ചൂടുള്ള ചായ കുടിക്കുന്നത് പലരുടെയും പ്രഭാത ശീലങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ ഇത് ആരോഗ്യത്തിന് എത്രത്തോളം സുരക്ഷിതമാണെന്ന് നമ്മൾ ചിന്തിക്കാറുണ്ടോ? അമിത ചൂടിൽ ചായയോ മറ്റ് പാനീയങ്ങളോ കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബാംഗ്ലൂരിലെ കൺസൾട്ടന്റ് ക്ലിനിക്കൽ ഓങ്കോളജിസ്റ്റായ ഡോ. സപ്തർഷി ഘോഷ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കുന്നു. വളരെ ചൂടായ പാനീയങ്ങൾ തുടർച്ചയായി കുടിക്കുന്നത് അന്നനാളത്തെ (oesophagus) സാരമായി ബാധിക്കാമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. അന്നനാളത്തിന്റെ ആവരണ കോശങ്ങളെ ഉയർന്ന ചൂട് പരിക്കേൽപ്പിക്കുകയും, Read More…
Month: October 2026
മകളെ കാണണം ! ആക്രമണത്തില്‍ മുറിഞ്ഞ അഴുകിയ കാൽ സ്വയം മുറിച്ചുമാറ്റി ! സൈനികന് ആകാശ മാർഗ്ഗം അത്ഭുത രക്ഷപ്പെടൽ
റഷ്യ- യുക്രൈൻ യുദ്ധത്തിനിടെ ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി സ്വന്തം പാദം മുറിച്ചുമാറ്റേണ്ടി വന്ന യുക്രൈൻ സൈനികനെ ഡ്രോൺ ഉപയോഗിച്ച് രക്ഷപ്പെടുത്തി. തകർന്ന ഒരു സ്കൂളിലെ ബോയിലറിന് താഴെയുള്ള ചെറിയൊരു കുഴിയിൽ എട്ട് മാസത്തോളമാണ് ഈ 49-കാരൻ കഴിഞ്ഞുകൂടിയത്. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. റഷ്യൻ ഡ്രോണാക്രമണത്തിൽ ഒരു പാദം നഷ്ടപ്പെട്ട ഇദ്ദേഹം, അഴുകിത്തുടങ്ങിയ മറ്റേ പാദം കത്തിയുപയോഗിച്ച് സ്വന്തമായി മുറിച്ചുമാറ്റുകയായിരുന്നു. ചുറ്റും റഷ്യൻ ഡ്രോണുകൾ നിരീക്ഷണം നടത്തിയിരുന്നതിനാൽ രക്ഷാപ്രവർത്തനം അസാധ്യമായിരുന്നു. ഇദ്ദേഹത്തിന്റെ അടുത്തേക്ക് അയച്ച രണ്ട് റോബോട്ടുകൾ ആക്രമണത്തിൽ തകരുകയും Read More…
എടാ കുട്ടി മീശക്കാരാ…. ജനിച്ചപ്പോൾത്തന്നെ കട്ടിമീശയും താടിയും! കൗതുകത്തോടെ ശാസ്ത്രലോകം, ഇത് AI പണിയോ?
കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ശരീരത്തിൽ വൻതോതിൽ രോമങ്ങൾ കാണപ്പെടുന്നത് സാധാരണമാണ്. മൃദുവായ ഈ രോമങ്ങൾ കാലക്രമേണ പൊഴിഞ്ഞുപോകുകയാണ് പതിവ്. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായി കട്ടി മീശയോടെ ജനിച്ച ഒരു കുഞ്ഞാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ശ്രദ്ധ നേടുന്നത്. ദക്ഷിണമേരിക്കൻ രാജ്യമായ ഇക്വഡോറിലാണ് ഈ കൗതുകകരമായ സംഭവം നടന്നിരിക്കുന്നത്. മീശയ്ക്ക് പുറമേ ചുണ്ടിന് താഴെ ‘ഗോട്ടി’ സ്റ്റൈലിലുള്ള താടിയും ഈ കുഞ്ഞിനുണ്ട്. കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ചിരിയോടെയും തമാശയോടെയും അത്ഭുതത്തോടെയുമാണ് ആളുകൾ ഇതിനോട് പ്രതികരിക്കുന്നത്. ‘ഇത്രയും കട്ടിയുള്ള മീശയോടെ Read More…
‘നാട്ടുകാരെ, ഞാന്‍ മടുത്തു, എത്രയാന്ന് വച്ച് ചെയ്യാനാ…..’ പുഴ വൃത്തിയാക്കല്‍ എന്നന്നേക്കുമായി അവസാനിപ്പിച്ച് ബിട്ടു തബാഹി
മധ്യപ്രദേശിലെ അജ്നാർ നദി ഒറ്റയ്ക്ക് വൃത്തിയാക്കി സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ 21-കാരനായ പരിസ്ഥിതി പ്രവർത്തകനാണ് ബിട്ടു തബാഹി എന്ന സുരേന്ദ്ര സിംഗ് ചൗധരി. തന്റെ ഗ്രാമത്തിലെ മലിനമായ നദിയുടെ ദയനീയാവസ്ഥ കണ്ട് അധികൃതർക്കായി കാത്തുനിൽക്കാതെ 2026 ജനുവരി മുതൽ സ്വന്തം കൈകൾ കൊണ്ട് ബിട്ടു ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. തന്റെ ശുചീകരണ വീഡിയോകൾ പങ്കുവെച്ചതോടെ ബിട്ടുവിന് മികച്ച പിന്തുണയാണ് സെലിബ്രിറ്റികൾ അടക്കം പൊതുസമൂഹത്തിൽ നിന്ന് ലഭിച്ചത്. എന്നാൽ താൻ പുഴ വൃത്തിയാക്കൽ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് Read More…
‘ തിരുത്താന്‍ കൊടുത്ത പാൻ കാർഡ് പണി തന്നു! നായര്‍ നാറിയായി’! വീട്ടില്‍ എല്ലാവരും കരച്ചിലാണെന്ന് ശ്രീവിദ്യ- വീഡിയോ വൈറൽ
പാൻ കാർഡിലെ വിവരങ്ങൾ തിരുത്താനായി അപേക്ഷിച്ച് തിരികെ ലഭിച്ചപ്പോൾ സംഭവിച്ച അബദ്ധം ചൂണ്ടിക്കാട്ടി വീഡിയോയുമായി നടി ശ്രീവിദ്യ മുല്ലച്ചേരി. ഭർത്താവും സംവിധായകനുമായ രാഹുൽ രാമചന്ദ്രന്റെ പാൻ കാർഡിലെ അച്ഛന്റെ പേരിലാണ് വലിയ പിഴവ് വന്നത്. രാമചന്ദ്രൻ നായർ എന്ന പേരിന് പകരം കാർഡിൽ ‘രാമചന്ദ്രൻ നാറി’ (Ramachandran Nari) എന്നാണ് അച്ചടിച്ചുവന്നത്. പേര് മാറിവന്ന ഈ വിഷയം വളരെ ഹാസ്യരൂപേണയാണ് ശ്രീവിദ്യ സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ചത്. തന്റെ കുടുംബത്തിലുണ്ടായ ഒരു വിഷമകരമായ കാര്യത്തെക്കുറിച്ച് പറയാനാണ് വന്നതെന്നു പറഞ്ഞുകൊണ്ടാണ് Read More…
ഗംഭീറിന്റെ ആ ഒരു സന്ദേശം, കാര്യങ്ങൾ മാറിമറിഞ്ഞു! ഇന്ത്യയുടെ തകർപ്പൻ ജയത്തിന് വഴിയൊരുക്കിയ ആ മാസ്റ്റർ പ്ലാൻ തുറന്നുപറഞ്ഞ് തിലക് വർമ്മ
ന്യൂസിലൻഡിനെതിരെയുള്ള ഇന്ത്യയുടെ വിജയശില്പിയായ തിലക് വർമ്മ, മത്സരത്തിന് മുൻപ് പ്രധാന പരിശീലകൻ ഗൗതം ഗംഭീറും ബാറ്റിങ് കോച്ച് സീതാൻഷു കൊട്ടക്കും തനിക്ക് നൽകിയ പിന്തുണയെക്കുറിച്ച് ഓർമ്മിച്ചു. ഇന്ത്യയുടെ വിജയലക്ഷ്യമായ 180 റൺസ് പിന്തുടരുന്നതിനിടയിൽ 15-ാം ഓവറിൽ 112 റൺസിന് 6 വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ പരാജയത്തിന്റെ വക്കിലെത്തിയിരുന്നു. എന്നാൽ പിന്നീട് ക്രീസിലെത്തിയ തിലക് വർമ്മ മികച്ച കൂട്ടുകെട്ടുകളിലൂടെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. നമാൻ ധീറുമായി ചേർന്ന് 25 പന്തിൽ 42 റൺസും, നിതീഷ് കുമാർ റെഡ്ഡിയുമായി ചേർന്ന് Read More…
സ്പായിലെ പീഡനം; പെണ്‍കുട്ടിയെ കോവളത്തെത്തിച്ചത് അനുരൂപിന്റെ പെണ്‍സുഹൃത്ത്? പീഡിപ്പിച്ചവരില്‍ വിദേശികളും !
കോവളത്ത് ആന്ധ്രാ സ്വദേശിയായ പതിനാറുകാരിയെ വിവിധ സ്പാകളിലും റിസോർട്ടുകളിലുമെത്തിച്ച് പീഡിപ്പിച്ച കേസിൽ അന്വേഷണം അന്തർസംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിച്ചതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയവരുടെ പട്ടിക അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിൽ വിദേശികൾ വരെ ഉൾപ്പെട്ടിട്ടുണ്ടെന്നും എ.ഡി.ജി.പി: പി. വിജയൻ വ്യക്തമാക്കി. വ്യാജരേഖകൾ നിർമ്മിച്ച് ബംഗ്ലാദേശി യുവതികളെ കേരളത്തിലെത്തിക്കുന്നുണ്ടെന്നും ഇത്തരം സ്പാകളുടെ നടത്തിപ്പിനു പിന്നിൽ ചില സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കോവളത്തുണ്ടായ സംഭവം ഒറ്റപ്പെട്ടതല്ലെന്നും പെൺകുട്ടികളെ റിസോർട്ടുകളിലേക്കും സ്പാകളിലേക്കും എത്തിക്കുന്ന വലിയൊരു ശൃംഖലയുടെ വേരുകൾ Read More…
ഗൗതം ഗംഭീർ ഗൗരവത്തിലാണ് ! ത്രില്ലർ വിജയം, പിന്നാലെ ഗ്രൗണ്ടിൽ നീണ്ട ചർച്ച, ദൃശ്യങ്ങൾ വൈറൽ!
ക്രൈസ്റ്റ്ചർച്ചിൽ ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20യിലെ വിജയത്തിനു ശേഷമാണ് പരിശീലകൻ ഗൗതം ഗംഭീറും ഇന്ത്യൻ താരം സഞ്ജു സാംസണും ഗ്രൗണ്ടിൽവച്ച് ഏറെ നേരം സംസാരിച്ചത്. വളരെ ഗൗരവത്തോടെ ഗംഭീർ സഞ്ജുവിനോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യ മത്സരം ജയിച്ചിട്ടും ഇരുവരും തമ്മിൽ ഇത്രയും ഗൗരവമുള്ള ചർച്ച നടത്താൻ എന്തായിരിക്കും കാരണമെന്നാണ് ക്രിക്കറ്റ് ആരാധകർക്കിടയിലെ പ്രധാന സംശയം. ഈ മത്സരത്തിൽ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാൻ സഞ്ജു സാംസണ് സാധിച്ചിരുന്നില്ല. ഓപ്പണറായി ഇറങ്ങിയ സഞ്ജു 17 പന്തിൽനിന്ന് ഒരു Read More…
300 രൂപയുടെ ഓവനിൽ നിന്ന് 7,400 കോടിയുടെ സാമ്രാജ്യത്തിലേക്ക്! മുൻനിര ബ്രാൻഡായി മാറിയ ഒരു വീട്ടമ്മയുടെ സ്വപ്നം
വെറും 300 രൂപ വിലയുള്ള ഒരു ചെറിയ ഓവനിൽ നിന്ന് ആരംഭിച്ച് 7,400 കോടി രൂപയുടെ ആഹാര നിർമ്മാണ കമ്പനിയായി വളർന്ന രജ്നി ബെക്ടറുടെ യാത്ര അവിശ്വസനീയമാണ്. 1970-കളിൽ പഞ്ചാബിലെ ലുധിയാനയിലുള്ള തന്റെ വീട്ടിൽ വെച്ചാണ് രജ്നി ഐസ്ക്രീമുകൾ, കേക്കുകൾ, കുക്കികൾ, ബണ്ണുകൾ എന്നിവ ഉണ്ടാക്കാൻ തുടങ്ങിയത്. 300 രൂപ വിലയുള്ള ഒരു ചെറിയ ഓവനായിരുന്നു അവരുടെ ആദ്യത്തെ പ്രധാന നിക്ഷേപം. തുടക്കത്തിൽ ഒരു ഹോബിയായി തുടങ്ങിയ ഈ പാചകം പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി. സുഹൃത്തുക്കളും പരിചയക്കാരും Read More…









