നിങ്ങളുടെ പരസ്പര സ്നേഹവും പ്രതിബദ്ധതയുമുള്ള ബന്ധത്തിൽ രണ്ടിന് പകരം മൂന്ന് ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ എന്തായിരിക്കും അവസ്ഥ? അല്ലെങ്കിൽ നാല് പേർ? പ്രണയം, പ്രതിബദ്ധത, കുടുംബം എന്നിവയെക്കുറിച്ചുള്ള പരമ്പരാഗത സങ്കൽപ്പങ്ങളെ ചോദ്യം ചെയ്തുകൊണ്ട്, ബഹുഭാര്യത്വ/ബഹുഭർതൃത്വ (Polyamorous) ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഔദ്യോഗികമായി ഡോമസ്റ്റിക് പാർട്ണർമാരായി രജിസ്റ്റർ ചെയ്യാൻ അനുമതി നൽകുന്ന പുതിയ ഉത്തരവ് കാലിഫോർണിയയിലെ വെസ്റ്റ് ഹോളിവുഡ് അംഗീകരിച്ചു. മേയർ ജോൺ ഹെയ്ൽമാൻ അവതരിപ്പിച്ച ഈ ബിൽ വെസ്റ്റ് ഹോളിവുഡ് സിറ്റി കൗൺസിൽ ഏകകണ്ഠമായാണ് പാസാക്കിയത്. പരസ്പര സമ്മതത്തോടെ ജീവിക്കുന്ന Read More…
Month: November 2026
ഇൻസ്റ്റാഗ്രാമിൽ ചുമ്മാ സ്ക്രോൾ ചെയ്ത് റീൽസ് കണ്ടാൽ പണം തരും! ഇതാ നിങ്ങൾക്ക് പറ്റിയ സ്വപ്ന ജോലി!
ഉദയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫ്ലൂയിഷ് (Influish) എന്ന കമ്പനി ദീപാവലിയോട് അനുബന്ധിച്ച് വേറിട്ടൊരു തൊഴിലവസരം പ്രഖ്യാപിച്ചിരിക്കുകയാണ്. ദിവസം മുഴുവൻ ഇൻസ്റ്റാഗ്രാം റീൽസുകൾ കണ്ട്, അതിൽ തരംഗമാകുന്നതും വൈറലാകുന്നതുമായ വിഷയങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ കഴിവുള്ള ഒരാളെയാണ് കമ്പനി തിരയുന്നത്. തൊഴിലിനെക്കുറിച്ചും അപേക്ഷിക്കേണ്ട വിധത്തെക്കുറിച്ചും വ്യക്തമാക്കിക്കൊണ്ട് കമ്പനി ജീവനക്കാർ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നത് ശരിക്കും ആസ്വദിക്കുന്നവർക്ക് കമ്പനി പണം നൽകാൻ തയ്യാറാണെന്ന് വീഡിയോയിൽ ജീവനക്കാരൻ പറയുന്നു. ദിവസം മുഴുവൻ ഇരുന്ന് റീൽസുകൾ സ്ക്രോൾ ചെയ്യാനും, Read More…
‘റാസ്പുട്ടിൻ’ പാടി റോക്കിംഗ് പ്രകടനം! ബെംഗളൂരുവിനെ ഇളക്കിമറിച്ച് 78-ാം വയസ്സിലും ഉഷ ഉതുപ്പിന്റെ തകർപ്പൻ പെർഫോമൻസ് – വീഡിയോ
ബോണി എമ്മിൻ്റെ പ്രശസ്തമായ ഡിസ്കോ ഗാനമായ ‘റാസ്പുടിൻ’ അതിമനോഹരമായി പാടി വേദിയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മുതിർന്ന ഇന്ത്യൻ ഗായിക ഉഷ ഉതുപ്പ്. സെപ്റ്റംബർ 18-ന് ബെംഗളൂരുവിൽ നടന്ന പരിപാടിയിൽ 78-കാരിയായ ഉഷ ഉതുപ്പ് അവതരിപ്പിച്ച ഈ ഗാനത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും സംഗീതപ്രേമികളിൽ വലിയ ആവേശം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. തൻ്റെ തനതായ കാഞ്ചീപുരം സാരിയും വലിയ വലിയ ബിന്ദിയും പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞ് വേദിയിലെത്തിയ ഉഷ ഉതുപ്പ്, തൻ്റെ ഗാംഭീര്യമുള്ള ശബ്ദത്തിലൂടെ ഡിസ്കോ ക്ലാസിക് ഗാനത്തിന് Read More…
‘സ്റ്റേയിൻ എലൈവി’ന് ചുവടുവെച്ച് 97-ാം പിറന്നാൾ ആഘോഷം; നൃത്തത്തിനിടെ വയോധികന് അന്ത്യം- വിഡിയോ
തന്റെ തൊണ്ണൂറ്റേഴാം ജന്മദിനാഘോഷത്തിനിടെ ഡാൻസ് ഫ്ലോറിൽ ചുവടുവെച്ചതിന് പിന്നാലെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ജീവൻ വെടിഞ്ഞ് കാലിഫോർണിയ സ്വദേശിയായ വയോധികൻ. ബീ ഗീസ് പാടിയ പ്രശസ്തമായ “സ്റ്റേയിൻ എലൈവ്” എന്ന ഗാനത്തിനൊപ്പം ചുവടുവെച്ചതിന് തൊട്ടുപിന്നാലെയാണ് 97-കാരനായ വിറ്റോ വിടവാങ്ങിയത്. ലോസ് ആഞ്ചലസ് സ്വദേശിയായ കേക്ക് ബെക്കർ ഈഡൻ മാളിനോഫാണ് തന്റെ അയൽവാസിയുടെ ജീവിതത്തിലെ ഈ അപൂർവ്വമായ യാത്രയയപ്പിന്റെ കഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു വിറ്റോയുടെ ജന്മദിനം. ഹാലോവീൻ തീമിലുള്ള പിറന്നാൾ ആഘോഷത്തിനിടെ തുള്ളിച്ചാടി നൃത്തം ചെയ്യുന്ന Read More…
‘വഞ്ചിച്ചത് ഭാര്യ ഗർഭിണിയായിരിക്കെ’: ചെഹലിനെക്കുറിച്ച് മഹ്വാഷിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ? സത്യമെന്ത്?
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലിനെതിരെ നടിയും റേഡിയോ ജോക്കിയുമായ ആർജെ മഹ്വാഷ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയെന്ന രീതിയിലുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ തെറ്റാണെന്ന് റിപ്പോര്ട്ടുകള്. അടുത്തിടെ പങ്കെടുത്ത ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലെ ചില പരാമർശങ്ങൾ മുറിച്ചെടുത്ത് പ്രചരിപ്പിച്ചതോടെയാണ് വിവാദങ്ങൾ ഉടലെടുത്തത്. ചെഹലിന്റെ മുൻ വിവാഹവുമായി ബന്ധപ്പെടുത്തി മഹ്വാഷ് വെളിപ്പെടുത്തലുകൾ നടത്തിയെന്ന തരത്തിലായിരുന്നു പ്രധാന പ്രചാരണം. മുൻ ഭാര്യ ധനശ്രീ വർമ ഗർഭിണിയായിരുന്ന സമയത്ത് ചെഹൽ അവരെ വഞ്ചിച്ചുവെന്ന് മഹ്വാഷ് പറഞ്ഞെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ അഭിമുഖത്തിന്റെ Read More…
കല്യാണത്തിന് തൊട്ടുമുമ്പ് 10 ലക്ഷം സ്ത്രീധനം വേണമെന്ന്; വരനും സംഘവും പന്തലിൽ കയറാതെ മടങ്ങി!
ചണ്ഡീഗഢ്: വധുവിന്റെ കുടുംബത്തോട് സ്ത്രീധനമായി ആവശ്യപ്പെട്ട പണവും സ്വർണവും ലഭിക്കാത്തതിനെ തുടർന്ന് വിവാഹത്തിൽനിന്ന് പിന്മാറി വരനും സംഘവും. വിവാഹത്തിന് തൊട്ടുമുൻപാണ് അപ്രതീക്ഷിതമായി 10 ലക്ഷം രൂപയും സ്വർണവും നൽകണമെന്ന് വരന്റെ വീട്ടുകാർ ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയും വലിയ തുക നൽകാൻ കഴിയില്ലെന്ന് പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കി. ഇതിന് പിന്നാലെ വരനും കൂട്ടരും വിവാഹത്തിൽ നിന്ന് പിന്മാറുകയും പന്തലിലേക്ക് വരാതെ മടങ്ങുകയുമായിരുന്നു. ഹരിയാനയിലെ ഫരീദ്കോട്ടിലാണ് ഈ സംഭവമുണ്ടായത്. നവംബർ നാലിനാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. ചടങ്ങുകൾക്കായുള്ള എല്ലാ ഒരുക്കങ്ങളും Read More…
തന്റെ മാല പൊട്ടിച്ച കളളനെ ബൈക്കടക്കം ചവിട്ടി തോട്ടില് തളളി ; ഈ വീട്ടമ്മ വെറും മാസല്ല…
തിരുവനന്തപുരം പാറശാലയിൽ മാല പൊട്ടിച്ച കള്ളനെ ബൈക്കടക്കം തോട്ടിലേക്ക് ചവിട്ടിത്താഴ്ത്തി വീട്ടമ്മ. 61-കാരിയുടെ മനക്കരുത്തിന് മുന്നിലാണ് മോഷ്ടാവ് അകപ്പെട്ടത്. പിന്നീട് നാട്ടുകാർ ചേർന്ന് പിടികൂടിയ ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു. പ്രസന്നകുമാരി എന്ന സാധാരണക്കാരിയായ ഒരു വീട്ടമ്മയാണ് മോഷ്ടാവിനെ സാമർത്ഥ്യത്തോടെ കുടുക്കിയ വീരവനിത. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രസന്നകുമാരിയെ വഴിയിൽ തക്കം പാർത്തിരുന്ന മോഷ്ടാവ് ആക്രമിക്കുകയായിരുന്നു. വിജയദാസ് എന്ന കള്ളൻ ഇവരുടെ കഴുത്തിലെ മൂന്ന് പവന്റെ മാല പൊട്ടിച്ചെടുത്തു. തുടർന്ന് ബൈക്കിൽ Read More…
സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് ക്രിസ്റ്റ്യാനോ! വിടവാങ്ങൽ വീഡിയോ കാഴ്ച 33 ദശലക്ഷം കടന്നു
പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കൽ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.59 നാണ് താരം തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോ പങ്കുവെച്ച് രണ്ടര മണിക്കൂറിനുള്ളിൽ തന്നെ ഇതിന് 27 ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചു. കൂടാതെ 4,85,000 ലൈക്കുകളും, 1,56,000 റീപോസ്റ്റുകളും, 32,000 ഓളം കമന്റുകളും, 10,000 ഓളം ബുക്ക്മാർക്കുകളും ഇതിന് ലഭിച്ചു. ഇപ്പോള് 33 ദശലക്ഷം കടന്നു കാഴ്ചകള്. റൊണാൾഡോയുടെ വിരമിക്കൽ സന്ദേശത്തിൽ Read More…
‘ഞാനൊരു സൈക്കോ’; ഭാര്യയുടെ അറുത്തെടുത്ത തലയുമായി കാളീക്ഷേത്രത്തിൽ; തൊട്ടടുത്ത് മക്കളും, യുവാവ് പിടിയിൽ
കൊൽക്കത്ത: ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം അറുത്തുമാറ്റിയ തലയുമായി കാളിക്ഷേത്രത്തിലിരുന്ന ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ സൗത്ത് ദിനാജ്പുർ ജില്ലയിലാണ് നാടിനെ നടുക്കിയ ഈ സംഭവമുണ്ടായത്. ചോരവാർന്ന ഭാര്യയുടെ തലയുമായി ഇരിക്കുന്ന യുവാവിനൊപ്പം ഇവരുടെ രണ്ട് ആൺമക്കളും ഉണ്ടായിരുന്നു. ബുധനാഴ്ചയാണ് ഈ ദാരുണ സംഭവം നടന്നത്. സീമ സർക്കാർ (35) എന്ന യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവായ റിന്റു ഘോഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗംഗാരാംപുർ നാരായൺപുരിലെ നാലാം വാർഡിലുള്ള ക്ഷേത്രത്തിൽ അറുത്തുമാറ്റിയ തലയുമായി ഇരിക്കുന്ന Read More…









