കേള്‍ക്കുമ്പോള്‍ വളരെ അസാധാരണമായി തോന്നിയേക്കാവുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ബിഹാറിലെ ബഗുസാരായ് എന്ന പ്രദേശത്ത് നടന്നത്. പാമ്പ് കടിയേറ്റ വ്യക്തിയുടെ വസ്ത്രത്തിനുള്ളില്‍ നിന്നും 16 മണിക്കുറുകള്‍ക്ക് ശേഷം കടിച്ച പാമ്പിനെ കണ്ടെത്തുകയായിരുന്നു. പാമ്പിന്റെ കടയേറ്റ് മരണപ്പെട്ടത് 41 കാരനായ ധര്‍മ്മവീര്‍ യാദവ് എന്ന വ്യക്തിയാണ്. സംഭവം നടന്നത് വ്യാഴാഴ്ചയായിരുന്നു. പശുക്കള്‍ക്ക് തീറ്റ ശേഖരിക്കുന്നതിനിടെയായിരുന്നു ധര്‍മവീറിന് പാമ്പകടിയേറ്റത്. പാമ്പ്കടിയേറ്റുവെന്ന് മനസ്സിലാക്കിയ ഉടനെ വിഷവൈദ്യന്മാരുടെ അടുത്തേക്ക് കൊണ്ടുപോയി എന്നാല്‍ ആരോഗ്യ നിലയില്‍ മാറ്റമുണ്ടായില്ല. വൈകാതെ തന്നെ അദ്ദേഹം മരണപ്പെടുകയായിരുന്നു.
എന്നാല്‍ കടിച്ച പാമ്പ് ധര്‍മവീറിന്റെ വസ്ത്രത്തിനുള്ളില്‍ തന്നെ ഒളിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇത് അനക്കമുണ്ടാക്കുകയൊന്നും തന്നെ ചെയ്തിരുന്നില്ല. അതിനാല്‍ തന്നെ കൂട്ടത്തിലുള്ളവരും പാമ്പിനെ കണ്ടില്ല. എന്നാല്‍ ചിതയ്ക്ക് തീ കൊളുത്തി, തീ ആളിപടര്ന്നതിന് പിന്നാലെ വസ്ത്രത്തില്‍ ഒളിഞ്ഞിരുന്ന പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നു. നിരവധി വ്യക്തികള്‍ ചികിത്സ സമയത്തൊക്കെ ധര്‍മവീറിന്റെ ഒപ്പമുണ്ടായിരുന്നു എന്നിട്ടും
പാമ്പിനെ കണ്ടെത്തിയില്ല. അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പായിരുന്നു ധര്‍മവീറിനെ കടിച്ചത്. ഉഗ്രവിഷമുള്ള ഇനമാണിത്.