തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ചെങ്ഡു ഈസ്റ്റ് റെയിൽവേ സ്റ്റേഷനിൽ ജി8645 തീവണ്ടിയിൽ കയറുന്നതിനിടെ ചെറിയൊരു കുട്ടി പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിലെ വിടവിലേക്ക് വീണു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, അമ്മ വലിയൊരു സ്യൂട്ട്കേസുമായി ട്രെയിനിലേക്ക് കയറുന്നതും കുട്ടി അവരുടെ പിന്നാലെ നടക്കുന്നതും കാണാം. എന്നാൽ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലുള്ള വിടവ് ശ്രദ്ധിക്കാതെ കുട്ടി പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു. ഇത് യാത്രക്കാർക്കിടയിൽ വലിയ ഭീതി സൃഷ്ടിച്ചു. സമീപത്ത് പട്രോളിംഗ് നടത്തുകയായിരുന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ ലി യാൻറോങ്, കുട്ടിയുടെ അമ്മയുടെ Read More…
Month: October 2026
കറുത്ത എള്ള് കഴിച്ചാൽ മുടികൊഴിച്ചിൽ നിൽക്കുമോ? ഇൻസ്റ്റഗ്രാം ട്രെൻഡിന് പിന്നില് എള്ളോളമുണ്ടോ സത്യം?
ചർമ്മത്തിന്റെ തെളിച്ചത്തിനും മികച്ച ഉറക്കത്തിനും ശേഷം, മുടി കൊഴിച്ചിൽ മാറ്റാനുള്ള പുതിയ ട്രെൻഡുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. കറുത്ത എള്ളാണ് ഇത്തവണത്തെ താരം. ദിവസവും കറുത്ത എള്ള് ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ മുടികൊഴിച്ചിൽ കുറയുമെന്നും മുടിക്ക് കട്ടിയും തിളക്കവും കൂടുമെന്നുമാണ് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരുടെ അവകാശവാദം. എള്ള് വറുത്ത അരച്ചും, ചമ്മന്തിയാക്കിയും, ലഡ്ഡുവാക്കിയുമെല്ലാം കഴിക്കാൻ ഇവർ നിർദ്ദേശിക്കുന്നു. എന്നാൽ ഇതിന് പിന്നിൽ ശാസ്ത്രീയമായ വശമുണ്ടോ അതോ ഇതൊരു സാധാരണ സോഷ്യൽ മീഡിയ ട്രെൻഡ് മാത്രമാണോ? ഇന്ത്യൻ അടുക്കളകളിൽ കാലങ്ങളായി ഉപയോഗിച്ചുവരുന്ന Read More…
ഗുജറാത്തിൽ ജനനം, കിവീസിനായി പോരാട്ടം; ന്യൂസിലൻഡ് ടെസ്റ്റ് താരം; ജീത് രാവൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു!
ന്യൂസിലൻഡ് മുൻ ടെസ്റ്റ് ഓപ്പണർ ജീറ്റ് റാവൽ എല്ലാത്തരം പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നോർത്തേൺ ഡിസ്ട്രിക്റ്റ്സ് ക്രിക്കറ്റാണ് ഈ വിവരം അറിയിച്ചത്. ഓക്ലൻഡ്, സെൻട്രൽ ഡിസ്ട്രിക്റ്റ്സ്, നോർത്തേൺ ഡിസ്ട്രിക്റ്റ്സ് എന്നിവർക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 10,000-ത്തിലധികം റൺസ് നേടിയും, ന്യൂസിലൻഡിനായി 24 ടെസ്റ്റ് മത്സരങ്ങൾ കളിച്ചും ശ്രദ്ധേയമായ കരിയറിന് ശേഷമാണ് താരം വിരമിക്കുന്നത്. വളരെ കൗതുകകരമായ ഒരു പശ്ചാത്തലമുണ്ട് ജീത് രാവലിന്. ഗുജറാത്തിനായി അണ്ടര് 19 ക്രിക്കറ്റ് കളിച്ചിരുന്ന അദ്ദേഹം, 16-ാം വയസ്സിലാണ് Read More…
അമേരിക്കക്കാരുടെ പുതിയ ക്രഷ് നമ്മുടെ ദോശ! ഗൂഗിൾ മാപ്സ് പട്ടികയിൽ മുന്നിലെത്തി, ബർഗറും പിസ്സയും മാറ്റിപ്പിടിച്ച് സിയാറ്റിൽ
ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത വിഭവമാണ് ദോശ. പ്രഭാതഭക്ഷണത്തിലെ പ്രിയപ്പെട്ട ഇനവും ദക്ഷിണേന്ത്യൻ റെസ്റ്റോറന്റുകളിലെ പ്രധാന ഓർഡറുമായ ദോശ ഇപ്പോൾ അമേരിക്കയിലെ സീറ്റിൽ നഗരത്തിലെ ഏറ്റവും വലിയ ഭക്ഷണ ട്രെൻഡുകളിൽ ഒന്നായി മാറിയിരിക്കുകയാണ്. ഗൂഗിൾ മാപ്സിന്റെ കണ്ടെത്തലനുസരിച്ച്, കഴിഞ്ഞ ഒരു വർഷത്തിനിടെ സീറ്റിലിൽ ‘ദോശ’ പരാമർശിക്കുന്ന റിവ്യൂകളിൽ 136 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായിട്ടുള്ളത്. ലോകമെമ്പാടുമുള്ള 10 പ്രധാന നഗരങ്ങളിലെ ഭക്ഷണ ട്രെൻഡുകളും ജനപ്രിയ റെസ്റ്റോറന്റുകളും ഉൾപ്പെടുത്തി ഗൂഗിൾ മാപ്സ് തയ്യാറാക്കിയ ആദ്യ ‘ഫാൻ-ഫേവറിറ്റ് ഡൈനിംഗ് ലിസ്റ്റിലാണ്’ ഈ വിവരമുള്ളത്. Read More…
പിതൃതർപ്പണത്തിനൊരുങ്ങി സുപ്രീം കോടതിയിലെ മുസ്ലിം അഭിഭാഷക നാസിയ ഇലാഹി ഖാൻ, മുൻവിധികളെ കാറ്റിൽപ്പറത്തി ഹിന്ദുത്വ പ്രവർത്തക
സനാതന ധർമ്മ പ്രചാരകയും സുപ്രീം കോടതി അഭിഭാഷകയുമായ നാസിയ ഇലാഹി ഖാൻ, സർവ്വപിതൃ അമാവാസി ദിനമായ ഒക്ടോബർ 10-ന് ഉജ്ജയിനിൽ തർപ്പണവും ശ്രാദ്ധച്ചടങ്ങുകളും നടത്തും. ഒക്ടോബർ 11-ന് അവർ ചരിത്രപ്രസിദ്ധമായ ധാർ ഭോജ്ശാല സന്ദർശിക്കുകയും ചെയ്യും. മാനവികതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും പൂർവ്വികരോട് നന്ദി പ്രകടിപ്പിക്കുന്നതിനുമാണ് താൻ ഈ തീരുമാനമെടുത്തതെന്ന് ഇന്ദോർ സന്ദർശന വേളയിൽ അവർ വ്യക്തമാക്കി. ഗർബ പന്തലുകളിൽ പ്രവേശനം നൽകുന്നതിന് തിരിച്ചറിയൽ കാർഡ് പരിശോധന നിർബന്ധമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. കുടുംബത്തിലെ അന്തരിച്ച അംഗങ്ങൾക്ക് തർപ്പണം അർപ്പിക്കാൻ Read More…
ഇതാണ് അമ്മ ! ചുമലിൽ കുഞ്ഞുമായി പെട്രോൾ പമ്പില് ജോലി ചെയ്യുന്ന അമ്മ; വിഡിയോ നെഞ്ചിലേറ്റി സോഷ്യൽ മീഡിയ
ലഡാക്കിലെ ഒരു പെട്രോൾ പമ്പിൽ കുഞ്ഞിനെ പുറത്തുതൂക്കി ജോലി ചെയ്യുന്ന സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അമ്മയുടെ സാഹചര്യം കണ്ട മനസ്സലിഞ്ഞ നിരവധി ആളുകൾ, അവരെ സഹായിക്കാൻ കഴിയുമെന്ന് അന്വേഷിച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രിയങ്ക എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഒമ്പത് ദശലക്ഷത്തിലധികം (90 ലക്ഷം) ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് ലഭിച്ചത്. ഇതിനെത്തുടർന്ന് പ്രിയങ്ക ആ അമ്മയെ വീഡിയോ കോൾ വഴി ബന്ധപ്പെടുകയും, ആളുകൾ അയച്ച Read More…
ചങ്ങലയിൽ ബന്ധിച്ച നിലയിൽ നദിയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ, പ്രണയവിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ ; ദുരൂഹത
മുംബൈ ∙ മഹാരാഷ്ട്രയിൽ നദിയുടെ അടിത്തട്ടിൽ ഇരുമ്പ് ചങ്ങല കൊണ്ടു കാലുകൾ ബന്ധിച്ച നിലയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ധൂലെ ജില്ലയിലെ സാവൽഡെയിൽ താപി നദിയുടെ അടിത്തട്ടിൽ നിന്നാണ് ഈ മൃതദേഹങ്ങൾ കണ്ടെടുത്തത്. മരിച്ചത് ശ്യാം ഹരി പാട്ടീൽ, ഭാര്യ സ്വപ്ന പാട്ടീൽ എന്നിവരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ താപി നദിയിൽ രണ്ട് മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്നത് കണ്ട പ്രാദേശികവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പൂട്ടിയിട്ട ഇരുമ്പ് ചങ്ങല ഉപയോഗിച്ച് യുവാവിന്റെയും യുവതിയുടെയും Read More…
ഒരു വർഷം, ചികിത്സ തേടിയത് 32 മുൻനിര ക്രിക്കറ്റ് താരങ്ങൾ! പരിക്കിൽ വലഞ്ഞ് ഇന്ത്യൻ താരങ്ങൾ, ചികിത്സാ ബജറ്റ് 127 കോടിയാക്കി BCCI
കഴിഞ്ഞ ഒരു വർഷത്തിനിടെ മുപ്പത്തിരണ്ട് മുൻനിര ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരങ്ങൾ ബി.സി.സി.ഐയുടെ സെന്റർ ഓഫ് എക്സലൻസിൽ (CoE) ചികിത്സ തേടിയതായി റിപ്പോർട്ട്. ബി.സി.സി.ഐയുമായി കരാറുള്ള കളിക്കാർക്ക് തുടർച്ചയായി പരിക്കേൽക്കുന്നതിൽ ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഐ.പി.എൽ സീസണിനു ശേഷം സെന്ററിലെത്തുന്ന കളിക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. താരങ്ങളുടെ പരിക്കുകളുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി നടപ്പ് സാമ്പത്തിക വർഷത്തിൽ കോ.ഇയുടെ ബജറ്റ് 92 കോടി രൂപയിൽ Read More…
വിവാഹേതര ബന്ധം? ഭർത്താവിന് കാപ്പിയിൽ മയക്കുമരുന്ന് നൽകി സ്വകാര്യഭാഗത്ത് കുത്തിപ്പരുക്കേല്പ്പിച്ച് ഭാര്യ
വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവിന് കാപ്പിയിൽ ഉറക്കഗുളിക കലർത്തി നൽകി മയക്കിയ ശേഷം സ്വകാര്യഭാഗത്ത് കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിലായി. ഉത്തർപ്രദേശിലെ മീററ്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗുരുതരമായി പരുക്കറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ എട്ടിന് രാത്രി 12 മണിയോടെയാണ് ഷബ്നം ഭർത്താവ് നദീമിന് കാപ്പിയിൽ മയക്കുമരുന്ന് നൽകി ആക്രമണം നടത്തിയത്. ലിസാദി ഗേറ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ സെയ്ദ് ഗാർഡനിൽ താമസിക്കുന്ന ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഏഴ് വർഷമായിരുന്നു. ഇവർക്ക് Read More…









