കഴിഞ്ഞ ജനുവരിയിൽ നടൻ സെയ്ഫ് അലി ഖാന്റെ വസതിയിൽ അതിക്രമിച്ചുകയറി അദ്ദേഹത്തെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ ബംഗ്ലാദേശ് പൗരൻ, കുറ്റം ഏറ്റുപറയാൻ ആഗ്രഹിക്കുന്നുവെന്ന് കാണിച്ച് വ്യാഴാഴ്ച വീണ്ടും കോടതിയിൽ അപേക്ഷ നൽകി. മുൻപ് നൽകിയ ഇതേ അപേക്ഷ കോടതി തള്ളി ഒരു മാസത്തിന് ശേഷമാണ് പ്രതിയുടെ ഭാഗത്തുനിന്ന് പുതിയ നീക്കമുണ്ടായിരിക്കുന്നത്. സെപ്റ്റംബർ 11-നാണ് മുംബൈ കോടതി പ്രതിയുടെ മുൻ അപേക്ഷ തള്ളുകയും വിചാരണ നടപടികളിലേക്ക് കടക്കാൻ ഉത്തരവിടുകയും ചെയ്തതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 2025 ജനുവരി 16-ന് Read More…
Month: October 2026
‘ക്രിസ്റ്റ്യാനോയ്‌ക്ക് ആറു മാസത്തേയ്ക്ക് പോർച്ചുഗൽ ടീമിൽനിന്നു വിലക്ക്?’: ഒഴിവാക്കാനും വഴിയുണ്ട്
ലിസ്‌ബൻ: പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആറു മാസം വരെ വിലക്ക് ലഭിച്ചേക്കാം. പരിശീലകൻ ജോർജ്ജ് ജീസസുമായുള്ള ഭിന്നതയെ തുടർന്ന് റൊണാൾഡോ ടീം ക്യാമ്പ് വിട്ടിരുന്നു. ഡെൻമാർക്കിനെതിരായ യുവേഫ നാഷൻസ് ലീഗ് മത്സരത്തിൽ ബെഞ്ചിലിരുത്തിയതിൽ പ്രതിഷേധിച്ചായിരുന്നു റൊണാൾഡോയുടെ ഈ ഇറങ്ങിപ്പോക്ക്. ഈ മത്സരത്തിൽ ഡെൻമാർക്കിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പോർച്ചുഗൽ തോൽപ്പിച്ചിരുന്നു. അനുവാദമില്ലാതെ ക്യാമ്പ് വിട്ട സംഭവത്തിൽ സഹതാരങ്ങളോടും ആരാധകരോടും റൊണാൾഡോ ക്ഷമാപണം നടത്തിയിട്ടുണ്ട്. ഫെഡറേഷൻ നൽകുന്ന ഏതു ശിക്ഷയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. Read More…
20കാരനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്നു; കിടപ്പുമുറിയില്‍ മൂര്‍ഖനെ തുറന്നുവിട്ടു! പാമ്പാട്ടിയുടെ മൊഴിയിൽ കുടുങ്ങി
മീററ്റിൽ ഭർത്താവിന്റെ മരണം പാമ്പുകടിയാണെന്ന് വരുത്തിത്തീർക്കാൻ ജീവനുള്ള മൂർഖൻ പാമ്പിനെ കിടപ്പുമുറിയിൽ തുറന്നുവിട്ട് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. രവിത കശ്യപ്, കാമുകൻ അമർ ദീപ് എന്നിവരാണ് നിലവിൽ ജയിലിൽ കഴിയുന്നത്. ഇവർക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. 2025 ഏപ്രിൽ 13-ന് പുലർച്ചെയാണ് രവിതയുടെ ഭർത്താവ് അമിത് കശ്യപിനെ (31) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ പോലീസ് പരിശോധനയിൽ അമിതിൻ്റെ ശരീരത്തിനടിയിൽ നിന്ന് ജീവനുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തുകയും ശരീരത്തിൽ പത്തുതവണ Read More…
കാവല്‍ നിന്നത് സഞ്ജു, യുവതിയോട് ക്രൂരമായ ലൈംഗികാതിക്രമം നടത്തിയത് ശരണ്യ; ; ലക്ഷ്യം അനാശാസ്യത്തിന് പാകപ്പെടുത്തല്‍
കളമശേരി കൂട്ടബലാത്സംഗക്കേസിൽ പ്രധാന പ്രതിയായ ശരണ്യ തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന് ഇരയായ യുവതി പൊലീസിന് മൊഴി നൽകി. ശരണ്യ ലൈംഗികാതിക്രമം നടത്തുമ്പോൾ സുഹൃത്ത് സഞ്ജുവാണ് കാവൽ നിന്നതെന്നും, അറസ്റ്റിലായ നാലു പ്രതികളിൽ ശരണ്യയാണ് ഏറ്റവും ക്രൂരമായി ഉപദ്രവിച്ചതെന്നും യുവതി ആവർത്തിച്ചു. ആറു മാസം മുൻപ് സ്പായിൽ ജോലിക്കെത്തിയ ശരണ്യ ഉൾപ്പെടെയുള്ള നാല് പ്രതികളെയും യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. പെൺകുട്ടികളെ അനാശാസ്യ പ്രവർത്തനങ്ങൾക്കായി പാകപ്പെടുത്തലാണ് ഈ സംഘത്തിന്റെ സ്ഥിരം രീതിയെന്ന് പൊലീസ് വ്യക്തമാക്കി. ജോലി വാഗ്ദാനം ചെയ്ത് പരസ്യം നൽകി Read More…
‘എനിക്ക് പറയാനുള്ളത് കൂടി കേൾക്കൂ… ഞായറാഴ്ച വരെ കാത്തിരിക്കൂ….’ രാജിക്ക് പിന്നിലെ സത്യമെന്ത്? വിശദീകരണത്തിന് ആർ.ശ്രീലേഖ
തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനുണ്ടെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആർ. ശ്രീലേഖ. തന്റെ ഭാഗം കൂടി കേൾക്കണമെന്നും ഞായറാഴ്ച വരെ കാത്തിരിക്കണമെന്നും അവർ സോഷ്യൽ മീഡിയയിലൂടെ കുറിച്ചു. ‘ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു’ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. സ്വകാര്യ കാരണങ്ങളാൽ രാജിവെക്കുകയാണെന്ന് കാട്ടി സെപ്റ്റംബർ 30-ന് മേയർ വി.വി. രാജേഷിന് കത്തുനൽകിയ കാര്യം ഒക്ടോബർ മൂന്നിനാണ് ശ്രീലേഖ ശാസ്തമംഗലത്തെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പരസ്യമാക്കിയത്. അന്നുതന്നെ മേയറും ഈ വിഷയം സ്ഥിരീകരിച്ചിരുന്നു. Read More…
ദിവസം രണ്ട് ലക്ഷം ഉച്ചഭക്ഷണ പൊതികള്‍! 130 വർഷത്തെ കൃത്യതയുടെ രഹസ്യം! മുംബൈ ഡബ്ബാവാലകൾ- വീഡിയോ വൈറൽ
മുംബൈയിലെ രാവിലത്തെ തിരക്ക് ആളുകളെ ജോലിസ്ഥലങ്ങളിൽ എത്തിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല, അവരുടെ ഉച്ചഭക്ഷണം കൃത്യസമയത്ത് എത്തിക്കുന്നതിലും കൂടിയാണ്. ദിവസവും ആയിരക്കണക്കിന് വീടുകളിൽ നിന്ന് തയ്യാറാക്കുന്ന ഉച്ചഭക്ഷണം സൈക്കിളുകളിലും ലോക്കൽ ട്രെയിനുകളിലുമായി സഞ്ചരിച്ച് ഉച്ചയൂണിന് മുൻപായി ഓഫീസുകളിലെ ഡെസ്‌കുകളിൽ എത്തുന്നു. മുംബൈയിലെ ‘ഡബ്ബാവാല’കളാണ് ഈ വലിയ ദൗത്യത്തിന് പിന്നിൽ. ഡബ്ബാവാലകളുടെ പ്രവർത്തനം മുംബൈ നിവാസികൾക്ക് പരിചചിതമായ ഒന്നാണെങ്കിലും, ഈ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അടുത്തറിയാൻ കണ്ടെന്റ് ക്രിയേറ്ററായ യുവാംക്ഷി വേണുഗോപാലിന് അടുത്തിടെ അവസരം ലഭിച്ചു. ഡബ്ബാവാലകൾക്കൊപ്പം ഒരു ദിവസം Read More…
“റെട്രോ ഒരു പൊട്ട സിനിമ!” കാർത്തിക് സുബ്ബരാജിനെ വേദിയിലിരുത്തി തുറന്നടിച്ച് സംവിധായകൻ മിഷ്കിൻ
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘റെട്രോ’ എന്ന ചിത്രം ഒരു പൊട്ട സിനിമയാണെന്ന് പരസ്യമായി വിമർശിച്ച് നടനും സംവിധായകനുമായ മിഷ്കിൻ. കാർത്തിക് സുബ്ബരാജിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഡൊറോത്തി’യുടെ താങ്ക്സ് മീറ്റിൽ സദസ്സിൽ കാർത്തിക്കിനെ വേദിയിലിരുത്തി തന്നെയാണ് മിഷ്കിന്റെ ഈ തുറന്നുപറച്ചിൽ. താൻ തിയറ്ററിൽ പോയി കണ്ട ആദ്യ കാർത്തിക് സുബ്ബരാജ് ചിത്രമായിരുന്നു റെട്രോയെന്നും എന്നാൽ ആ ചിത്രം തനിക്ക് വലിയ നിരാശയാണ് സമ്മാനിച്ചതെന്നും അദ്ദേഹം തുറന്നടിച്ചു. റെട്രോയിൽ ഷോട്ടുകൾ കൃത്യമായി കട്ട് ചെയ്യാതെ എന്തൊക്കെയോ കാണിച്ചുവെച്ചിരിക്കുകയാണെന്നും, Read More…
ഇംഗ്ലണ്ടിലും ഇനി ഓട്ടോറിക്ഷ! യുകെ തെരുവുകളിൽ ഇന്ത്യാക്കാരുടെ ഓട്ടോറിക്ഷ; ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ് വൈറൽ!
യുകെയിലെ നിരത്തുകളിലൂടെ ഓടുന്ന ഇന്ത്യൻ ഓട്ടോറിക്ഷയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര എക്‌സിൽ (X) പങ്കുവെച്ച വീഡിയോയാണ് ആളുകളിൽ വലിയ കൗതുകവും തമാശയും ഉണർത്തുന്നത്. ‘ബ്രിട്ടനെ തിരികെ കോളനിവൽക്കരിക്കുന്നു’ എന്ന തരത്തിലുള്ള രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ഇന്ത്യയിലെ ജനത്തിരക്കേറിയ തെരുവുകളിൽ ദിനംപ്രതി കാണാറുള്ള ഓട്ടോറിക്ഷകൾ യുകെയിലെ റോഡുകളിൽ വളരെ അപൂർവ്വമായ കാഴ്ചയാണ്. “യുകെയിൽ ഓട്ടോറിക്ഷ എത്തിയിരിക്കുന്നു… ഇത് മഹീന്ദ്രയുടേതാണ്, നമ്മുടേതാണ്” എന്ന ഗുജറാത്തി കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ Read More…
നഗ്ന വീഡിയോകള്‍ ചെയ്യിക്കല്‍: തെയ്യം കലാകാരന്‍ ലിജേഷിന്റെ വലയില്‍ കുടുങ്ങിയത് 17 സ്‌ത്രീകള്‍
പരിയാരം: ഭർത്താവുള്ള യുവതിയെ ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ കോൾ ചെയ്യിച്ച കേസിൽ അറസ്റ്റിലായ യുവാവ് പതിനേഴോളം സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയതായി സൂചന. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് സ്വദേശിനിയുടെ പരാതിയിൽ പിടിയിലായ തിമിരി സ്വദേശിയും തെയ്യം കലാകാരനുമായ ലിജേഷിന്റെ (39) മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിന് പിന്നാലെ കൂടുതൽ സ്ത്രീകൾ ഫോൺ വഴി പോലീസിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അടുത്ത ദിവസങ്ങളിൽ തന്നെ ഇവർ രേഖാമൂലം പോലീസിൽ പരാതി നൽകുമെന്നും അറിയിച്ചിട്ടുണ്ട്. Read More…









