്ഷപ്പെടുകയും ചെയ്തു. എന്തായായും യുവതിയുടെ കാമുകനെ ഭര്‍ത്താവും സംഘവും പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.
2019 ല്‍ ആണ് യുവതി വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് ഒരു മകനുണ്ട്. എന്നാല്‍ അതിന് മുന്‍പ് ഒട്ടേറെ പുരുഷന്‍മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും വിവാഹ ശേഷവും അത് തുടരുകയായിരുന്നുവെന്നുമാണ് ഭര്‍ത്താവ് പറയുന്നത്. മാത്രമല്ല, തന്നെ നിരന്തരം ഭീഷണിപ്പെടുത്താറുണ്ട്. ഇപ്പോഴും ഭാര്യ അപായപ്പെടുത്തുമെന്ന പേടിയുണ്ടെന്നും ഇയാള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇരുവരും വിവാഹമോചനത്തിന് മുന്നോടിയായുള്ള കൗണ്‍സിലിങ്ങിലാണ് ഇപ്പോള്‍.
ചൊവ്വാഴ്ച, ആരോപണവിധേയനായ കാമുകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് ബറാത്ത് കോട്‌വാലി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) മനോജ് കുമാർ ചാഹൽ പറഞ്ഞു.




