റാഞ്ചിയിൽ നടന്ന റണ്ണൊഴുകിയ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയുയർത്തിയ 250 റൺസ് വിജയലക്ഷ്യം മറികടന്ന് വെസ്റ്റിൻഡീസ് റെക്കോർഡ് വിജയം നേടി. ആറു വിക്കറ്റിനായിരുന്നു വിൻഡീസിന്റെ ജയം. 18.3 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തിയ വിൻഡീസ് പരമ്പരയിൽ 1–1ന് ഒപ്പമെത്തി. 45 പന്തിൽ ഒൻപതു സിക്സറുകളും ആറു ഫോറുമടക്കം 102 റൺസെടുത്ത് പുറത്താകാതെനിന്ന ക്യാപ്റ്റൻ ഷായ് ഹോപിന്റെ പ്രകടനമാണ് സന്ദർശകർക്ക് കരുത്തായത്. 37 പന്തിൽ 84 റൺസെടുത്ത ഷെർഫെയ്ൻ റുഥർഫോർഡും 13 പന്തിൽ 34 റൺസടിച്ച Read More…
Month: October 2026
വിമർശകർക്ക് വായടയ്ക്കാം, കൈവിട്ട ക്യാച്ചുകളുടെ വില വിൻഡീസിനെ പഠിപ്പിച്ച് സഞ്ജു, ക്രീസില്‍ നിലയുറപ്പിച്ചാല്‍ അടിയോടടി….
കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരായ മത്സരങ്ങളിൽ 57, 50 റൺസ് നേടിയതിനു ശേഷം, ഏഷ്യൻ ഗെയിംസിലും വിൻഡീസിനെതിരായ ആദ്യ പോരാട്ടത്തിലും സഞ്ജു സാംസൺ കുറഞ്ഞ സ്കോറുകൾക്കാണ് പുറത്തായത്. ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പ് നേടിക്കൊടുത്ത സഞ്ജുവിനെ ടീമിൽനിന്നു മാറ്റണമെന്ന് ഒരു വിഭാഗം ആരാധകർ ആവശ്യപ്പെടാൻ ഈ കുറഞ്ഞ ഇന്നിങ്സുകൾ തന്നെ ധാരാളമായിരുന്നു. ഓപ്പണർ സ്ഥാനത്തിനായി 15 വയസ്സുകാരൻ വൈഭവ് സൂര്യവംശി അവസരം കാത്തിരിക്കുന്നതും, സഞ്ജുവിനെയോ അഭിഷേക് ശർമയെയോ മാറ്റാതെ വൈഭവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താൻ സാധിക്കില്ല എന്നതുമാണ് ഈ വിമർശനങ്ങൾ Read More…
ഇൻസ്റ്റഗ്രാം സൗഹൃദം; വീട്ടില്‍ ആരുമില്ലാത്തപ്പോൾ എത്തി വിദ്യാർഥിനിയെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ
ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ തമിഴ്നാട്ടിലെ ധർമപുരിയിൽ അറസ്റ്റിലായി. സ്വകാര്യ സ്കൂളിലെ അധ്യാപകനായ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു. ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച ശേഷമാണ് പ്രതി വിദ്യാർഥിനിയുമായി അടുത്തത്. പെൺകുട്ടിയുടെ വിശ്വാസം നേടിയെടുത്ത പ്രതി വീട്ടിൽ ആരുമില്ലാത്ത അവസരങ്ങൾ മുതലെടുത്ത് അവിടെയെത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിവരം പുറത്തറിഞ്ഞതോടെ കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾ വീടിന്റെ പിൻവാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളും വീട്ടുകാർക്ക് ലഭിച്ചിട്ടുണ്ട്. Read More…
‘സ്വയം ചാകാഞ്ഞത് കൊണ്ട് ദൈവം അയാളുടെ ജീവനെടുത്തു; അത് കഴിഞ്ഞു’! നാനാ പടേക്കറെ അധിക്ഷേപിച്ച് തനുശ്രീ ദത്ത
പ്രശസ്ത ബോളിവുഡ് താരം നാനാ പടേക്കറുടെ വിയോഗത്തിന് പിന്നാലെ പ്രതികരണവുമായി നടി തനുശ്രീ ദത്ത. നാനാ പടേക്കറുടെ മരണത്തിൽ അനുശോചനം അറിയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, കഴിഞ്ഞ കാര്യങ്ങൾ കഴിഞ്ഞുവെന്നും ദൈവം അദ്ദേഹത്തിന്റെ ജീവനെടുത്തുവെന്നുമാണ് തനുശ്രീ മറുപടി നൽകിയത്. ‘ഹോൺ ഓക്കെ പ്ലീസ്’ എന്ന സിനിമയുടെ ചിത്രീകരണവേളയിൽ നാനാ പടേക്കർ തന്നോട് മോശമായി പെരുമാറിയെന്ന് മീ ടൂ പ്രസ്ഥാനത്തിന്റെ ഭാഗമായി തനുശ്രീ മുൻപ് ആരോപിച്ചിരുന്നു. ഇതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയാനില്ലെന്നും തനിക്കിത് ഒരു ഈവിൾ ഡെഡ് പോലെയാണെന്നും തനുശ്രീ Read More…
എ.ഐ തട്ടിയെടുക്കാത്ത 3 ജോലികൾ ഏതെല്ലാം? മെറ്റയിലെ വിദഗ്ധയുടെ നിർണ്ണായക പ്രവചനം!
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അതിവേഗം വളരുന്ന സാഹചര്യത്തിൽ ഭാവിയിൽ അത് തൊഴിൽ മേഖലയെ എങ്ങനെ ബാധിക്കുമെന്ന് കൃത്യമായി പ്രവചിക്കുക പ്രയാസമാണെന്ന് സെയിൽസ്ഫോഴ്സ്, മെറ്റാ എന്നിവയിലെ മുൻ AI വിഭാഗം മേധാവി ക്ലാര ഷി പറഞ്ഞു. AI തൊഴിലുകളെ എങ്ങനെ ബാധിക്കുമെന്ന വാർത്താ ഏജൻസിയുടെ ചോദ്യത്തിന് മറുപടിയായി, ഭാവിയിൽ പ്രധാനമായും മൂന്ന് തരത്തിലുള്ള ജോലിക്കാരായിരിക്കും ഉണ്ടാകുകയെന്ന് അവർ വ്യക്തമാക്കി: AI നിർമ്മിക്കുന്നവർ, AI ഉപയോഗിക്കുന്നവർ, AI നിയന്ത്രിക്കുന്നവർ എന്നിവരാണവർ. ഇതിൽ മൂന്നാമത്തെ വിഭാഗം നിലവിൽ തന്നെയുണ്ടെന്നും ഉബർ ഡ്രൈവർമാർ, Read More…
വിറ്റാമിൻ ഡി കുറഞ്ഞാൽ ഹൃദയകോശങ്ങൾക്ക് ഭീഷണി എന്ന് പുതിയ കണ്ടെത്തൽ- മുന്നറിയിപ്പുമായി ICMR-NIN പഠനം
വിറ്റാമിൻ ഡിയുടെ കുറവ് കോശങ്ങളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയെ ബലഹീനമാക്കുകയും ചെയ്തുകൊണ്ട് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ഹൈദരാബാദിലെ ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനിലെ (ICMR-NIN) ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു. ‘സ്റ്റീറോയിഡ്സ്’ എന്ന അന്താരാഷ്ട്ര ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എലികളിൽ നടത്തിയ നിരീക്ഷണങ്ങളിലൂടെയാണ് വിറ്റാമിൻ ഡിയുടെ അളവിലുണ്ടാകുന്ന വ്യതിയാനം ഹൃദയത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ഗവേഷകർ പഠനവിധേയമാക്കിയത്. വിറ്റാമിൻ ഡി വളരെ കുറഞ്ഞ അളവിൽ ലഭിച്ച എലികളുടെ ഹൃദയത്തിൽ ഓക്സിഡേറ്റീവ് നാശനഷ്ടങ്ങൾ വർദ്ധിച്ചതായി Read More…
പുരുഷന്മാരുടെ ടോയ്‌ലെറ്റിൽ സാനിറ്ററി പാഡ് മെഷീൻ! വീഡിയോ വൈറൽ; സോഷ്യൽ മീഡിയയിൽ വൻ ചർച്ച
പുരുഷന്മാരുടെ ശുചിമുറിക്കുള്ളിൽ സാനിറ്ററി പാഡ് വെൻഡിംഗ് മെഷീൻ സ്ഥാപിച്ചിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഈ അസാധാരണമായ സംവിധാനത്തെക്കുറിച്ച് ആളുകൾ ആശയക്കുഴപ്പത്തോടെയും കൗതുകത്തോടെയും തമാശകളോടെയും പ്രതികരിക്കുകയാണ്. സാധാരണയായി പുരുഷന്മാർക്കായി മാത്രം ഉപയോഗിക്കുന്ന ശുചിമുറിയിൽ എന്തിനാണ് ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങൾ നൽകുന്ന മെഷീൻ സ്ഥാപിച്ചതെന്നതാണ് പ്രധാന ചർച്ച. ഒരു കോച്ചിംഗ് ക്ലാസ് സെന്ററിലോ കോളേജിലോ നിന്നുള്ളതെന്ന് തോന്നിക്കുന്ന സ്ഥലത്താണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് സൂചന. ദൃശ്യങ്ങൾ ഉത്തരാഖണ്ഡിലേതാണെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ കൃത്യമായ സ്ഥലം എവിടെയാണെന്നും പുരുഷന്മാരുടെ ശുചിമുറിയിൽ തന്നെ ഈ Read More…
ചൂതാട്ട ഭ്രാന്തിന് പണം കണ്ടെത്താൻ 14 വിവാഹങ്ങൾ! യുവതി കുടുങ്ങി; കോടികൾ പിഴ
ചൂതാട്ടത്തിന് അടിമപ്പെട്ടതിനെ തുടർന്ന് പണം കണ്ടെത്തുന്നതിനായി ലാസ് വേഗാസിൽ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യു.എസ് വനിതയ്ക്ക് തടവുശിക്ഷയും വൻ തുക പിഴയും വിധിച്ചു. 33 കാരിയായ ജിയായിംഗ് ചെന്നിനാണ് ഒരു വർഷത്തെ തടവുശിക്ഷയും 2.7 കോടിയോളം രൂപ (2,80,000 ഡോളർ) ഇരകൾക്ക് നഷ്ടപരിഹാരമായി നൽകാനും ക്ലആർക്ക് കൗണ്ടി കോടതി വിധിച്ചത്. ലാസ് വേഗാസിലെ ലളിതമായ വിവാഹ നിയമങ്ങൾ മുതലെടുത്താണ് ഇവർ ഓൺലൈൻ വഴി പരിചയപ്പെട്ട പുരുഷന്മാരെ വിവാഹം കഴിക്കുകയും തുടർന്ന് പതിനായിരക്കണക്കിന് ഡോളർ തട്ടിയെടുക്കുകയും Read More…
ടി.ടി.ഇ വരുന്നു, രക്ഷപ്പെടാൻ ജീവൻ പണയംവച്ച് ടിക്കറ്റില്ലാത്ത ട്രെയിൻ യാത്രക്കാരുടെ ചാട്ടം! ഞെട്ടിക്കുന്ന വീഡിയോ
ടിക്കറ്റ് പരിശോധകനെ (TTE) കണ്ട് ഭയന്ന് ഓടുന്ന ട്രെയിനിൽ നിന്ന് വൻ ജനക്കൂട്ടം ചാടിയിറങ്ങുന്ന വീഡിയോ ഉത്തർപ്രദേശിൽ നിന്ന് പുറത്തുവന്നു. ടിക്കറ്റില്ലാതെ യാത്ര ചെയ്തവരാണ് പോലീസിനെയും ടിക്കറ്റ് പരിശോധകരെയും ഭയന്ന് ജീവൻ പണയം വെച്ച് ട്രെയിനിൽ നിന്ന് ചാടിയിറങ്ങി റെയിൽവേ ട്രാക്കിലൂടെ ഓടിയത്. റസൗലി റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത് വെച്ചാണ് സംഭവം. സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ പോലീസുകാർ നിൽക്കുന്നത് കണ്ടാണ് യാത്രക്കാർ പരിഭ്രാന്തരായി ട്രെയിനിൽ നിന്ന് ചാടിയത്. മറ്റൊരു യാത്രക്കാരൻ പകർത്തിയ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം Read More…









