സൗത്ത് ആഫ്രിക്കയും ഓസ്ട്രേലിയയും തമ്മിൽ കേപ് ടൗണിലെ ന്യൂലാൻഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിനിടയിലെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. സൗത്ത് ആഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റയാൻ റിക്ക്ൾട്ടന്റെ അമ്മയെക്കുറിച്ച് ഒരു ക്രിക്കറ്റ് ആരാധകൻ ചോദിച്ച വിചിത്രമായ ചോദ്യമാണ് ഈ വീഡിയോയിലുള്ളത്. മത്സരത്തിനിടെ പ്ലാക്കാർഡും ഏന്തിനിൽക്കുന്ന ആരാധകന്റെ ദൃശ്യങ്ങൾ സംപ്രേക്ഷണക്കാരായ ക്യാമറമാൻ കൃത്യമായി പകർത്തി. “റയാൻ റിക്ക്ൾട്ടൺ, നിങ്ങളുടെ അമ്മ സിംഗിൾ ആണോ?” എന്ന് കൈകൊണ്ട് എഴുതിയ ഒരു പോസ്റ്ററാണ് ആരാധകൻ കയ്യിൽ പിടിച്ചിരുന്നത്. Read More…
Month: October 2026
ഇന്ത്യയിലെ ‘മില്യണയർ വില്ലേജ്’; ഒരു ഗ്രാമം മുഴുവൻ കോടീശ്വരന്മാരായതിന് പിന്നിലെ കഥ ഇങ്ങനെ!
ഇന്ത്യയിലെ ചില ഗ്രാമങ്ങൾ ഭക്ഷണത്തിനും മറ്റു ചിലത് കരകൗശല വസ്തുക്കൾക്കും പ്രശസ്തമാണ്. എന്നാൽ ആളുകൾ ഒരുമിച്ച് ജീവിക്കുന്നതിലും ജോലി ചെയ്യുന്നതിലും പ്രശസ്തമായ ചില ഗ്രാമങ്ങളുമുണ്ട്. മഹാരാഷ്ട്രയിലെ ഒരു ഗ്രാമം അവിടെയുള്ള ജനങ്ങൾ കൃഷിയിലൂടെ പടുത്തുയർത്തിയ സമൃദ്ധി കാരണം തികച്ചും വേറിട്ട ഒരു അപരനാമത്തിൽ അറിയപ്പെടുന്നു. പതിവ് കാഴ്ചകളിൽ നിന്ന് മാറി ഗ്രാമീണ ഇന്ത്യയുടെ വ്യത്യസ്തമായ ഒരു മുഖം കാണാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ഇതൊരു കൗതുകമുള്ള ഇടമാണ്. ദശലക്ഷക്കണക്കിന് രൂപ സമ്പാദ്യമുള്ള കോടീശ്വരന്മാരാണ് ഈ ഗ്രാമത്തിൽ ജീവിക്കുന്നത് എന്നതാണ് Read More…
കണ്ടാല്‍ ഒരു പഴയ വീട്, കുഴിച്ചെടുത്ത ഭൂഗർഭ ഡ്രമ്മുകളിൽ 5 കോടിയുടെ 500 രൂപ നോട്ടുകൾ ! ഒളിപ്പിച്ച മോഷ്ടിച്ച പണം പൊക്കി വീഡിയോ
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിലെ സാധാരണ വീട്. എന്നാൽ ആ വീടിന്റെ അടിത്തറയ്ക്കുള്ളിൽ ഒളിപ്പിച്ചിരുന്നത് നിസ്സാര കാര്യങ്ങളായിരുന്നില്ല. മണ്ണിൽ ആഴത്തിൽ കുഴിച്ചിട്ട മൂന്ന് ഡ്രമ്മുകളിലായി സൂക്ഷിച്ചിരുന്ന കോടികളുടെ കള്ളപ്പണമാണ് പൊലീസ് സംഘം അവിടെ നിന്ന് കണ്ടെത്തിയത്. തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്ന 500 രൂപയുടെ നോട്ടുക്കെട്ടുകളാണ് നിലത്തിനടിയിൽ ഒളിപ്പിച്ചിരുന്നത്. നവാബ്‌ഗഞ്ച് മേഖലയിലെ ‘മഹാകാൽ’ എന്നറിയപ്പെടുന്ന രാകേഷ് യാദവിന്റെ തറവാട്ടുട്ടുവീട്ടിൽ നിന്ന് ബുധനാഴ്ച രാത്രിയാണ് ഈ പണം കണ്ടെത്തിയത്. വീട്ടിനുള്ളിൽ മോഷണമുതൽ എന്ന് Read More…
ഞാന്‍ അമ്മയെ കൊന്നുവെന്ന് അച്ഛന്‍; മക്കള്‍ പുതപ്പ് മാറ്റിയപ്പോള്‍ രക്തത്തില്‍ കുളിച്ച് അമ്മ, ഭർത്താവിന്റെ ദീർഘായുസ്സിന് വ്രതമെടുത്ത ഭാര്യയ്ക്ക് ദാരുണാന്ത്യം
ഭർത്താവിന്റെ ദീർഘായുസ്സിനായി ‘കർവാ ചൗത്ത്’ വ്രതം അനുഷ്ഠിച്ച ഭാര്യയെ ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് മസാല ചതയ്ക്കാൻ ഉപയോഗിക്കുന്ന കല്ലുകൊണ്ട് മധു ശ്രീവാസ്തവ എന്ന യുവതിയെ തലയ്ക്കടിച്ച് ഭർത്താവ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവ് ആനന്ദ് ശ്രീവാസ്തവയെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ ദമ്പതികൾ തമ്മിൽ കടുത്ത തർക്കമുണ്ടായിരുന്നു. കർവാ ചൗത്ത് വ്രതമായതിനാൽ താൻ വീട്ടുജോലികൾ ഒന്നും ചെയ്യില്ലെന്ന് മധു ഭർത്താവിനോട് പറയുകയും ഉറങ്ങാൻ പോവുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ആനന്ദ്, ഉറങ്ങിക്കിടക്കുകയായിരുന്ന മധുവിനെ കഴുത്തുഞെരിക്കുകയും തുടർന്ന് Read More…
കുട്ടിയുടെ ചോക്ലേറ്റ് കഴിച്ചതിന് വഴക്കുപറഞ്ഞതിന്റെ പക; 4 വയസ്സുകാരനെ വാട്ടർ ടാങ്കിൽ തള്ളിയിട്ട് കൊന്ന് പന്ത്രണ്ടുകാരി!
ഇൻഡോർ: അയൽവാസി വഴക്കുപറഞ്ഞതിന്റെ വൈരാഗ്യത്തിൽ അവരുടെ നാലുവയസ്സുകാരനായ മകനെ പന്ത്രണ്ടുകാരി കൊലപ്പെടുത്തി. മധ്യപ്രദേശിലെ മണ്ട്സൗറിലെ ഷാംഗഡിൽ ഒക്ടോബർ 24-നാണ് ഈ ദാരുണ സംഭവം നടന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് നാലുവയസ്സുകാരന്റെ ചോക്ലേറ്റ് എടുത്തു കഴിച്ചതിന് കുട്ടിയുടെ അമ്മ വഴക്കുപറഞ്ഞതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഒക്ടോബർ 24-ന് ഉച്ചയ്ക്ക് വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ചോക്ലേറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടി ബാലനെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ വീട്ടിലെ വാട്ടർ ടാങ്കിലേക്ക് തള്ളിയിട്ട Read More…
16-കാരന്‍ ഓടിച്ച ബൈക്കിടിച്ച് മരണം: പിതാവ് 29 ലക്ഷം നല്‍കണം; മക്കൾക്ക് വാഹനം കൊടുക്കുന്ന രക്ഷകർത്താക്കൾ ജാഗ്രതൈ!
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ച കേസിൽ ഇൻഷുറൻസ് കമ്പനി നൽകേണ്ട 29 ലക്ഷം രൂപയുടെ നഷ്ടപരിഹാരം വിദ്യാർഥിയുടെ പിതാവിൽ നിന്ന് ഈടാക്കാൻ കോടതി ഉത്തരവിട്ടു. 2023 ഒക്ടോബർ ഒൻപതിന് നടന്ന അപകടത്തിന്റെ നഷ്ടപരിഹാര കേസിലാണ് മൂവാറ്റുപുഴ മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണൽ സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മരിച്ചയാളുടെ ബന്ധുക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. വാദം കേട്ട കോടതി ഇൻഷുറൻസ് കമ്പനിയോട് 29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. എന്നാൽ, Read More…
തൊണ്ടിമുതലായ എം.ഡി.എം.എ മോഷ്ടിച്ച എസ്.ഐ അറസ്റ്റിൽ! CCTVയില്‍ കുടുങ്ങിയത് ‘തൂഫാൻ വാരിയർ’ !
രാസലഹരിക്കേസിൽ പിടികൂടി സീൽ ചെയ്‌ത് സ്‌റ്റേഷനിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എം.ഡി.എം.എ കവറോടെ മോഷ്ടിച്ച കേസില്‍ എറണാകുളം സെൻട്രൽ സ്‌റ്റേഷനിലെ എസ്.ഐ അനസ് എസ്.തൗഫിഖ് അറസ്റ്റിലായി. സർക്കാർ ജീവനക്കാരൻ മോഷണം നടത്തി, തെളിവു നശിപ്പിച്ചു, ലഹരി കൈവശം വച്ചു തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ എസ്.ഐയെ സസ്പെൻഡ് ചെയ്തിരുന്നു. വിവിധ കേസുകളിൽ പിടികൂടുന്ന രാസലഹരി കോടതിയിൽ ഹാജരാക്കി ലാബിലേക്കുള്ള സാംപിൾ ശേഖരിച്ച ശേഷം സെൻട്രൽ സ്റ്റേഷനിലെ ലോക്കറിലാണ് സൂക്ഷിക്കുന്നത്. ഇത് നശിപ്പിക്കാനായി Read More…
‘എന്റെ മകനോട് ആ പെൺകുട്ടിക്ക് ക്രഷ്’: പ്ലസ് വണ്‍ വിദ്യാര്‍ഥിക്കു കൂട്ടത്തല്ല്, പിന്നിൽ വിദ്യാർഥിനിയുടെ ക്വട്ടേഷൻ?
ഹരിപ്പാട് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ ചേർന്ന് ക്രൂരമായി മര്‍ദിച്ചു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സഹപാഠിയായ പെണ്‍കുട്ടി ക്വട്ടേഷന്‍ നല്‍കി മകനെ മര്‍ദിക്കുകയായിരുന്നുവെന്ന് പരുക്കേറ്റ പതിനേഴുകാരന്റെ കുടുംബം ആരോപിച്ചു. കഴിഞ്ഞ 15-നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഐ.ടി.ഐ വിദ്യാര്‍ഥിയും പള്ളിപ്പാട് സ്വദേശിയുമായ പത്തൊമ്പതുകാരനാണ് അക്രമം ആസൂത്രണം ചെയ്‌തതെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. ക്ലാസ്‌മുറിക്കുള്ളില്‍ പൂട്ടിയിട്ടാണ് വിദ്യാര്‍ഥികള്‍ സംഘംചേര്‍ന്ന് മര്‍ദിച്ചത്. ‘‘ഒക്ടോബര്‍ 15ന് എന്റെ മകനെ അവന്റെ സ്കൂളിൽ പഠിക്കുന്ന Read More…
ഇഷാൻ തിരിച്ചെത്തിയാൽ ആര് പുറത്തുപോകും? വൈഭവോ സഞ്ജുവോ? അതിലെന്താണ് ഇത്ര ആലോചിക്കാനെന്ന് അശ്വിൻ
ഓക്‌ലൻഡ് : ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20യിൽ ഓപ്പണറായി ഇറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത കൗമാരതാരം വൈഭവ് സൂര്യവംശി വീണ്ടും തൻ്റെ പ്രതിഭ തെളിയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ മൂന്നാം നമ്പറിൽ ഇറങ്ങി പരാജയപ്പെട്ടതിനെത്തുടർന്നാണ് താരത്തെ വീണ്ടും ഓപ്പണിങ്ങിലേക്ക് മാറ്റിയത്. വൈഭവും അഭിഷേക് ശർമയും ചേർന്ന് പവർപ്ലേയിൽ റെക്കോർഡ് സ്കോർ നേടിയതോടെ ഇന്ത്യൻ ടീമിൽ വീണ്ടും ഒരു തിരഞ്ഞെടുപ്പ് പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. നാലാം മത്സരത്തിൽ ഇഷാൻ കിഷൻ തിരിച്ചെത്തുകയാണെങ്കിൽ ടീമിൽ നിന്ന് ആരെ പുറത്തിരുത്തുമെന്നതാണ് പ്രധാന ചോദ്യം. വൈഭവ് ഓപ്പണറായതോടെ Read More…









