Sports

മാരത്തോൺ ഓട്ടത്തിനിടെ സൈക്കിളിൽ കയറി; ഇൻഫ്ലുവൻസറുടെ വൻ തട്ടിപ്പ് കൈയോടെ പൊക്കി, സ്പോൺസർഷിപ്പ് കരാർ റദ്ദാക്കി

ബർലിൻ മാരത്തണിനിടെ സൈക്കിളിൽ സഞ്ചരിച്ച് വ്യാജ ജയം നേടിയ ചൈനീസ് ഫിറ്റ്നസ് ഇൻഫ്ലുവൻസർ പരസ്യമായി മാപ്പ് പറഞ്ഞു. സെപ്റ്റംബർ 27-ന് നടന്ന മാരത്തണിൽ ‘അബീർ’ (Abeeeer) എന്നറിയപ്പെടുന്ന ഇൻഫ്ലുവൻസർ 4 മണിക്കൂർ 53 മിനിറ്റ് 46 സെക്കൻഡ് കൊണ്ട് ഓട്ടം പൂർത്തിയാക്കിയെന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാൽ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഇവർ സൈക്കിളിൽ പോകുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. മറ്റൊരു മത്സരാർത്ഥി പകർത്തിയ ചിത്രം മാരത്തൺ പ്രകടനങ്ങൾ പരിശോധിക്കുന്ന ഓൺലൈൻ കൂട്ടായ്മയ്ക്ക് കൈമാറുകയായിരുന്നു. 35 മുതൽ 40 Read More…

Featured Lifestyle

ദീർഘായുസ്സിന്റെ നാടായി ജപ്പാൻ: 100 വയസ്സുള്ളവരുടെ എണ്ണം 1.07 ലക്ഷം പിന്നിട്ടു; പുതിയ വെല്ലുവിളി

ജപ്പാനിൽ നൂറോ അതിൽ കൂടുതലോ വയസ്സുള്ളവരുടെ എണ്ണം ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കടന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് 100 വയസ്സും അതിൽ കൂടുതലുമുള്ള 1,07,677 ആളുകളുണ്ട്. ഇതിൽ 88 ശതമാനവും സ്ത്രീകളാണ്. ക്യോട്ടോ നഗരത്തിൽ നിന്നുള്ള 114 വയസ്സുള്ള കിഷിമോട്ടോ ഫുയോ ആണ് ഏറ്റവും പ്രായം കൂടിയ സ്ത്രീ. കുമാമോട്ടോയിൽ നിന്നുള്ള 112 വയസ്സുള്ള കാറ്റോ ഹികാരു ആണ് ഏറ്റവും പ്രായം കൂടിയ പുരുഷൻ. ഇത്രയും ആളുകൾ ദീർഘായുസ്സോടെ ഇരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് Read More…

Featured Good News

ഇതാണ് മുതലാളി! ജീവനക്കാർ സ്കൂട്ടറിൽ വരുന്നത് കണ്ട് BMW കാറുകൾ വാങ്ങി നൽകി റെസ്റ്റോറന്റ് ഉടമ

മഴയും തണുപ്പും നിറഞ്ഞ കാലാവസ്ഥയിലെ കഠിനമായ യാത്രയിൽ നിന്ന് സംരക്ഷിക്കാൻ മികച്ച രീതിയിൽ ജോലി ചെയ്ത ജീവനക്കാർക്ക് പുത്തൻ ബി.എം.ഡബ്ല്യു (BMW) കാറുകൾ സമ്മാനിച്ച് ചൈനയിലെ ഒരു റസ്റ്റോറന്റ് ഉടമ. മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ബീഫ് ഹോട്ട്പോട്ട് റെസ്റ്റോറന്റ് ശൃംഖല നടത്തുന്ന മാ യാൻലി എന്ന ഉടമയാണ് ജീവനക്കാരെ ഞെട്ടിച്ചുകൊണ്ട് ഈ അപൂർവ്വ സമ്മാനം നൽകിയത്. തന്റെ ജീവനക്കാരിൽ ഭൂരിഭാഗവും ഇലക്ട്രിക് സ്കൂട്ടറുകളിലാണ് ജോലിക്ക് എത്തുന്നതെന്നും, കഠിനമായ തണുപ്പിലും മഴയിലും ഇവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ടുകണ്ടതിനെ Read More…

Celebrity

‘പച്ചവിറക് കത്തിക്കരുത്’; സ്വന്തം​ സംസ്കാരത്തിന് ഉണക്കവിറക് കരുതിവെച്ച നാനാ പടേക്കർ! പഴയ വീഡിയോ വൈറൽ

നടൻ നാനാ പടേക്കർ വർഷങ്ങൾക്ക് മുമ്പ് തന്നെ തന്റെ മരണത്തെക്കുറിച്ച് സംസാരിക്കുകയും, മരണാനന്തര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പോലും നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 2023 സെപ്റ്റംബറിൽ ‘ദി വാക്സിൻ വാർ’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെ ആജ് തക്കിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മരണത്തെക്കുറിച്ച് തന്റെ സ്വതസിദ്ധമായ നേരിട്ടുള്ള രീതിയിൽ സംസാരിച്ചത്. തന്റെ സംസ്കാരത്തിനായി ആവശ്യമായ വിറകുപോലും നേരത്തെ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മരണം ഒഴിവാക്കാനാകാത്ത ഒന്നാണെന്നും ഒടുവിൽ മനുഷ്യൻ എല്ലാം ഉപേക്ഷിച്ചാണ് പോകുന്നതെന്നും നാനാ പടേക്കർ അഭിമുഖത്തിൽ പറഞ്ഞു. Read More…

Health

ദിവസവും 60 സിഗരറ്റ്! 56-ാം വയസ്സിൽ നിർത്തി നാനാ പടേക്കർ; പുകവലി ഉപേക്ഷിച്ചാൽ ഹൃദയാരോഗ്യം വീണ്ടെടുക്കാനാകുമോ?

ഇന്ത്യൻ സിനിമാലോകത്തെ ഏറ്റവും പ്രതിഭാധനരായ നടന്മാരിലൊരാളായ നാനാ പടേക്കർ 75-ാം വയസ്സിൽ വ്യാഴാഴ്ച അന്തരിച്ചു. പരിന്ദ, ക്രാന്തിവീർ, അഗ്നിസാക്ഷി, അബ് തക് ഛപ്പൻ, അപരഹൺ, വെൽക്കം, നടസമ്രാട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനങ്ങളാണ് അദ്ദേഹം കാഴ്ചവെച്ചത്. ക്രാന്തിവീറിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. തൻ്റെ നീണ്ട സിനിമാ ജീവിതത്തിനിടയിൽ മറ്റ് നിരവധി പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. എഴുപതുകളിലും ശാരീരികക്ഷമത നിലനിർത്തിയിരുന്ന അദ്ദേഹം, 56-ാം വയസ്സിൽ ഉപേക്ഷിക്കുന്നത് വരെ ഒരു പുകവലിക്കാരനായിരുന്നു. തൻ്റെ Read More…

Featured Spotlight

അടിയോടടി, തിരിച്ചടി! കോൺഗ്രസ് മാർച്ചിൽ വനിതാ നേതാക്കൾ പരസ്പരം കരണത്തടിച്ചു- വീഡിയോ

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധ മാർച്ചിനിടയില്‍ വനിതാ നേതാക്കളുടെ കയ്യാങ്കളി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുദ്രാവാക്യം വിളിച്ചു തുടങ്ങിയ മാർച്ച് ഒടുവിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള കൈയ്യാങ്കളിയിലാണ് അവസാനിച്ചത്. ഓൾഡ് ഫരീദാബാദിലെ ചാന്ദി വാലി ധർമ്മശാലയിൽ നിന്ന് പത്ഥ്വാരി ക്ഷേത്രത്തിലേക്ക് സംഘടിപ്പിച്ച മാർച്ചിനിടെ രണ്ട് കോൺഗ്രസ് വനിതാ നേതാക്കൾ തമ്മിൽ തല്ലി. സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പേൾ ചൗധരി, ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ബൽജിത് കൗശിക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു Read More…

Featured Oddly News

“ആ പാസ്‌കോഡ് ഒന്നു തരുമോ?” ഐഫോൺ മോഷ്ടിച്ച ശേഷം കള്ളന്റെ മെസ്സേജ്; വീഡിയോ വൈറൽ

ഡെറാഡൂണിൽ വീടുകളിൽ നിന്ന് ഐഫോൺ അടക്കമുള്ള വസ്തുക്കൾ മോഷണം പോയ സംഭവത്തിൽ, ഫോൺ അൺലോക്ക് ചെയ്യാൻ പാസ്‌കോഡ് ആവശ്യപ്പെട്ട് ഇരയുടെ കുടുംബത്തിന് കള്ളന്റെ സന്ദേശം. സെപ്റ്റംബർ 12-ന് ക്ലെമന്റ് ടൗണിലെ വീടുകളിൽ നിന്ന് സഹോദരന്റേത് ഉൾപ്പെടെ നിരവധി മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ലക്ഷക്കണക്കിന് രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയതായി കൗശികി ധ്യാനി എന്ന യുവതി ഇൻസ്റ്റാഗ്രാം റീലിലൂടെ വ്യക്തമാക്കി. എന്നാൽ, മോഷ്ടിച്ച ഐഫോൺ കൈവശമുള്ളയാൾ ഫോണിന്റെ പാസ്‌കോഡ് ചോദിച്ച് യുവതിക്ക് എസ്.എം.എസിലും വാട്ട്‌സ്ആപ്പിലും സന്ദേശങ്ങൾ അയച്ചതോടെയാണ് Read More…

Featured Spotlight

തച്ചങ്കരിക്ക് ജയിലില്‍ കൂളറും മെത്തയും; തറയിൽ കിടക്കണം, കർമ്മഫലം അനുഭവിച്ചേ പറ്റൂയെന്ന് ആർ. ശ്രീലേഖ; യൂട്യൂബ് വീഡിയോ വൈറൽ

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരിക്കെതിരെ ആരോപണവുമായി മുൻ ഡി.ജി.പിയും തിരുവനന്തപുരം കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്തെത്തി. തച്ചങ്കരിക്ക് ജയിലിൽ കൂടുതൽ ആനുകൂല്യങ്ങളും സൗകര്യങ്ങളും നൽകുന്നുണ്ടെന്നാണ് ശ്രീലേഖ തന്റെ യൂട്യൂബ് വീഡിയോയിലൂടെ ആരോപിക്കുന്നത്. കോടതി ശിക്ഷിച്ച ഒരു തടവുകാരനെ ജയിലിലെത്തിച്ചാൽ തുടർന്നങ്ങോട്ട് ചെയ്യേണ്ട കാര്യങ്ങൾക്കെല്ലാം കൃത്യമായ നിയമങ്ങളുണ്ടെന്ന് ശ്രീലേഖ വ്യക്തമാക്കുന്നു. ജയിൽ ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിച്ച ശേഷം വസ്ത്രങ്ങളെല്ലാം അഴിപ്പിച്ച് നഗ്നനാക്കിയാണ് തടവുകാരനെ അകത്തേക്ക് കയറ്റുക. തുടർന്ന് ജയിൽ Read More…

Sports

സഞ്ജുവിന് പണി കിട്ടുമോ? നെറ്റ്സിൽ പന്തുകൾ ഗാലറിയിലേക്ക് പറത്തി വൈഭവ്; റാഞ്ചിയിൽ മാറ്റങ്ങൾക്ക് സാധ്യത

റാഞ്ചി: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം കഠിന പരിശീലനത്തിലാണ്. വെള്ളിയാഴ്ച റാഞ്ചിയിലെ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഈ പോരാട്ടം നടക്കുന്നത്. ‘ലോക്കൽ ബോയ്’ ഇഷാൻ കിഷനും കൗമാരതാരം വൈഭവ് സൂര്യവംശിയുമാണ് നെറ്റ്‌സിൽ കൂടുതൽ സമയം ബാറ്റിങ് പരിശീലനം നടത്തിയത്. ജാർഖണ്ഡ് ടീമിന്റെ ക്യാപ്റ്റനായ ഇഷാന്റെ ഹോം ഗ്രൗണ്ടാണ് റാഞ്ചി. ബിഹാർ താരമാണെങ്കിലും വൈഭവിനും റാഞ്ചിയിലെ ഗ്രൗണ്ട് തികച്ചും സുപരിചിതമാണ്. സ്പിന്നർമാർക്കെതിരെ തന്റെ പതിവ് ആക്രമണശൈലിയിലാണ് ഇഷാൻ കിഷൻ നെറ്റ്‍സിൽ ബാറ്റ് വീശിയത്. രവി ബിഷ്ണോയ്, Read More…