Health

കുട്ടികളുണ്ടാകാത്തതിന് ആശുപത്രിയിലെത്തിയ 26-കാരൻ ഞെട്ടി; ഉള്ളിൽ ഗർഭപാത്രം! അപൂർവ്വ വൈദ്യശാസ്ത്ര അത്ഭുതം

വന്ധ്യതാ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ 26-കാരന് അപൂർവ്വമായ ‘പെർസിസ്റ്റന്റ് മുള്ളേറിയൻ ഡക്ട് സിൻഡ്രോം’ (PMDS) രോഗാവസ്ഥ കണ്ടെത്തി. പുരുഷ ക്രോമസോമുകളും പുരുഷന്റെ ശാരീരിക ലക്ഷണങ്ങളുമുള്ള ഒരു വ്യക്തിയിൽ ഗർഭാശയം, ഫാലോപ്പിയൻ ട്യൂബ് തുടങ്ങിയ സ്ത്രീ പ്രജനന അവയവങ്ങൾ വളരുന്ന അപൂർവ്വമായ ജന്മനായുള്ള അവസ്ഥയാണിത്. ലോകത്ത് 300-ൽ താഴെ ആളുകളിൽ മാത്രമാണ് ഇതുവരെ ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സാധാരണയായി കുട്ടിക്കാലത്താണ് ഇത് കണ്ടെത്താറുള്ളതെങ്കിലും, മുതിർന്നതിനു ശേഷം വന്ധ്യതാ പരിശോധനയ്ക്കിടെ ഇത് കണ്ടെത്തുന്നത് വളരെ അപൂർവ്വമാണ്. പ്രാഥമിക വന്ധ്യതാ ചികിത്സയ്ക്കായി Read More…

Featured Sports

കളിക്കാനാളില്ല, പാസ്പോർട്ടില്ലാത്ത 21 -കാരനെ പാക്കിസ്ഥാൻ ഇംഗ്ലണ്ടിലെത്തിച്ചു! 4 വിക്കറ്റെടുത്ത് പുതിയ പേസ് വിസ്മയം!

ലണ്ടൻ: തുടർച്ചയായ രണ്ട് തോൽവികൾക്ക് പിന്നാലെ പാക്കിസ്ഥാൻ ടീമിൽ നിന്ന് ഏഴ് താരങ്ങളെ പുറത്താക്കിയത് വലിയ ചർച്ചയായിരുന്നു. മൂന്നാം ടെസ്റ്റിനായി മാത്രം ഏഴ് പകരക്കാരെയാണ് പാക്കിസ്ഥാൻ ഇംഗ്ലണ്ടിലെത്തിച്ചത്. അതിലൊരാളായിരുന്നു 21 വയസ്സുകാരൻ പേസർ റസവുല്ല. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ കളിക്കുന്ന ഈ യുവപേസറുടെ ടീം എൻട്രി അങ്ങേയറ്റം നാടകീയമായിരുന്നു. പാസ്പോർട്ട് പോലുമില്ലാതെ പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വയിലെ പർവത പ്രദേശത്ത് കഴിഞ്ഞിരുന്ന റസവുല്ലയെ അതിവേഗ നീക്കങ്ങളിലൂടെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇംഗ്ലണ്ടിലെത്തിച്ചത്. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിവരം റസവുല്ല വളരെ Read More…

Crime

“ആരും ഇങ്ങനെയൊരു തെറ്റ് ചെയ്യരുത്”, ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിജിൽ വച്ച പ്രതിയുടെ ഉപദേശം !

ഗുവാത്തി: അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയുടെ ഉപദേശം. ഗുവാഹത്തിയിൽ 25 കാരിയായ ഭാര്യ റിയ താലൂക്ദാറിനെ വധിച്ച കേസിൽ അറസ്റ്റിലായ രാമാനുജ് ഗോസ്വാമിയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ മാധ്യമങ്ങളോട് ഉപദേശരൂപേണ പ്രതികരിച്ചത്. ‘‘ഞാൻ ചെയ്ത തെറ്റുകൾ പൂർണ്ണമായി സമ്മതിക്കുന്നു. ആളുകൾക്ക് എന്നെക്കുറിച്ച് മോശം കാര്യങ്ങൾ പറയാം. എന്നാൽ ജീവിതത്തിൽ ഇത്തരമൊരു തെറ്റ് ആരും ചെയ്യരുതെന്ന് ഞാൻ എല്ലാവരോടും അപേക്ഷിക്കുകയാണ്’’ – രാമാനുജ് ഗോസ്വാമി പറഞ്ഞു. കുറച്ചു മാസങ്ങൾക്ക് Read More…

Spotlight

200 രൂപ നൽകി കുടുംബത്തെ അറിയിക്കാതെ പറഞ്ഞുവിട്ട രോഗിയെ കാണാനില്ല; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിനെതിരേ പരാതി

തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന്‌ കുടുംബത്തെ അറിയിക്കാതെ പുറത്തുവിട്ട രോഗിയെ കാണാനില്ലെന്ന്‌ പരാതി. വർക്കല ഇടവ സ്വദേശി ഹസീബിനെ കാണാനില്ലെന്ന് കാട്ടി കുടുംബാംഗങ്ങളാണ് പോലീസിൽ പരാതി നൽകിയത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഹസീബിനെ ജൂലൈ 30-നാണ്‌ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്‌. ആഴ്‌ചയിൽ ഒന്നിലധികം ദിവസങ്ങളിൽ ഹസീബിനെ കാണാൻ സഹോദരി ആസ്പത്രിയിൽ എത്താറുണ്ടായിരുന്നു. ഓണത്തിനുശേഷം ഇവർ വീണ്ടും എത്തിയപ്പോഴാണ്‌ ഉത്രാട ദിവസം 200 രൂപ യാത്രാച്ചെലവായി നൽകി ഹസീബിനെ ഡിസ്ചാർജ് ചെയ്ത് അയച്ചതായി ആശുപത്രി അധികൃതർ അറിയിച്ചത്‌. Read More…

Crime

‘ഞാന്‍ കുഞ്ഞിനെ കൊന്നു കുഞ്ഞമ്മാ…’; ‘നീ എന്തിനിത് ചെയ്തു, എനിക്ക് തന്നൂടായിരുന്നോ ‘; ഒരുവയസ്സുകാരിയെ കഴുത്ത്അറത്ത് കൊന്നു സംഭവത്തിൽ നെഞ്ചുതകർക്കുന്ന കാഴ്ചകള്‍

തിരുവനന്തപുരം: “ഞാൻ കൊന്നു കുഞ്ഞമ്മാ… എന്നാണ് അവൾ പറഞ്ഞത്. എനിക്ക് തന്നൂടായിരുന്നോ കുഞ്ഞിനെ, എനിക്ക് മക്കളില്ലല്ലോ, ഞാൻ വളർത്തുമായിരുന്നില്ലേ?” – തിരുവനന്തപുരം തിരുമല പൊറ്റയിൽ ഒരു വയസ്സുള്ള പെൺകുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വീട്ടിൽ കണ്ടത് നെഞ്ചുതകർക്കുന്ന കാഴ്ചകളായിരുന്നു. തന്നോട് ചോദിച്ചിരുന്നെങ്കിൽ കുഞ്ഞിനെ താൻ ഏറ്റെടുത്ത് വളർത്തുമായിരുന്നുവെന്ന് ക്രിസ്റ്റിയുടെ കുഞ്ഞമ്മ കണ്ണീരോടെ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്ന എന്ന് പേരുള്ള ഒരുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അമ്മ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. “എനിക്ക് തന്നുകൂടായിരുന്നോ, ഞാൻ വളർത്തുമായിരുന്നില്ലേ എന്റെ കുഞ്ഞിനെ? Read More…

Featured Sports

4 തവണ ജീവൻ തിരിച്ചുകിട്ടി!ഷെഫാലിയുടെ 64 റൺസ് മികവില്‍ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ

ദുബായിൽ നടന്ന ഏഷ്യാ കപ്പ് സെമിഫൈനലിൽ ബംഗ്ലാദേശിനെ 40 റൺസിന് തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ ഫൈനലിൽ കടന്നു. ഇന്ത്യ ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുക്കാനേ സാധിച്ചുള്ളൂ. ബാറ്റിങ്ങിൽ അർധ സെഞ്ചുറി നേടിയ ഷെഫാലി വർമയുടെയും ബോളിങ്ങിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമയുടെയും മികവിലാണ് ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയത്. നാല് തവണ ജീവൻ ലഭിച്ച ഷെഫാലി 40 പന്തിൽ നിന്ന് 64 റൺസ് Read More…

Spotlight

ഹോസ്റ്റൽ ബാത്ത്‌റൂമിൽ ഒളിക്യാമറ: പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ പകർത്തി, പാഡുകൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് കണ്ടെത്താനെന്ന് വാർഡന്‍, വൻ പ്രതിഷേധം

ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിലുള്ള സ്വകാര്യ ഗേൾസ് ഹോസ്റ്റൽ ബാത്ത്‌റൂമിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ച് വിദ്യാർഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ വനിതാ വാർഡനെതിരെ പോലീസ് കേസെടുത്തു. മൊഹദ്ദിപൂരിലെ ഹോസ്റ്റൽ വാർഡനായ ആരതി സിംഗിനെതിരെയാണ് ഗുരുതരമായ വകുപ്പുകൾ ചുമത്തി കന്റോൺമെന്റ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാത്ത്‌റൂമിലെ ടിൻ ഷെഡിനുള്ളിൽ ക്യാമറ ഓൺ ചെയ്ത് ടോയ്‌ലറ്റിന് നേരെ തിരിച്ചുവെച്ച നിലയിലായിരുന്നു ഫോൺ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രി ബാത്ത്‌റൂമിൽ കയറിയ ഒരു പെൺകുട്ടിയാണ് ഇത് ആദ്യം കണ്ടത്. തുടർന്ന് ആ കുട്ടി Read More…

Oddly News

ഒരു പല്ലെടുക്കാൻ അമേരിക്കയിൽ രണ്ട് ലക്ഷം രൂപയോ? ആ കാശിന് നാട്ടിൽ പോയി പുതിയ പല്ലും വയ്ക്കാം!

ഒരു പല്ലെടുക്കാൻ രണ്ടു ലക്ഷം രൂപയെന്ന വാർത്ത കേട്ട് ഞെട്ടി സോഷ്യൽ മീഡിയ. അമേരിക്കയിൽ നിന്നുള്ള നിതിൻ മൽഹോത്രയുടെ ഇൻസ്റ്റാഗ്രാം റീൽ കണ്ടപ്പോഴാണ് ഈ അമ്പരപ്പ്. അമേരിക്കയിലെ അതിരൂക്ഷമായ ഉയർന്ന ചികിത്സാച്ചെലവിനെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ വഴിതെളിച്ചിരിക്കുന്നത്. ദന്തചികിത്സയ്ക്കായി അവിടെ ചെലവഴിക്കേണ്ടിവരുന്ന വൻതുകയാണ് ഈ സംഭവം വ്യക്തമാക്കുന്നത്. പല്ലുവേദനയെ തുടർന്ന് ചികിത്സയ്ക്കായി ക്ലിനിക്കിലെത്തിയ നിതിൻ മൽഹോത്രയോട് ഒരു പല്ല് എടുത്തുമാറ്റുന്നതിനും തുടർന്നുള്ള ചികിത്സയ്ക്കുമായി ആവശ്യപ്പെട്ടത് 8000 ഡോളറായിരുന്നു, അതായത് ഏകദേശം ഏഴു ലക്ഷം രൂപ. ഇൻഷുറൻസ് Read More…

Lifestyle

‘പെണ്ണ് ടാറ്റൂ അടിച്ചിട്ടുണ്ടോ? എന്നാല്‍ കല്യാണം വേണ്ടെ’ന്ന് യുവാവ്! വൈറലായി എക്സ് പോസ്റ്റ്

വിവാഹത്തിനായി പങ്കാളികളെ കണ്ടെത്തുമ്പോൾ ജോലി, ശമ്പളം, പ്രായം, നിറം തുടങ്ങി പല നിബന്ധനകളും ആളുകൾ മുന്നോട്ടുവെക്കാറുണ്ട്. എന്നാൽ, അതിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു വിചിത്രമായ നിബന്ധനയെക്കുറിച്ച് ഒരു മാട്രിമണി ആപ്പ് സിഇഒ പങ്കുവെച്ച എക്സ് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മാട്രിമോണിയൽ, ഡേറ്റിങ് പ്ലാറ്റ്ഫോമായ ‘നോട്ട് ഡേറ്റിംഗ്’ സഹസ്ഥാപകനും സിഇഒയുമായ ജസ്​വീര്‍ സിംഗ് ആണ് തങ്ങളുടെ ഉപയോക്താവിന്റെ ഈ ആവശ്യം വെളിപ്പെടുത്തിയത്. മാട്രിമോണിയൽ ആപ്പ് നടത്തുമ്പോൾ ഉയരം, ശമ്പളം, വിദ്യാഭ്യാസം എന്നിവയിലെ നിബന്ധനകൾ സ്വാഭാവികമാണെങ്കിലും ടാറ്റൂ ചെയ്ത പെൺകുട്ടികളെ വേണ്ടെന്ന Read More…